Social Media
-
13/06/2023വിവാഹ വേഷത്തില്‍ ഹെല്‍മറ്റില്ലാതെ സ്‌കൂട്ടര്‍ യാത്ര; വീഡിയോ വൈറലായതോടെ പണികിട്ടി
വിവാഹ ദിവസത്തില്‍ കല്യാണ വേഷത്തില്‍ വധു സ്‌കൂട്ടര്‍ ഓടിച്ച് ഒറ്റയ്‌ക്കെത്തുന്നു. കാണാന്‍ നല്ല മനോഹരമായൊരു കാഴ്ചയാണ്. പക്ഷേ, വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാന്‍ മറന്നുപോയാലോ? പണിപാളുമല്ലേ..? അത്തരത്തിലൊാരു വീഡിയോ ആണ് കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. Going 'Vaari Vaari Jaaun' on the road for a REEL makes your safety a REAL WORRY! Please do not indulge in acts of BEWAKOOFIYAN! Drive safe.@dtptraffic pic.twitter.com/CLx5AP9UN8 — Delhi Police (@DelhiPolice) June 10, 2023 തിരക്കേറിയ റോഡിലൂടെ വിവാഹ വസ്ത്രത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന യുവതിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. വളരെ വേഗത്തിലാണ് ഹെല്‍മറ്റില്ലാതെ യുവതി വാഹനം ഓടിക്കുന്നത്. വീഡിയോയുടെ രണ്ടാംഭാഗത്തില്‍ 6000 രൂപ പിഴ ചുമത്തിയിട്ടുള്ള ചലാനാണ് കാണിക്കുന്നത്. ഡല്‍ഹി പോലീസ് പങ്കുവച്ച വിഡിയോ നിരവധി പേരാണ് കണ്ടത്. ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.…
Read More » -
11/06/2023വീടിനകത്ത് ഇത്രയും വലുപ്പമുള്ള പാമ്പിനെ കാണുകയെന്ന് വച്ചാല്‍ അത് സാധാരണമല്ല! കൂറ്റൻ പെരുമ്പാമ്പിന്റെ ഫോട്ടോ പങ്കുവച്ചതോടെ വൈറലായി…
കാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരെ സംബന്ധിച്ച് അവർക്ക് വന്യ മൃഗങ്ങളിൽ നിന്നുള്ള ശല്യം ഒരു പതിവ് ഭീഷണിയായിരിക്കും. പറമ്പിലോ വീട്ടുപരിസരങ്ങളിലോ വീട്ടിനകത്ത് വരേക്കും മൃഗങ്ങൾ കയറിപ്പറ്റുകയും സ്വൈര്യജീവിതം തകർക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാം. എത്ര ശീലമാണെന്ന് പറഞ്ഞാലും തീർച്ചയായും ഇത് വല്ലാത്തൊരു അവസ്ഥ തന്നെയാണെന്ന് പറയാതെ വയ്യ. പേടിച്ചും, ആശങ്കപ്പെട്ടും സ്വന്തം വീട്ടിൽ തന്നെ കഴിഞ്ഞുകൂടുന്ന അവസ്ഥ തീർത്തും പരിതാപകരം തന്നെയാണ്. ഇപ്പോഴിതാ ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഫോട്ടോ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഓസ്ട്രേലിയയിലെ ക്വീൻസ്‍ലാൻഡിൽ ബീച്ചിന് അടുത്തുള്ളൊരു വീട്. ഇവിടെ താമസിക്കുന്ന ദമ്പതികൾ കഴിഞ്ഞ ദിവസം വീട്ടിനകത്ത് കണ്ടെത്തിയൊരു കൂറ്റൻ പെരുമ്പാമ്പ് ആണ് ഫോട്ടോയിലുള്ളത്. ഒരു വീടിനകത്ത് ഇത്രയും വലുപ്പമുള്ള പാമ്പിനെ കാണുകയെന്ന് വച്ചാൽ അത് സാധാരണമല്ല. കാഴ്ചയിൽ ഏറെ പേടിപ്പെടുത്തുന്ന രൂപമാണ് പാമ്പിനെങ്കിലും വലിയ അപകടകാരിയല്ലെന്നാണ് ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പ്രൊഫഷണൽ സ്നേക്ക് കാച്ചറായ ( പാമ്പിനെ പ്രൊഫഷണലായി പിടിക്കുന്നവർ) ജെർമി എന്നയാൾ പറയുന്നത്. രാത്രി…
Read More » -
11/06/2023അത് നക്ഷത്രയല്ല,വൈഗ; തെറ്റിദ്ധാരണ പരത്തരുത്
കഴിഞ്ഞ ദിവസം എല്ലാവരും ഞെട്ടലോടെ അറിഞ്ഞ വാര്‍ത്തയായിരുന്നു ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ സ്വന്തം അച്ഛനാല്‍ വെട്ടേറ്റ മരിച്ച ആറ് വയസുകാരി നക്ഷത്രയുടെ മരണം. ജൂണ്‍ ഏഴ് ബുധനാഴ്ച രാത്രി സര്‍പ്രൈസ് നല്‍കാമെന്ന് പറഞ്ഞ് മകളെ അരികില്‍ വിളിച്ച് മഴുവെച്ച് നക്ഷത്രയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു പിതാവ് ശ്രീമഹേഷ്.ആറ് വയസുകാരിയായ പെണ്‍കുട്ടിയുടെ മരണ വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ അനുശോചനം അറിയിച്ചുകൊണ്ട് നിരവധി പേര്‍ പങ്കുവെച്ചിരുന്നു.അതോടൊപ്പം മരിച്ച നക്ഷത്രയുടെ വീഡിയോയാണെന്ന് പറഞ്ഞുകൊണ്ട് ചില ദൃശ്യങ്ങളും ഇതിനിടെ പലരും പങ്കുവെച്ചു. ‘സ്വന്തം പിതാവിനാല്‍ ജീവൻ നഷ്ടപെട്ട നക്ഷത്ര തിളക്കം’ എന്ന കുറിപ്പോടെയാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നക്ഷത്രയുടെ പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നത്.എന്നാൽ പിങ്ക് വസ്ത്രമണിഞ്ഞ് നൃത്തം ചെയ്യുന്ന മറ്റൊരു പെണ്‍കുട്ടിയുടെ വീഡിയോയാണ് കൊല്ലപ്പെട്ട നക്ഷത്രയുടെ പേരില്‍ സോഷ്യല്‍ മീഡയില്‍ ഇടം പിടിക്കുന്നത്. അമേരിക്കയിലുള്ള മലയാളി ദമ്ബതികളുടെ മകളായ വൈഗ വിശാഖിന്റെ വീഡിയോയാണ് ഇത്. വീഡിയോയുമായി ബന്ധപ്പെട്ട വിശദീകരണവുമായി വൈഗയുടെ മാതാപിതാക്കള്‍ തന്നെ…
Read More » -
11/06/2023അയര്‍ലന്റ് മന്ത്രിയുടെ സെല്‍ഫി; കമന്റുകളുമായി മല്ലൂസ്, ‘എന്താല്ലേ’ന്ന് ഹണി റോസ്
ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ നടിയാണ് ഹണി റോസ്. നീണ്ടനാളത്തെ ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ ഹണി, ഇന്ന് മലയാള സിനിമയില്‍ സജീവമാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തിളങ്ങി. സിനിമയ്ക്ക് പുറമെ ഉദ്ഘാടന വേദികളില്‍ സ്ഥിരസാന്നിധ്യം ആണ് നടി. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ചൊരു പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. View this post on Instagram A post shared by Jack Chambers (@jackchamberstd) അടുത്തിടെ അയര്‍ലന്റില്‍ ആണ് ഹണി റോസ് ഉദ്ഘാടനത്തിന് എത്തിയത്. ഇതിന്റെ വീഡിയോകള്‍ വൈറല്‍ ആയിരുന്നു. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം ഇവിടെ എത്തിയത്. പരിപാടിയില്‍ പങ്കെടുത്ത അയര്‍ലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ് ഹണിക്കൊപ്പം സെല്‍ഫി എടുക്കുകയും അത് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് താഴെ…
Read More » -
08/06/2023അമ്മയും മക്കളും ഒേര പൊളി! വിവാഹവേഷത്തില്‍ റെസ്റ്റോറന്റിലെത്തി അമ്മയും ആറ് പെണ്‍മക്കളും
വിവാഹ വസ്ത്രം ധരിച്ച് തെരുവിലിറങ്ങി നാട്ടുകാരെ ഞെട്ടിച്ച് ഒരു അമ്മയും ആറു പെണ്‍മക്കളും. ടെക്സാസിലാണ് സംഭവം നടന്നത്. ഇവരുടെ കൂട്ടത്തിലെ അലക്സിസ് ഹൗസ്റ്റണ്‍ എന്ന യുവതി ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. മാസത്തില്‍ ഒരിക്കല്‍ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ അതില്‍ അവര്‍ ഒരു മാറ്റം വരുത്തി. പുരുഷന്‍മാരേയും മുതിര്‍ന്ന കുട്ടികളേയും ഒഴിവാക്കി സ്ത്രീകള്‍ മാത്രം ഒരുമിച്ച് പുറത്തുപോകാന്‍ പദ്ധതിയുണ്ടാക്കി. അങ്ങനെ കൈക്കുഞ്ഞുങ്ങളുമായി ഇവര്‍ റെസ്റ്റോറന്റിലെത്തി. ഇവര്‍ ധരിച്ചതാകട്ടെ, ഇവരുടെ വിവാഹ വസ്ത്രവും. ഞെട്ടിക്കല്‍ പാര്‍ട്ടിയില്‍ നാലു പേര്‍ മക്കളും രണ്ടു പേര്‍ മരുമക്കളുമാണ്. View this post on Instagram A post shared by Alexis Houston (@alexisnhouston) ഏഴു സ്ത്രീകള്‍ വെള്ള ബ്രൈഡല്‍ ഗൗണും ധരിച്ച് കുഞ്ഞുങ്ങളുമായി വരുന്നത് കണ്ട് വഴിയാത്രക്കാരെല്ലാം അമ്പരന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരും ഇവരെ അദ്ഭുതത്തോടെ നോക്കി. ”കൈയിലുള്ള ഏറ്റവും വിലകൂടിയ…
Read More » -
07/06/2023വിദേശത്ത് ഉദ്ഘാടനത്തിനെത്തിയ മലയാളികളുടെ താരസുന്ദരി ഹണി റോസിനൊപ്പം സെൽഫിയെടുത്ത് അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ്!
മലയാളികളുടെ പ്രിയ താരസുന്ദരിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറേക്കാലമായി ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്. താരത്തിന്റെ ഉദ്ഘാടന വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ വിദേശത്ത് ഉദ്ഘാടനത്തിന് എത്തിയിരിക്കുക ആണ് ഹണി. അയർലൻറിൽ ആണ് ഹണി റോസ് ഉദ്ഘാടനത്തിനായി എത്തിയത്. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം ഇവിടെ എത്തിയത്. കുടുംബവും ഹണിക്കൊപ്പം ഉണ്ടായിരുന്നു. ആദ്യമായി അയർലൻറിൽ എത്തിയ ഹണിയെ കാണാൻ നിരവധി മലയാളികളാണ് പരിപാടിക്ക് എത്തിച്ചേർന്നത്. https://twitter.com/HoneyRoseOffl_/status/1665949430447747072?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1665949430447747072%7Ctwgr%5E1d9c66bb15d082a057b0e21ec89c8eac70ec949c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FHoneyRoseOffl_%2Fstatus%2F1665949430447747072%3Fref_src%3Dtwsrc5Etfw പരിപാടിയിൽ പങ്കെടുത്ത അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ് ഹണിക്കൊപ്പം സെൽഫി എടുക്കുകയും അത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. 4000ത്തിൽ അധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തെന്ന് മന്ത്രി…
Read More » -
07/06/2023”ചക്ക കണ്ടാല്‍ പിന്നെ എന്റെ സാറേ…”! അസമിലെ ചക്കക്കൊമ്പന്‍ വൈറല്‍
ചക്ക പ്രേമിയായ ഒരു ആനയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. എന്നാലത്, കേരളത്തില്‍ ഇന്ന് പ്രശസ്തനായ ചക്കക്കൊമ്പന്‍ എന്ന ആനയുടെ വീഡിയോ അല്ല. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ചക്ക തിന്നാനുള്ള ആനയുടെ പരിശ്രമത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചിരിക്കുന്നത്. An elephant eats his favorite jackfruit at Narengi Army Camp in Guwahati. He has done no harm to anyone. pic.twitter.com/S7c7uEejkW — Nandan Pratim Sharma Bordoloi (@NANDANPRATIM) June 5, 2023 അസമിലെ ഗുവാഹത്തിയിലെ നരേംഗി ആര്‍മി ക്യാമ്പില്‍ നിന്നുള്ളതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍. ഏറെ ദൂരം താണ്ടിയാണ് ക്യാമ്പിനുള്ളിലെ ചക്ക തിന്നാന്‍ ആനയെത്തിയത്. ക്യാമ്പിനുള്ളില്‍ കയറിയ ആന അവിടെയുള്ള ഒരു കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന പ്ലാവിന് സമീപത്ത് നില്‍ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പ്ലാവിനാണെങ്കില്‍ വലിയ പ്രായമില്ല. ആന…
Read More » -
07/06/2023മകനെ കണ്ട് പൊട്ടിക്കരഞ്ഞ് ഉമ്മ; വേറേ ലെവല്‍ ഈ വൈറല്‍ വീഡിയോ
കുടുംബത്തിനു സര്‍പ്രൈസ് നല്‍കുന്ന ധാരാളം വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ അങ്ങനെ ചുമ്മാ കണ്ട് തീര്‍ക്കാന്‍ പറ്റുന്ന ഒന്നല്ല ഈ ഉമ്മയുടെയും മകന്റെയും വീഡിയോ. കണ്ടവരുടെയെല്ലാം കണ്ണ് നിറയിച്ചുവെന്നാണ് വിഡിയോയിലെ കമന്റുകള്‍ പറയുന്നത്. View this post on Instagram A post shared by Anzil (@anzil_a) അന്‍സില്‍ എന്ന യുവാവാണ് വീട്ടുകാരെ ഞെട്ടിച്ചത്. ഒന്നരവര്‍ഷത്തിനു ശേഷം വിദേശത്ത് നിന്നും നാട്ടിലേക്ക് സര്‍പ്രൈസായി എത്തുകയായിരുന്നു അന്‍സില്‍. വീട്ടില്‍ കയറിയ ഉടന്‍ സഹോദരങ്ങളുടെ അമ്പരപ്പും സ്‌നേഹപ്രകടനങ്ങളും കണ്ടാല്‍തന്നെ മറ്റുള്ളവരുടെ കണ്ണ് നിറയും. അടുക്കളയില്‍ തിരക്കിലായിരുന്ന ഉമ്മ പ്രതീക്ഷിക്കാതെ മകനെക്കണ്ട് ഞെട്ടിത്തരിക്കുകയായിരുന്നു. സന്തോഷവും സങ്കടവും ചേര്‍ന്ന് മിണ്ടാനാവാത്ത അവസ്ഥ. ”എന്റെ മോനേ” എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നതും മകനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. എന്റെ ഉമ്മ എന്ന് എഴുതിക്കൊണ്ട് അന്‍സില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ 14 ലക്ഷം ആളുകളാണ് കണ്ടത്. വീഡിയോ കണ്ണ് നിറയിച്ചെന്നും ലോകത്തെ എല്ലാ…
Read More » -
07/06/2023”ചാനലുകള്‍ക്ക് മുന്നില്‍ ഇപ്പോള്‍ കരയുന്ന ആ അമ്മയുടെ കണ്ണുനീരിന് ലേശമെങ്കിലും നോവ് ഉണ്ടായിരുന്നുവെങ്കില്‍…” കൊല്ലം സുധിയുടെ ബന്ധുക്കളുടെ സമീപനത്തെ വിമര്‍ശിച്ചു കുറിപ്പ്
മലയാളികള്‍ എല്ലാം വളരെ ഞെട്ടയായിരുന്നു ഇന്നലെ ഒരു വാര്‍ത്ത കേട്ടത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൊല്ലം സുധി നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു എന്ന വാര്‍ത്തയായിരുന്നു നമ്മള്‍ കേട്ടത്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരാണ് ഇദ്ദേഹം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം, ഇദ്ദേഹത്തിന്റെ മരണത്തിനുശേഷം ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ പോലും വലിയ രീതിയില്‍ ഉത്തരവാദിത്വമില്ലാത്ത പോലെയാണ് പെരുമാറുന്നത്. രക്ത ബന്ധുക്കള്‍ അടക്കം ഇത്തരത്തിലാണ് പെരുമാറുന്നത്. ഒരാള്‍ ജീവിച്ചിരുന്നപ്പോള്‍ സമാധാനം കൊടുക്കാത്ത ബന്ധങ്ങള്‍ അയാള്‍ മരണപ്പെട്ടാല്‍ എങ്കിലും കുറച്ചു സമാധാനം നല്‍കണം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ അഞ്ജു പാര്‍വതി പ്രഭീഷ് എഴുതിയ കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഫേസ്ബുക്കില്‍ ആണ് ഇവര്‍ ഈ കുറിപ്പ് എഴുതിയിട്ടുള്ളത്. പലപ്പോഴും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുന്ന വ്യക്തിയാണ് ഇവര്‍. ഇവരുടെ പോസ്റ്റുകള്‍ എല്ലാം വലിയ രീതിയില്‍ ആണ് ഫേസ്ബുക്കില്‍ ചര്‍ച്ചയായി മാറാറുള്ളത്. കൊല്ലം സുധിയുടെ ബന്ധുക്കളുടെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട്…
Read More » -
07/06/2023അഡാര്‍ ലൗവിലെ കണ്ണിറുക്കലിനെ ചൊല്ലി ഏറ്റുമുട്ടി പ്രിയ വാര്യരും ഒമര്‍ ലുലുവും; കൈയ്യില്‍ നിന്ന് ഇട്ടതെന്ന് നടി, കുട്ടി മറന്നതാകുമെന്ന് സംവിധായകന്‍
കൊച്ചി: അഡാര്‍ ലൗ സിനിമയെ ഹിറ്റാക്കിയ കണ്ണിറുക്കലിനെ ചൊല്ലി സംവിധായകന്‍ ഒമര്‍ ലുലുവും നടി പ്രിയ വാര്യരും തമ്മില്‍ പോര്. പേര്‍ളി മാണിയുമായുളള അഭിമുഖത്തില്‍ ഈ നമ്പര്‍ താന്‍ കൈയ്യില്‍ നിന്ന് ഇട്ടതാണെന്ന നടിയുടെ മറുപടിയാണ് ഒമര്‍ ലുലുവിനെ ചൊടിപ്പിച്ചത്. എന്നാല്‍, സംവിധായകനായ ഒമര്‍ ലുലുവിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് കണ്ണിറുക്കിയതെന്ന് സിനിമ ഹിറ്റായതിന് പിന്നാലെ നല്‍കിയ ചാനല്‍ അഭിമുഖങ്ങളില്‍ പ്രിയ പറഞ്ഞിരുന്നു. പഴയ അഭിമുഖങ്ങളിലെ ഭാഗങ്ങള്‍ പങ്കുവെച്ചാണ് ഒമര്‍ ലുലു നടിയുടെ പുതിയ വെളിപ്പെടുത്തലിന് മറുപടി നല്‍കിയത്. അഡാര്‍ ലൗവില്‍ പ്രിയ വാര്യരെ ഹിറ്റാക്കിയ രംഗമായിരുന്നു ഈ കണ്ണിറുക്കല്‍. അഞ്ച് വര്‍ഷമായി, കുട്ടി മറന്നതാകും എന്നായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം. നടിയെ പരിഹസിച്ച് എന്റെ സിനിമയിലൂടെ വന്ന് ഓര്‍മ്മ നഷ്ടപ്പെട്ടവര്‍ക്ക് വലിയ ചന്ദനാദി എണ്ണ ബെസ്റ്റ് ആണെന്ന പരസ്യ വാചകവും ഒമര്‍ ലുലു കുറിച്ചു. അഭിമുഖത്തിനിടെ സിനിമയിലെ കണ്ണിറുക്കുന്ന ചിത്രം കാണിച്ചിട്ട് എന്ത് തോന്നുന്നുവെന്ന് അവതാരികയായ പേര്‍ളി ചോദിക്കുന്നു. എന്താ പറയുക,…
Read More »