Social MediaTRENDING

നെറ്റിയില്‍ ഭര്‍ത്താവിന്റെ പേര് പച്ചകുത്തി യുവതി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

സ്‌നേഹം പ്രകടിപ്പിക്കാന്‍ പല തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്. പൂക്കള്‍ നല്‍കുന്നു, സര്‍പ്രൈസ് നല്‍കുന്നു, അല്ലെങ്കില്‍ ട്രിപ്പിന് കൊണ്ടു പോകുന്നു എങ്ങനെ പോകും ആ ലിസ്റ്റ്. പക്ഷെ സ്‌നേഹം പ്രകടിപ്പിക്കാന്‍ വേണ്ടി ഒരു യുവതി ചെയ്ത കാര്യമാണ് ഇപ്പോള്‍ പലരെയും ഞെട്ടിക്കുന്നത്. നെറ്റിയില്‍ ഭര്‍ത്താവിന്റെ പേര് ടാറ്റൂ ചെയ്ത് വൈറലായിരിക്കുകയാണ് ഒരു യുവതി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റൂ സെന്ററില്‍ നിന്നാണ് ഈ യുവതി ടാറ്റൂ ചെയ്തത്. യഥാര്‍ത്ഥ സ്‌നേഹം എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പുറത്ത് വന്നത്. ഭര്‍ത്താവിന്റെ പേരായ സതീഷാണ് യുവതി പച്ചക്കുത്താന്‍ പോകുന്നത്.

ടാറ്റൂ ചെയ്യുന്നത് ഏറെ വേദനയുള്ള കാര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ഈ യുവതി നെറ്റിയില്‍ എങ്ങനെ ഇത് ചെയ്തു എന്നാണ് പലരെയും അത്ഭുതപ്പെടുത്തുന്ന കാര്യം. കസേരിയിലിരിക്കുന്ന യുവതിയുടെ നെറ്റിയില്‍ പേരിന്റെ ഒരു സ്റ്റിക്കര്‍ ഒട്ടിച്ച ശേഷം അക്ഷരങ്ങള്‍ നെറ്റിയില്‍ കൃത്യമായി വരുന്നുണ്ടോയെന്ന് ടാറ്റൂ മാസ്റ്റര്‍ നിരീക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ യുവതി നെറ്റിയില്‍ ടാറ്റൂ ചെയ്‌തോ ഇല്ലയോയെന്ന് വ്യക്തമല്ല.

സ്‌നേഹം പ്രകടിപ്പിക്കാന്‍ ചെയ്തതാണെങ്കിലും പലരും യുവതിയെ വളരെയധികം വിമര്‍ശിക്കുന്നുണ്ട്. ബുദ്ധിയുള്ള ആരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്നാണ് പലരും ചോദിക്കുന്ന ചോദ്യം. ഫൈനല്‍ ഔട്ട് പുട്ട് വരും എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടാറ്റൂ കുത്തിയിട്ടില്ല ഇത് പറ്റിക്കാന്‍ ആണെന്ന തരത്തിലുള്ള കമന്റുകളുമെത്തുന്നുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: