Social Media
-
11/12/2023ബെത്‌ലഹേം ; ദൈവത്തിന്റെ മകൻ മനുഷ്യശിശുവായി പിറന്നു വീണ മണ്ണ് !
ഇസ്രയേലിനു രണ്ടു ഭാഗങ്ങളുണ്ട്. താഴ്ന്ന പ്രദേശം ഗലീലി.ഉയർന്ന ഭാഗം യുറേയ. കാനയും നസ്റത്തും ഗലീലിയിലാണ്. കാൽവരി, ജറൂസലേം എന്നിവ സ്ഥിതി ചെയ്യുന്നത് യുറേയയിൽ. ഗലീലിയിൽ നിന്നു യുറേയയിലേക്ക് 120 കിലോമീറ്റർ ദൂരം.യേശുക്രിസ്തു ശ്വസിച്ച വായു, കുടിച്ച വെള്ളം, നടന്ന മണ്ണ്… ! ബത്‌ലഹേമിലെ മറ്റൊരു തീർഥാടന കേന്ദ്രമാണ് തബോർമല. പ്രാർഥനയിലേക്കു നയിക്കുന്ന ശാന്തമായ പ്രകൃതിയാണ് മൗണ്ട് തബോർ. ലാസറിന്റെ കല്ലറ, ബത്‌ലഹേം എന്നിവ പലസ്തീന്റെ അതിർത്തിക്കുള്ളിലാണ്. വലിയ മതിൽ കെട്ടി ഇസ്രയേൽ – പലസ്തീൻ അതിർത്തി വേർതിരിച്ചിട്ടുണ്ട്.എങ്കിലും നൂറു കണക്കിനു പലസ്തീനികൾ ഇസ്രയേലിൽ വന്നു ജോലി ചെയ്തു മടങ്ങുന്നുണ്ട്. രാവിലെയും വൈകിട്ടും അതിർത്തിയിൽ അവർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയരാകുന്നു. യേശു ക്രിസ്തു ജനിച്ച ബെത് ലഹേമും പലസ്ഥീനിലാണ്.പലതവണ തകർക്കപ്പെട്ട ഇവിടുത്തെ പള്ളി(ചർച്ച് ഓഫ് നേറ്റിവിറ്റി) വീണ്ടും പുനർനിർമ്മിച്ചിട്ടുണ്ട്.ദാവീദും സോളമൻ രാജാവും ഭരിച്ചിരുന്ന പ്രദേശങ്ങളാണ് ഇത്.യേശുവിന്റെ കാലഘട്ടത്തിൽ ഹെരോദാവായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. ബെത്‌ലഹേമും ചർച്ച് ഓഫ് നേറ്റിവിറ്റിയും ഇന്നൊരു തീർത്ഥാടന കേന്ദ്രമാണ്. ജറുസലേമിൽ നിന്ന്…
Read More » -
11/12/2023ഛത്തീസ്‌ഗഡ് സ്വദേശിനിയായ ‘ജ്യോതി’ മലയാളത്തിന്റെ മരുമകളായിട്ട് 13 വര്‍ഷങ്ങൾ
സ്വന്തം കൈ ബലി കൊടുത്ത് സൈനികനെ രക്ഷിച്ച ഛത്തീസ്ഗഡ് പെൺകുട്ടി.. ഛത്തീസ്‌ഗഡ് സ്വദേശിനിയായ ‘ജ്യോതി’ മലയാളത്തിന്റെ മരുമകളായിട്ട് 13 വര്‍ഷമാകുന്നു. മലയാളി ജവാന്റെ ഭാര്യയായി കേരളത്തില്‍ എത്തിയ ജ്യോതിയുടെ ജീവിതം അതിര്‍വരമ്ബുകള്‍ ഇല്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും അപൂര്‍വ്വ പ്രണയത്തിന്റെയും ഉത്തമ ഉദാഹരണമാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാളുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം കൈ നഷ്ടപ്പെടുത്തിയ ജ്യോതി ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല അതേ ആള്‍ തന്റെ ജീവിതത്തിലേക്കു കൈപിടിച്ചു കേറി വരുമെന്ന്.!! അത് അങ്ങകലെ ഛത്തീസ്‌ഗഡില്‍ നിന്നും ഇങ്ങ് തെക്കന്‍ കേരളത്തില്‍ പാലക്കാട് കൊല്ലങ്കോട് മലയാളത്തിന്റെ മരുമകളാണ് ഇന്ന് ജ്യോതി. സിനിമക്കഥയെ വെല്ലുന്ന ജീവിതകഥയാണ് ജ്യോതിയുടേത്. സംഭവങ്ങളുടെ എല്ലാം തുടക്കം 2010 ജനുവരി മൂന്നിനാണ്. ഛത്തീസ്‌ഗഡ് ദുര്‍ഗിലെ മൈത്രി കോളേജിലെ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ ജ്യോതി ഹോസ്റ്റലില്‍ നിന്നു ബച്ചേലിയിലെ തന്റെ വീട്ടിലേക്കു പോകാനാണ് ബസില്‍ യാത്ര തിരിച്ചത് . അതേ ബസിലെ സഹയാത്രികനായിരുന്നു സിഐ.എസ്.എഫ് ജവാനായിരുന്ന പാലക്കാടു സ്വദേശി വികാസ്. ഛത്തീസ്‌ഗഡിലെ…
Read More » -
10/12/2023ഭാര്യക്ക് പാരമ്പര്യമായി കിട്ടിയ കോടികളുടെ സ്വത്തിൽ നേർപാതി കിട്ടാൻ വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്!
ഭാര്യക്ക് പാരമ്പര്യമായി കിട്ടിയ സ്വത്തിൽ നേർപാതി കിട്ടാൻ വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്. ചൈനയിലെ ഷാങ്ഹായിൽ ആണ് ഭാര്യയുടെ സ്വത്തിൽ പാതി തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭർത്താവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. അടുത്തിടെ ഉണ്ടായ ഒരു വാഹനാപകടത്തിൽ തന്റെ മാതാപിതാക്കൾ മരിച്ചതോടെയാണ് അവരുടെ മൂന്നു കോടിയുടെ സ്വത്തുവകകൾ കാങ് എന്ന യുവതിക്ക് ലഭിച്ചത്. ഷാങ്ഹായിലുടനീളമുള്ള ഒമ്പത് പാർപ്പിട, വാണിജ്യ റിയൽ എസ്റ്റേറ്റുകളുടെ അവകാശിയായി മാതാപിതാക്കളുടെ മരണത്തോടെ കാങ്ങിന് മാറുകയായിരുന്നു. എന്നാൽ മാതാപിതാക്കൾ മരിച്ച് ആറുമാസം തികയുന്നതിന് മുൻപേ ഇവരുടെ ഭർത്താവ് തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. വെറുതെ വിവാഹമോചനം തന്നാൽ പോരാ മറിച്ച് തന്റെ ഭാര്യയുടെ സ്വത്തിന്റെ നേർപ്പകുതി തനിക്ക് അവകാശപ്പെട്ടതാണ് എന്നാണ് ഇയാൾ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. ഭർത്താവുമായി പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതുകൊണ്ടുതന്നെ തീർത്തും അപ്രതീക്ഷിതമായിരുന്നു കാങിന് ഭർത്താവിൻറെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടി. വക്കീൽ നോട്ടീസ് ലഭിച്ചപ്പോൾ മാത്രമാണ് താൻ ഇക്കാര്യത്തെക്കുറിച്ച് അറിയുന്നത് എന്നാണ് യുവതി പറയുന്നത്. പിന്നീട്…
Read More » -
10/12/2023മൊട്ടക്കുന്നും പൈൻമരങ്ങളും മാത്രമല്ല, വാഗമണ്ണിൽ വേറെയുമുണ്ട് കാഴ്ചകൾ !
എത്ര തവണ കയറിപ്പോയാലും തരിമ്പുപോലും മടുപ്പു തോന്നാത്ത ഒരു സ്ഥലമാണ് വാഗമൺ.തമിഴ്നാട്ടിൽ നിന്നുപോലും നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴി താണ്ടി ഇവിടെയെത്തുന്നത്. ഏതു കാലാവസ്ഥയിലും മുഖംമിനുക്കി സുന്ദരിയായിരിക്കുന്ന ഇവിടെ പൈൻമരക്കാടും തങ്ങളുപാറയും മൊട്ടക്കുന്നും ഷൂട്ടിങ്ങ് പോയിന്‍റും കണ്ണാടിപ്പാലവും ഒക്കെയായി ഒറ്റദിവസം കൊണ്ടു കണ്ടു തീർക്കുവാൻ പറ്റാത്തത്ര കാഴ്ചകളാണുള്ളത്.അതിനാൽതന്നെ ജനം അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പരക്കം പാഞ്ഞ് പല കാഴ്ചകളും മിസ് ചെയ്ത് മലയിറങ്ങുകയാണ് പതിവ്. വ്യൂ പോയിന്റ് വാഗമണ്ണിലേക്കുള്ള കാഴ്ചകളുടെ തുടക്കം തന്നെ വാഗമൺ വ്യൂ പോയിന്‍റിൽ നിന്നുമാണ്. കോട്ടയത്തു നിന്നും തൊടുപുഴ ഭാഗത്തു നിന്നും വരുമ്പോള്‍ പാലാ-ഈരാറ്റുപേട്ട- തീക്കോയി റൂട്ടിലൂടെയാണ് വരേണ്ടത്. ഇവിടെ തീക്കോയി കഴിഞ്ഞ് റോഡിലൂടെ മുന്നോട്ട് പോരുമ്പോൾ എത്തിച്ചേരുന്നത് വാഗമണ്ണിന്റെ കവാടത്തിലേക്കാണ്. വാഗമൺ വ്യൂ പോയിന്റിൽ ഒന്നു വണ്ടി നിർത്തി, കാഴ്ചകൾ കാണാതെ മുന്നോട്ട് പോകരുത്. ഐസ്ക്രീം നുണഞ്ഞ്, താഴെ, മലമ്പാതകളിലൂടെ കയറ്റം കയറാതെ, കിതച്ചുവലിച്ചു വരുന്ന ബസുകളും, താഴെ താഴ്വാരങ്ങളും അവിടങ്ങളിലെ വീടുകളും പിന്നെ…
Read More » -
10/12/2023നഷ്ടപ്പെടുത്തുവാൻ കേരളവും, നേടുവാൻ തമിഴ്നാടും
പുനലൂർ: കൊല്ലം – ചെങ്കോട്ട പാത ബ്രോഡ്ഗേജ് ആക്കി മാറ്റിയതോടെ കേരളത്തിൽ സർവ്വീസ് നടത്തിയിരുന്ന രണ്ട് ട്രെയിനുകൾ തമിഴ്നാട് കൊണ്ടുപോയി. പുനലൂർ വരെ ഉണ്ടായിരുന്ന പാലരുവിയും, ഗുരുവായൂർ – മധുരെയും ഇത് കൂടാതെ രാവിലെ 08:40 ന് ഉണ്ടായിരുന്ന കൊല്ലം – പുനലൂർ സർവ്വീസും, 11:15 ന് ഉണ്ടായിരുന്ന പുനലൂർ – കൊല്ലം സർവ്വീസും റെയിൽവേ അവസാനിപ്പിച്ചു ഇപ്പോൾ ഗുരുവായൂർ – പുനലൂർ സർവ്വീസ് മധുരയിലേക്ക് നീട്ടിയതോടെ ഉണ്ടായിരുന്ന കൊല്ലം – ചെങ്കോട്ട സർവ്വീസും ക്യാൻസൽ ആയി. അതായത് ഉണ്ടായിരുന്ന നാല് സർവ്വീസ് കൊല്ലം – പുനലൂർ പാതയ്ക്ക് നഷ്ടമായി എന്നർത്ഥം. ചെങ്കോട്ടയിൽ സർവ്വീസ് അവസാനിപ്പിക്കുന്ന ഒട്ടനവധി ട്രെയിൻ സർവീസുകൾ ഉണ്ട്. ചെങ്കോട്ട – പുനലൂർ പാതയിൽ ഓടുന്ന ട്രെയിനുകൾക്ക് 14 കോച്ചുകളെ പറ്റൂ എന്നും പറഞ്ഞ് അതൊന്നും കേരളത്തിലേക്ക് വന്നില്ല. മയിലാട്തുറൈ – ചെങ്കോട്ട എക്സ്പ്രസ് ഏകദേശം ഒൻപത് മണിക്കൂറോളം ചെങ്കോട്ടയിൽ വെറുതെ കിടക്കുകയാണ്, അതിന് 12 കോച്ചുകൾ മാത്രമെ…
Read More » -
09/12/2023ഒരു ‘നടുവിരൽ’ അബദ്ധം! വീഡിയോ ലൈവ് ആയെന്നറിയാതെ ക്യാമറയില്‍ നോക്കി ‘നടുവിരലു’യര്‍ത്തി വാർത്ത അവതാരക; ബിബിസിയുടെ സ്റ്റാർ അവതാരകയായ മറിയം മൊഷിരിക്കെതിരേ കടുത്ത വിമര്‍ശനം; ഖേദപ്രകടനം
ലണ്ടൻ: ലൈവായി വാർത്ത വായിക്കുന്നതിനിടെ നടുവിരൽ ഉയര്‍ത്തിക്കാട്ടിയതിന്‍റെ വീഡിയോ വൈറല്‍ ആയതോടെ മാപ്പ് പറഞ്ഞ് അവതാരക. ബിബിസിയില്‍ വാർത്ത വായിക്കുന്നതിനിടെ അവതാരക മറിയം മൊഷിരി നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. തമാശയെന്ന രീതിയില്‍ പലരും ഈ വീഡിയോ പങ്കുവെച്ചെങ്കിലും ഒരു മാധ്യമ സ്ഥാപനത്തിന്‍റെ പ്രൊഫഷണലിസത്തിന് ചേര്‍ന്നതല്ല ഇത്തരം കാര്യങ്ങളെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മറിയം ഖേദപ്രകടനം നടത്തിയത്. വീഡിയോ ലൈവ് ആയെന്ന് അറിയാതെ ക്യാമറയില്‍ നോക്കി മറിയം നടുവിരല്‍ ഉയര്‍ത്തുകയായിരുന്നു. എന്നാല്‍, ലൈവ് ആണെന്ന് ഉടൻ തന്നെ മറിയം തിരിച്ചറിയുകയും ചെയ്തു. ”ഗാലറിയിലെ ടീമുമായി കുറച്ച് തമാശ പറയുകയായിരുന്നു. ലൈവ് തുടങ്ങുന്നതിന് മുമ്പ് ഡയറക്‌ടർ 10 മുതല്‍ 0 വരെ എണ്ണുന്നത് പോലെ ഞാൻ നടിച്ചു. നമ്പർ കാണിക്കാനാണ് വിരലുകൾ ഉയര്‍ത്തിയത്. അങ്ങനെ 10 മുതല്‍ ഒന്ന് വരെ വിരല്‍ ഉയര്‍ത്തി കാണിച്ചു. ഒന്ന് എത്തിയപ്പോള്‍ തമാശയായാണ് അങ്ങനെ വിരല്‍ കാണിച്ചത്. ഇത് ക്യാമറയിൽ വരുന്നത്…
Read More » -
08/12/2023കേരള സര്‍വകലാശാലാ പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ഡിസംബര്‍ 11, 13 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ എം.എ./എം.എസ്‌സി./എംകോം.പരീക്ഷകള്‍ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.അതേസമയം മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
Read More » -
08/12/2023ഫെഡറല്‍ ബാങ്ക് ‘ഇന്ത്യയിലെ മികച്ച ബാങ്ക്’; ഫിനാന്‍ഷ്യല്‍ ടൈംസ് ദി ബാങ്കറിന്‍റെ അംഗീകാരം
ആലുവ: പ്രമുഖ ധനകാര്യ സ്ഥാപനമായ ഫെഡറല്‍ ബാങ്കിന് ബാങ്ക് ഓഫ് ദി ഇയര്‍ (ഇന്ത്യ) അംഗീകാരം. ഫിനാന്‍ഷ്യല്‍ ടൈംസ് ഉടമസ്ഥതയിലുള്ള ദി ബാങ്കറിന്‍റേതാണ് അംഗീകാരം. 120 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ പരിഗണിച്ച് കൊണ്ട് നല്‍കുന്ന മൂന്ന് ആഗോള അംഗീകാരങ്ങളില്‍ ഒന്നാണ് ബാങ്ക് ഓഫ് ദി ഇയര്‍ അവാർഡ്. നൂതന ആശയങ്ങള്‍, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍, കഴിഞ്ഞ വര്‍ഷം ബാങ്കിങ് മേഖലയ്‌ക്ക് നല്‍കിയ സംഭാവനകള്‍ എന്നിവ പരിഗണിച്ചാണ് ബാങ്ക് ഓഫ് ദി ഇയര്‍ അംഗീകാരം നല്‍കുക. ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അവതരിപ്പിച്ചതാണ് ഫെഡറല്‍ ബാങ്കിന്‍റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. ഈ സംവിധാനം ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി ലോണുകള്‍ക്ക് അപേക്ഷിക്കാനും അവ കൈപ്പറ്റാനുമുള്ള സൗകര്യം ഒരുക്കുന്നു. തിരിച്ചടവ് നിബന്ധനകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വായ്‌പ മാനദണ്ഡങ്ങള്‍ അടക്കം ബാങ്ക് ഓണ്‍ലൈനില്‍ ഉപഭോക്താക്കള്‍ക്കായി തയാറാക്കിയിട്ടുണ്ട്. ഫെഡറല്‍ ബാങ്കിന്‍റെ റീട്ടെയില്‍ ബാങ്കിങ് വായ്‌പ ബിസിനസില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണിന്…
Read More » -
08/12/2023ഗസ്സയിലേക്ക് ദുരിതാശ്വാസ സഹായവുമായി ലുലു ഗ്രൂപ്പ്
ഗസ്സയിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ അയച്ച് ലുലു ഗ്രൂപ്പ്.ഭക്ഷ്യ ഉല്‍പന്നങ്ങളും മരുന്നുകളും ശുചിത്വ ഉല്‍പന്നങ്ങളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ അടങ്ങുന്ന സഹായം ലുലു ഗ്രൂപ് ഈജിപ്ത് റെഡ് ക്രസന്റ് അധികൃതര്‍ക്ക് കൈമാറി. 50 ടണ്‍ വസ്തുക്കള്‍ അടങ്ങുന്നതാണ് ലുലുവിന്റെ ആദ്യ ബാച്ച് സഹായം. യു.എ.ഇയുടെ ഗസ്സ ദുരിതാശ്വാസ കാമ്ബയിനിന്റെ പ്രധാന പങ്കാളി കൂടിയാണ് ലുലു ഗ്രൂപ്. കൂടാതെ എമിറേറ്റ്സ് റെഡ് ക്രസന്റുമായി സഹകരിച്ച് വിവിധ സഹായ സാമഗ്രികള്‍ ശേഖരിക്കാനും അയക്കാനും വിവിധ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രത്യേക സഹായ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുമുണ്ട്. സമാന സംരംഭങ്ങള്‍ക്കായി ലുലു ഗ്രൂപ് മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഹ്യുമാനിറ്റേറിയൻ ഏജൻസികളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നു. അടുത്തിടെ ലുലു ഗ്രൂപ് ബഹ്‌റൈൻ ദേശീയക കാമ്ബയിനിനെ പിന്തുണച്ച് റോയല്‍ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് 25000 ബഹ്റൈൻ ദീ-നാര്‍ സംഭാവന നല്‍കിയിരുന്നു.
Read More » -
08/12/2023തമിഴ്നാട്ടിൽ ടാക്സി കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്ബതികള്‍ മരിച്ചു
ചെന്നൈ: തിരിച്ചിറപ്പളളി ചെന്നൈ ദേശീയ പാതയില്‍ ടാക്സി കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്ബതികള്‍ മരിച്ചു. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്. തിരിച്ചിറപ്പളളിയില്‍ വിമാനമിറങ്ങിയ ശേഷം ടാക്സി കാറില്‍ വരുന്നവരാണ് അപകടത്തില്‍പ്പെട്ടതാണെന്ന് പ്രാഥമിക വിവരം. അതേസമയം ഗുരുതരപരിക്കുകളോടെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More »