Social MediaTRENDING

കൗതുകമൊരല്‍പ്പം കൂടുതലാണ്, മാപ്പാക്കണം!!! കാറിന്റെ തുറന്നു പരിശോധിക്കുന്ന കരടിയുടെ ദൃശ്യങ്ങള്‍ വൈറല്‍

ന്യജീവികളുടെ കൗതുകമുണര്‍ത്തുന്ന നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരമൊരു വീഡിയോ ദൃശ്യം വീണ്ടും ജനശ്രദ്ധ നേടുകയാണ്. കരടിയാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അമേരിക്കന്‍ ബ്ലാക്ക് ബിയര്‍ വിഭാഗത്തില്‍പ്പെടുന്ന കരടിയാണിതെന്നാണ് സൂചന. ഒരു ബെന്‍സ് കാറിനടുത്തേക്ക് നടന്നടുക്കുന്ന കരടിയെ വ്യക്തമായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

 

View this post on Instagram

 

A post shared by Pubity (@pubity)

കാറിനടുത്തേക്ക് നടന്നടുക്കുക മാത്രല്ല കാറിന്റെ ഡോര്‍ കരടി തുറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഡോര്‍ തുറക്കണമെന്നറിയാമായിരുന്ന കരടി പക്ഷേ, കാറിനുള്ളിലേക്ക് കയറാനുള്ള ധൈര്യം കാണിച്ചില്ല. ഡോര്‍ തുറന്നതും പിന്നീടെന്താണ് ചെയ്യേണ്ടതെന്നറിയാതെ നില്‍ക്കുകയാണ് കരടി. ഒടുവില്‍ നടന്നു പിന്നിലേക്ക് നീങ്ങി മെല്ലെ പിന്‍വലിയുകയാണ് അത്.

പ്യൂബിറ്റി എന്ന ഇന്‍സ്റ്റാഗ്രം പേജാണ് വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞത്. ജനവാസമേഖലയിലേക്ക് കരടികള്‍ അതിക്രമിച്ചു കടക്കുന്ന സംഭവങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശപ്പ് മൂലമാകാം ജനവാസമേഖലയിലേക്ക് വന്യജീവികള്‍ കടക്കുന്നതെന്നാണ് കരുതുന്നത്.

വടക്കന്‍ അമേരിക്കയില്‍ സര്‍വസാധാരാണമായ കരടി വിഭാഗമാണ് അമേരിക്കന്‍ ബ്ലാക്ക് ബിയറുകള്‍. അഞ്ച് മുതല്‍ ആറടി വരെ നീളമുണ്ടാകും. വനപ്രദേശങ്ങളില്‍ 20 വര്‍ഷം വരെ അമേരിക്കന്‍ ബ്ലാക്ക് ബിയറുകള്‍ക്ക് ആയുസ്സ് കണക്കാക്കാറുണ്ട്.

Back to top button
error: