Social MediaTRENDING

തോല്‍വികളിൽ തളർന്നില്ല, ഹോളി ആഘോഷം കളറാക്കി ആര്‍സിബി വനിതകള്‍! നിറങ്ങളില്‍ മുങ്ങി കുളിച്ച് സ്മൃതി മന്ദാന, എല്ലിസ് പെറി… ആര്‍സിബി ക്യാമ്പ് ഫുൾ കളറിൽ!

മുംബൈ: പഥമ വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തുടക്കം അത്ര നല്ലതല്ല. കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. ഇന്നലെ മുംബൈ ഇന്ത്യന്‍സിനോടായിരുന്നു പരാജയം. അതും ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വി. ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരേയും ആര്‍സിബി തോല്‍ക്കുകയുണ്ടായി. ക്യാപ്റ്റന്‍ സ്മൃതി മന്ദാന, എല്ലിസ് പെറി, റിച്ചാ ഘോഷ് തുടങ്ങിയ വമ്പന്മാരൊക്കെ ടീമിലുണ്ടെങ്കിലും കളി ജയിപ്പിക്കാന്‍ ടീമിന് കഴിയുന്നില്ല. തുടര്‍ച്ചയായി രണ്ട് മത്സരം തോറ്റതോടെ ടീമിനെതിരെ ട്രോളുകളും വന്നുതുടങ്ങി. മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിവച്ചത് സ്മൃതി മന്ദാന തുടരുന്നുവെന്ന ട്രോളുകളാണ് ട്വിറ്ററില്‍ കാണുന്നത്.

Signature-ad

പരിഹാസങ്ങള്‍ക്കും തോല്‍വിക്കുമിടയിലും ഹോളി ആഘോഷിക്കാന്‍ താരങ്ങള്‍ മറന്നില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വനിതാ താരങ്ങളെല്ലാം ആഘോഷത്തിന്റെ ഭാഗമായി. ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി, മേഗന്‍ ഷട്ട്, ന്യൂസിലന്‍ഡ് താരം സോഫി ഡിവൈന്‍ തുടങ്ങിയവര്‍ ചിത്രങ്ങളിലുണ്ട്. ആര്‍സിബി ക്യാപ്റ്റന്‍ സ്മൃതി മന്ദാനനയും നിറങ്ങളില്‍ മുങ്ങി കുളിച്ചിരിക്കുകയാണ്. താരങ്ങള്‍ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ ആര്‍സിബി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. എല്ലിസ് പെറി തന്റെ ഔദ്യോഗിക അക്കൗണ്ടിലും ചിത്രം പങ്കുവച്ചിട്ടുണ്ട്. ആര്‍സിബി ക്യാംപില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം.

ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീം നടത്തിയ ഹോളി ആഘോഷവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പരിശീലനത്തിന് ശേഷം ബസില്‍ തിരിച്ച് ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് താരങ്ങള്‍ നിറങ്ങളില്‍ കുളിച്ചത്. ആഘോഷങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ചത് ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും. ഗില്ലിന്റെ സെല്‍ഫി വീഡിയോയില്‍ കോലി ഡാന്‍സ് കളിക്കുന്നത് കാണാം. പിന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കോലിയുടെ ദേഹത്തേക്ക് നിറങ്ങള്‍ വാരിയെറിയുന്നു. വൈറല്‍ വീഡിയോ കാണാം…

നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വരാനുള്ള സാധ്യതയും ഏറെയാണ്. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ഇന്‍ഡോറില്‍ വിശ്രമം അനുവദിച്ച ഷമിക്ക് പകരം ഉമേഷ് യാദവായിരുന്നു കളിച്ചത്. എന്നാല്‍ ഉമേഷ് മികച്ച പ്രകടനം പുറത്തെടുത്ത സ്ഥിതിക്ക് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയേക്കും. ടീമില്‍ മറ്റ് മാറ്റങ്ങള്‍ക്കുള്ള സൂചനയൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

Back to top button
error: