Social Media

  • അമ്മയാരാ മോള്‍!!! രംഭയുടെ മകളെ കണ്ട് ഞെട്ടി പ്രേക്ഷകര്‍

    മലയാള ചിത്രം സര്‍ഗത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് രംഭ. പിന്നീട് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഥനുമായുള്ള വിവാഹശേഷം രംഭ സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഇപ്പോള്‍ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ അവര്‍ കുടുംബജീവിതം ആസ്വദിക്കുകയാണ്. ഇപ്പോഴിതാ മൂത്ത മകള്‍ ലാന്യ ഇന്ദ്രകുമാറിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് രംഭ. ഒരു സ്റ്റേജ് പരിപാടിക്കിടെ എടുത്ത മകളുടെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. മകളുടെ കൈയില്‍ ഒരു പുരസ്‌കാരവുമുണ്ട്. ഈ ചിത്രത്തില്‍ രംഭയ്ക്കും മകള്‍ക്കുമുള്ള മുഖസാദൃശ്യം ആരാധകരെ അദ്ഭുതപ്പെടുത്തുകയായിരുന്നു. ഇതിന് താഴെ നിരവധി പേരാണ് ഈ സാദൃശ്യം ചൂണ്ടിക്കാട്ടി കമന്റ് ചെയ്തത്. ‘നിന്നെപ്പോലെ തന്നെ’ എന്നായിരുന്നു നടി രാധിക ശരത്കുമാറിന്റെ കമന്റ്. രംഭയുടെ കുട്ടിക്കാലത്തെ ചിത്രമാണ് എന്ന് കരുതിയെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. സര്‍ഗം സിനിമയിലെ രംഭയുടെ അതേ ലുക്ക് ആണെന്നും മലയാളി ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്. അമൃത എന്ന പേരില്‍ സിനിമാ ജീവിതം ആരംഭിച്ച നടി പിന്നീട്…

    Read More »
  • കുടുമ വച്ച്, കൈയ്യില്‍ ടാറ്റൂ അടിച്ച് വാലിബന്‍; ചുമ്മാ തീതുപ്പി ‘മലൈക്കോട്ടൈ വാലിബ’ന്റെ പുതിയ ലുക്ക്

    സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ 63-ാം പിറന്നാള്‍ ദിനത്തില്‍ മലൈക്കോട്ടൈ വാലിബനിലെ അദ്ദേഹത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കുടുമ കെട്ടി, കൈയ്യില്‍ ടാറ്റൂ അടിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രങ്ങളില്‍ കാണാനാകുന്നത്. മലൈകോട്ടൈ വാലിബന്റെ നിര്‍മാതാവായ ഷിബു ബേബി ജോണ്‍ ആണ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചിത്രം പങ്കുവച്ചിരിക്കുന്നത്. ”തലങ്ങള്‍ മാറിവന്ന ഒരു ആത്മബന്ധം, മോഹന്‍ലാലില്‍ തുടങ്ങി ലാലുവിലൂടെ വാലിബനില്‍ എത്തി നില്‍ക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ ലാലു” എന്നാണ് ഷിബു ബേബി ജോണ്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് മോഹന്‍ലാലിന്റെ ലുക്കിനെ കുറിച്ച് പ്രശംസിക്കുന്നത്. അടുത്തിടെയാണ് വാലിബന്റെ രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. 77 ദിവസത്തെ ഷൂട്ടിങ് ആയിരുന്നു. ഇപ്പോള്‍ ചെന്നൈയില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.…

    Read More »
  • ”അച്ഛനെ പേടിച്ച് കത്തിയും മുളക് പൊടിയും പെപ്പര്‍ സ്പ്രേയും കൊണ്ട് നടക്കുന്നു”

    മലയാളികള്‍ക്ക് ഏറെ പരിചിതയായ ഗ്ലാമി ഗംഗ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂട്യൂബില്‍ സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും മറ്റുമുള്ള വീഡിയോകളുമായി എത്തുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഗംഗ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അച്ഛന്‍ തികഞ്ഞ മദ്യപാനി ആയിരുന്നു. ഞങ്ങളുടെ ചെറുപ്പത്തില്‍ എല്ലാം അമ്മയെ തല്ലാറുണ്ടായിരുന്നു. പക്ഷെ അപ്പോഴൊക്കെ എനിക്ക് ഇഷ്ടം അച്ഛനെ തന്നെയായിരുന്നു. എല്ലായിടത്തും പോവുമ്‌ബോള്‍ അച്ഛന്റെ കൈയ്യും പിടിച്ചാണ് പോകുന്നത് മദ്യപിയ്ക്കുമ്പോള്‍ അച്ഛന്‍ ഭാര്യയെയും മക്കളെയും മറക്കും. ഒടുവില്‍ ഞങ്ങളെയും ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ചത്. ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അമ്മയ്ക്ക് അച്ഛനോട് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ വാടക വീട്ടിലേക്ക് മാറിയതിന് ശേഷവും അച്ഛന്റെ ഉപദ്രവം ഉണ്ടായിട്ടുണ്ട്. വളരെ അധികം ട്രോമ നിറഞ്ഞ ബാല്യമായിരുന്നുവെന്നും ആ ട്രോമ കാരണം ഇപ്പോഴും എനിക്ക് ഇരുട്ടിനെ പേടിയാണ്. മൂന്ന് പെണ്ണുങ്ങള്‍ മാത്രമുള്ള ജീവിതം അത്രയും സുരക്ഷിതമല്ല. അതിനാല്‍ കത്തിയും മുളക് പൊടിയുമൊക്കെ എടുത്ത് വച്ചാണ് കിടക്കുന്നത്. പെപ്പര്‍…

    Read More »
  • ”ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണ്”!!! അഭിമുഖത്തില്‍ ‘മുതുകുളത്തെ’ അപമാനിച്ച നവ്യയെ എയറില്‍ കയറ്റി നാട്ടുകാര്‍

    അഭിമുഖത്തില്‍ നടി നവ്യ നായര്‍ ജന്മനാടിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യയുടെ പരാമര്‍ശം. നാടിനെ മോശമായി പറഞ്ഞു എന്ന് ആരോപിച്ച് നവ്യ നായര്‍ക്കെതിരെ കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്. ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണ്, ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണ്. ഇന്നാട്ടില്‍ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കല്‍ നടന്‍ ദിലീപ് അതിശയിച്ചതായും നവ്യ വീഡിയോയില്‍ പറയുന്നുണ്ട്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നവ്യയുടെ ഈ പരാമര്‍ശം. വീഡിയോ വൈറലായതോടെ നവ്യക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുതുകുളത്തുകാര്‍ എത്തുകയായിരുന്നു. വലിയ സിനിമ നടിയായപ്പോള്‍ ജനിച്ച നാടിനോട് പുച്ഛമായോ എന്നാണ് മുതുകുളത്തുകാര്‍ നടിയോട് ചോദിക്കുന്നത്. നിങ്ങളോട് പുച്ഛം മാത്രമൊള്ളുവെന്നും ഇവര്‍ പറയുന്നു. മുതുകുളത്തിലെ കലാരംഗത്തെ പ്രമുഖരുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് ചില പോസ്റ്റുകള്‍…

    Read More »
  • ഇനി പലതും നടക്കും! റോബിനും, രജിത്ത് കുമാറും വീണ്ടും ബിഗ്‌ബോസിലേക്ക്

    ആവേശകരമായ അന്‍പത് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ ദിവസം അഞ്ജൂസ് റോഷ് കൂടി പുറത്തായതിന് പിന്നാലെ നിലവില്‍ പതിമൂന്ന് മത്സരാര്‍ത്ഥികളാണ് ഷോയില്‍ ഉള്ളത്. പലരും തങ്ങളുടെ സ്ട്രാറ്റജികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഴിഞ്ഞ ബിബി സീസണുകളെ അപേക്ഷിച്ച് ഒരു ഒഴുക്കന്‍ മട്ടാണ് സീസണ്‍ അഞ്ചിന് എന്നാണ് പ്രേക്ഷക പക്ഷം. വീക്കിലി ടാസ്‌കിനിടെ മാത്രമാണ് ഹൗസില്‍ ഒരാരവം ഉണ്ടാകുന്നത്. അതു കഴിഞ്ഞാല്‍ പിന്നെ വീണ്ടും ഉറങ്ങിക്കിടക്കുന്ന അവസ്ഥയാണെന്നും പ്രേക്ഷകര്‍ പറയുന്നു. ലൈവ് കാണാന്‍ പോലും താല്പര്യമില്ലെന്ന് ഇവര്‍ പറയാറുമുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്നും നല്ലൊരു വൈല്‍ഡ് കാര്‍ഡ് വേണമെന്നും പ്രേക്ഷകര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ശേഷം വന്ന ഹനാനോ, ഒമര്‍ ലുലുവിനോ വീട്ടില്‍ ആവേശം നിറയ്ക്കാന്‍ സാധിച്ചില്ല. ഇനിയുള്ളത് ഏറ്റവും ഒടുവില്‍ വൈല്‍ഡ് കാര്‍ഡായി എത്തിയ അനു ജോസഫ് ആണ്. അവരും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചോ എന്ന കാര്യത്തില്‍ സംശയമാണ്. സീസണ്‍ അഞ്ചിനും മത്സരാര്‍ത്ഥികള്‍ക്കും…

    Read More »
  • ഇത് ഞങ്ങളുടെ മകള്‍ കല്‍ക്കി! മാതൃദിനത്തില്‍ സന്തോഷം പങ്കിട്ട് അഭിരാമി, അതു കലക്കിയെന്ന് ആരാധകര്‍

    മാതൃദിനത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് നടി അഭിരാമി. കുഞ്ഞിനെ ദത്തെടുത്ത് അമ്മയും അച്ഛനും ആയിരിക്കുന്നുവെന്ന സന്തോഷമാണ് അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മകളുടെ പേര് കല്‍ക്കി എന്നാണെന്നും അമ്മയെന്ന നിലയില്‍ ആദ്യമായി എല്ലാവര്‍ക്കും മാതൃദിന ആശംസകള്‍ നേരുന്നുവെന്നും അവര്‍ പോസ്റ്റില്‍ കുറിച്ചു. അഭിരാമിയും ഭര്‍ത്താവ് രാഹുലും കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞിനെ ദത്തെടുത്തത്. എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും തങ്ങള്‍ക്കുണ്ടാകണമെന്നും അഭിരാമി പറയുന്നു. ”പ്രിയ സുഹൃത്തുക്കളേ, എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃദിന ആശംസകള്‍. ഞാനും എന്റെ ഭര്‍ത്താവ് രാഹുലും കല്‍ക്കി എന്ന പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങള്‍ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ തരത്തിലും മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയെന്ന നിലയില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഞങ്ങള്‍ ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ഥനയും കൂടെ ഉണ്ടാകണം”- അഭിരാമി കുറിച്ചു. 2009-ലാണ് അഭിരാമിയും ഹെല്‍ത്ത് കെയര്‍…

    Read More »
  • കസേര കൊണ്ട് തലക്കടിച്ചു, അടിവയറ്റില്‍ ചവിട്ടി! ട്രാന്‍സ് ബോഡിബില്‍ഡര്‍ പ്രവീണ്‍നാഥിന്റെ മരണത്തില്‍ ഭാര്യ റിഷാനക്കെതിരേ സഹയാത്രിക

    കൊച്ചി: ട്രാന്‍സ്മെന്നും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥിന്റെ മരണത്തില്‍ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി സഹയാത്രിക കൂട്ടായ്മ. റിഷാനയില്‍ നിന്നും പ്രവീണ്‍ നേരിട്ടത് ക്രൂരമായ പീഡനമെന്നാണ് ആരോപണം. മരിക്കുന്നതിനു മുന്‍പ് പ്രവീണ്‍ വളരെ ദുര്‍ബലമായ മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോയിരുന്നതെന്നും പ്രവീണിന്റെ കുടുംബത്തോടൊപ്പം സഹയാത്രികയും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. “ഏപ്രിൽ രണ്ടിന് റിഷാന അയ്‌ഷു കസേര കൊണ്ട് പ്രവീണിന്റെ തലക്ക് അടിച്ചു, തുടർന്ന് തലയ്ക്ക് രണ്ടു സ്റ്റിച്ചും കൂടാതെ കൈക്ക് സാരമായ പരിക്കും സംഭവിച്ചിരുന്നു. സുഹൃത്തുക്കൾ ചേർന്ന് തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർനോട്‌ അപകടം സംഭാവിച്ചതാണ് എന്നാണു പ്രവീൺ പറഞ്ഞത്. പിന്നീട് ഏപ്രിൽ 10നു റിഷാന, പ്രവീണിനെ അടിവയറ്റിൽ ചവിട്ടുകയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി. വൈകിട്ട് സഹയാത്രിക ടീമിനെ വിവരം അറിയിച്ച പ്രവീണിനെ ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആവശ്യമായ ചികിത്സ നേടിയ പ്രവീൺ ഏപ്രിൽ…

    Read More »
  • ”ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടന്‍ ആരാണെന്ന് അറിയേണ്ടേ? എനിക്ക് ഇന്‍ബോക്‌സില്‍ മെസേജ് അയയ്ക്കൂ”

    ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടന്‍ ആരാണെന്നറിയണമെങ്കില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ തന്റെ ഇന്‍ബോക്‌സില്‍ അയക്കാന്‍ ആവശ്യപ്പെട്ട് നടന്‍ ടിനി ടോം. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധിപേരാണ് ടിനി ടോമിനെ സമൂഹമാദ്ധ്യമങ്ങളിലൂടെ ആക്രമിച്ചത്. വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങളെ കുറിച്ചും ടിനിയ്‌ക്കെതിരെ വരുന്ന സൈബര്‍ ആക്രമണത്തെ കുറിച്ചും ഉമ തോമസ് എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് ടിനി തന്റെ പേജില്‍ ഷെയര്‍ ചെയ്തപ്പോഴും നിരവധിപേരാണ് അതിന് താഴെ പല്ല് ദ്രവിച്ച നടന്റെ പേര് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് എത്തിയത്. അതിന് മറുപടിയായാണ് ”നിങ്ങളുടെ നമ്പര്‍ എനിക്ക് ഇന്‍ബോക്‌സില്‍ അയക്കൂ അത് ഞാന്‍ എക്സൈസിന് നല്‍കാം അവര്‍ നടന്റെ പേര് നിങ്ങള്‍ക്ക് പറഞ്ഞുതരും” എന്ന് ടിനി കമന്റ് ചെയ്തത്. മലയാള സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ടിനി ടോമിന്റെ വെളിപ്പെടുത്തല്‍. തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചെന്നും എന്നാല്‍ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും ആണ്…

    Read More »
  • പോലീസുകാരുടെ ജീവനും സംരക്ഷണം വേണം, തോക്ക് ഉള്‍പ്പെടെ ലഭ്യമാക്കണം: പോലീസ് ഓഫീസേഴ്സ് അസോ.

    തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കൊപ്പം പോലീസുകാരുടെ സുരക്ഷയും പരിഗണിക്കണമെന്ന ആവശ്യമുയര്‍ത്തി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രശാന്ത്. രാത്രികാല പട്രോളിങ് സമയത്ത് പോലീസുകാര്‍ക്ക് ആകസ്മിക ആക്രമണങ്ങളെ നേരിടാന്‍ വേണ്ട ആയുധങ്ങളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടു. ഫെയ്സ്ബുക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യമുന്നയിച്ചത്. ആശുപത്രിയോട് ചേര്‍ന്നുള്ള എയ്ഡ് പോസ്റ്റുകളുടെ എണ്ണം കൂട്ടാനും അവര്‍ക്ക് തോക്ക് ഉള്‍പ്പെടെയുള്ള സുരക്ഷാ സാമഗ്രികള്‍ ലഭ്യമാക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസുകാര്‍ ചികിത്സയ്ക്കെത്തിച്ച ആളുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് പോലീസുകാര്‍ക്ക് തോക്ക് ഉള്‍പ്പെടെ ലഭ്യമാക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ആശുപത്രികളുടെ സുരക്ഷ, നമ്മുടേതും പ്രിയ സഹോദരി ഡോ. വന്ദന ദാസിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് പൊലീസ് സമൂഹവും മകളെ നഷ്ടമായ ആ മാതാപിതാക്കള്‍ക്കൊപ്പമാണ്. നികത്താന്‍ കഴിയാത്ത വിയോഗമാണ് കുടുംബത്തിനുണ്ടായിരിക്കുന്നത്. രാവിലെ മുതല്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലും മെഡിക്കല്‍കോളേജ്…

    Read More »
  • ‘ബോട്ടുടമ മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയന്‍; നിയമം തലകുനിച്ചതിന്റെ അനന്തരഫലം’

    മലപ്പുറം: താനൂരിലുണ്ടായത് അധികാരി വര്‍ഗ്ഗത്തിന്റെ അനാസ്ഥ കാരണം ഉണ്ടായ ദുരന്തമെന്ന് ആരോപണം. അപകടത്തില്‍പ്പെട്ട ബോട്ട് ഒരുമാസം മുമ്പുവരെ തുറമുഖ വകുപ്പിന്റെ അനുമതി പത്രം പോലുമില്ലാതെയാണ് സര്‍വീസ് നടത്തിയിരുന്നതെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അപകടത്തില്‍ പെട്ട അറ്റ്ലാന്റിക്ക് എന്ന പേരുള്ള ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മ്മിച്ച ബോട്ട് അല്ല മറിച്ചു മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി വാങ്ങി അല്‍ട്രേഷന്‍ നടത്തി നിര്‍മ്മിച്ചതാണ്. മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നത്. പരാതി വന്നപ്പോള്‍ മന്ത്രി ഓഫിസ് ഇടപടാണ് അനുമതി നല്‍കിയത്. പ്രദേശത്തെ മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയന്‍ ആണ് ബോട്ടിന്റെ ഉടമ എന്നത് കൊണ്ട് നിയമസംവിധാനങ്ങള്‍ തല കുനിച്ചു നിന്നതിന്റെ അനന്തര ഫലമാണ് ഈ അപകടം. അപകടത്തെ കുറിച്ച് അടിയന്തരമായി ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ജോയ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക്…

    Read More »
Back to top button
error: