ഒരു കൈയില്‍ 16 പ്ലേറ്റുകള്‍; ഹോട്ടല്‍ വെയിറ്ററുടെ വെറൈറ്റി പ്രകടനത്തിന് കൈയടിച്ച് നെറ്റിസണ്‍സ്
സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഇത്രമേല്‍ വര്‍ധിച്ചതോടെ ലോകത്തിന്റെ ഏത് കോണില്‍ നിന്നുള്ള വാര്‍ത്തകളും നിമിഷം നേരത്തിലാണ് വൈറലാകുന്നത്. പലതരം കഴിവുകളുള്ള നിരവധി ആളുകളാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെക്കുറിച്ച് ഒരു അറിവുമില്ലാത്തവരാണ് ഇതില്‍ പലരും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
മഹീന്ദ്ര ഗ്രൂപ്പിന്റെ തലവനായ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഒരു ഹോട്ടല്‍ ജീവനക്കാരന്റെ വീഡിയോയാണിത്. ഒരു കൈയില്‍ 16 പ്ലേറ്റുമായി കടയില്‍ എത്തിയവര്‍ക്ക് ഭക്ഷണം വിളമ്പുന്ന സൂപ്പര്‍ ഹീറോയായ ഒരു വെയ്റ്ററിന്റെ വീഡിയോയാണിത്. എന്തായാലും ആനന്ദ് മഹീന്ദ്രയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് സാധാരണക്കാരനായ ഈ വെയ്റ്റര്‍. ‘വെയ്റ്റര്‍ പ്രോഡക്റ്റിവിറ്റി’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതൊരു ഒളിമ്പിക് ഇനമായി അംഗീകരിച്ചാല്‍ സ്വര്‍ണ മെഡല്‍ ഉറപ്പാണെന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചത്. അടുപ്പില്‍ നിന്ന് ചുട്ട് എടുക്കുന്ന ചൂടുള്ള ദോശ വയ്ക്കുന്ന പാത്രങ്ങളാണ് കൈയില്‍ വെയ്റ്റര്‍ അടുക്കി വച്ചിരിക്കുന്നത്.
We need to get ‘Waiter Productivity’ recognised as an Olympic sport. This gentleman would be a contender for Gold in that event… pic.twitter.com/2vVw7HCe8A
— anand mahindra (@anandmahindra) January 31, 2023
16 പ്ലേറ്റുകള്‍ ഒരു പ്രത്യേക രീതിയില്‍ കൈയില്‍ അദ്ദേഹം അടുക്കി വച്ചിരിക്കുന്നത് കാഴ്ചക്കാരെ എല്ലാം അത്ഭുതപ്പെടുത്തുന്നുണ്ട്. എല്ലാം കൃത്യമായി ആവശ്യക്കാര്‍ക്ക് മുന്‍പില്‍ വിളമ്പുന്നതിലും അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. ബംഗ്ലൂരുവിലുള്ള വിദ്യാര്‍ഥി ഭവന്‍ എന്ന ഹോട്ടലിലെ ജീവനക്കാരനാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്ന കഴിവ് കാഴ്ചവെച്ചത്. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രവൃത്തി പരിചയമായിരിക്കാം അദ്ദേഹത്തിന്റെ ഈ കഴിവിന് പിന്നില്‍.
അത്യാവശ്യം തിരക്കുള്ള ഹോട്ടലില്‍ ഇങ്ങനെ ഒരു ജീവനക്കാരനുള്ളത് ഹോട്ടല്‍ ഉടമയ്ക്ക് ലാഭം തന്നെയാണ്. ഇതൊരു ഒളിമ്പിക് ഇനമാണെങ്കില്‍ തീര്‍ച്ചയായും ഇദ്ദേഹത്തിന് സ്വര്‍ണ മെഡല്‍ ലഭിക്കുമെന്നാണ് വീഡിയോയ്ക്ക് ആനന്ദ് മഹീന്ദ്ര നല്‍കിയ അടിക്കുറിപ്പ്. സോഷ്യല്‍ മീഡിയയുടെ കണ്ണ് തളിച്ച ഈ വീഡിയോ ഇതുവരെ 1.4 മില്യണ്‍ ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ വെയ്റ്ററിനെ അഭിനന്ദിച്ച് കമന്റുകളിട്ടിരിക്കുന്നത്.
പ്ലേറ്റുകള്‍ കൃത്യമായി ബാലന്‍സ് ചെയ്യാനുള്ള ഫിസിക്സും തെര്‍മോഡൈനാമിക്സും കൃത്യമായി ബോധ്യമുള്ള വെയ്റ്ററാണ് ഇദ്ദേഹമെന്ന് തുടങ്ങി വ്യത്യസ്തവും രസകരവുമായ നിരവധി കമന്റുകളാണ് വീഡിയയോയ്ക്ക് താഴെ വന്നിരിക്കുന്നത്. മസാല ദോശ, റവ വട, കേസരി തുടങ്ങി നിരവധി വിഭവങ്ങള്‍ക്ക് പ്രശസ്തമാണ് ഈ ഹോട്ടല്‍.