LIFEMovieSocial MediaTRENDING

ഇത്രയും ‘ഇന്റിമേറ്റ് സീന്‍ ഒന്ന് മാത്രമേയുള്ളു… ‘ക്രിസ്റ്റി’യിലെ മാളവികയുമായുള്ള ചുംബന രംഗത്തെക്കുറിച്ച് പ്രതികരിച്ച് മാത്യു

ക്രിസ്റ്റി സിനിമയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെ ഹോട്ട് ടോക്ക്. മാളവിക മോഹനും മാത്യു തോമസുമൊത്തുള്ള പ്രണയ രംഗങ്ങളും പാട്ടും ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സിനിമയില്‍ ചുംബിക്കാൻ വരുന്ന സീന്‍ എടുക്കുമ്പോള്‍ മാത്യു പേടിച്ചിരിക്കുകയായിരുന്നു എന്ന് മാളവിക ഒരു അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ രംഗത്തെക്കുറിച്ച് ഇതാദ്യമായി മാത്യുവും മനസു തുറന്നിരിക്കുകയാണ്.

ഈ സിനിമയിൽ ഇത്രയും ഇന്റിമേറ്റ് ആയുള്ള സീന്‍ ഒന്നേയുള്ളൂവെന്ന് മാത്യു പറഞ്ഞു. പതിനെട്ട് വയസാകുന്നതിന് മുമ്പും മെച്വേഡ് ആയതിന് ശേഷവും ക്രിസ്റ്റിയിലെ തന്റെ കഥാപാത്രത്തിന് തന്നേക്കാള്‍ പ്രായം കൂടിയ ചേച്ചിയുടെ കഥാപാത്രത്തോട് പ്രണയമുണ്ട്.

അതിനാല്‍ പ്രായം മാറുമ്പോള്‍ വരുന്ന വ്യത്യാസങ്ങളും ട്രാന്‍സിഷനും കാണിക്കുന്നുണ്ട്. വെറുതെ ചെറിയ പ്രായത്തില്‍ തോന്നിയ പ്രണയമല്ല വയസ് കൂടുന്തോറും ആ പ്രണയവും വളരുന്നുണ്ടെന്നും സിനിമയില്‍ കാണിക്കുന്നുണ്ട്. കോളേജ് ഫൈനല്‍ ഇയര്‍ വരെയുള്ള ജേര്‍ണി പടത്തിലുണ്ടെന്നും മാത്യു പറഞ്ഞു.

പതിനെട്ട് വയസാകാത്ത ഒരുത്തന്റെ പ്രണയമല്ല. കുറച്ച് കാലമായി ക്രിസ്റ്റിയിലേത് പോലൊരു ലവ് സ്റ്റോറി വന്നിട്ടില്ല. താന്‍ ക്രിസ്റ്റിയുടെ കഥ പറഞ്ഞപ്പോള്‍, തങ്ങള്‍ക്കും ഒരു ചേച്ചിയോട് ഇത്തരത്തില്‍ ഇഷ്ടമുണ്ടായിരുന്നുവെന്നും പുറകെ നടന്നിരുന്നു എന്നുമൊക്കെ ചിലരൊക്കെ തന്നോട് പറഞ്ഞിരുന്നു. എന്നാൽ, തനിക്ക് പക്ഷെ അത്തരത്തില്‍ ഒരു പ്രണയമുണ്ടായിട്ടില്ല. പക്ഷെ ചെറിയ ക്രഷ് തോന്നിയിട്ടുണ്ട് എന്നാണ് മാത്യു പറയുന്നത്. ഫെബ്രുവരി 17ന് ക്രിസ്റ്റി തിയറ്ററുകളിലെത്തും. ആല്‍വി ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത ആണ് സംഗീതം ഒരുക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: