Social Media

  • സോറി ലേശം തിരക്കുണ്ട്! ജനിച്ച് മൂന്നാം ദിവസം നീന്താന്‍ ശ്രമിക്കുന്ന കൊച്ചുമിടുക്കി

    ഒരു കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം ഇഴഞ്ഞ് നീങ്ങുകയും തലപൊക്കുകയും ചെയ്തു എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല അല്ലേ? എന്നാല്‍, തന്റെ കുഞ്ഞ് അങ്ങനെ ചെയ്തത് കണ്ട് ഞെട്ടിപ്പോയി എന്നാണ് ഇവിടെ ഒരു അമ്മ വെളിപ്പെടുത്തുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആളുകളെ അമ്പരപ്പിക്കുകയും ചെയ്തു.   View this post on Instagram   A post shared by Samantha Elizabeth (@samantha__elizabeth_) ജനിച്ച് വെറും മൂന്ന് ദിവസം ആയപ്പോള്‍ തന്നെ ഇഴയാന്‍ തുടങ്ങുകയും തല മുകളിലേക്ക് ഉയര്‍ത്തി ശരീരത്തെ താങ്ങിനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന മകള്‍ നൈല ഡെയ്സ് സബാരിയെ കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയി എന്നാണ് അമ്മ സാമന്ത മിച്ചല്‍ പറയുന്നത്. താന്‍ ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ അവരെന്തായാലും ഇത് വിശ്വസിക്കാന്‍ പോകുന്നില്ല എന്ന് തോന്നിയതിനാല്‍ തന്നെ ഉടന്‍ തന്നെ സാമന്ത ഫോണ്‍ എടുത്ത് അത് റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. ഒരു മിനിറ്റോളം മകള്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്നു എന്നാണ്…

    Read More »
  • ”മോഹന്‍ലാലിന്റെ ഒരു ഗതികേട് നോക്കണേ, രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച നടനാണ്, ഇനി ശനിയാഴ്ച വന്നിട്ട് ചോദിക്കും, മുണ്ടു പൊക്കി കാണിച്ചത് ശരിയാണോ അഖില്‍?”

    മലയാളിക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് മോഹന്‍ലാല്‍. ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിന്‍െ്‌റ അവതാരകന്‍ കൂടിയാണ് നമ്മുടെ സ്വന്തം ലാലേട്ടന്‍. കോടി കണക്കിന് രൂപയാണ് ഇദ്ദേഹം പ്രതിഫലമായി കൈപ്പറ്റുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍, എത്ര കോടികള്‍ നല്‍കിയാലും ഇതുപോലെയൊരു കൂതറ പരിപാടിയുടെ ഭാഗമായി മാറരുതായിരുന്നു ലാലേട്ടന്‍ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബിഗ് ബോസ് അഞ്ചാമത്തെ സീസണ്‍ ഇപ്പോള്‍ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അഖില്‍ മാരാര്‍ ആണ് ഈ സീസണിലെ ഏറ്റവും ജനപ്രിയനായ മത്സരാര്‍ത്ഥി. രണ്ടാമത്തെ സീസണില്‍ ഡോക്ടര്‍ രജിത് കുമാറും നാലാമത്തെ സീസണില്‍ ഡോ. റോബിന്‍ രാധാകൃഷ്ണനും ഉണ്ടാക്കിയതിനേക്കാള്‍ ഇരട്ടി ഫാന്‍ ഫോളോവിംഗ് ആണ് ഇപ്പോള്‍ അഖില്‍ ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍, അല്പംപോലും ബോധമോ വെളിവോ യുക്തിയോ ഇല്ലാത്ത വ്യക്തിയാണ് അഖില്‍ മാരാര്‍ എന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു അഖില്‍ മാരാര്‍ എല്ലാവരുടെയും മുമ്പില്‍ വച്ച് മുണ്ട് പൊക്കി. ഇത് വലിയ രീതിയില്‍…

    Read More »
  • ബസില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച സവാദിന് സ്വീകരണം നല്‍കുമെന്ന് കേരളാ മെന്‍സ് അസോസിയേഷന്‍; ആണായിപ്പിറന്നവര്‍ ആലുവ സബ് ജയിലിന് മുന്നില്‍ ഒത്തുകൂടാന്‍ ആഹ്വാനം

    തിരുവനന്തപുരം: മലയാളികളെ എല്ലാവരെയും ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ചു നടിയും മോഡലുമായ പെണ്‍കുട്ടിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം. തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. അപ്പോള്‍ ഇവരുടെ അടുത്തിരുന്ന സവാദ് എന്ന കോഴിക്കോട് സ്വദേശി അയാളുടെ സ്വകാര്യ ഭാഗങ്ങള്‍ പുറത്തിട്ട് അശ്ലീല പ്രവര്‍ത്തികള്‍ നടത്തുകയായിരുന്നു. പെണ്‍കുട്ടി ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും വീഡിയോ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പിടിക്കപ്പെട്ടതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു എങ്കിലും ഇയാളെ ബസ് കണ്ടക്ടറും ചേര്‍ന്ന് പിടിക്കുകയായിരുന്നു. പിന്നീട് ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അതിനിടയില്‍ വലിയൊരു വിഭാഗം ആളുകള്‍ ഇയാളെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് എത്തി. ഇരയായ പെണ്‍കുട്ടി ഇത് പ്രശസ്തിക്ക് വേണ്ടി മാത്രം ചെയ്തതാണ് എന്നായിരുന്നു ഈ വിഭാഗം ആളുകളുടെ ആരോപണം. ജംഷീര്‍ എന്നു പറയുന്ന ഒരു വ്യക്തി പ്രതിയെ ന്യായീകരിച്ചു കൊണ്ടും പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തി കൊണ്ടും വീഡിയോ ചെയ്തത് വലിയ രീതിയില്‍ സവാദ് അനുകൂലികള്‍ ഏറ്റെടുത്തു.…

    Read More »
  • ‘സ്‌കൂള്‍ ഫോര്‍ സെയില്‍!’ സ്വന്തം പള്ളിക്കൂടം വില്‍ക്കാന്‍ ശ്രമിച്ച് വിദ്യാര്‍ഥികള്‍

    വീടുകളും മറ്റും എളുപ്പത്തില്‍ വാങ്ങാനും വില്‍ക്കാനും റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റുകള്‍ ഉപയോഗിക്കാറുണ്ട്. അത്തരത്തില്‍ ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റായ Zillowല്‍ സ്‌കൂള്‍ വില്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. യു എസിലെ മേരിലാന്‍ഡിലെ മീഡ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അവര്‍ പഠിക്കുന്ന സ്‌കൂള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. 34ലക്ഷം രൂപയ്ക്കാണ് ഇവര്‍ സ്‌കൂള്‍ വില്‍ക്കാന്‍ ഉണ്ടെന്ന് പറഞ്ഞ് വെബ്സൈറ്റില്‍ പരസ്യം ചെയ്തത്. സ്‌കൂളിന് ‘അര്‍ദ്ധ തടവറ’ എന്ന വിശേഷണവും അവര്‍ നല്‍കി. ‘ഈ അര്‍ദ്ധ തടവറ വില്‍പ്പനയ്ക്ക്. 12,458 ചതുരശ്ര അടിയുണ്ട്. 20കിടപ്പുമുറികള്‍, 15കുളിമുറികള്‍, വിശാലമായ അടുക്കള, ഒരു സ്വകാര്യ ബാസ്‌കറ്റ്ബാള്‍ കോര്‍ട്ട്’ എന്നിങ്ങനെയുള്ള സവിശേഷതകള്‍ പറയുന്ന ഒരു കുറിപ്പും ചിത്രത്തോടൊപ്പം സൈറ്റില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂളിന് യഥാര്‍ത്ഥത്തില്‍ 384,824 ചതുരശ്ര അടിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ‘ബ്രൂക്ക്‌സ് ഡുബോസ്’ എന്നയാളാണ് വെബ്സൈറ്റില്‍ വന്ന പരസ്യം ട്വിറ്റര്‍ അക്കൗണ്ടില്‍ ചൂണ്ടിക്കാട്ടിയത്. ഈ പരസ്യം സീനിയര്‍ വിദ്യാര്‍ത്ഥികളുടെ തമാശയായി കാണുന്നുവെന്ന് അടിക്കുറിപ്പുമുണ്ട്. ചിത്രം പോസ്റ്റ്…

    Read More »
  • മഞ്ജിമയുടെ മുഖഭാവം കണ്ടോ? വിവാഹദിവസത്തെ രസകരമായ നിമിഷം പങ്കുവച്ച് താരം; കമന്റുകളുമായി സോഷ്യല്‍ മീഡിയ

    മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് നടന്‍ ഗൗതം കാര്‍ത്തിക്കും മഞ്ജിമ മോഹനും വിവാഹിതരായത്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിത വിവാഹ ദിവസത്തെ മറ്റൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മഞ്ജിമ. വിവാഹവേഷത്തില്‍ വളരെ സിംപിളായി നില്‍ക്കുന്ന താരദമ്പതികളുടെ ഭാവങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഫോട്ടോയില്‍ മഞ്ജിമ ഒരു പ്രത്യേക ഭാവത്തോടെ ആരെയോ നോക്കുകയാണ്, മഞ്ജിമയെ നോക്കുന്ന ഗൗതമിനേയും ഫോട്ടോയില്‍ കാണാം. ദിസ് ഈസ് അസ് ഇന്‍ എ നട്ട്ഷെല്‍ എന്നാണ് മഞ്ജിമ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരങ്ങളുടെ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. ഗൗതമിന്റെ റിയാക്ഷന്‍, ക്യൂട്ട് കപ്പിള്‍ എന്നൊക്കെയാണ് ചിത്രത്തിന് വരുന്ന കമന്റുകള്‍. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. 2019 ല്‍ ഇരുവരും ഒന്നിച്ചെത്തിയ ‘ദേവരട്ടം’ എന്ന സിനിമയ്ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. തങ്ങളുടെ വിവാഹ ദിവസം പോലും ആളുകള്‍ ബോഡി ഷെയിമിങ് നടത്തിയിരുന്നുവെന്ന് മഞ്ജിമ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.…

    Read More »
  • അംബാനി കുടുംബത്തിൽ ആഹ്ലാദ നിമിഷങ്ങൾ! ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു

    മുംബൈ: അംബാനി കുടുംബത്തിലെ ചെറിയ വിശേഷങ്ങൾ പോലും വാർത്തകളിൽ ഇടം നേടാറുണ്ട്. ജനുവരിയിൽ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം നടന്നപ്പോൾ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. ഇപ്പോൾ വീട്ടിലേക്ക് ഒരു കുഞ്ഞ് അതിഥി വന്നതിൻറെ ആഘോഷത്തിലാണ് അംബാനി കുടുംബം. മുകേഷ് അംബാനി – നിത അംബാനി ദമ്പതികളുടെ മൂത്ത മകനായ ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നുവെന്നാണ് റിപ്പോർട്ടുകൾ. ശ്ലോക അംബാനി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും 2021 ഡിസംബറിലാണ് ആദ്യ കുഞ്ഞ് ജനിച്ചത്. പൃഥ്വി അംബാനിക്ക് രണ്ട് വയസ് ആകുമ്പോഴാണ് കൂട്ടിന് ഒരു അനുജത്തി കൂടെ കുടുംബത്തിലേക്ക് എത്തുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ശ്ലോകയും ആകാശ് അംബാനിയും മുകേഷ് അംബാനിക്കൊപ്പം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചിരുന്നു. ശ്ലോകയുടെയും ആകാശിന്റെയും മകൻ പൃഥ്വിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഈ വർഷം ഏപ്രിലിൽ മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ…

    Read More »
  • ടിക് ടോക് പാചകപരീക്ഷണം ചതിച്ചാശാനേ!!! മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു

    വൈറലായ പാചകപരീക്ഷണം നടത്തിയ യുവതിയ്ക്ക് ഗുരുതരമായ പൊള്ളലേറ്റു. ടിക് ടോക്കില്‍ വൈറലായ മൈക്രോവേവ് ഓവനില്‍ മുട്ട പാചകം ചെയ്യുന്ന രീതിയാണ് യുവതി പരീക്ഷിച്ചത്. മുട്ട പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് യുവതിയ്ക്ക് പരിക്കുണ്ടായത്. ഷാഫിയ ബഷീര്‍ (37) എന്ന യുവതിക്കാണ് അപകടം സംഭവിച്ചത്. ഒരു മഗ്ഗിലേക്ക് തിളച്ച വെള്ളമെടുത്ത ശേഷം അതില്‍ മുട്ട വെച്ച് മൈക്രോവേവ് ഓവനില്‍ വെക്കുന്നതാണ് ഈ പരീക്ഷണപാചകം. കുറച്ച് സമയത്തിന് ശേഷം മൈക്രോവേവില്‍ വെച്ച മുട്ട തണുത്ത സ്പൂണ്‍ കൊണ്ട് പൊളിക്കാന്‍ നോക്കിയപ്പോള്‍ അത് പൊട്ടിത്തെറിക്കുകയായിരുന്നു. മുഖത്തിന്റെ വലത് ഭാഗമാണ് പൊള്ളലില്‍ പരിക്കേറ്റത്. ഈ അപകടത്തിന് ശേഷം സഹിക്കാന്‍ കഴിയാത്ത വേദനയാണെന്നും ആര്‍ക്കും ഇത്തരത്തിലുള്ള അപകടം ഉണ്ടാവരുതെന്നും അവര്‍ പറയുന്നു. സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ഇത്തരം ട്രെന്‍ഡുകള്‍ പിന്‍തുടരുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നും അവര്‍ മുന്നറിച്ച് തരുന്നുണ്ട്. അപകടത്തിന് ശേഷം ആരോഗ്യം ശരിയായി വരുകയാണെന്നും ഇനിയൊരിക്കലും മുട്ട കഴിക്കില്ലെന്നും ശപഥം എടുത്തുവെന്നും അവര്‍ പറഞ്ഞു. മുട്ട മൈക്രോവേവ് ഓവനില്‍ പാചകം ചെയ്യുന്നത് അപകടമാണെന്നും…

    Read More »
  • അധിക്ഷേപിച്ചതും ആഘോഷമാക്കുന്നതും ലൈംഗിക ദാരിദ്ര്യ രോഗികള്‍; ഷാജന്‍ നട്ടെല്ലുള്ള മാദ്ധ്യമ പ്രവര്‍ത്തകന്‍, ഐക്യദാര്‍ഢ്യവുമായി ജോയ് മാത്യു

    കൊച്ചി: മാദ്ധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ ജോയ് മാത്യു. അദ്ദേഹത്തെ വേട്ടയാടുന്നത് ലൈംഗിക ദാരിദ്ര്യ രോഗികള്‍ ആണെന്ന് ജോയ് മാത്യു പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഷാജന്‍ സ്‌കറിയയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം മറുനാടന്‍ മലയാളി എന്ന സ്ഥാപനത്തിലെ ഷാജന്‍ സ്‌കറിയ എന്നസീനിയര്‍ മാദ്ധ്യമപ്രവര്‍ത്തകനെ വിദേശത്ത് ഒരു വിമാനത്താവളത്തില്‍ വെച്ച് ഒരു മലയാളി അധിക്ഷേപിച്ചതും ആക്രമിക്കാനൊരുമ്പെട്ടതും ലൈംഗിക ദാരിദ്ര്യ രോഗികള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ആഘോഷിക്കുന്നത് കണ്ടു. (അക്രമിച്ചു എന്നത് അത്ര ശരിയാണ് എന്നു തോന്നുന്നില്ല. കാരണം അത്ര സുരക്ഷാ വലയത്തിലാണ് എയര്‍പോര്‍ട്ടുകള്‍ എന്ന് ഒരു തവണ യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് മനസ്സിലാകും .ഷാജനെ ആക്രമിച്ചു എന്ന് ആഘോഷിക്കുന്നതിന് പിന്നില്‍ നിഗൂഡമായ എന്തോ അജണ്ടയുണ്ടാകും എന്ന് ഉറപ്പ്). പക്ഷേ അധിക്ഷേപിച്ചത് ദൃശ്യങ്ങളില്‍ ഉണ്ട്. അത് ആരെന്ന് എനിക്കറിയില്ല. ആരായാലും ഒരു കാര്യം ഉറപ്പാണ്. ആ മലയാളി ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തിയാണ്. അയാള്‍ മാത്രമല്ല അത് ആഘോഷിക്കുന്നവരും. ലൈംഗിക ദാരിദ്ര്യ…

    Read More »
  • ”മറ്റുള്ളവര്‍ നിഖാബ് പറഞ്ഞെങ്കിലും ഞാനത് ചെയ്തില്ല, അത് എന്റെ സ്വാതന്ത്ര്യമാണ്”! വൈറലായി ദംഗല്‍ താരത്തിന്റെ ട്വീറ്റ്

    ആമിര്‍ ഖാന്‍ ചിത്രമായ ദംഗലിലൂടെ പ്രശസ്തയായ താരമാണ് സൈറ വസീം. തന്റെ വിശ്വാസത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നുവെന്ന് പറഞ്ഞ് അടുത്തിടെ താരം സിനിമയില്‍ നിന്ന് മാറിയിരുന്നു. സിനിമയില്‍ ഇനി അഭിനയിക്കുന്നതിനോട് താത്പര്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് താരത്തിന്റെ പിന്മാറ്റം. അതേസമയം സമൂഹമാദ്ധ്യമങ്ങളില്‍ സൈറ സജീവമാണ്. ബുര്‍ഖ ധരിച്ച ഒരു സ്ത്രീ നിഖാബ് മാറ്റാതെ ഭക്ഷണം കഴിക്കുന്ന ഒരു ഫോട്ടോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ഫോട്ടോ പങ്കുവച്ചു കൊണ്ടായിരുന്നു സൈറയുടെ ട്വീറ്റ്. ”കഴിഞ്ഞ ദിവസം ഒരു വിവാഹത്തില്‍ പങ്കെടുത്തു. ചിത്രത്തില്‍ കാണുന്നത് പോലെയാണ് ഞാനും കഴിച്ചത്. അത് എന്റെ സ്വാതന്ത്ര്യമാണ്. എന്റെ ചുറ്റും ഉണ്ടായിരുന്നവര്‍ എന്നോട് നിഖാബ് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ഞാനത് ചെയ്തില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല. ഇതുമായി പൊരുത്തപ്പെടുക” എന്നുമാണ് സൈറ കുറിച്ചത്. 2016ല്‍ സിനിമാ അരങ്ങേറ്റം കുറിച്ച സൈറ 2019ലാണ് സിനിമാ അഭിനയം അവസാനിപ്പിച്ചത്. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍, പ്രിയങ്ക ചോപ്ര ചിത്രമായ ദി സ്‌കൈ ഈസ് പിങ്ക് എന്നിവയാണ്…

    Read More »
  • മിസ് വേള്‍ഡ് കിരീടവുമായി നിലത്തിരുന്ന് ഭക്ഷണം കഴിച്ച ഐശ്വര്യ റായ്; വൈറലായി ചിത്രങ്ങള്‍

    പലരുടെയും പഴയ ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഐശ്വര്യ റായിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ പുത്തന്‍ ട്രെന്റ്. 1994 ലെ ലോക സൗന്ദര്യ മത്സരത്തിന് ശേഷം കിരീടവുമായി ഐശ്വര്യ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് ആരാധകരേറ്റെടുത്തത്. ‘ഹിസ്റ്റോറിക് വിഡ്‌സ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. മിസ്സ് വേള്‍ഡ് മത്സരത്തിനുശേഷം നിലത്തിരുന്ന ഭക്ഷണം കഴിക്കുന്ന ഐശ്വര്യ റായിയാണ് ചിത്രത്തില്‍. സാഷെയും ക്രൗണും അണിഞ്ഞ് ചുവപ്പ് സാരിയിലാണ് ഐശ്വര്യ റായ്. ട്രഡീഷണല്‍ ലുക്കില്‍ അതിമനോഹരിയായാണ് ഐശ്വര്യ ചിത്രത്തില്‍. അമ്മയോടൊപ്പമിരുന്നാണ് താരം ഭക്ഷണം കഴിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായെത്തുന്നത്. ആഗോള തലത്തില്‍ വിജയം നേടിയിട്ടും എന്തൊരു എളിമയാണ്, നമ്മുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും പാലിക്കുന്നു എന്നു തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

    Read More »
Back to top button
error: