Social MediaTRENDING

ബിരുദം ലഭിച്ചതിന്റെ ആഘോഷങ്ങള്‍ക്കിടെ വിവാഹ മോചന വിവരം അറിയിച്ചുള്ള സന്ദേശം വാട്‌സ്ആപ്പില്‍; സൗദി യുവതിയുടെ വീഡിയോ വൈറല്‍

റിയാദ്: ബിരുദം ലഭിച്ചതിന്റെ ആഘോഷങ്ങള്‍ക്കിടെ വിവാഹമോചന വിവരം അറിയിച്ചുകൊണ്ടുള്ള സന്ദേശം വാട്‌സാപ്പില്‍. പിന്നീട് സന്തോഷം ഇരട്ടിക്കുന്നതും അതിന്റെ വീഡിയോയും ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആഘോഷത്തിന്റെ വീഡിയോ സൗദി യുവതിയുടെ സുഹൃത്ത് ആണ് പകര്‍ത്തിയിരിക്കുന്നത്.

ബിരുദദാന ചടങ്ങിന് ശേഷമുള്ള ആഘോഷങ്ങള്‍ക്കിടെയാണ് വിവാഹ മോചന വാര്‍ത്ത എത്തുന്നത് ബിരുദം സ്വീകരിക്കുമ്പോള്‍ അണിയുന്ന വേഷത്തില്‍ ആണ് യുവതി ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ത്വലാഖ് ചൊല്ലിയെന്ന് അറിയിച്ചുകൊണ്ട് ഭര്‍ത്താവ് അയച്ചതെന്ന പേരില്‍ ഒരു വാട്‌സ്ആപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും വീഡിയോയില്‍ കാണിക്കുന്നുണ്ട്. തന്റെ ബിരുദം പൂര്‍ത്തിയാക്കി അന്ന് തന്നെ വിവാഹമോചനവും ലഭിച്ചതില്‍ താന്‍ വലിയ സന്തോഷത്തിലാണെന്ന് യുവതി വീഡിയോയില്‍ പറയുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിന്റെയും കേക്ക് മുറിക്കുന്നതിന്റെയും എല്ലാ വീഡിയോ യുവതി പങ്കുവെച്ചിട്ടുണ്ട്.

വീഡിയോ ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങിളിലും എല്ലാം വൈറലാണ്. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായി എത്തിയിരിക്കുന്നത്. പലരും അനുകൂലിച്ച് ആണ് രംഗത്തെത്തിയിരിക്കുന്നതെങ്കില്‍ ചിലര്‍ പ്രതികൂലിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രശസ്തി ലഭിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: