Social Media
-
13/03/2023ആറ് വര്‍ഷം മുമ്പ് മോഹൻലാല്‍ പറഞ്ഞ കാര്യങ്ങൾ ഇന്ന് വീണ്ടും ചർച്ചയാകുന്നു… കേരളം നേരിടുന്ന മാലിന്യ പ്രശ്‍നത്തെ കുറിച്ചുള്ള മോഹൻലാലിന്റെ ബ്ലോഗ് സാമൂഹ്യ മാധ്യമങ്ങളില്‍ ചർച്ചയാകുന്നു
ബ്രഹ്‍മപുരം മാലിന്യ പ്ലാന്റ് തീപിടിച്ച വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മോഹൻലാലിന്റെ പഴയൊരു ബ്ലോഗ് വീണ്ടും ചര്‍ച്ചയാകുന്നു. മോഹൻലാല്‍ കേരളം നേരിടുന്ന മാലിന്യ പ്രശ്‍നത്തെ കുറിച്ച് എഴുതിയ ബ്ലോഗാണ് ആരാധകര്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്‍ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കത്തിന്റെ രൂപത്തില്‍ മോഹൻലാല്‍ നിവേദനം നല്‍കുകയായിരുന്നു. ബ്ലോഗ് മോഹൻലാല്‍ യൂട്യൂബിലും പങ്കുവെച്ചിരുന്നു. മോഹൻലാല്‍ ആറ് വര്‍ഷം മുമ്പ് തന്റെ ബ്ലോഗില്‍ എഴുതിയ കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാൻ എന്ന തലക്കെട്ടോടെ തുറന്ന കത്തെഴുതുകയായിരുന്നു മോഹൻലാല്‍ ബ്ലോഗില്‍. ഇത് മോഹൻലാല്‍ എന്ന നടൻ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് എഴുതുന്ന ഒരു സൌഹൃദക്കത്തല്ല. കേരളത്തില്‍ ജീവിക്കുന്ന മോഹൻലാല്‍ എന്ന മനുഷ്യൻ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നല്‍കുന്ന നിവേദനമാണ് എന്നായിരുന്നു ബ്ലോഗിന്റെ തുടക്കം. കേരളം നേരിടുന്ന ചില വിഷയങ്ങള്‍ അക്കമിട്ട് നിരത്തുകയായിരുന്നു മോഹൻലാല്‍. അതില്‍ ആദ്യത്തെ വിഷയമായി മോഹൻലാല്‍ ചൂണ്ടിക്കാട്ടിയത് മാലിന്യത്തെ കുറിച്ചായിരുന്നു. മാലിന്യം എന്ന ഭീകരൻ എന്ന തലക്കെട്ടോടെയായിരുന്നു കുറിപ്പ് എഴുതിയത്. കേരളത്തെ പേടിപ്പിക്കുന്ന…
Read More » -
13/03/2023മുകേഷ് അംബാനിയുടെ മകൾ ഇഷ ആഗ്രഹിച്ചത്… ഇഷയുടെ കുട്ടികാലത്തെ ആഗ്രഹത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവം
ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഏക മകളാണ് ഇഷ അംബാനി. ഇവർക്ക് രണ്ട് ആൺമക്കൾ കൂടിയുണ്ട്. ആകാശ് അംബാനിയും അനന്ത് അംബാനിയും. ആകാശ് അംബാനിയും ഇഷ അംബാനിയും ഇരട്ടകളാണ്. ഈ അടുത്ത് റിലയൻസിൽ തലമുറമറ്റം മുകേഷ് അംബാനി നടപ്പാക്കിയിരുന്നു. മൂത്ത മകൻ ആകാശ് അംബാനി റിലയൻസ് ജിയോയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു, ഇഷ അംബാനി റിലയൻസിന്റെ റീട്ടെയിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും, ഇളയവൻ അനന്ത് അംബാനി എനർജി യൂണിറ്റ് നോക്കും. ഇപ്പോൾ ഇഷ അംബാനിയുടെ കുട്ടികാലത്തെ ആഗ്രഹത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച. കുട്ടികാലത്ത് വ്യവസായി ആകുക എന്നതല്ലായിരുന്നു ഇഷ അംബാനിയുടെ ആഗ്രഹം. ഒരു അധ്യാപികയാകാനാണ് ഇഷ അംബാനി ആഗ്രഹിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ 1991 ഒക്ടോബർ 23 ന് ജനിച്ച ഇഷ അംബാനി മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി.…
Read More » -
13/03/2023മാളവിക മോഹന്റെ സൂപ്പര്‍ ഫോട്ടോ എടുത്ത സൂപ്പര്‍താരം ആരെന്നറിയുമൊ?
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി മാളവിക മോഹനന്‍. മലയാളം സിനിമകളിലൂടെയാണ് താരം കരിയര്‍ ആരംഭിച്ചത്. ‘പട്ടം പോലെ’ എന്ന സിനിമയില്‍ ആയിരുന്നു താരം ആദ്യം അഭിനയിച്ചത്. ഇതിനുശേഷം ആസിഫ് അലിയുടെ ‘നിര്‍ണായകം’ എന്ന സിനിമയിലും താരം അഭിനയിച്ചു. ഈ രണ്ടു സിനിമകളും ബോക്‌സ് ഓഫീസില്‍ വലിയ ദുരന്തങ്ങള്‍ ആയി മാറിയതോടെ താരം അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു. നിരവധി തമിഴ് തെലുങ്ക് സിനിമകളില്‍ താരം അഭിനയിച്ചു എന്നു മാത്രമല്ല ഈ സിനിമകള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റ് ആയി. തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറിയ താരം അടുത്തിടെ ക്രിസ്റ്റി എന്ന മലയാള സിനിമയില്‍ അഭിനയിച്ചിരുന്നു. ഇത് വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ മാളവിക തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഇവരുടെ ഏറ്റവും പുതിയ ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഏറ്റവും പുതിയ ഫോട്ടോ ആണ്…
Read More » -
13/03/2023”വീട്ടില്‍ നിന്ന് 10 മിനിറ്റ് ബ്രഹ്‌മപുരം പ്ലാന്റ്, പോസ്റ്റൊക്കെ കണ്ടാല്‍ ഞാന്‍ ചത്തുപോകേണ്ടതാണ്; ഇവിടെ ഒരു കുഴപ്പവും ഇല്ല”
ബ്രഹ്‌മപുരത്തെ കുറിച്ച് വാര്‍ത്തയില്‍ കാണുന്നതും ഫേസ്ബുക് പരിചിതരായ പലരുടെ പോസ്റ്റ് പരിഗണിച്ചാല്‍ ഞാന്‍ പുക വലിച്ചുകയറ്റി ഇപ്പോള്‍ ചത്തു പോകേണ്ടതാണ്’ എന്ന വൈറല്‍ കുറിപ്പുമായി സിനിമാ പ്രവര്‍ത്തകന്‍. ആകാശത്ത് പുക നിറഞ്ഞതോടെ ”കണ്ണ് നീറുന്നു, ശ്വാസം മുട്ടുന്നു” എന്നെല്ലാം പ്രമുഖരടക്കം അഭിപ്രായപ്പെട്ടിരുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കത്തുന്നതുവഴി ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള ആശങ്കകളും ഒരു വശത്തുണ്ട്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നാണ് ബ്രഹ്‌മപുരം പ്ലാന്റിന് സമീപം താമസിക്കുന്ന സാംജി തോമസിന്റെ വാദം. സാംജി തോമസിന്റെ കുറിപ്പ് കാണാം: ”പറയണ്ട എന്ന് വച്ചതാണ്. എന്നാലും പറയണം എന്ന് തോന്നി. വീടിന്‌ടെ ടെറസില്‍ ആണ്. സമയം 6.50 പിഎം (എഴുതുന്ന ടൈം) ആകാന്‍ പോകുന്നു.വീട്ടില്‍ നിന്ന് 10 മിനിറ്റ് യാത്ര ചെയ്താല്‍ എത്തുന്നത് ബ്രഹ്‌മപുരം പ്ലാന്റ്ല്‍ ആണ്. അത്രയും അടുത്ത് ആണ് ഞങ്ങള്‍ താമസം. കുറഞ്ഞത് വാര്‍ത്തയില്‍ കാണുന്നതും ഫേസ്ബുക് പരിചിതരായ പലരുടെ പോസ്റ്റ് പരിഗണിച്ചാല്‍ ഇപ്പോള്‍ ചത്തു പോകേണ്ടതാണ് ഞാന്‍ പുക വലിച്ചു…
Read More » -
12/03/2023സീറ്റ് കിട്ടിയില്ല, ബസിനുള്ളില്‍ സ്ത്രീകളുടെ തല്ലുമാല സ്‌റ്റൈല്‍ അടി; പോലീസ് വന്നിട്ടും രക്ഷയില്ല
ന്യുഡല്‍ഹി: ദിവസവും പലതരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ടൊവിനോ തോമസിന്റെ തല്ലുമാല സ്‌റ്റൈലിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പക്ഷേ തല്ലുകൂടുന്നത് പുരഷന്മാരല്ല സ്ത്രീകളാണെന്നതാണ് ഒരു വ്യത്യാസം. ബസിനുള്ളില്‍ ഒരു സീറ്റിന് വേണ്ടിയുള്ള അടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു സീറ്റിന് വേണ്ടി ഇത്രയും സാഹസത്തിന്റെ ആവശ്യമുണ്ടോയെന്നാണ് ഈ വീഡിയോ കണ്ടവരുടെ ചോദ്യം. Kalesh B/w Two Women Inside Government bus over seat issue pic.twitter.com/XiFSWH303W — Gharkekaleshh (@gharkekaleshh) March 6, 2023 വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഒരു സ്ത്രീ സീറ്റിന് വേണ്ടി വഴക്കിടുന്നത് കാണാം. തുടര്‍ന്ന് മറ്റൊരു സ്ത്രീ പിന്നില്‍ നിന്നും അവരുടെ മുടിപിടിച്ചു വലിക്കുന്നതും. പരസ്പരം അടികൂടുന്നതും വീഡിയോയില്‍ കാണാം. ചുറ്റും നില്‍ക്കുന്നവര്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടി നിര്‍ത്താന്‍ കൂട്ടാക്കുന്നില്ല. പിന്നീട് പോലീസ് വന്നെങ്കിലും രക്ഷിയുണ്ടായില്ല. ബസില്‍ നിന്നും ഇറങ്ങിയിട്ടും ഇരുവരും തമ്മിലുള്ള അടി തുടര്‍ന്നു. ഗര്‍ക്കെ കലേഷ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ്…
Read More » -
11/03/2023ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു, ഒപ്പം നമ്മുടെ മനസ്സും: ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ച് മഞ്ജു വാര്യർ
ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് തീപിടിത്തത്തെ സംബന്ധിച്ച ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ്. ഇപ്പോഴിതാ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നുവെന്ന് പറയുകയാണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിലൂടെ ആണ് നടിയുടെ പ്രതികരണം. ‘ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാർട്ട് ആയി മടങ്ങി വരും!’, എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. അതേസമയം, ബ്രഹ്മപുരത്തെ തീപിടിത്തത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെ രമേഷ് പിഷാരടി രംഗത്തെത്തിയിരുന്നു. തീപിടിത്തത്തില്‍ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോട് അനുതാപമാണ് എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. ബ്രഹ്മപുരത്ത് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ അടക്കം നിരവധി പേർക്ക് ആരോഗ്യ…
Read More » -
11/03/2023‘കൊടയല്ല വടി’… വൈറല്‍ വീഡിയോ താരം അന്നമ്മച്ചി വിടവാങ്ങി
കോട്ടയം: കേള്‍വിക്കുറവുള്ള ഭര്‍ത്താവിനോട് വീട്ടിലെ തെങ്ങിന് വളമിടുന്ന കാര്യം പലയാവര്‍ത്തി പറഞ്ഞിട്ടും കേള്‍ക്കാതെയായപ്പോള്‍ ‘കൊടയല്ല വടി’ എന്ന് തമാശരൂപേണ കിടിലന്‍ ഡയലോഗ് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ താരമായിരുന്ന ഉഴവൂര്‍ ചക്കാലപ്പടവില്‍ അന്ന തോമസ് (92) വിടവാങ്ങി. ഇന്നലെ പുലര്‍ച്ചെ 4.30 നായിരുന്നു അന്ത്യം. രണ്ട് കൊല്ലം മുമ്പാണ് ഉഴവൂര്‍ ചക്കാലപടവില്‍ അന്ന ചക്കാലപടവും ഭര്‍ത്താവ് തോമസുമായുള്ള സംഭാഷണം യൂട്യുബില്‍ എത്തിയത്. ‘തൈയുടെ ചോട്ടിലേ വളം മേടിച്ചിടണം …വളം” എന്ന് അന്ന. ഭാര്യ എന്തോ പറയുന്നുണ്ടെന്ന് മനസിലാക്കിയ തോമസ് ശ്രദ്ധാപൂര്‍വം ശ്രദ്ധിക്കുന്നുണ്ടെങ്കിലും കേള്‍ക്കാന്‍ കഴിയുന്നില്ല. അന്ന പലയാവര്‍ത്തി പറയുമ്പോള്‍ തോമസ് വളരെ ശാന്തനായി അവസാനം ചോദിക്കുന്നു ”കൊടയോ”. അത് കേട്ടതും സ്വാഭാവികമായുണ്ടായ ദേഷ്യത്തിന് പുറത്ത് അന്ന പ്രതികരിച്ചതാണ് ”കൊടയല്ല വടി’. ആ മാസ് ഡയലോഗ് കേട്ട് ചിരിക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ഈ രംഗം കണ്ട് അന്നാമ്മച്ചി തന്നെ പറയും മകളുടെ മകള്‍ പറ്റിച്ച പണിയായിരുന്നെന്ന്. ഈ രംഗം പിന്നീട് കണ്ട് സാക്ഷാല്‍ ജഗതി ശ്രീകുമാര്‍…
Read More » -
11/03/2023സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചും ചോദ്യങ്ങൾ ഉന്നയിച്ചും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചും ചോദ്യങ്ങൾ ഉന്നയിച്ചും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. സ്വപ്നയുടെ ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ രംഗത്തെത്തിയത്. സ്വപ്ന സുരേഷ് ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്‍റെ പേരിൽ സ്വപ്നയ്ക്കെതിരെ സി പി എം സെക്രട്ടറി നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നുവെന്ന ചൂണ്ടികാട്ടിയ രാഹുൽ, ‘ പുതിയ വിജയൻ ‘ മാനനഷ്ടക്കേസ് കൊടുക്കുന്നില്ലേ എന്ന് ചോദിച്ചു. പിണറായി വിജയൻ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന് വാദം നിലനിൽക്കില്ലെന്നും രാഹുൽ, ‘ പഴയ വിജയൻ’ ജസ്റ്റിസ് സുകുമാരൻ നടത്തിയ പരാമർശത്തിന്‍റെ പേരിൽ മാനനഷ്ടക്കേസ് കൊടുത്തുള്ളത് ചൂണ്ടികാട്ടി പറഞ്ഞു. അപ്പോൾ ‘പുതിയ വിജയനാണോ’ മാനം നഷ്ടമായാലും കേസ് കൊടുക്കാത്തതെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഒപ്പം ഏഴ് ചോദ്യങ്ങളും രാഹുൽ…
Read More » -
10/03/2023പരീക്ഷ കഴിഞ്ഞതിന് പിന്നാലെ സ്‌കൂളിലെ ക്ലാസ്മുറികള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥികള്‍
ചെന്നൈ: പരീക്ഷയ്ക്ക് പിന്നാലെ സ്‌കൂളിലെ ക്ലാസ്മുറികള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥികള്‍. ധര്‍മപുരി മല്ലപുരത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെ ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം ആരംഭിച്ചു. தருமபுரி அரசு பள்ளியில் பொருட்களை அடித்து நொறுக்கிய மாணவ மாணவிகள் 5 நாட்கள் சஸ்பெண்ட்#Dharmapuri pic.twitter.com/wXy0i4Uphc — Tamil Diary (@TamildiaryIn) March 9, 2023 സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ് പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സ്‌കൂളില്‍ അതിക്രമംകാട്ടിയത്. പരീക്ഷ കഴിഞ്ഞെത്തിയ ഏതാനും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആദ്യം ക്ലാസ് മുറികളില്‍ കയറി പുസ്തകങ്ങളും മറ്റും കീറിയെറിഞ്ഞെന്നാണ് അധ്യാപകന്‍ പറഞ്ഞത്. തുടര്‍ന്ന് മേശകളും ബെഞ്ചുകളും ഫാനുകളും ഉള്‍പ്പെടെ അടിച്ചുതകര്‍ക്കുകയായിരുന്നു. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ഥികള്‍ ചെവികൊണ്ടില്ലെന്നും അധ്യാപകന്‍ പറഞ്ഞു. അതിനിടെ, അതിക്രമം കാട്ടിയ വിദ്യാര്‍ഥികളെ അഞ്ചുദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ ഓഫീസര്‍ കെ.ഗുണശേഖരന്‍ അറിയിച്ചു. ഈ വിദ്യാര്‍ഥികള്‍ക്ക് പൊതുപരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതേസമയം,…
Read More » -
10/03/2023മീറ്റൂ ആരോപണവുമായി സായി പല്ലവി; വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന പീഡന അനുഭവം വെളിപ്പെടുത്തി താരം
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സായി പല്ലവി. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളാണ് സായി പല്ലവി. ഇപ്പോള്‍ താരം ഗുരുതരമായ ഒരു ആരോപണമാണ് തുറന്നു പറഞ്ഞിരിക്കുന്നത്. തനിക്ക് നേരിടേണ്ടി വന്ന ഒരു പീഡന അനുഭവത്തെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്. നിജം എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് ആയിരുന്നു താരം ഈ കാര്യങ്ങള്‍ എല്ലാം തന്നെ തുറന്നു പറഞ്ഞിട്ടുള്ളത്. നിരവധി സ്ത്രീകള്‍ ആണ് അവര്‍ക്ക് നേരിട്ടിട്ടുള്ള പീഡന അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് എത്തിയത് എന്നും അതില്‍ നിങ്ങളുടെ അഭിപ്രായം എന്താണ് എന്നുമായിരുന്നു നടിയോട് ചോദിച്ച ചോദ്യം. ഇതിനുള്ള ഉത്തരമായിട്ടായിരുന്നു താരം തനിക്ക് നേരിട്ട് പീഡന അനുഭവം വെളിപ്പെടുത്തിയത്. നടിയുടെ ഈ വാക്കുകള്‍ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരങ്കമായി മാറിക്കൊണ്ടിരിക്കുന്നത്. ”എനിക്ക് ഇതുവരെ ശാരീരിക…
Read More »