Social MediaTRENDING

സുധിയെ അവസാനമായി കണ്ട്; കണ്ണീര് അടക്കാനാകാതെ സഹപ്രവര്‍ത്തകര്‍

കോട്ടയം: അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. രാവിലെ ഏഴരയ്ക്ക് ആരംഭിച്ച പൊതു ദര്‍ശനം തുടരുകയാണ്. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുക. ഇന്നലെ തൃശൂരില്‍ ഉണ്ടായ വാഹന അപകടത്തിലാണ് സുധി മരിച്ചത്.

അതേസമയം, കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സാസ്‌കാരിക കേരളം ഇപ്പോളും. എങ്ങും തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഹപ്രവര്‍ത്തകനെ കുറിച്ചുള്ള ഓര്‍മകളാണ് രാഷ്ട്രീയ- സിനിമ-സീരിയല്‍ രംഗത്തെ പ്രമഖര്‍ പങ്കുവയ്ക്കുന്നത്.

തങ്ങള്‍ക്കൊപ്പം ചിരിച്ച് കളിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് ആര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. കഴിഞ്ഞ ദിവസം പൊതു ദര്‍ശനത്തിന് നടന്‍ സുരേഷ് ഗോപിയും. സുധി പങ്കെടുത്തിരുന്ന ടിവി പരിപാടിയിലെ സഹപ്രവര്‍ത്തകരും എത്തിയപ്പോള്‍ വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. നടന്‍ സുരാജ് വെഞ്ഞാറന്‍മൂട് എത്തിയിരുന്നു വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മമ്മൂട്ടി തുടങ്ങി നിരവധിപേര്‍ സുധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കൊല്ലം സുധിക്ക് ആദരാഞ്ജലികളെന്നും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആരാധകരുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രിയും മമ്മൂട്ടിയും അടക്കമുള്ളവര്‍ വ്യക്തമാക്കി. ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിച്ച് മുന്‍ നിരയിലേക്ക് കയറി വന്ന കലാകാരനായിരുന്നു കൊല്ലം സുധിയെന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്.

Back to top button
error: