Social MediaTRENDING
mythen08/12/2023
തമിഴ്നാട്ടിൽ ടാക്സി കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്ബതികള്‍ മരിച്ചു

ചെന്നൈ: തിരിച്ചിറപ്പളളി ചെന്നൈ ദേശീയ പാതയില്‍ ടാക്സി കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്ബതികള്‍ മരിച്ചു. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്.
പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്. തിരിച്ചിറപ്പളളിയില്‍ വിമാനമിറങ്ങിയ ശേഷം ടാക്സി കാറില്‍ വരുന്നവരാണ് അപകടത്തില്‍പ്പെട്ടതാണെന്ന് പ്രാഥമിക വിവരം.
അതേസമയം ഗുരുതരപരിക്കുകളോടെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.






