Social Media
-
29/05/2023ഹണിമൂണിനിടെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചുവെന്നു വരെ ആരോപണം; വിവാഹമോചനശേഷം കരിഷ്മയും സഞ്ജയും വീണ്ടും അടുക്കുന്നു?
മുംബൈ: ഗുരുതര ആരോപണങ്ങളുയര്‍ത്തിയാണ് സഞ്ജയ് കപൂറില്‍ നിന്നും നടി കരിഷ്മ കപൂര്‍ വിവാഹമോചനം നേടിയത്. വിവാഹ മോചനത്തിന് പിന്നാലെ സഞ്ജയ് മറ്റൊരു വിവാഹം കഴിച്ചെങ്കിലും കരിഷ്മ പുതിയൊരു ജീവിതത്തിനായി ശ്രമിച്ചിരുന്നില്ല. മക്കള്‍ക്കായാണ് ഇനിയുള്ള ജീവിതം എന്നായിരുന്നു കരിഷ്മയുടെ നിലപാട്. ഇപ്പോഴിതാ, കരിഷ്മയും മുന്‍ ഭര്‍ത്താവ് സഞ്ജയും വീണ്ടും അടുക്കുകയാണോ എന്ന അഭ്യൂഹം ശക്തമാകുകയാണ്. മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂറിനൊപ്പം ഡിന്നര്‍ കഴിച്ച് മടങ്ങുന്ന കരിഷ്മയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമാകുന്നത്. 2003 ല്‍ ആയിരുന്നു സഞ്ജയ് കപൂറുമായുള്ള കരിഷ്മയുടെ വിവാഹം നടന്നത്. 2016 ല്‍ ഇരുവരും വിവാഹമോചിതരായി. വിവാഹമോചനത്തിന് ശേഷം കരിഷ്മയും സഞ്ജയിയും പലതവണ കണ്ടുമുട്ടിയിരുന്നു. അടുത്തിടെയായി ഇരുവരും നല്ല സൗഹൃദത്തിലാണെന്നാണ് ഇവര്‍ വ്യക്തമാക്കിയിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 12ന് കരിഷ്മയുടെയും സഞ്ജയിയുടെയും മകന്‍ കിയാന്റെ ജന്മദിന ആഘോഷത്തിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു. സഞ്ജയ് ഇപ്പോഴത്തെ ഭാര്യ പ്രിയ സച്ച്‌ദേവയോടൊപ്പമായിരുന്നു ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.…
Read More » -
28/05/2023ഫ്രെയിമില്‍ കയറിവന്ന കുട്ടിയോട് ഈ ചേച്ചി ചെയ്തത് കണ്ടോ? കലിതുള്ളി നെറ്റിസണ്‍സ്
പലതരത്തിലുള്ള വീഡിയോകളും ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ചിലതെല്ലാം രസകരം എന്ന് തോന്നുമെങ്കിലും അങ്ങനെ അല്ലാത്ത അനേകം വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ചിലത് ആളുകളെ അസ്വസ്ഥരാക്കാറും ദേഷ്യം കൊള്ളിക്കാറും ഉണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇതും. സംഭവം നടക്കുന്നത് ഒരു ആഘോഷം നടക്കുന്ന സ്ഥലത്താണ്. കണ്ടാല്‍ ഒരു കല്യാണം നടക്കുന്ന സ്ഥലം പോലെ ഉണ്ട്. നമുക്കറിയാം ഇന്ന് മിക്കവരും നന്നായി ഒരുങ്ങുന്നത് തന്നെ ചിലപ്പോള്‍ നല്ല ഒരു ഫോട്ടോ പകര്‍ത്തുന്നതിനും അത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കുന്നതിനും ഒക്കെ വേണ്ടിയാണ്. നന്നായി ഒരുങ്ങിക്കഴിഞ്ഞ് ആ വേഷത്തിലും രൂപത്തിലും നല്ല ഒരു ചിത്രം കിട്ടിയില്ലെങ്കില്‍ പലര്‍ക്കും അത് വലിയ നിരാശ തന്നെയാണ്. https://twitter.com/HasnaZarooriHai/status/1660520631044313088?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1660520631044313088%7Ctwgr%5Ef641b920b7de057d791de86d8ddfdee83205d930%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FHasnaZarooriHai%2Fstatus%2F1660520631044313088%3Fref_src%3Dtwsrc5Etfw അതുകൊണ്ട് തന്നെ പലരും ആവും വിധം നല്ലൊരു ചിത്രം തങ്ങളുടേത് പകര്‍ത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, അങ്ങനെ ചിത്രം പകര്‍ത്തുന്നത് ഒരു പൊതുസ്ഥലത്ത് വച്ചാണ് എങ്കില്‍ ചിലപ്പോള്‍ പലരും കേറി വന്ന് ഫ്രെയിം ആകെ കുളമാക്കാറുണ്ട്. ‘ഫോട്ടോ ബോംബി’ങ്ങെന്നാണ്…
Read More » -
27/05/2023വാട്ട് ആന്‍ ഐഡിയ സര്‍ജി! 2000 രൂപ നോട്ടുകൊണ്ടുള്ള ബിസിനസ് ഐഡിയ കണ്ട് ഞെട്ടി സൈബര്‍ ലോകം
ന്യൂഡല്‍ഹി: ഏതാനും ദിവസം മുന്‍പാണ് റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ട് പിന്‍വലിച്ചത്. 2023 സെപ്തംബര്‍ 30ന് മുന്‍പായി പിന്‍വലിച്ച 2000 രൂപ നോട്ട് ബാങ്കില്‍ കൊടുത്ത് മാറ്റിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന്റെ വിഷമതകളും ജനങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തെ ബിസിനസ് വളര്‍ച്ചയ്ക്ക് മുതലെടുത്ത കടയുടമയുടെ ഐഡിയയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഡല്‍ഹിയിലെ ഒരു ഇറച്ചി കടയിലാണ് സംഭവം. If you think RBI is smart, think again cos Delhites are much smarter. What an innovative way to increase your sales! 😅#2000Note pic.twitter.com/ALb2FNDJi0 — Sumit Agarwal 🇮🇳 (@sumitagarwal_IN) May 22, 2023 കടയുടെ മുന്നില്‍ ഒരു പുതിയ അറിയിപ്പ് പതിപ്പിച്ചു. ‘ഞങ്ങള്‍ക്ക് 2000 രൂപ നോട്ട് തരൂ. എന്നിട്ട് ഇവിടെ നിന്ന് 2100 രൂപയുടെ സാധനം വാങ്ങു’ എന്നാണ് അറിയിപ്പിലുള്ളത്.…
Read More » -
27/05/2023മൂക്കിനു താഴെയുള്ള പീഡനങ്ങളെ അവഗണിച്ച് സ്ത്രീ സുരക്ഷയ്ക്കു വേണ്ടി പ്രസംഗിക്കുന്നു; കമല്‍ ഹാസനെതിരെ ആഞ്ഞടിച്ച് ചിന്മയി
ചെന്നൈ: ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായെത്തിയ നടന്‍ കമല്‍ഹാസനെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. കഴിഞ്ഞ 5 വര്‍ഷമായി താന്‍ നേരിടുന്ന വിലക്കിനെതിരെ ഒരിക്കലെങ്കിലും നടന്‍ ശബ്ദിച്ചിട്ടുണ്ടോ എന്ന് ചിന്മയി രൂക്ഷമായ ഭാഷയില്‍ ചോദിച്ചു. റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം കഴിഞ്ഞ ദിവസം ഒരു മാസം പിന്നിട്ടിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് ചിന്മയി രംഗത്തെത്തിയത്. ”തമിഴ്നാട്ടിലെ ഒരു ഗായിക ഒരു പീഡകന്റെ പേര് പരസ്യമായി വിളിച്ചു പറഞ്ഞതിന് കഴിഞ്ഞ 5 വര്‍ഷമായി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴും അത് തുടരുന്നു. ആ പീഡകനോട് ബഹുമാനം ഉള്ളതുകൊണ്ട് അയാള്‍ക്കെതിരെ ആരും ഒന്നും ശബ്ദിച്ചില്ല. നിങ്ങള്‍ ഒരു വാക്കെങ്കിലും ഉച്ചരിച്ചോ? മൂക്കിനു താഴെ നടക്കുന്ന പീഡനങ്ങളെ അവഗണിച്ച് സ്ത്രീ സുരക്ഷക്കു വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും?”- ചിന്മയി കുറിച്ചു. ചിന്മയിയുടെ…
Read More » -
26/05/2023‘അറുപതു വയതനിലെ’… ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹം ചര്‍ച്ചയാക്കി ആദ്യഭാര്യയുടെ കുറിപ്പുകള്‍
നടന്‍ ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ച. അറുപതുകാരനായ ആശിഷ് വിദ്യാര്‍ഥി അന്‍പതുകാരിയായ റുപാലി ബറുവയെയാണ് വിവാഹം ചെയ്തത്. രണ്ടാം വിവാഹശേഷം ആശിഷ് വിദ്യാര്‍ഥിയുടെ ആദ്യഭാര്യയായ രജോഷി ബറുവയുടെ ചില പോസ്റ്റുകളാണ് ശ്രദ്ധേയമാകുന്നത്. രജോഷി മുന്‍ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ തൃപ്തയല്ല എന്നാണ് അവരുടെ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി രണ്ട് കുറിപ്പുകളാണ് രജോഷി പോസ്റ്റ് ചെയ്തത്. ഇതിലൊന്നില്‍ എഴുതിയിരിക്കുന്നത് മനസ്സിനേറ്റ മുറിവിനെക്കുറിച്ചാണ്. ”ജീവിതത്തിലെ ശരിയായ ആള്‍, നിങ്ങള്‍ അവര്‍ക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തില്‍ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യില്ല. അത് ഓര്‍ക്കുക.” രണ്ടാമത്തെ പോസ്റ്റ്, അമിത ചിന്തയുടെ കാരണങ്ങള്‍ ഇല്ലാതാക്കി ജീവിതത്തില്‍ സമാധാനവും ശാന്തതയും കണ്ടെത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ”അമിതചിന്തയും സംശയവും മനസ്സില്‍ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പത്തിന് പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തില്‍ നിറയട്ടെ. നിങ്ങള്‍ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങേണ്ട സമയമാണിത്. നിങ്ങള്‍…
Read More » -
26/05/2023അകമ്പടി വാഹനങ്ങളില്ല, സുരക്ഷാ സേനയില്ല, റോഡ് തടയലോയില്ലാ… റോഡിലൂടെ സാധാരണ വ്യക്തികളെപ്പോലെ നടക്കുന്ന യുഎഇ രാഷ്‍ട്രത്തലവന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
അബുദാബി: വൻസുരക്ഷാ സന്നാഹങ്ങളോ റോഡ് തടയലോ ഇല്ലാതെ റോഡിലൂടെ സാധാരണ വ്യക്തികളെപ്പോലെ നടക്കുന്ന യുഎഇ രാഷ്‍ട്രത്തലവന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ജനങ്ങളുമായി എപ്പോഴും അടുത്ത ബന്ധം പുലർത്തുകയും അവരുമായി അടുത്തിടപഴകുകയും ചെയ്യുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ രാജ്യത്ത് പല പൊതുസ്ഥലങ്ങളിലും സുരക്ഷാ സേനയുടെ അകമ്പടിയൊന്നുമില്ലാതെ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ഹസ്സൻ സജ്‍വാനി എന്നയാളാണ് യുഎഇയിലെ ഒരു റോഡരികിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പകർത്തി ട്വീറ്റ് ചെയ്‍തത്. സുരക്ഷാ സൈനികരില്ല, പ്രോട്ടോകോളില്ല, റോഡ് തടയലില്ല… യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് മറ്റ് ഏതൊരാളെയും പോലെ റോഡിലൂടെ നടക്കുന്നു. ഇത്രയും സുരക്ഷിതമാണ് യുഎഇ. ഇത്രയും ലാളിത്യമുള്ളവനാണ് എന്റെ പ്രസിഡന്റ്…. അദ്ദേഹം വീഡിയോ പങ്കുവെച്ചതിനൊപ്പം കുറിച്ചു. നിരവധിപ്പേരാണ് കുറഞ്ഞ സമയത്തിനുള്ളിൽ ഈ വീഡിയോ പങ്കുവെയ്ക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്‍തത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ…
Read More » -
25/05/2023നെറ്റിയില്‍ ഭര്‍ത്താവിന്റെ പേര് പച്ചകുത്തി യുവതി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
സ്‌നേഹം പ്രകടിപ്പിക്കാന്‍ പല തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്. പൂക്കള്‍ നല്‍കുന്നു, സര്‍പ്രൈസ് നല്‍കുന്നു, അല്ലെങ്കില്‍ ട്രിപ്പിന് കൊണ്ടു പോകുന്നു എങ്ങനെ പോകും ആ ലിസ്റ്റ്. പക്ഷെ സ്‌നേഹം പ്രകടിപ്പിക്കാന്‍ വേണ്ടി ഒരു യുവതി ചെയ്ത കാര്യമാണ് ഇപ്പോള്‍ പലരെയും ഞെട്ടിക്കുന്നത്. നെറ്റിയില്‍ ഭര്‍ത്താവിന്റെ പേര് ടാറ്റൂ ചെയ്ത് വൈറലായിരിക്കുകയാണ് ഒരു യുവതി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റൂ സെന്ററില്‍ നിന്നാണ് ഈ യുവതി ടാറ്റൂ ചെയ്തത്. യഥാര്‍ത്ഥ സ്‌നേഹം എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പുറത്ത് വന്നത്. ഭര്‍ത്താവിന്റെ പേരായ സതീഷാണ് യുവതി പച്ചക്കുത്താന്‍ പോകുന്നത്. View this post on Instagram A post shared by king_maker_tattoo_studio (@king_maker_tattoo_studio) ടാറ്റൂ ചെയ്യുന്നത് ഏറെ വേദനയുള്ള കാര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ഈ യുവതി നെറ്റിയില്‍ എങ്ങനെ ഇത് ചെയ്തു എന്നാണ് പലരെയും അത്ഭുതപ്പെടുത്തുന്ന കാര്യം. കസേരിയിലിരിക്കുന്ന യുവതിയുടെ നെറ്റിയില്‍ പേരിന്റെ ഒരു സ്റ്റിക്കര്‍ ഒട്ടിച്ച ശേഷം അക്ഷരങ്ങള്‍…
Read More » -
24/05/2023വിജയ്ക്ക് കഷണ്ടി, ഏഴു വര്‍ഷമായി വിഗ് ഉപയോഗിക്കുന്നു; ബയല്‍വാന്‍ രംഗനാഥനെതിരേ കൊലവിളിയുമായി ഫാന്‍സ്
തമിഴകത്ത് ഏറ്റവുമധികം ആരാധകരുള്ള നടനാണ് വിജയ്. തളപതി എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന വിജയുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ ശ്രദ്ദ നേടാറുണ്ട്. ഇപ്പോഴിതാ വിജയിയെ കുറിച്ച് നടനും വിവാദങ്ങളുടെ തോഴന്‍ ബയല്‍വാന്‍ രംഗനാഥന്‍ നടത്തിയ വിവാദ പരാമര്‍ശമാണ് ശ്രദ്ധ നേടുന്നത്. വിജയിയുടെ മുടിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിജയ് ഫാന്‍സിന്റെ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ”കഴിഞ്ഞ ഏഴുവര്‍ഷമായി വിഗ്ഗ് ഉപയോഗിക്കുന്നയാളാണ് വിജയ്. വിജയിയുടെ പിതാവ് ഈ പ്രായത്തിലും മുടിയുള്ളയാളാണ് എന്നാല്‍ വിജയ്ക്ക് ഈ പ്രായത്തില്‍ തന്നെ മുടി നഷ്ടപ്പെടാന്‍ തുടങ്ങി” -എന്നാണ് ബയല്‍വാന്‍ പറഞ്ഞത്. അടുത്തിടെ വിവിധ പരിപാടികളില്‍ വിജയ് പങ്കെടുത്തത് ശ്രദ്ധിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ മുടി വിഗ്ഗാണ് എന്ന് മനസിലാക്കാന്‍ സാധിക്കും. കെമിക്കലിന്റെ ഉപയോഗമാണ് മുടി കൊഴിയാന്‍ പ്രശ്നം. ഇതേ പ്രശ്നം മുന്‍പ് കമല്ഹാസന് ഉണ്ടായിരുന്നു. എന്നാല്‍ വിദേശത്ത് ചികില്‍സ നടത്തി ആ പ്രശ്നം കമല്‍ പരിഹരിച്ചു എന്നും ബയല്‍വാന്‍ പറഞ്ഞു. അതേസമയം, തന്റെ മുടി പോയത് പരിഗണിക്കാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍…
Read More » -
24/05/2023”മുസ്‌ലിമാണോ? വീടില്ല”… കൊച്ചിയിലെ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരന്‍; തിരിച്ചടിച്ച് പേരടി
കൊച്ചി: വാടക വീടിനായി കളമശ്ശേരിയിലെ ഹൗസിങ് കോളനിയില്‍ എത്തിയ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരന്‍ പി.വി ഷാജികുമാര്‍. പേര് ഷാജിയെന്ന് പറഞ്ഞപ്പോള്‍ മുസ്‌ലിംകള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നതെന്ന് ബ്രോക്കര്‍ വെളിപ്പെടുത്തിയെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. മുമ്പും രണ്ടുതവണ വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസ്സില്‍നിന്ന് കളഞ്ഞതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നെന്ന് വീടിന്റെ ചുമരില്‍ തൂക്കിയ യേശു തന്നോട് പറഞ്ഞെന്നും വീട് വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിയെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാന്‍ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ് കോളനിയില്‍ പോയി. ബ്രോക്കര്‍ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നില്‍ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തില്‍ പടമായിട്ടുണ്ട്. മുറികള്‍ നോക്കുമ്പോള്‍ ബ്രോക്കര്‍ ചോദിക്കുന്നു. ”പേരേന്താ…?”. ”ഷാജി”. അയാളുടെ മുഖം ചുളിയുന്നു. ”മുസ്‌ലിമാണോ…?” ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കുന്നു. ”ഒന്നും വിചാരിക്കരുത്, മുസ്‌ലിംകള്‍ക്ക്…
Read More » -
24/05/2023അമ്മയാരാ മോള്‍!!! രംഭയുടെ മകളെ കണ്ട് ഞെട്ടി പ്രേക്ഷകര്‍
മലയാള ചിത്രം സര്‍ഗത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് രംഭ. പിന്നീട് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഥനുമായുള്ള വിവാഹശേഷം രംഭ സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഇപ്പോള്‍ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ അവര്‍ കുടുംബജീവിതം ആസ്വദിക്കുകയാണ്. ഇപ്പോഴിതാ മൂത്ത മകള്‍ ലാന്യ ഇന്ദ്രകുമാറിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് രംഭ. ഒരു സ്റ്റേജ് പരിപാടിക്കിടെ എടുത്ത മകളുടെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. മകളുടെ കൈയില്‍ ഒരു പുരസ്‌കാരവുമുണ്ട്. ഈ ചിത്രത്തില്‍ രംഭയ്ക്കും മകള്‍ക്കുമുള്ള മുഖസാദൃശ്യം ആരാധകരെ അദ്ഭുതപ്പെടുത്തുകയായിരുന്നു. ഇതിന് താഴെ നിരവധി പേരാണ് ഈ സാദൃശ്യം ചൂണ്ടിക്കാട്ടി കമന്റ് ചെയ്തത്. ‘നിന്നെപ്പോലെ തന്നെ’ എന്നായിരുന്നു നടി രാധിക ശരത്കുമാറിന്റെ കമന്റ്. രംഭയുടെ കുട്ടിക്കാലത്തെ ചിത്രമാണ് എന്ന് കരുതിയെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. സര്‍ഗം സിനിമയിലെ രംഭയുടെ അതേ ലുക്ക് ആണെന്നും മലയാളി ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്. അമൃത എന്ന പേരില്‍ സിനിമാ ജീവിതം ആരംഭിച്ച നടി പിന്നീട്…
Read More »