സാരിയുടുത്ത് ഹൈഹീല്‍സ് ഇട്ട് ബ്രേക്ഡാന്‍സ്; യുവതിയുടെ ആത്മവിശ്വാസത്തിന് സല്യൂട്ടടിച്ച് നെറ്റിസണ്‍സ്
ഭാരതസ്ത്രീകളുടെ അഭിമാനത്തിന്റെ അടയാളമാണ് സാരി. രവിവര്‍മച്ചിത്രങ്ങളിലൂടെയാണ് മറാത്താ പാരമ്പര്യത്തിന്‍െ്‌റ ഭാഗമായ സാരി രാജ്യത്തുടനീളം പരിചിതമാകുന്നത്. എന്നാല്‍ സംഗതി ഇങ്ങനെയാണെങ്കിലും സാരി ഉടുത്തു നടക്കുന്നത് എല്ലാവര്‍ക്കും അത്ര സുഖകരമാകണം എന്നില്ല. കാഴ്ചയിലെ ഭംഗി ഉടുത്താല്‍ നഷ്ടപ്പെടുന്ന വസ്ത്രമാണ് സാരി എന്ന കമന്റുകള്‍ പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ സാരിയുടുത്ത് ബ്രേക് ഡാന്‍സ് കളിച്ചാലോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും സാരിയില്‍ കിടിലന്‍ ബ്രേക്ഡാന്‍സ് കളിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
View this post on Instagram
ഹൈ ഹീല്‍സ് അണിഞ്ഞ് സാരിയുടുത്ത് ബ്രേക്ഡാന്‍സ് കളിക്കുന്ന യുവതിയാണ് വീഡിയോയിലുള്ളത്. nepalhiphopfoundation01 എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പേസ്റ്റല്‍ കളറിലുള്ള സാരി ധരിച്ച യുവതി അനായാസേന ബ്രേക്ഡാന്‍സ് കളിക്കുന്നതാണ് വീഡിയോയിലുള്ളത്.
പാട്ട് തുടങ്ങുന്നതോടെ അതിന്റെ വേഗത്തിന് അനുസരിച്ച് ചടുലമായ ചുവടുകള്‍ വെക്കുകയാണ് അവര്‍. ചുറ്റും യുവതിയെ പ്രോത്സാഹിപ്പിക്കുന്നവരെയും കാണാം. സാമൂഹികമാധ്യമത്തില്‍ വന്‍വരവേല്‍പ്പാണ് വീഡിയോക്ക് ലഭിച്ചത്. ഇതിനകം എട്ടുലക്ഷത്തില്‍പരം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. സാരിയുടുത്ത് ‘ഹൈഹീല്‍’സില്‍ ബ്രേക്ഡാന്‍സ് കളിക്കാനുള്ള യുവതിയുടെ ആത്മവിശ്വാസം അപാരമാണെന്നു പറഞ്ഞ് നിരവധി പേരാണ് പുകഴ്ത്തി കമന്റ് ചെയ്തത്. സാരിയുടുത്ത് മര്യാദയ്ക്ക് നടക്കാന്‍ പോലും കഴിയാറില്ലെന്നും ഇത് അവിശ്വസനീയമായി തോന്നുന്നുവെന്നും ചിലര്‍ കമന്റ് ചെയ്തു.
പോസിറ്റീവ് കമന്റുകള്‍ക്കൊപ്പം യുവതിയെ വിമര്‍ശിക്കുന്നവരും ഉണ്ട്. ബ്രേക്ഡാന്‍സ് കളിക്കുമ്പോള്‍ അതിന് അനുസരിച്ച വസ്ത്രമാണ് ധരിക്കേണ്ടതെന്നാണ് അവരുടെ വാദം. അടുത്തിടെ സാരിയുടുത്ത് ഫുട്‌ബോള്‍ കളിക്കുന്ന ഏതാനും സ്ത്രീകളുടെ വീഡിയോയും വൈറലായിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ‘ഗോള്‍ ഇന്‍ സാരി’ എന്ന പേരില്‍ നടത്തിയ ടൂര്‍ണമെന്റിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചത്.