ഫ്രെയിമില്‍ കയറിവന്ന കുട്ടിയോട് ഈ ചേച്ചി ചെയ്തത് കണ്ടോ? കലിതുള്ളി നെറ്റിസണ്‍സ്
പലതരത്തിലുള്ള വീഡിയോകളും ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ചിലതെല്ലാം രസകരം എന്ന് തോന്നുമെങ്കിലും അങ്ങനെ അല്ലാത്ത അനേകം വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ചിലത് ആളുകളെ അസ്വസ്ഥരാക്കാറും ദേഷ്യം കൊള്ളിക്കാറും ഉണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇതും.
സംഭവം നടക്കുന്നത് ഒരു ആഘോഷം നടക്കുന്ന സ്ഥലത്താണ്. കണ്ടാല്‍ ഒരു കല്യാണം നടക്കുന്ന സ്ഥലം പോലെ ഉണ്ട്. നമുക്കറിയാം ഇന്ന് മിക്കവരും നന്നായി ഒരുങ്ങുന്നത് തന്നെ ചിലപ്പോള്‍ നല്ല ഒരു ഫോട്ടോ പകര്‍ത്തുന്നതിനും അത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കുന്നതിനും ഒക്കെ വേണ്ടിയാണ്. നന്നായി ഒരുങ്ങിക്കഴിഞ്ഞ് ആ വേഷത്തിലും രൂപത്തിലും നല്ല ഒരു ചിത്രം കിട്ടിയില്ലെങ്കില്‍ പലര്‍ക്കും അത് വലിയ നിരാശ തന്നെയാണ്.
https://twitter.com/HasnaZarooriHai/status/1660520631044313088?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1660520631044313088%7Ctwgr%5Ef641b920b7de057d791de86d8ddfdee83205d930%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FHasnaZarooriHai%2Fstatus%2F1660520631044313088%3Fref_src%3Dtwsrc5Etfw
അതുകൊണ്ട് തന്നെ പലരും ആവും വിധം നല്ലൊരു ചിത്രം തങ്ങളുടേത് പകര്‍ത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, അങ്ങനെ ചിത്രം പകര്‍ത്തുന്നത് ഒരു പൊതുസ്ഥലത്ത് വച്ചാണ് എങ്കില്‍ ചിലപ്പോള്‍ പലരും കേറി വന്ന് ഫ്രെയിം ആകെ കുളമാക്കാറുണ്ട്. ‘ഫോട്ടോ ബോംബി’ങ്ങെന്നാണ് അതിനെ വിളിക്കുന്നത്. സ്വാഭാവികമായും ചിലപ്പോള്‍ വിഷമം ആയി എന്ന് വരും. എന്ന് വച്ച് ആ ഫ്രെയിമില്‍ കയറി വന്ന ആരെയെങ്കിലും നാം തല്ലുമോ? അതും ഒരു കുഞ്ഞാണ് എങ്കില്‍?
അങ്ങനെ ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. വീഡിയോയില്‍ ഒരു യുവതി ഒരു സ്റ്റെയര്‍കേസിനടുത്ത് നിന്ന് തന്റെ ചിത്രം പകര്‍ത്തുകയാണ്. പെട്ടെന്ന് ഒരു കുട്ടി ഫ്രെയിമിലേക്ക് കടന്നുവരുന്നു. ഉടനെ തന്നെ യുവതി കുട്ടിയുടെ മുഖത്ത് തല്ലുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍, കുട്ടി യുവതിയുടെ അടുത്ത ബന്ധു ആരെങ്കിലും ആണോ എന്ന് സംശയമുണ്ട്.
അധികം വൈകാതെ തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നിരവധിപ്പേരാണ് യുവതിയെ വിമര്‍ശിച്ചത്.