Social MediaTRENDING

വാട്ട് ആന്‍ ഐഡിയ സര്‍ജി! 2000 രൂപ നോട്ടുകൊണ്ടുള്ള ബിസിനസ് ഐഡിയ കണ്ട് ഞെട്ടി സൈബര്‍ ലോകം

ന്യൂഡല്‍ഹി: ഏതാനും ദിവസം മുന്‍പാണ് റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ട് പിന്‍വലിച്ചത്. 2023 സെപ്തംബര്‍ 30ന് മുന്‍പായി പിന്‍വലിച്ച 2000 രൂപ നോട്ട് ബാങ്കില്‍ കൊടുത്ത് മാറ്റിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന്റെ വിഷമതകളും ജനങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തെ ബിസിനസ് വളര്‍ച്ചയ്ക്ക് മുതലെടുത്ത കടയുടമയുടെ ഐഡിയയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഡല്‍ഹിയിലെ ഒരു ഇറച്ചി കടയിലാണ് സംഭവം.

കടയുടെ മുന്നില്‍ ഒരു പുതിയ അറിയിപ്പ് പതിപ്പിച്ചു. ‘ഞങ്ങള്‍ക്ക് 2000 രൂപ നോട്ട് തരൂ. എന്നിട്ട് ഇവിടെ നിന്ന് 2100 രൂപയുടെ സാധനം വാങ്ങു’ എന്നാണ് അറിയിപ്പിലുള്ളത്. സുമിത് അഗര്‍വാളാണ് ഈ സംഭവം തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചത്. പിന്നാലെ ഇത് വൈറലാകുകയായിരുന്നു. ‘ആര്‍ബിഐയെക്കാള്‍ മിടുക്കാന്മാര്‍ ഡല്‍ഹിയില്‍ ഉണ്ടെന്ന് മനസിലാക്കുക’. എന്ന അടിക്കുറിപ്പോടെയാണ് അദേഹം ഇതിന്റെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

കടയുടമയുടെ വ്യത്യസ്ത പരസ്യ തന്ത്രത്തെ പ്രശംസിച്ചിട്ടുമുണ്ട്. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പ്രതികരണങ്ങളും വരുന്നുണ്ട്. ബിസിനസ് സെന്‍സ് എന്ന് പറയുന്നത് അവസരങ്ങള്‍ മുതലെടുക്കാനുള്ള കഴിവാണെന്നും നല്ല ഐഡിയയാണെന്നും എല്ലാം കമന്റുകള്‍ വരുന്നുണ്ട്. കടയുടമയെ പ്രശംസിച്ചാണ് എല്ലാവരും രംഗത്തെത്തിയിരിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: