Social Media

  • ബുള്ളറ്റിൽ കറങ്ങി നടന്ന് ‘റൊമാൻസ്’, വീഡിയോ വൈറൽ; റൊമാ​ന്റിക് കപ്പിൾസിനെ തേടി പൊലീസ്!

    ജയ്പൂർ: ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ അതിലിരുന്ന് അപകടകരമാംവിധം റൊമാൻസ് ചെയ്തതിന്റെ വീഡിയോ വൈറലായ പല സംഭവങ്ങളും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങളിൽ കടുത്ത നടപടികളുമായി പൊലീസും എത്താറുണ്ട്. സമാനമായൊരു സംഭവമാണ് രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പ്രണയാതുരമായി കറങ്ങി നടക്കുന്ന കപ്പിൾസിന്റെ ‘റൊമാൻസ്’ വീഡിയോ ആണ് അതിവേഗം വൈറലായിരിക്കുന്നത്. സംഭവത്തിൽ എന്നാൽ കപ്പിൾസിന് എട്ടിന്റെ പണി വരുന്നുണ്ട്. ഇവരെ തേടി പൊലീസ് നടക്കുന്നുണ്ടെന്നാണ് ടൈംസ് നൗ റിപ്പോർട്ടിൽ പറയുന്നത്. ഹോളിയുടെ തലേദിവസമാണ് സംഭവം. ബൈക്കിന്റെ മുന്നിൽ ടാങ്കിന് മുകളിൽ റൈഡറായ യുവാവിന് മുഖാമുഖം യുവതിയും ഇരുന്നാണ് യാത്ര. എന്തായായാലും ട്രാഫിക് നിയമങ്ങൾ പരസ്യമായി ലംഘിച്ചുള്ള യുവാക്കളുടെ ‘റൊമാൻസിംഗ് സ്റ്റണ്ട്’ പിന്നിൽ സഞ്ചരിച്ച കാർ യാത്രക്കാർ വൃത്തിക്ക് പകർത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നതും. जयपुर की सड़कों पर प्रेमी जोड़े का रोमांस pic.twitter.com/dD9nbp0Spl — Pradeep Shekhawat (@Pradeepkariri) March 7, 2023…

    Read More »
  • വെള്ളം ഇല്ല…നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു… പുക…ചൂട്… കൊതുകുകൾ.. രോഗങ്ങൾ… കൊച്ചിയിലെ ജീവിതം നരകമായി: വിജയ് ബാബു

    ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട ചർച്ചകളും വാർത്തകളും നിറയുന്നതിനിടെ നടനും നിർമാതാവുമായ വിജയ് ബോബു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. കൊച്ചിയിലെ ജീവിതം നരകമായി എന്നാണ് വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ‘വെള്ളം ഇല്ല…നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു… പുക…ചൂട്… കൊതുകുകൾ.. രോഗങ്ങൾ… കൊച്ചിയിലെ ജീവിതം നരകമായി’, എന്നാണ് വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പരിഹസിച്ചും അല്ലാതെയുമുള്ള കമന്റുകളുമായി രം​ഗത്തെത്തുന്നത്. ‘എല്ലാ പഞ്ചായത്തിലും ഇതൊക്കെ തന്നെ അവസ്ഥ, പുക ശ്വസിക്കാൻ ഉള്ള കരാർ നാട്ടുകാർക്കും, കൊച്ചി പഴയ കൊച്ചി അല്ലായിരിക്കും പക്ഷെ മാലിന്യം പഴയതാ, നമ്മുടെ നാട്ടിൽ ഇനി അത്യാവശ്യം വേണ്ടത് പ്രോപ്പർ ആയിട്ടുള്ള വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റമാണ്… അതില്ലാത്ത കാലത്തോളം എന്ത് വലിയ മെട്രോ സിറ്റി ഉണ്ടാക്കി വെച്ചിട്ടും കാര്യമില്ല’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, ബ്രഹ്മപുരത്തെ തീ കെടുത്താൻ പകൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും രാത്രിയും നടത്തുമെന്ന് മേയർ അനിൽകുമാർ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഹൈക്കോടതിയിൽ നിന്നും…

    Read More »
  • ബിരുദം ലഭിച്ചതിന്റെ ആഘോഷങ്ങള്‍ക്കിടെ വിവാഹ മോചന വിവരം അറിയിച്ചുള്ള സന്ദേശം വാട്‌സ്ആപ്പില്‍; സൗദി യുവതിയുടെ വീഡിയോ വൈറല്‍

    റിയാദ്: ബിരുദം ലഭിച്ചതിന്റെ ആഘോഷങ്ങള്‍ക്കിടെ വിവാഹമോചന വിവരം അറിയിച്ചുകൊണ്ടുള്ള സന്ദേശം വാട്‌സാപ്പില്‍. പിന്നീട് സന്തോഷം ഇരട്ടിക്കുന്നതും അതിന്റെ വീഡിയോയും ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആഘോഷത്തിന്റെ വീഡിയോ സൗദി യുവതിയുടെ സുഹൃത്ത് ആണ് പകര്‍ത്തിയിരിക്കുന്നത്. pic.twitter.com/3UNPZdCnZy — Sela elnagar (@SelaElnagar) March 8, 2023 ബിരുദദാന ചടങ്ങിന് ശേഷമുള്ള ആഘോഷങ്ങള്‍ക്കിടെയാണ് വിവാഹ മോചന വാര്‍ത്ത എത്തുന്നത് ബിരുദം സ്വീകരിക്കുമ്പോള്‍ അണിയുന്ന വേഷത്തില്‍ ആണ് യുവതി ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ത്വലാഖ് ചൊല്ലിയെന്ന് അറിയിച്ചുകൊണ്ട് ഭര്‍ത്താവ് അയച്ചതെന്ന പേരില്‍ ഒരു വാട്‌സ്ആപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും വീഡിയോയില്‍ കാണിക്കുന്നുണ്ട്. തന്റെ ബിരുദം പൂര്‍ത്തിയാക്കി അന്ന് തന്നെ വിവാഹമോചനവും ലഭിച്ചതില്‍ താന്‍ വലിയ സന്തോഷത്തിലാണെന്ന് യുവതി വീഡിയോയില്‍ പറയുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിന്റെയും കേക്ക് മുറിക്കുന്നതിന്റെയും എല്ലാ വീഡിയോ യുവതി പങ്കുവെച്ചിട്ടുണ്ട്. വീഡിയോ ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങിളിലും എല്ലാം വൈറലാണ്. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായി എത്തിയിരിക്കുന്നത്. പലരും അനുകൂലിച്ച് ആണ് രംഗത്തെത്തിയിരിക്കുന്നതെങ്കില്‍ ചിലര്‍ പ്രതികൂലിച്ചാണ്…

    Read More »
  • മനസ്സ് നിറയ്ക്കും ഈ ചിരി; അലോപ്പീസിയബാധിതയായ 10 വയസ്സുകാരിക്ക് മാതാപിതാക്കള്‍ നല്‍കിയ സമ്മാനം

    എത്ര ദുഃഖിച്ചിരിക്കുന്നവരുടെ മനസ്സിലും സന്തോഷം നിറയ്ക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പത്ത് വയസ്സുകാരി ക്ലാരയുടെ വിഡിയോ. ഡൗണ്‍ സിന്‍ഡ്രോം, അലോപ്പീസിയ എന്നീ രോഗങ്ങള്‍ ബാധിച്ച ക്ലാര, മാതാപിതാക്കള്‍ നല്‍കിയ പുതിയ സമ്മാനം കണ്ട് സന്തോഷിക്കുന്ന രംഗമാണ് വിഡിയോയിലുള്ളത്. Klara, a child with Down syndrome, has alopecia which creates hair loss. Look at her smile when she is fitted with a new wig. "Sweet 10 yr old Klara was the absolute highlight of my week! She is so special, so beautiful, so brave, so confident, and has the sweetest personality!" pic.twitter.com/PIZI6nR7S9 — GoodNewsMovement (@GoodNewsMVT) March 6, 2023 രോഗപ്രതിരോധ സംവിധാനം രോമകൂപങ്ങളെ ആക്രമിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്ന അവസ്ഥയാണ് അലോപ്പീസിയ. മുടി നഷ്ടപ്പെട്ട ക്ലാര ഒരു കണ്ണാടിക്ക്…

    Read More »
  • ‘ധൈര്യപൂര്‍വ്വം ആ നിലപാടിനൊപ്പം’; ഷുക്കൂര്‍ വക്കീലിന്‍റെ ‘രണ്ടാം വിവാഹ’ത്തിന് ആശംസയുമായി റസൂല്‍ പൂക്കുട്ടി

    സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഭാര്യയുമായി പുനര്‍വിവാഹം ന‌ടത്തുന്ന നടനും അഭിഭാഷകനുമായ പി ഷുക്കൂറിന് ആശംസകളുമായി പ്രശസ്ത സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി. വ്യക്തിത്വത്തിലൂടെ വിസ്മയിപ്പിച്ചിട്ടുള്ള ആളാണ് ഷുക്കൂറെന്നും വിവാഹത്തില്‍ നേരില്‍ പങ്കെടുക്കാനായില്ലെങ്കിലും മനസുകൊണ്ട് താന്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നും റസൂല്‍ പൂക്കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അനന്തരാവകാശികളായി പെണ്‍മക്കള്‍ മാത്രമാണ് ഉള്ളതെങ്കില്‍ മുസ്‍ലിം വ്യക്തി നിയമ പ്രകാരം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഓഹരി മാത്രമേ അവര്‍ക്ക് ലഭിക്കൂവെന്നും അതിനെ മറികടക്കാനാണ് ഭാര്യയെ സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിക്കുന്നതെന്നുമാണ് ഷുക്കൂര്‍ വക്കീല്‍ എന്ന് അറിയപ്പെടുന്ന അഡ്വ. പി ഷുക്കൂര്‍ പറഞ്ഞിരിക്കുന്നത്. മൂന്ന് പെണ്‍മക്കളാണ് അദ്ദേഹത്തിന്. ഭാര്യ ഷീന ഷുക്കൂര്‍ മഞ്ചേശ്വരം ലോ ക്യാമ്പസ് ഡയറക്ടറും എം ജി സര്‍വ്വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറുമാണ്. അന്തര്‍ദേശീയ വനിതാ ദിനമായ ഇന്നാണ് ഇരുവരും സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരമുള്ള തങ്ങളുടെ വിവാഹത്തിന് തെരഞ്‍ഞെടുത്തിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയുടെ കുറിപ്പ് ഷുക്കൂര്‍ വക്കീല്‍ എന്ന…

    Read More »
  • ”സ്ത്രീകളെ ഇത്രമാത്രം സുഖിപ്പിക്കേണ്ട കാര്യമുണ്ടോ? പണ്ടുകാലത്ത് എത്ര സ്ത്രീകള്‍ പുല്ലു പോലെ ചെയ്ത കാര്യമാണിത്”

    ”ഇതൊക്കെ ഇത്ര വലിയ കാര്യമാണോ? പണ്ടു കാലത്ത് എത്ര സ്ത്രീകള്‍ പുല്ലുപോലെ ചെയ്ത കാര്യമാണിത്?” പ്രസവത്തെക്കുറിച്ചും ആര്‍ത്തവത്തെക്കുറിച്ചുമെല്ലാം നിരന്തരം എഴുതുമ്പോള്‍ ഉയര്‍ന്നുകേള്‍ക്കാറുള്ള ഈ ചോദ്യങ്ങള്‍ക്ക് വനിതാ ദിനത്തില്‍ മറുപടി നല്‍കുകയാണ്, നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഈ കുറിപ്പില്‍. അരിയിടിച്ചു കൊണ്ട് നിന്നപ്പോള്‍ പ്രസവവേദന വന്നു പുല്ലുപോലെ പോയി പ്രസവിച്ചു വന്ന അമ്മൂമ്മമാരുടെ കാര്യവും, ആര്‍ത്തവം ഒരു പ്രശ്നവും ഇല്ലാതിരുന്ന ന്യൂനപക്ഷത്തിന്റെയും കഥ പറഞ്ഞുകൊണ്ടിരിക്കുന്നത് ചരിത്രത്തിനു വെളിയില്‍ കഷ്ടപ്പെട്ട ഭൂരിപക്ഷത്തെ അപമാനിക്കലാണെന്ന് നസീര്‍ ഹുസൈന്‍ കുറിപ്പില്‍ പറയുന്നു. കുറിപ്പു വായിക്കാം ”നിങ്ങളെപ്പോള്‍ നോക്കിയാലും പ്രസവത്തെക്കുറിച്ചും ആര്‍ത്തവത്തെക്കുറിച്ചും എഴുതിക്കാണുന്നുണ്ട്. ഇത്രമാത്രം സ്ത്രീകളെ സുഖിപ്പിക്കേണ്ട കാര്യമുണ്ടോ? പണ്ടുകാലത്ത് എത്ര സ്ത്രീകള്‍ പുല്ലു പോലെ കൈകാര്യം ചെയ്ത കാര്യമാണിത്? നമ്മുടെ അമ്മൂമ്മമാര്‍ക്കും ആര്‍ത്തവവും പ്രസവവും എല്ലാമുണ്ടായിരുന്നു. ഇന്നത്തെ സ്ത്രീകള്‍ക്ക് എന്താണിത്ര പ്രത്യകത?” ഞാന്‍ മുന്‍പ് മെന്‍സ്ട്രുവല്‍ കപ്പിനെ കുറിച്ച് എഴുതിയപ്പോള്‍ ഒരു സ്ത്രീ തന്നെ വന്ന് അതില്‍ കമന്റ് ചെയ്തത് ഇങ്ങിനെയായിരുന്നു. അന്ന് മറുപടി പറഞ്ഞില്ല, ഇന്ന്…

    Read More »
  • തോല്‍വികളിൽ തളർന്നില്ല, ഹോളി ആഘോഷം കളറാക്കി ആര്‍സിബി വനിതകള്‍! നിറങ്ങളില്‍ മുങ്ങി കുളിച്ച് സ്മൃതി മന്ദാന, എല്ലിസ് പെറി… ആര്‍സിബി ക്യാമ്പ് ഫുൾ കളറിൽ!

    മുംബൈ: പഥമ വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തുടക്കം അത്ര നല്ലതല്ല. കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. ഇന്നലെ മുംബൈ ഇന്ത്യന്‍സിനോടായിരുന്നു പരാജയം. അതും ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വി. ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരേയും ആര്‍സിബി തോല്‍ക്കുകയുണ്ടായി. ക്യാപ്റ്റന്‍ സ്മൃതി മന്ദാന, എല്ലിസ് പെറി, റിച്ചാ ഘോഷ് തുടങ്ങിയ വമ്പന്മാരൊക്കെ ടീമിലുണ്ടെങ്കിലും കളി ജയിപ്പിക്കാന്‍ ടീമിന് കഴിയുന്നില്ല. തുടര്‍ച്ചയായി രണ്ട് മത്സരം തോറ്റതോടെ ടീമിനെതിരെ ട്രോളുകളും വന്നുതുടങ്ങി. മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിവച്ചത് സ്മൃതി മന്ദാന തുടരുന്നുവെന്ന ട്രോളുകളാണ് ട്വിറ്ററില്‍ കാണുന്നത്. Happy Holi to everyone in India! @RCBTweets pic.twitter.com/dPg9Ya2i3g — Ellyse Perry (@EllysePerry) March 7, 2023 https://twitter.com/RCBTweets/status/1633089387696357376?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1633089387696357376%7Ctwgr%5E236b60f4bfccd6c013a71eff92327e3d3b07263f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FRCBTweets%2Fstatus%2F1633089387696357376%3Fref_src%3Dtwsrc5Etfw പരിഹാസങ്ങള്‍ക്കും തോല്‍വിക്കുമിടയിലും ഹോളി ആഘോഷിക്കാന്‍ താരങ്ങള്‍ മറന്നില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വനിതാ താരങ്ങളെല്ലാം ആഘോഷത്തിന്റെ ഭാഗമായി. ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി, മേഗന്‍ ഷട്ട്, ന്യൂസിലന്‍ഡ് താരം…

    Read More »
  • ഇന്‍സ്റ്റാഗ്രാം താരത്തിന്റെ സ്വകാര്യ രംഗങ്ങള്‍ ലീക്കായി; കരഞ്ഞുകൊണ്ട് പ്രതികരിച്ച് താരം

    കഴിവുള്ളവര്‍ അത് പ്രകടിപ്പിക്കാന്‍ തീരുമാനിക്കുകയും മികച്ച പ്ലാറ്റ്‌ഫോമുകളെ നല്ല രൂപത്തില്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ ഇന്ന് സെലിബ്രിറ്റികള്‍ തന്നെയാണ്. അതിന് ഒരുപാട് സിനിമകളിലും സീരിയലുകളിലും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യുകയോ നിറഞ്ഞ കയ്യടികള്‍ പ്രേക്ഷകരില്‍ നിന്നും ലഭിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല എന്ന് പലരും പല വിധത്തിലും തെളിയിച്ചു കഴിഞ്ഞു. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ അതിന്റെ മികച്ച ഉദാഹരണങ്ങളാണ്. ടിക് ടോക് സ്റ്റാര്‍, ഇന്‍സ്റ്റാഗ്രാം മോഡല്‍, ഇന്‍സ്റ്റാഗ്രാം സെലിബ്രിറ്റി, സോഷ്യല്‍ മീഡിയ സ്റ്റാര്‍സ് എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. വ്യത്യസ്തമായ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചു കൊണ്ടാണ് സമൂഹത്തിലെ സെലിബ്രിറ്റികളായി പലരും മാറിയത്. ഹോട്ട് & ബോള്‍ഡ് വേഷത്തില്‍ തിളങ്ങി നില്‍ക്കുന്ന ഗ്ലാമര്‍ ഫോട്ടോകള്‍ നിരന്തരമായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് പലരും വലിയ ആരാധകരെ നേടിയെടുത്തു. പല പ്രമുഖ നടിമാര്‍ക്ക് പോലും എത്തിപ്പെടാന്‍ പറ്റാത്ത നേട്ടങ്ങളാണ് ഇവര്‍ കൈവരിച്ചത്. ആരും ആഗ്രഹിക്കുന്ന…

    Read More »
  • ‘വിട്ടുവീഴ്ചയില്ലാത്ത’ ഉറക്കവും വെള്ളം കുടിയും; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി

    തെന്നിന്ത്യന്‍ ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന താരമാണ് ലക്ഷ്മി ഗോപാലസ്വാമി. സംഗീതജ്ഞയായ അമ്മയില്‍ നിന്ന് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചതോടൊപ്പം തന്നെ നൃത്ത പഠനവും ആരംഭിച്ച താരം നല്ലൊരു ഭരതനാട്യം നര്‍ത്തകി കൂടിയാണ്. രണ്ടായിരത്തില്‍ മമ്മൂട്ടി നായകനായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന താരത്തിന് ആ വര്‍ഷം തന്നെ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുകയുണ്ടായി. തനിയെ, പരദേശി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2007 മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരം നേടിയെടുത്തു. മലയാള സിനിമകള്‍ക്ക് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും താരം വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 2019 കന്നട ചിത്രത്തില്‍ അഭിനയിക്കുകയും ഇതിലെ താരത്തിന്റെ കഥാപാത്രം വലിയതോതില്‍ ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടിയെടുക്കുകയും 2014 മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ താരം 30ലധികം മലയാള ചിത്രങ്ങളില്‍ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.…

    Read More »
  • മണി നല്‍കിയ ഓട്ടോ കുടുംബം തിരിച്ചു വാങ്ങി എന്നത് കള്ളം; രേവതിന്റെ വെളിപ്പെടുത്തല്‍ പൊളിച്ചടുക്കി മണിയുടെ അനുജന്‍

    കലാഭവന്‍ മണി നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഏഴ് വര്‍ഷം തികഞ്ഞു്. ചാലക്കുടി പ്രദേശത്തുള്ള ഒരുപാട് ആളുകള്‍ക്കാണ് മണി നേരിട്ട് സഹായം എത്തിച്ചത്. അത്തരത്തില്‍ മണി സഹായം എത്തിച്ച വ്യക്തികളില്‍ ഒരാളാണ് രേവത്. ഒരു ഓട്ടോറിക്ഷ ആയിരുന്നു മണി ഇദ്ദേഹത്തിന് സ്വന്തമായി വാങ്ങി നല്‍കിയത്. എന്നാല്‍ കലാഭവന്‍ മണിയുടെ മരണശേഷം ആ ഓട്ടോറിക്ഷ അദ്ദേഹത്തിന്റെ വീട്ടുകാര്‍ തിരികെ വാങ്ങി എന്നായിരുന്നു രേവത് പറഞ്ഞത്. ബിഹൈന്‍ഡ് വുഡ്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഇദ്ദേഹം ഈ കാര്യങ്ങള്‍ എല്ലാം തന്നെ തുറന്നു പറഞ്ഞത്. ഇത് വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു എന്ന് മാത്രമല്ല നിരവധി ആളുകള്‍ ആയിരുന്നു കലാഭവന്‍ മണിയുടെ കുടുംബത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാല്‍ ഈ വാര്‍ത്ത പച്ചക്കള്ളമാണ് എന്നാണ് ഇപ്പോള്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പറയുന്നത്. കുടുംബത്തിലെ ആരും ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല എന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. തെറ്റായ വാര്‍ത്തയാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിച്ചേട്ടന്‍ വാങ്ങി തന്ന…

    Read More »
Back to top button
error: