Social Media

  • അഡാര്‍ ലൗവിലെ കണ്ണിറുക്കലിനെ ചൊല്ലി ഏറ്റുമുട്ടി പ്രിയ വാര്യരും ഒമര്‍ ലുലുവും; കൈയ്യില്‍ നിന്ന് ഇട്ടതെന്ന് നടി, കുട്ടി മറന്നതാകുമെന്ന് സംവിധായകന്‍

    കൊച്ചി: അഡാര്‍ ലൗ സിനിമയെ ഹിറ്റാക്കിയ കണ്ണിറുക്കലിനെ ചൊല്ലി സംവിധായകന്‍ ഒമര്‍ ലുലുവും നടി പ്രിയ വാര്യരും തമ്മില്‍ പോര്. പേര്‍ളി മാണിയുമായുളള അഭിമുഖത്തില്‍ ഈ നമ്പര്‍ താന്‍ കൈയ്യില്‍ നിന്ന് ഇട്ടതാണെന്ന നടിയുടെ മറുപടിയാണ് ഒമര്‍ ലുലുവിനെ ചൊടിപ്പിച്ചത്. എന്നാല്‍,  സംവിധായകനായ ഒമര്‍ ലുലുവിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് കണ്ണിറുക്കിയതെന്ന് സിനിമ ഹിറ്റായതിന് പിന്നാലെ നല്‍കിയ ചാനല്‍ അഭിമുഖങ്ങളില്‍ പ്രിയ പറഞ്ഞിരുന്നു. പഴയ അഭിമുഖങ്ങളിലെ ഭാഗങ്ങള്‍ പങ്കുവെച്ചാണ് ഒമര്‍ ലുലു നടിയുടെ പുതിയ വെളിപ്പെടുത്തലിന് മറുപടി നല്‍കിയത്. അഡാര്‍ ലൗവില്‍ പ്രിയ വാര്യരെ ഹിറ്റാക്കിയ രംഗമായിരുന്നു ഈ കണ്ണിറുക്കല്‍. അഞ്ച് വര്‍ഷമായി, കുട്ടി മറന്നതാകും എന്നായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം. നടിയെ പരിഹസിച്ച് എന്റെ സിനിമയിലൂടെ വന്ന് ഓര്‍മ്മ നഷ്ടപ്പെട്ടവര്‍ക്ക് വലിയ ചന്ദനാദി എണ്ണ ബെസ്റ്റ് ആണെന്ന പരസ്യ വാചകവും ഒമര്‍ ലുലു കുറിച്ചു. അഭിമുഖത്തിനിടെ സിനിമയിലെ കണ്ണിറുക്കുന്ന ചിത്രം കാണിച്ചിട്ട് എന്ത് തോന്നുന്നുവെന്ന് അവതാരികയായ പേര്‍ളി ചോദിക്കുന്നു. എന്താ പറയുക,…

    Read More »
  • ജീവനാംശം നല്‍കാത്തതില്‍ പ്രതിഷേധം; മുന്‍ ഭര്‍ത്താവിന്റെ വിവാഹത്തില്‍ ബാനറും നോട്ടീസുമായി ആദ്യഭാര്യ

    ജീവനാംശം നല്‍കാത്ത മുന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ പ്രതിഷേധവുമായി ചൈനയില്‍ നിന്നുള്ള യുവതി രംഗത്ത്. ജീവനാംശമായി തനിക്ക് ലഭിക്കേണ്ടിയിരുന്ന 1.16 കോടി രൂപ നല്‍കാതെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് യുവതിയെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് മുന്‍ ഭര്‍ത്താവിന്റെ വിവാഹ ചടങ്ങില്‍ എത്തിയ യുവതി ഒരു ബാനര്‍ ഉയര്‍ത്തിക്കാട്ടി ചടങ്ങ് തടസ്സപ്പെടുത്തുകയായിരുന്നു. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം. 2019 -ല്‍ ലി എന്ന തന്റെ മുന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ ലുവോ എന്ന യുവതിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത് വിവാഹമോചന സെറ്റില്‍മെന്റില്‍ ലി അവരുടെ മകളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. കൂടാതെ ജീവനാംശമായി ലുവോയ്ക്ക് 10 ലക്ഷം യുവാന്‍ (1.16 കോടി രൂപ) നല്‍കാനും സമ്മതിച്ചു. ഇതിനു പുറമേ അവള്‍ പുനര്‍വിവാഹം കഴിക്കുന്നത് വരെ ചികിത്സാ ചെലവുകളും ബിസിനസ് ഇന്‍ഷുറന്‍സും ഏറ്റെടുത്ത് കൊള്ളാം എന്നും സമ്മതിച്ചിരുന്നു. എന്നാല്‍, തനിക്ക് തരാമെന്ന് സമ്മതിച്ച തുക തരാതെ വന്നതിനെ തുടര്‍ന്നാണ് രണ്ടാം…

    Read More »
  • സുധിയെ അവസാനമായി കണ്ട്; കണ്ണീര് അടക്കാനാകാതെ സഹപ്രവര്‍ത്തകര്‍

    കോട്ടയം: അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. രാവിലെ ഏഴരയ്ക്ക് ആരംഭിച്ച പൊതു ദര്‍ശനം തുടരുകയാണ്. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുക. ഇന്നലെ തൃശൂരില്‍ ഉണ്ടായ വാഹന അപകടത്തിലാണ് സുധി മരിച്ചത്. അതേസമയം, കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സാസ്‌കാരിക കേരളം ഇപ്പോളും. എങ്ങും തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഹപ്രവര്‍ത്തകനെ കുറിച്ചുള്ള ഓര്‍മകളാണ് രാഷ്ട്രീയ- സിനിമ-സീരിയല്‍ രംഗത്തെ പ്രമഖര്‍ പങ്കുവയ്ക്കുന്നത്. തങ്ങള്‍ക്കൊപ്പം ചിരിച്ച് കളിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് ആര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. കഴിഞ്ഞ ദിവസം പൊതു ദര്‍ശനത്തിന് നടന്‍ സുരേഷ് ഗോപിയും. സുധി പങ്കെടുത്തിരുന്ന ടിവി പരിപാടിയിലെ സഹപ്രവര്‍ത്തകരും എത്തിയപ്പോള്‍ വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. നടന്‍ സുരാജ് വെഞ്ഞാറന്‍മൂട് എത്തിയിരുന്നു വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ്…

    Read More »
  • മൂന്നുവയസുകാരന്‍ പാമ്പിനെ ചവച്ചുതുപ്പി!

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്നുവയസുള്ള കുട്ടി പാമ്പിനെ ചവച്ചുതുപ്പി! ഫറൂഖാബാദിലാണ് സംഭവം. വീടിന്റെ പുറത്തായി കളിക്കുകയായിരുന്നു മൂന്ന് വയസുകാരനായ അക്ഷയ്. ആ സമയത്താണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ഒരു പാമ്പ് പുറത്ത് വന്നത്. അത് കുട്ടിയുടെ മുന്നിലായി എത്തിപ്പെട്ടു. കുട്ടി പാമ്പിനെ പിടിച്ച് വായില്‍ ഇടുകയും അതിനെ ചവക്കുകയും ചെയ്തു. എന്നാല്‍, അധികം വൈകാതെ കുട്ടി കരച്ചിലും ആരംഭിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് മുത്തശ്ശി വീടിന് പുറത്തെത്തുന്നത്. മുത്തശ്ശി വന്ന് നോക്കുമ്പോള്‍ കുട്ടിയുടെ വായില്‍ പാമ്പിരിക്കുന്നതാണ് കണ്ടത്. ഉടനെ തന്നെ അവര്‍ പാമ്പിനെ വലിച്ച് പുറത്തിട്ടു. പിന്നാലെ തന്നെ അയല്‍ക്കാരും വീട്ടുകാരും ഒക്കെ ചേര്‍ന്ന് കുട്ടിയെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു. 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം പൂര്‍ണ ആരോഗ്യവാനയായ ബാലനെ ഡിസ്ചാര്‍ജ് ചെയ്തു. ഏതായാലും, പയ്യന്‍ ചവച്ചരച്ചതിനെ തുടര്‍ന്ന് പാമ്പ് ചത്തിരുന്നു.  

    Read More »
  • സാരിയുടുത്ത് ഹൈഹീല്‍സ് ഇട്ട് ബ്രേക്ഡാന്‍സ്; യുവതിയുടെ ആത്മവിശ്വാസത്തിന് സല്യൂട്ടടിച്ച് നെറ്റിസണ്‍സ്

    ഭാരതസ്ത്രീകളുടെ അഭിമാനത്തിന്റെ അടയാളമാണ് സാരി. രവിവര്‍മച്ചിത്രങ്ങളിലൂടെയാണ് മറാത്താ പാരമ്പര്യത്തിന്‍െ്‌റ ഭാഗമായ സാരി രാജ്യത്തുടനീളം പരിചിതമാകുന്നത്. എന്നാല്‍ സംഗതി ഇങ്ങനെയാണെങ്കിലും സാരി ഉടുത്തു നടക്കുന്നത് എല്ലാവര്‍ക്കും അത്ര സുഖകരമാകണം എന്നില്ല. കാഴ്ചയിലെ ഭംഗി ഉടുത്താല്‍ നഷ്ടപ്പെടുന്ന വസ്ത്രമാണ് സാരി എന്ന കമന്റുകള്‍ പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ സാരിയുടുത്ത് ബ്രേക് ഡാന്‍സ് കളിച്ചാലോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും സാരിയില്‍ കിടിലന്‍ ബ്രേക്ഡാന്‍സ് കളിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.   View this post on Instagram   A post shared by nepalhiphopfoundation01@gmail. (@nepalhiphopfoundation01) ഹൈ ഹീല്‍സ് അണിഞ്ഞ് സാരിയുടുത്ത് ബ്രേക്ഡാന്‍സ് കളിക്കുന്ന യുവതിയാണ് വീഡിയോയിലുള്ളത്. nepalhiphopfoundation01 എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പേസ്റ്റല്‍ കളറിലുള്ള സാരി ധരിച്ച യുവതി അനായാസേന ബ്രേക്ഡാന്‍സ് കളിക്കുന്നതാണ് വീഡിയോയിലുള്ളത്. പാട്ട് തുടങ്ങുന്നതോടെ അതിന്റെ വേഗത്തിന് അനുസരിച്ച് ചടുലമായ ചുവടുകള്‍ വെക്കുകയാണ് അവര്‍. ചുറ്റും യുവതിയെ പ്രോത്സാഹിപ്പിക്കുന്നവരെയും കാണാം. സാമൂഹികമാധ്യമത്തില്‍ വന്‍വരവേല്‍പ്പാണ്…

    Read More »
  • വൈല്‍ഡ് കാര്‍ഡിലും ഫലം കണ്ടില്ല; അനുവും ബിഗ് ബോസില്‍നിന്നും പുറത്ത്

    ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നിന്നും നടി അനു ജോസഫ് പുറത്ത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഏറ്റവും ഒടുവില്‍ ബിഗ് ബോസില്‍ എത്തിയ മത്സരാര്‍ഥി കൂടിയായിരുന്നു അനു. ഇതോടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ്‌ബോസ് ഹൗസിനുള്ളില്‍ പ്രവേശിച്ച മൂന്നുപേരും വീടിനോടു വിട പറഞ്ഞു. നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ വന്നിരുന്നത്. ആദ്യം മിഥുനും രണ്ടാമത് അഖില്‍ മാരാരും സേഫ് ആയി. നാദിറയും അനുവും ആണ് ഏറ്റവും ഒടുവില്‍ വന്നത്. ശേഷം ഇരുവരെയും കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച മോഹന്‍ലാല്‍ അനു പുറത്തായതായി അറിയിക്കുകയായിരുന്നു. നാദിറയ്ക്കും അനുവിനും ബ്ലൈന്‍ഡ് ബാന്‍ഡ് കെട്ടിയ ശേഷം രണ്ട് വാതിലിലൂടെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോകുകയാണ് ചെയ്തത്. ഒടുവില്‍ നാദിറ വീട്ടിലേക്കും അനു പുറത്തേക്കും പോയി. ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മൂന്നാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണ് അനു ജോസഫ്. ആദ്യത്തേത് ഹനാന്‍ ആണ്.…

    Read More »
  • നുണക്കുഴി കവിളുള്ള ‘സിത്തുമണി’യുടെ കുട്ടിക്കാല ഫോട്ടോ ഇൻസ്റ്റായിൽ പങ്കുവച്ച് താരം; ഏറ്റെടുത്ത് ആരാധകർ

    സിനിമാ താരങ്ങളുടെയും ​പ്രിയ ​ഗായകരുടെയും കുട്ടിക്കാല ഫോട്ടോകൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെയും ​ഗായകരുടേയും. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിം​ഗ് ആകാറുമുണ്ട്. ഇപ്പോഴിതാ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഒരു ​ഗായികയുടെ കുട്ടിക്കാല ഫോട്ടോയാണ് പുറത്തുവരുന്നത്. വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് മലയാളികളുടെ ഒന്നടങ്കം പ്രിയങ്കരിയായ സിത്താര കൃഷ്ണകുമാറിന്റേതാണ് ഫോട്ടോ. സിത്തുമണി എന്ന് മലയാളികൾ വിളിക്കുന്ന താരം തന്നെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ‘എനിക്ക് അവളെപോലെ എന്നും സന്തോഷവതിയായി ഇരിക്കണം’ എന്നാണ് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങൾക്കകം ഫോട്ടോ വൈറലായി കഴിഞ്ഞു.   View this post on Instagram   A post shared by Sithara Krishnakumar (@sitharakrishnakumar) “സ്വത്തുമണി, സിത്തുമണി വളരെ ക്യൂട്ടാണ്, കാണാൻ എന്തൊരു നിഷ്‌കളങ്കതയാണ്, ദൈവാനുഗ്രഹത്താൽ എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ”,എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തൊരു മാറ്റമാണെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. വേറിട്ട ശബ്ദത്തിലൂടെ മലയാളികൾക്ക് മുന്നിലേക്ക് എത്തിയ സിത്താര…

    Read More »
  • കൗതുകമൊരല്‍പ്പം കൂടുതലാണ്, മാപ്പാക്കണം!!! കാറിന്റെ തുറന്നു പരിശോധിക്കുന്ന കരടിയുടെ ദൃശ്യങ്ങള്‍ വൈറല്‍

    വന്യജീവികളുടെ കൗതുകമുണര്‍ത്തുന്ന നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരമൊരു വീഡിയോ ദൃശ്യം വീണ്ടും ജനശ്രദ്ധ നേടുകയാണ്. കരടിയാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അമേരിക്കന്‍ ബ്ലാക്ക് ബിയര്‍ വിഭാഗത്തില്‍പ്പെടുന്ന കരടിയാണിതെന്നാണ് സൂചന. ഒരു ബെന്‍സ് കാറിനടുത്തേക്ക് നടന്നടുക്കുന്ന കരടിയെ വ്യക്തമായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.   View this post on Instagram   A post shared by Pubity (@pubity) കാറിനടുത്തേക്ക് നടന്നടുക്കുക മാത്രല്ല കാറിന്റെ ഡോര്‍ കരടി തുറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഡോര്‍ തുറക്കണമെന്നറിയാമായിരുന്ന കരടി പക്ഷേ, കാറിനുള്ളിലേക്ക് കയറാനുള്ള ധൈര്യം കാണിച്ചില്ല. ഡോര്‍ തുറന്നതും പിന്നീടെന്താണ് ചെയ്യേണ്ടതെന്നറിയാതെ നില്‍ക്കുകയാണ് കരടി. ഒടുവില്‍ നടന്നു പിന്നിലേക്ക് നീങ്ങി മെല്ലെ പിന്‍വലിയുകയാണ് അത്. പ്യൂബിറ്റി എന്ന ഇന്‍സ്റ്റാഗ്രം പേജാണ് വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞത്. ജനവാസമേഖലയിലേക്ക് കരടികള്‍ അതിക്രമിച്ചു കടക്കുന്ന സംഭവങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശപ്പ് മൂലമാകാം ജനവാസമേഖലയിലേക്ക് വന്യജീവികള്‍ കടക്കുന്നതെന്നാണ് കരുതുന്നത്.…

    Read More »
  • സ്പോണ്‍സറെ പറ്റിച്ച് പര്‍ദ്ദയിട്ട് മുങ്ങിയ നടി; പേര് വെളിപ്പെടുത്തി മുകേഷ്

    ജനപ്രിയനടന്‍ എന്നതിനപ്പുറം നല്ല ഒരു സ്റ്റോറി ടെല്ലര്‍ കൂടെയാണ് മുകേഷ്. പണ്ടത്തെ സിനിമാ ലൊക്കേഷനുകളില്‍ നടന്ന ചില കഥകള്‍ എല്ലാം നര്‍മത്തിന്റെ മേമ്പൊടിയിട്ട് വളരെ രസകരമായി മുകേഷ് പങ്കുവയ്ക്കും. മുകേഷ് സ്പീക് എന്ന താരത്തിന്റെ യൂട്യൂബ് ചാനലിനും അതുകൊണ്ട് ഫോഫോളോവേഴ്സ് ഒരുപാടാണ്. പണ്ട് ഒരു ഗള്‍ഫ് ഷോയ്ക്ക് സ്പോണ്‍സറെ പറ്റിച്ച് പര്‍ദ്ദയിട്ട് മുങ്ങിയ ഒരു നടിയെ കുറിച്ചാണ് പുതിയ വീഡിയോയില്‍ മുകേഷ് സംസാരിക്കുന്നത്. അന്നത്തെ കാലത്ത് ഒക്കെ ഗള്‍ഫില്‍ വലിയ വലിയ ഷോകള്‍ ഒക്കെ നടത്തും. സിനിമാ താരങ്ങളെ കാണാന്‍ വേണ്ടി മാത്രം ഷോകള്‍ക്ക് ടിക്കറ്റ് എടുത്ത് കയറുന്ന ആളുകളും അന്നത്തെ കാലത്ത് ഉണ്ടായിരുന്നു. അങ്ങനെ ഒരു കൊല്ലം ഞങ്ങള്‍ എല്ലാവരും കൂടെ ഒരു ഗള്‍ഫ് ഷോയ്ക്ക് വേണ്ടി പോയി. ബിന്ദു പണിക്കറും ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍ സ്പോണ്‍സര്‍ ഒരു നിബന്ധന വച്ചു, ആരും ഷോ കഴിയുന്നത് വരെ തനിയെ പുറത്ത് പോകാന്‍ പാടില്ല എന്ന്. താരങ്ങളെ കാണാന്‍ വേണ്ടി മാത്രം…

    Read More »
  • യുദ്ധഭൂമിയായ യുക്രെയ്‌നിലും ‘നാട്ടു നാട്ടു’ തരംഗം! ഏവരെയും ഞെട്ടിക്കുന്ന ചടുലമായ ചുവടുകളുമായി സൈനികർ, വരികളിൽ സർപ്രൈസ് !

    ‘ആർആർആ’റിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. സംഗീത സംവിധാനത്തിന് ഓസ്കാർ കൂടി ലഭിച്ചതോടെ ലോകമെമ്പാടും ഈ പാട്ടിന് ആരാധകരും ഏറി. ഇപ്പോഴിതാ യുദ്ധഭൂമിയായ യുക്രെയ്‌നിലും നാട്ടു തരംഗം എത്തിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ യുക്രേനിയൻ സൈനികർ ജനപ്രിയ ഹിറ്റ് ഗാനത്തിന് ഡാൻസ് ചെയ്യുകയാണ്. എന്നാൽ ഒരു വർഷമയാ തുടരുന്ന യുദ്ധത്തിനിടെ എത്തുന്ന ഗാനത്തിന്റെ വരികളില സർപ്രൈസും മറിച്ചൊന്നു. നാട്ടു ഗാനത്തിന്റെ വരികൾക്കിടയിൽ പറയുന്നതെല്ലാം റഷ്യയുമായുള്ള യുദ്ധ സാഹചര്യത്തിന്റെ വിവരണമാണ്.അതേസമയം ഏവരെയും ഞെട്ടിക്കുന്ന ചടുലമായ ചുവടുകളുമായി, നൃത്ത സംവിധാനവും നിർവഹിച്ചിരിക്കുന്നുണ്ട് ഈ വീഡിയോയിൽ എന്നത് ഏറെ ശ്രദ്ധേയമാണ്. ഓസ്‌കാർ പുരസ്‌കാരം നേടിയ ‘നാട്ടു-നാട്ടു’ ചിത്രീകരിച്ചത് യുക്രെയിനിലാണ്. യുക്രെയ്ൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ മാരിൻസ്കി പാലസിലാണ് ഗാനരംഗം ചിത്രീകരിച്ചത്. ഉക്രെയ്‌നിൽ റഷ്യയുടെ അധിനിവേശം തുടങ്ങുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, 2021 ഓഗസ്റ്റിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം നടന്നത്. 2022 – മർച്ചിൽ ചിത്രത്തിന്റെ പ്രൊമോഷനിനിടെ സംവിധായകൻ എസ്എസ് രാജമൗലി യുക്രൈനിൽ…

    Read More »
Back to top button
error: