Social Media
-
06/03/2023അതു ‘വേ’ ഇതു ‘റേ’… ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് നടി ശ്വേത മേനോന്‍
കൊച്ചി: ബാങ്ക് തട്ടിപ്പില്‍ താന്‍ ഇരയായതായി കാട്ടി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് നടി ശ്വേത മേനോന്‍. നടി ശ്വേത മേനോന്‍ ബാങ്ക് തട്ടിപ്പിനിരയായതായും അവര്‍ക്ക് ഇതിലൂടെ 57,636 രൂപ നഷ്ടമായെന്നും ചില ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അവര്‍. മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാല്‍പതോളം ഇടപാടുകാര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ അവരവരുടെ അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ നഷ്ടമായെന്നും അതില്‍ നടി ശ്വേത മേനോനും ഉള്‍പ്പെടുന്നുവെന്നു കാട്ടിയാണ് നടിയുടെ ചിത്രം ഉള്‍പ്പെടെ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ലഭിച്ച സന്ദേശത്തിലെ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് അക്കൗണ്ടില്‍നിന്ന് പലര്‍ക്കും ലക്ഷങ്ങള്‍ ചോര്‍ന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ‘ശ്വേത മേമന്‍’ എന്നു പേരുളള ടിവി താരമാണ് തട്ടിപ്പിനിരയായത്. പേരിലെ സാദൃശ്യമാണ് നടി ശ്വേത മേനോന്റെ പേര് വാര്‍ത്തകളില്‍ ഉള്‍പ്പെടാന്‍ ഇടയാക്കിയതെന്നാണ് വിവരം. കെവൈസി, പാന്‍ വിവരങ്ങള്‍ പുതുക്കണം എന്നാവശ്യപ്പെടുന്ന വ്യാജ സന്ദേശമാണു ലഭിച്ചതെന്ന് പണം നഷ്ടപ്പെട്ട ശേഷമാണു തട്ടിപ്പിനിരയായവരില്‍ പലരും അറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന്…
Read More » -
06/03/2023ഏഴാം ക്ലാസിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്റ്റീലിന്റെ ശ്വാസകോശമാണോ? അവധി വിവാദത്തില്‍ കലക്ടര്‍ രേണുരാജിന് പൊങ്കാല
കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിനു തീപിടിച്ചതിനെ തുടര്‍ന്ന് വിഷപ്പുകയില്‍ മുങ്ങിയ കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും അവധി അനുവദിച്ച എറണാകുളം ജില്ലാ കലക്ടര്‍ ഡോ.രേണുരാജിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രം അവധി അനുവദിച്ചതാണ് വിവാദമായത്. ഏഴാം ക്ലാസിനു മുകളിലുള്ള ക്ലാസുകളിലെ കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ എന്ന ചോദ്യമുയര്‍ത്തിയാണ് പ്രതിഷേധം. കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴു വരെയുള്ള ക്ലാസുകള്‍ക്ക് ഞായറാഴ്ച വൈകിട്ടാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കൊച്ചി കോര്‍പറേഷനിലും തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലുമാണ് അവധി ബാധകം. വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും ബാധകം. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ക്കും ഡേ കെയറുകള്‍ക്കും അവധിയായിരിക്കും. അതേസമയം, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ്, ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രം അവധി അനുവദിച്ചത് വിവാദമായത്. പ്ലാസ്റ്റിക് വിഷപ്പുകയില്‍ മുങ്ങിയ കൊച്ചി നഗരത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
Read More » -
06/03/2023നീതിക്കുവേണ്ടി ഭരണഘടനയില്‍ അഭയം പ്രാപിക്കുന്നു; രണ്ടാമതും വിവാഹത്തിനൊരുങ്ങി ‘ഷുക്കൂര്‍ വക്കീല്‍’
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹത്തിനൊരുങ്ങി നടനും അഭിഭാഷകനുമായ ഷുക്കൂര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഷുക്കൂര്‍ വക്കീല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് ഷുക്കൂര്‍. ഭാര്യയായ പി.എ. ഷീനയെ തന്നെയാണ് അദ്ദേഹം വീണ്ടും വിവാഹംകഴിക്കുന്നത്. മാര്‍ച്ച് എട്ടിന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് സബ്ബ് രജിസ്ട്രാറുടെ മുമ്പാകെ രാവിലെ 10 മണിക്ക് സ്പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്നുവെന്ന് ഷുക്കൂര്‍ വക്കീല്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ‘ഇത് ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ലെന്ന് ഷുക്കൂര്‍ വക്കീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തുല്യത എന്ന മാനവിക സങ്കല്‍പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുമ്പോള്‍ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ്. സ്പെഷ്യല്‍ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്. ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും…
Read More » -
05/03/2023ഗല്‍വാന്‍ താഴ്വരയില്‍ ജവാന്‍മാരുടെ ക്രിക്കറ്റ് കളി; വൈറലായി ദൃശ്യങ്ങള്‍
ന്യൂഡല്‍ഹി: ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ക്രിക്കറ്റ് കളിക്കുന്ന സൈനികരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സൈന്യം. പട്രോളിങ് പോയിന്റ്-14ന് (പിപി-14) ചുറ്റുമുള്ള ബഫര്‍ സോണില്‍നിന്ന് കുറച്ച് അകലെയുള്ള സ്ഥലത്തുനിന്നുള്ളതാണ് ചിത്രങ്ങള്‍. യഥാര്‍ഥ നിയന്ത്രണരേഖയില്‍ മൈനസ് ഡിഗ്രി താപനിലയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുടെ മനോവീര്യം വെളിവാക്കുന്നതാണ് ചിത്രമെന്ന് സൈന്യം വ്യക്താക്കി. 3 ഇന്‍ഫന്‍ട്രി ‘ത്രിശൂല്‍’ ഡിവിഷനിലെ പട്യാല ബ്രിഗേഡിലെ സൈനികരാണ് ക്രിക്കറ്റ് കളിക്കുന്നത്. ലേ ആസ്ഥാനമായുള്ള 14 കോര്‍ ആണു ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. #WATCH | Indian Army troops playing cricket near the Galwan valley. The Indian Army formations deployed in the area have been engaging in different sports activities in extreme winters at these high-altitude locations (Source: Indian Army officials) pic.twitter.com/cElsJLFg8I — ANI (@ANI) March 4, 2023 ഡിസംബര്‍ 20ന്…
Read More » -
05/03/2023യുവാവിനൊപ്പം ഇരിക്കുന്നത് വിലക്കിയ ആളെ ചെരിപ്പുകൊണ്ട് അടിച്ച് യുവതി
ഭോപാല്‍: യുവാവിനൊപ്പം ഇരിക്കുന്നത് വിലക്കിയ ആളെ ചെരിപ്പെടുത്തടിച്ച് യുവതി. മധ്യപ്രദേശിലെ ഹൊഷംഗബാദിലാണ് സംഭവം. #WATCH मध्य प्रदेश के नर्मदापुरम में एक साधु की पिटाई का वीडियो वायरल हो रहा है। प्राप्त जानकारी के मुताबिक, नर्मदा नदी के किनारे अश्लील हरकत कर रहे युगल को साधू ने टोका तो गुस्साई युवती ने चप्पल से उसकी पिटाई कर दी। pic.twitter.com/QDpcwiG52s — Nishat Mohammad Siddiqui (@nishatraja) March 2, 2023 നര്‍മദ നദീതീരത്തെ കോരി ഘട്ടില്‍ ഇരിക്കുകയായിരുന്നു യുവാവും യുവതിയും. ഇതിനിടെ സന്ന്യാസിയെന്ന് തോന്നിക്കുന്നയാള്‍ വന്ന് ഇരുവരും ഒരുമിച്ചിരിക്കുന്നത് തടഞ്ഞു. ഇതോടെ യുവതി ചെരിപ്പെടുത്ത് മര്‍ദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.അക്രമം കടുത്തതോടെ സമീപത്തുള്ളവര്‍ വന്ന് രംഗം ശാന്തമാക്കുകയായിരുന്നു. ഇതിനുശേഷവും സന്ന്യാസി വേഷധാരി യുവതീയുവാക്കളുമായി എന്തൊക്കെയോ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. യുവതിയെ പ്രകോപിപ്പിക്കുന്ന…
Read More » -
04/03/2023കൂറ്റന്‍ മുതലയെ ഗ്രില്‍ ചെയ്ത് ഫിറോസ് ചുട്ടിപ്പാറ; തായ്‌ലന്‍ഡില്‍നിന്ന് പുത്തന്‍ വീഡിയോ
നിരത്തി ഇട്ടിരിക്കുന്ന വാഴയിലയില്‍ നൂറ് കിലോഭാരമുള്ള മുതല, മസാലയൊക്കെ പുരട്ടി ഗ്രില്‍ ചെയ്താലോ? ഭക്ഷണപ്രേമികള്‍ക്കായി വ്യത്യസ്തങ്ങളായ രുചികളൊരുക്കുന്ന ഫുഡ് വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. രുചിക്കൂട്ടൊരുക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഫിറോസിന് ക്ഷണമുണ്ടാകാറുണ്ട്. ഇത്തരത്തില്‍ ചില രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ നിരോധനമുള്ള ജീവികളെ ഉപയോഗിച്ച് തയാറാക്കുന്ന വീഡിയോകള്‍ കേരളത്തില്‍ വിവാദത്തില്‍ പെട്ടിട്ടുമുണ്ട്. ഈ വീഡിയോ തായ്ലന്‍ഡില്‍ നിന്നുള്ളതാണെന്നും അവിടെ ഇത് നിയമവിധേയമാണെന്നും എന്നാല്‍ ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാല്‍ ഇവിടെ ആരും ഇത് പരീക്ഷിക്കരുതെന്നും വീഡിയോയില്‍ മുന്നറിയിപ്പുണ്ട്. ഏതായാലും മുതലയ്ക്ക് ആദരാഞ്ജലി നേര്‍ന്നുള്ള കമന്റുകളാണ് വീഡിയോയ്ക്കു കിട്ടിയിരിക്കുന്നത്. ഒട്ടകം, ഓട്ടകപക്ഷി, പെരുമ്പാമ്പ്…റോസ്റ്റും ഗ്രില്ലും കണ്ട് ഭക്ഷണപ്രേമികള്‍ അമ്പരന്നിട്ടുണ്ട്. ഏതായാലും ഇത്തവണ 100 കിലോ ഭാരമുള്ള ഒരു ഭീമന്‍ മുതലയെ ഗ്രില്‍ ചെയ്‌തെടുക്കുന്ന വിശേഷമാണ് ഫിറോസ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. ഭാരമേറിയ മുതലയെ ഫിറോസും സുഹൃത്തുക്കളും ചേര്‍ന്നാണ് ഗ്രില്‍ ചെയ്യാന്‍ ചുമന്നുകൊണ്ടുവയ്ക്കുന്നത്. നന്നായി കഴുകി വൃത്തിയാക്കിയ മുതല ഭീമനുമേല്‍ തായ് മസാലയ്‌ക്കൊപ്പം നാട്ടിലെ മസാലക്കൂട്ടും…
Read More » -
03/03/2023പാചക മത്സരത്തില്‍ റെസ്റ്ററന്റില്‍ നിന്നുള്ള പാഴ്‌സലുമായി മത്സരാര്‍ത്ഥി; തലയെറിഞ്ഞ് ചിരിച്ച് നെറ്റിസണ്‍സ്
പലതരത്തിലുള്ള പാചകമത്സരങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കാണാറുണ്ട്. വീട്ടമ്മമാര്‍ക്കു വേണ്ടിയുള്ള പാകിസ്ഥാനിലെ ടെലിവിഷന്‍ ഷോ ‘ദി കിച്ചണ്‍ മാസ്റ്റര്‍’ എന്ന പാചക മത്സരത്തിലെ ഒഡിഷന്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാചക മത്സരത്തിനു വീട്ടില്‍ സ്വന്തം രുചിക്കൂട്ടില്‍ തയാറാക്കിയ വിഭവങ്ങളുമായി ഒഡിഷനെത്താനുള്ള നിര്‍ദേശം മറന്നു, സ്ഥലത്തെ പ്രശസ്തമായൊരു റെസ്റ്ററന്റില്‍ നിന്നും ഭക്ഷണം പാഴ്‌സല്‍ വാങ്ങി മത്സരത്തിനെത്തിയിരിക്കുകയാണ് ഒരു മത്സരാര്‍ത്ഥി. https://twitter.com/saffrontrail/status/1630066263061069827?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1630066263061069827%7Ctwgr%5Ea5cbfbff98ce9ca11b3ef7dfe389452a420c2321%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fpachakam%2Ffeatures%2F2023%2F03%2F02%2Fviral-video-from-the-pakistan-masterchef-audition.html പാഴ്‌സലുമായി എത്തിയതു കണ്ടപ്പോള്‍ ഇതെന്താ ഇങ്ങനെ പ്ലേറ്റില്‍ വയ്ക്കൂ എന്നായി വിധികര്‍ത്താക്കള്‍, അതിന്റെ ആവശ്യമില്ല ഇങ്ങനെ തന്നെ കഴിക്കാം എന്നായി മത്സരാര്‍ത്ഥി! വിധികര്‍ത്താക്കള്‍ ഇതു ചോദ്യം ചെയ്തപ്പോള്‍ അങ്ങനെയൊരു കാര്യം അറിയില്ലെന്നു ‘ഭക്ഷണം കൊണ്ടുവരാന്‍ മാത്രമാണ് ഇവിടെ നിന്നും ആവശ്യപ്പെട്ടതെന്നുമായി’. പാഴ്‌സലുമായി എണിറ്റു പൊയ്‌ക്കോളാന്‍ വിധികര്‍ത്താക്കള്‍ പറഞ്ഞെങ്കിലും നാട്ടിലെ ഏറ്റവും നല്ല റെസ്റ്ററന്റില്‍ ക്യൂ നിന്നതും ഒഡീഷനിലെ കാത്തു നില്‍പിനും ശേഷമാണ് ഇവിടെ ഭക്ഷണം എത്തിച്ചത്, ഇത് നിങ്ങള്‍ രുചിച്ചു നോക്കൂ എന്നായി മത്സരാര്‍ത്ഥി. ഇതേ തുടര്‍ന്നു വിധികര്‍ത്താക്കളില്‍ ഒരാള്‍ നിങ്ങള്‍…
Read More » -
03/03/2023ജ്യേഷ്ഠന്‍റെ ഭാര്യയുമായി അവിഹിതബന്ധമില്ലെന്ന് തെളിയിക്കാൻ യുവാവിന് ‘അഗ്നിപരീക്ഷ’യുമായി ഗ്രാമത്തിലെ പഞ്ചായത്ത്; ഒടുവിൽ സംഭവിച്ചത്- വീഡിയോ
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിരന്തരം ശബ്ദമുയരുമ്പോഴും ഇത്തരത്തിലുള്ള അനാരോഗ്യകരമായ സംഭവങ്ങളും പ്രവണതകളും നമ്മുടെ നാട്ടില്‍ തുടര്‍ക്കഥയാവുകയാണ്. ഇതിന് തെളിവാവുകയാണ് തെലങ്കാനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു സംഭവം. സഹോദരന്‍റെ ഭാര്യയുമായി അവിഹിതബന്ധമില്ലെന്ന് തെളിയിക്കാൻ യുവാവിനെക്കൊണ്ട് ‘അഗ്നിപരീക്ഷ’ നടത്തിയെന്നതാണ് വാര്‍ത്ത. ‘അഗ്നിപരീക്ഷ’യെ കുറിച്ച് ഐതിഹ്യങ്ങളിലും മറ്റും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മനസിന്‍റെയും ശരീരത്തിന്‍റെയും ശുദ്ധി വ്യക്തമാക്കുന്നതിനായി തീയില്‍ ചവിട്ടുകയും എന്നാല്‍ അപകടമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്താലാണ് ‘അഗ്നിപരീക്ഷ’ വിജയമാവുക. തെലങ്കാനയിലെ ബഞ്ചാരുപള്ളിയിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. ജ്യേഷ്ഠന്‍റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിനെ ഗ്രാമത്തിലെ പഞ്ചായത്ത് ആണ് ‘അഗ്നിപരീക്ഷ’യ്ക്ക് വിധേയനാക്കിയത്. സഹോദരന് തന്‍റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് യുവാവിന്‍റെ ജ്യേഷ്ഠൻ തന്നെയാണത്രേ പഞ്ചായത്തിന് പരാതി നല്‍കിയത്. ഇതെത്തുടര്‍ന്ന് യുവാവിന്‍റെ നിഷ്കളങ്കത തെളിയിക്കുന്നതിനാണത്രേ ഇത്തരമൊരു പരീക്ഷണരീതി ഇവര്‍ അവലംബിച്ചത്. എന്തായാലും സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ ഇത് കാര്യമായ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചിരിക്കുന്നത്. എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിന് നടുക്കായി ഒരു ഇരുമ്പ് ദണ്ഡ് വച്ചിരിക്കുകയാണ്. കനലിലൂടെ നടന്നുചെന്ന് ഈ ഇരുമ്പ് ദണ്ഡ് എടുത്തുമാറ്റാനാണ്…
Read More » -
02/03/2023സ്കൂട്ടറിൽ ലോറി ഇടിച്ച് അപകടം, യുവതികൾ ലോറിയുടെ പിൻ ചക്രത്തിലേക്ക് മറിയാതെ രക്ഷിച്ചത് ഓടിയെത്തിയ ട്രാഫിക് പൊലീസുകാരൻ
കോഴിക്കോട്: റോഡപകടങ്ങളിൽ ബോധവത്കരണത്തിന് വേണ്ട ഇടപെടലുകളാണ് കേരള പൊലീസിന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ കൂടുതലായും കാണാറുള്ളത്. അപ്രതീക്ഷിതമായുണ്ടായ ഒരു അപകടത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്. കോഴിക്കോട് മലാപ്പറമ്പ് ജംഗ്ഷനില്‍ ഉണ്ടായ അപകടത്തിന്‍റെ വീഡിയോ ആരെയും ഞെട്ടിക്കുന്നതാണ്. തിരക്കുള്ള റോഡിൽ സ്കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ലോറിയുടെ ഇടതുവശത്തുണ്ടായിരുന്ന സ്ത്രീകൾ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ഓടിയെത്തിയ ട്രാഫിക് പൊലീസുകാരൻ യുവതികളെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചത്. ലോറിയുടെ പിൻ ചക്രത്തിലേക്ക് യാത്രക്കാർ മറിയാതെ നോക്കിയ ഇദ്ദേഹം മറ്റ് വാഹനങ്ങളെ കൈ കാണിച്ച് നിർത്തുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച കോഴിക്കോട് സിറ്റി ട്രാഫിക്കിലെ പൊലീസുകാരൻ രഞ്ജിത്ത് ലിജേഷിനെ അഭിനന്ദിച്ച കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിൽ, തിരക്കുള്ള റോഡിൽ നടന്ന ഈ അപകടത്തിന് ഇടയാക്കിയ കാരണങ്ങൾ എന്താണ് എന്ന ചോദ്യം കൂടിയാണ് ഉയർത്തിയിട്ടുള്ളത്. ലോറിക്ക് മുന്നിലുണ്ടായിരുന്ന സ്കൂട്ടറിലെ യാത്രക്കാർ സിഗ്നൽ ഇട്ടാണ് വലത്തേക്ക് തിരിഞ്ഞത്. എന്നാൽ…
Read More » -
01/03/2023പൊതുവഴിയിൽ കാമുകിയെ തല്ലി യുവാവ്, രക്ഷകനായി യുവ നടൻ; യുവതിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു, നടന്റെ ഇടപെടലിനെ പ്രശംസിച്ച് നെറ്റിസൺസ് – വീഡിയോ വൈറൽ
ഹൈദരാബാദ്: പൊതുവഴിയില്‍ വച്ച് കാമുകിയെ തല്ലിയ യുവാവിനെ തടഞ്ഞുനിര്‍ത്തി തെലുങ്ക് യുവ നടൻ നാഗ ശൗര്യ. വഴിയില്‍ വച്ച് യുവാവ് കാമുകിയെ തല്ലിയപ്പോള്‍ നടൻ രക്ഷകനായി എത്തുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. ഹൈദരാബാദിലെ തിരക്കുള്ള റോഡില്‍ വച്ചാണ് യുവതിയെ കാമുകൻ പരസ്യമായി തല്ലിയത്. ഇത് കണ്ടെത്തിയ നടൻ നാഗ ശൗര്യ കാമുകനെ തടഞ്ഞു നിര്‍ത്തുകയും യുവതിയോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയിരുന്നു. യുവാവിന്‍റെ കൈയില്‍ പിടിച്ച് മാപ്പ് പറയാൻ ആവശ്യപ്പെടുന്ന നാഗ ശൗര്യയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. യുവതിയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടപ്പോള്‍ തന്‍റെ കാമുകിയാണ് ഇതെന്നാണ് യുവാവ് പറയുന്നത്. ഇതോടെ എന്തിനാണ് യുവതിയെ വഴിയിൽ വെച്ച് അടിച്ചതെന്ന് ശൗര്യ യുവാവിനോട് ചോദിച്ചു. അവൾ നിങ്ങളുടെ കാമുകിയാകാം, അതിനർത്ഥം നിങ്ങൾക്ക് ഇതുപോലെ മോശമായി പെരുമാറാൻ കഴിയുമെന്നല്ല. അവളോട് മാപ്പ് പറയൂ എന്നും നാഗ ശൗര്യ പറഞ്ഞു. ഇത് കണ്ടു നിന്നവരും യുവാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ട്വിറ്ററില്‍ വൈറലായ വീഡിയോയുടെ കമന്‍റ്…
Read More »