മൂന്നുവയസുകാരന്‍ പാമ്പിനെ ചവച്ചുതുപ്പി!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്നുവയസുള്ള കുട്ടി പാമ്പിനെ ചവച്ചുതുപ്പി! ഫറൂഖാബാദിലാണ് സംഭവം. വീടിന്റെ പുറത്തായി കളിക്കുകയായിരുന്നു മൂന്ന് വയസുകാരനായ അക്ഷയ്. ആ സമയത്താണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ഒരു പാമ്പ് പുറത്ത് വന്നത്. അത് കുട്ടിയുടെ മുന്നിലായി എത്തിപ്പെട്ടു. കുട്ടി പാമ്പിനെ പിടിച്ച് വായില്‍ ഇടുകയും അതിനെ ചവക്കുകയും ചെയ്തു. എന്നാല്‍, അധികം വൈകാതെ കുട്ടി കരച്ചിലും ആരംഭിച്ചു.
കുട്ടിയുടെ കരച്ചില്‍ കേട്ടാണ് മുത്തശ്ശി വീടിന് പുറത്തെത്തുന്നത്. മുത്തശ്ശി വന്ന് നോക്കുമ്പോള്‍ കുട്ടിയുടെ വായില്‍ പാമ്പിരിക്കുന്നതാണ് കണ്ടത്. ഉടനെ തന്നെ അവര്‍ പാമ്പിനെ വലിച്ച് പുറത്തിട്ടു. പിന്നാലെ തന്നെ അയല്‍ക്കാരും വീട്ടുകാരും ഒക്കെ ചേര്‍ന്ന് കുട്ടിയെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു. 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം പൂര്‍ണ ആരോഗ്യവാനയായ ബാലനെ ഡിസ്ചാര്‍ജ് ചെയ്തു. ഏതായാലും, പയ്യന്‍ ചവച്ചരച്ചതിനെ തുടര്‍ന്ന് പാമ്പ് ചത്തിരുന്നു.