Social Media

  • ഡൈബവും വിഐപിയും പിന്നെ അഗതികളായ ഭക്തരും; അഡ്വ .ശ്രീജിത്ത്‌ പെരുമന എഴുതുന്നു

    ശബരിമലയിൽ കുഞ്ഞുങ്ങളും വികലാംഗരും, വായോധികരും ഉൾപ്പെയുള്ള സാദാരണക്കാരായ ഭക്തരെ മണിക്കൂറുകളോളം ക്യൂവിൽ നി൪ത്തി വെള്ളം പോലും കൊടുക്കാതെ നടത്തുന്ന ഭക്തി വ്യവസായം അഭിലഷണീയമല്ല. നിലവിൽ ശബരിമലയിലെ വിഐപി ദർശന ഇടപാടുകൾ നിഷ്‌ക്കളങ്ക ഭക്തർക്ക് നേരെ തുണിപൊക്കി കാണിക്കുന്നതിന് തുല്യമാണ് എന്ന് പറയാതെയും വയ്യ! അഡ്വ .ശ്രീജിത്ത്‌ പെരുമന എഴുതുന്നു: ഹൃദയസംബന്ധ രോഗിയായ ഒരു കുഞ്ഞുമോളുടെ ജീവൻ ഇന്നലെ പൊലിഞ്ഞത് അന്ധമായ വിശ്വാസത്തിന്റെയും, അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തതയിലാണ്. ലക്ഷക്കണക്കിന് മനുഷ്യർ ശ്വാസമെടുക്കാൻ പോലുമാകാതെ കൈക്കുഞ്ഞുങ്ങളുമായി ഒരേനിൽപ്പ് മണിക്കൂറുകളോളം നിൽക്കുമ്പോൾ VIP കളെ തോളിൽ കയറ്റികൊണ്ടുപോയി നടയിൽ വെയ്ക്കുമ്പോൾ തന്ത്രിവന്ന് VIP യുടെ തോളിൽ കയ്യിട്ടുകൊണ്ടുപോയി അയ്യനെ കാണാ൯ പ്രത്യേക ദ൪ശന സൗകര്യം ഒരുക്കികൊടുക്കുന്ന ഈ ഇരട്ടതാപ്പ് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. ദൈവത്തിനുമുന്നിൽ എല്ലാവരും തുല്യരാണ് എന്നാണല്ലോ വയ്പ്പ്.. പറയാതെ വയ്യ,ആരാധനാലയങ്ങളിൽ എനിയ്ക്ക് ഏറെ ഇഷ്ടം ക്രിസ്ത്യൻ പള്ളികളാണ്.. എപ്പോഴും തുറന്നു കിടക്കുന്ന വാതിലുകൾ… അവിടെ നിങ്ങളുടെ ജാതിയോ മതമോ ലിംഗമോ അന്വേഷിക്കാൻ കാവൽക്കാരനുണ്ടാകില്ല…സ്ത്രീകൾക്ക്…

    Read More »
  • എന്തുകൊണ്ട് ശബരിമലയിൽ തിരക്കുണ്ടാവുന്നു ? സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡർ എഴുതുന്നു 

    എന്തുകൊണ്ട് ശബരിമലയിൽ തിരക്കുണ്ടാവുന്നു ? അയ്യപ്പദർശനം പോലെ , പതിനെട്ടാംപടികയറ്റവും വളരെ പ്രധാനമായ ക്ഷേത്രമാണ് ശബരിമല. പരസഹായമില്ലാതെ ഭക്തർ പതിനെട്ടാംപടി കയറിയാൽ ഒരു മിനിറ്റിൽ 50 പേർക്കുപോലും പടികയറാനാവില്ല, കേരളാ പോലീസ് നടത്തുന്ന  അത്യന്തം ക്ലേശകരമായ പിടിച്ചുകയറ്റൽ കാരണം ഒരുമിനിറ്റിൽ 70-80 വരെയൊക്കെ അത് എത്തിക്കാറുണ്ട്.എതാണ്ട് ഒരുമണിക്കൂറിൽ 4800 പേർ , ഇടക്കുള്ള പൂജകളും , രാത്രിയിലെ നടയടപ്പും ഒക്കെ കഴിഞ്ഞാൽ സാധാരണ ദർശനം നടക്കുന്ന 16 മണിക്കൂറിൽ എത്ര അധ്വാനിച്ചാലും 75000-80000 പേരിൽ കൂടുതൽ ദർശനം സാധ്യമല്ലെന്നു സാരം . തിരക്ക് വളരെ കൂടുമ്പോൾ തന്ത്രിയുടെ അനുവാദത്തോടെ ദർശനസമയം കൂട്ടിയാലും ഇതുന്നെയാവും സ്ഥിതി.വെള്ളിയാഴ്ച രാത്രിമുതൽ അവധിക്കാലദർശനത്തിനു കണക്കുകൂട്ടിയെത്തുന്ന മലയാളിഭക്തൻമാരുടെ തിരക്ക് ഈ കണക്കു കൂട്ടലുകളൊക്കെ തെറ്റിക്കുന്നു, ഒരുലക്ഷത്തിനു മുകളിലേക്കൊക്കെ പോകുമ്പോൾ ,അപകടങ്ങൾ ഒഴിവാക്കാൻ നിയന്ത്രണങ്ങളല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല . അത് അടുത്ത ദിവസത്തേ തിരക്കിനെ ഇരട്ടിയാക്കുന്നു . ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാനാണ് പഴയ ആചാരങ്ങൾ മാറ്റി മാസപൂജ ആരംഭിച്ചത്.  പതിനെട്ടാംപടിക്ക്…

    Read More »
  • ‘മുത്തു’വിനെ കാണാന്‍ ‘രംഗനായകി’യെത്തി; 28 വര്‍ഷത്തിന് ശേഷം ആദ്യമായി ചിത്രം തിയേറ്ററില്‍ കണ്ട് മീന

    ചെന്നൈ: ബാലതാരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യയുടെ താരറാണിയായി മാറിയ നടിയാണ് മീന. ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം. ഇപ്പോഴിതാ താന്‍ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം ആദ്യമായി തിയറ്ററില്‍ കണ്ടിരിക്കുകയാണ് മീന. രജനീകാന്ത് നായകനായ മുത്തുവാണ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം നടി കണ്ടത്. ഡിസംബര്‍ 8 നായിരുന്നു തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ മുത്തു റീറിലീസ് ചെയ്തത്. കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് രണ്ടാം വരവിലും ലഭിച്ചത്. തിയറ്ററിലിരുന്ന സിനിമ കാണുന്നതിന്റെ വീഡിയോ മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നിറഞ്ഞ സദസിലായിരുന്നു പ്രദര്‍ശനം. രജനിയും മീന പ്രത്യക്ഷപ്പെടുന്ന രംഗങ്ങളെ എല്ലാം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രദര്‍ശനത്തിനു ശേഷം നടി ആരാധകരോട് സംസാരിക്കുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.ചെന്നൈയിലെ രോഹിണി തിയറ്ററിലാണ് മീന സിനിമ കണ്ടത്. ”എന്തൊരു ആവേശവും സംതൃപ്തവും ഗൃഹാതുരതയും നിറഞ്ഞ ദിവസം. ആദ്യമായിട്ടാണ് മുത്തു മുഴുവന്‍ സിനിമയും കാണുന്നത്. അതും തിയറ്ററില്‍..മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും അവിടെയും ഇവിടെയും കുറച്ചു ഭാഗങ്ങള്‍ മാത്രമാണ്…

    Read More »
  • സംഘപരിവാർ നയമാണ് സുജയയുടെ അജണ്ട, ചോദ്യം ചെയ്യാന്‍ വരരുതെന്ന് നികേഷ്; തമ്മിതല്ലി മാധ്യമപ്രവര്‍ത്തകര്‍

    തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ ഏറ്റുമുട്ടി മാധ്യമപ്രവര്‍ത്തകര്‍.റിപ്പോര്‍ട്ടര്‍ എഡിറ്റര്‍-ഇന്‍ ചീഫ് എംവി നികേഷ് കുമാറും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സുജയാ പാര്‍വ്വതിയും തമ്മിലാണ് ഏറ്റുമുട്ടിയത്.  ഇന്നലെ വൈകിട്ട് ‘ഷൂവിലെത്തിയോ പ്രതിഷേധം’ എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് സംഭവം. കെ.എസ്.യു ഇന്നലെ മുഖ്യമന്ത്രിയുടെ ബസിന് നേരെ ഷൂ എറിഞ്ഞതിനെ ന്യായീകരിച്ച സുജയ പാര്‍വതിയെ നികേഷ് കുമാര്‍ പരിഹസിക്കുകയായിരുന്നു. ബിജെപി ഹാന്‍ഡിലുകള്‍ക്ക് ട്രോള്‍ ഉണ്ടാക്കാന്‍ വേണ്ടി മുഖഭാവം കാട്ടുക, ആരീതിയില്‍ വര്‍ത്തമാനം പറയുക അതാണ് നിങ്ങളുടെ അജണ്ട. അത് ആയിക്കോളൂ… നിങ്ങളോട് എനിക്ക് വര്‍ത്തമാനം പറയേണ്ടന്നും നികേഷ് തുറന്നടിച്ചു.   നവകേരള സദസ്സില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ലക്ഷക്കണക്കിന് പരാതികളാണ് കിട്ടുന്നത്. ഇതിനെ സുജയ പുശ്ചിക്കരുതെന്നും നികേഷ് താക്കീത് ചെയ്തു. പരാതി ഇത്രയും ലഭിക്കുന്നത് ജനം മടുക്കുന്നത് കൊണ്ടാണെന്ന് സുജയ തര്‍ക്കിച്ചു. ഇതോടെയാണ് നികേഷ് കുമാര്‍ പ്രകോപിതനായത്. താൻ സുജയയെ കാണുന്നത് പുശ്ചിക്കുന്നവരുടെ പ്രതിനിധിയായിട്ടാണെന്നും സംഘപരിവാർ അജണ്ട…

    Read More »
  • എറണാകുളം- ചെന്നൈ സ്വിഫ്റ്റ് ഗരുഡാ ബസ്

    പഠനം മുതല്‍ ജോലിയും ചികിത്സയും മാത്രമല്ല, സിനിമ സ്വപ്നം കാണുന്നവരുടെയും വരെ ഇടമാണ് ചെന്നൈ. പൊതുവേ ഇവിടേക്കുള്ള യാത്രയ്ക്ക് ആളുകള്‍ ആശ്രയിക്കുക ട്രെയിൻ സര്‍വീസുകളെയാണ്. എന്നാല്‍ പരിമിതമാണെങ്കിലും കെഎസ്‌ആര്‍ടിസിയും കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും ചെന്നൈയിലേക്ക് സര്‍വീസുകള്‍ നടത്തുന്നു. എറണാകുളത്തു നിന്നും ചെന്നൈയിലേക്ക് യാത്ര പോകാൻ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നു. എറണാകുളം ഡിപ്പോയുടെ ബസ് അങ്കമാലി, തൃശൂര്‍, പാലക്കാട് വഴി കോയമ്ബത്തൂര്‍ കയറി സേലം, വില്ലുപുരം വഴിയാണ് ചെന്നൈയില്‍ എത്തുന്നത്. ഈ റൂട്ടുകളില്‍ നിന്നുള്ളവര്‍ക്ക് ചെന്നൈ യാത്രയ്ക്ക് ഈ സര്‍വീസിനെ ആശ്രയിക്കാം. ഇതാ എറണാകുളം- ചെന്നൈ സ്വിഫ്റ്റ് ഗരുഡാ എസി ബസിനെക്കുറിച്ച്‌ അറിയേണ്ടതെല്ലാം… എറണാകുളത്തു നിന്നും വൈകിട്ട് 5.30ന് പുറപ്പെടുന്ന സ്വിഫ്റ്റ് ഗരുഡാ എസി സീറ്റര്‍ ബസ് ബസ് പിറ്റേന്ന് രാവിലെ 6.40ന് മഹേന്ദ്ര സിറ്റിയിലും 7.35ന് കോയംപേഡ് ബസ്റ്റ് സ്റ്റാൻഡിലും എത്തിച്ചേരും. 13 മണിക്കൂര്‍ 10 മിനിറ്റാണ് യാത്രയ്ക്ക് ആവശ്യമായി വരുന്ന സമയം. വൈറ്റില ഹബ് – അങ്കമാലി…

    Read More »
  • ഓരോ ഇനം പച്ചക്കറികളും കൃഷി ചെയ്യാൻ യോജിച്ച സമയം ഇങ്ങനെയാണ്

    പച്ചക്കറി കൃഷി ചെയ്യുന്നവരെല്ലാം അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഓരോ ഇനം പച്ചക്കറികളും കൃഷി ചെയ്യാൻ യോജിച്ച സമയം. കാലം തെറ്റി ചെയ്യുന്ന കൃഷിക്ക് ഉദ്ദേശിച്ച വിളവു കിട്ടാൻ സാധ്യതയില്ല. ഏതൊക്കെ വിളകൾ എപ്പോഴൊക്കെ കൃഷി ചെയ്യാം എന്ന് നോക്കാം പച്ചക്കറി വിള, കാലം, ഇനങ്ങൾ, ഏറ്റവും നല്ല നടീൽ സമയം 1 ചീര എല്ലാക്കാലത്തും (മഴക്കാലം ഒഴിവാക്കുക) അരുണ് (ചുവപ്പ്) മേയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റംബര് കണ്ണാറ ലോക്കല് (ചുവപ്പ്), മോഹിനി (പച്ച) , സി ഒ 1,2, & 3 (പച്ച) ജനുവരി – സെപ്റ്റംബര് 2 വെണ്ട ഫെബ്രുവരി – മാര്ച്ച് , ജൂണ് – ജൂലൈ , ഒക്ടോബര് – നവംബര് അര്ക്ക അനാമിക ജൂണ് – ജൂലൈ സല്കീര്ത്തി മെയ് മദ്ധ്യം 3 പയര് വര്ഷം മുഴുവനും വള്ളിപ്പയര് – ലോല , വൈജയന്തി , മാലിക , ശാരിക ആഗസ്റ്റ്…

    Read More »
  • കെഎസ്ആർടിസിക്കൊപ്പം ഇത്തവണത്തെ ക്രിസ്മസ് വാഗമണ്ണിൽ

    കോടമഞ്ഞ് നിറഞ്ഞു നിൽക്കുന്ന താഴ്വാരങ്ങൾ.. ആകാശത്തു നിന്നു കയ്യെത്തും അകലെ നില്‍ക്കുന്ന മേഘങ്ങൾ.. ചുറ്റിലെങ്ങും പച്ചപ്പും കാഴ്ചകളും മാത്രം! ഈ കുളിരിൽ ഒരു ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞിരുന്നെങ്കിലോ… ഒരുപാട് ദൂരെയെന്നും പോകേണ്ട..വാഗമൺ വരെ വന്നാൽ മതി. എങ്ങനെ വരുമെന്നല്ലേ, അതിനു കെഎസ്ആർടിസി ഉണ്ട്. അതെ, വാഗമണ്ണിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷിക്കാനുള്ള അവസരം ഒരുക്കുന്നത് പാപ്പനംകോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ആണ്. ക്രിസ്തുമസ് ആഘോഷയാത്ര എന്ന ഈ പാക്കേജ് വളരെ ചുരുങ്ങിയ ചെലവിൽ ക്രിസ്മസ് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ഒന്നാണെന്ന കാര്യത്തിൽ സംശയമില്ല. പാപ്പനംകോട് ഡിപ്പോയിൽ നിന്നും വാഗമണിലെ മനോഹരമായ കാഴ്ചകൾ കാണുവാൻ ക്ഷണിക്കുന്ന ക്രിസ്തുമസ് ആഘോഷയാത്ര 2023 ഡിസംബർ 24 ഞായറാഴ്ച പുറപ്പെടും. വാഗമണ്ണിൽ കാണേണ്ട സ്ഥലങ്ങളെല്ലാം ഉൾപ്പെടുത്തിയ ഈ പാക്കേജ് രണ്ടു ദിവസം നീണ്ടു നിൽക്കുന്നു. സ്ഥല സന്ദർശനം കൂടാതെ വെള്ളച്ചാട്ടത്തിലെ കുളി, ഓഫ് റോഡ് ട്രിപ്പ്, പുതുവത്സര നൈറ്റ്…

    Read More »
  • ക്ഷമയുള്ളവർ മാത്രം  മണ്ഡലകാലത്ത് മല കയറാൻ പോകുക

    ക്ഷമയുള്ളവർ മാത്രം മണ്ഡലകാലത്ത് മല കയറാൻ പോകുക. ഭഗവാൻ അയ്യപ്പനെ കാണാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നാൽ കാത്തിരിക്കണം. എല്ലാ സുഖ സൗകര്യങ്ങളോടും കൂടി ശരീരമനങ്ങാതെ അയ്യനെ ഓടിച്ചിട്ട് കണ്ട് തൊഴുതിട്ട് പോകാനാണെങ്കിൽ മണ്ഡലകാലം കഴിഞ്ഞാലും ശബരിമലയും ശാസ്താവും  അവിടെ ഉണ്ടെന്ന് മനസിലാക്കണം. ആ സമയം നിങ്ങൾക്കിഷ്ടമുള്ളതു പോലെ പോകാം. അങ്ങനെ പോകുക. ഒരു യഥാർത്ഥ ഭക്തൻ ഭഗവാനെ തൊഴാനാണ് പോകുന്നതെങ്കിൽ ദിവസങ്ങളോളം കാത്തിരിക്കാൻ തയ്യാറാകും. 41 ദിവസം കഠിന വൃതമെടുത്ത്  കാത്തിരിക്കാമെങ്കിൽ കുറച്ച് മണിക്കുറുകൾ കൂടി കാത്തിരുന്നു കൂടെ ? ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ച് അയ്യപ്പനെ കാണുമ്പോൾ പ്രതിഫലവും കൂടും.. ഒരു കാലത്ത് ഭക്തർ കല്ലും മുള്ളും ചവിട്ടി തിരികെ വീട്ടിൽ എത്തുമോ എന്ന് ഉറപ്പില്ലാതെ മല ചവിട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നോർക്കണം.. കല്ലും മുള്ളും കാല്ക്ക് മെത്ത എന്ന് വിളിച്ചിട്ട് കാര്യമില്ല, ആവശ്യം വരുമ്പോൾ അത് പ്രാവർത്തികമാക്കുകയും വേണം…. അയ്യപ്പനെ കാണാനും തൊഴാനുമാണ് പോകുന്നതെങ്കിൽ ആളു കൂടി, വെള്ളം കിട്ടിയില്ല,…

    Read More »
  • മാടമ്പിത്തരവും ആജ്ഞാപിക്കലുമൊക്കെ കൈയില്‍ വെച്ചാല്‍ മതി, എന്റടുത്തേക്ക് വേണ്ട; രഞ്ജിത്തിനെതിരെ ഡോ.ബിജു

    ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ സംവിധായകന്‍ ഡോ. ബിജു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ തനിക്കും അദൃശ്യജാലകങ്ങള്‍ എന്ന ചിത്രത്തിനുമെതിരെ രഞ്ജിത് നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഡോ. ബിജു ഫെയ്‌സ്ബുക്കിലൂടെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന സ്ഥാനത്തിരിക്കുന്ന ചലച്ചിത്ര സംവിധായകന്‍ ശ്രീ രഞ്ജിത്തിന് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് ബിജു നീണ്ട കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡോ. ബിജു ചില പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ സിനിമ ഇപ്പോള്‍ തിയറ്ററില്‍ റിലീസ് ചെയ്തു. അതിനു തിയറ്ററില്‍ ആളുകള്‍ കയറിയില്ല. അതേ സമയം മറ്റൊരു സംവിധായകന്റെ സിനിമ തിയറ്ററില്‍ വന്നു. അതിന് നല്ല ആള്‍ ത്തിരക്ക് ആയിരുന്നു. ആ സിനിമയ്ക്ക് തിയേറ്ററില്‍ ആള്‍ വന്നു. ഇവിടെ മേളയിലും തിരഞ്ഞെടുക്കപ്പെട്ടു. ഇനി അടുത്ത സംസ്ഥാന അവാര്‍ഡില്‍ ചിലപ്പോള്‍ ആ സിനിമയ്ക്ക് അവാര്‍ഡുകളും കിട്ടും. അപ്പോള്‍ തിയേറ്ററില്‍ ആള്‍ വരികയും അവാര്‍ഡുകള്‍ കിട്ടുകയും ചെയ്യുന്ന സിനിമയും ആകുന്നു.…

    Read More »
  • കണ്ണിനഴകായി കുംഭാവുരുട്ടി വെള്ളച്ചാട്ടം

    ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. അച്ചൻകോവിൽ ആറിന്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തിൽ എത്തുന്നത്. കാൽനടയായി നാല് കിലോമീറ്റർ താണ്ടിയെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ് ജലപാതം. 250 അടി ഉയരത്തിൽ നിന്നും ശക്തമായി എത്തുന്ന വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് ഏറെ സാഹസികമായി മാത്രമേ  എത്താൻ കഴിയൂ. അപകടം പതിയിരിക്കുന്ന ഈ പാറകളിൽ അതീവശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ അപകടം ഉറപ്പാണ്.  250 അടി ഉയരത്തിൽ നിന്നും എത്തുന്ന വെള്ളച്ചാട്ടം പാറമടക്കുകളിൽ പതിച്ചശേഷം നിരവധി ചുഴികളിലൂടെ ഒഴുകിയ ശേഷമാണ് അരുവിയായിത്തീരുന്നത്. വഴുവഴുപ്പൻ പാറകളിൽ ശ്രദ്ധയോടെ ചവുട്ടി നീങ്ങിയില്ലെങ്കിൽ ചുഴിയിൽ അകപ്പെടാം. കൊല്ലം ജില്ലയുടെ കിഴക്കൻമലയോരമേഖലയായ അച്ചൻകോവിൽ വനത്തിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിൽ കുളിച്ച് ഉല്ലസിക്കാൻ എത്തുന്ന വിനോദസഞ്ചാരികളിൽ ഏറെയും തമിഴ്‌നാട്ടുകാരാണ്. വനത്തിൽക്കൂടി ഒഴുകിയെത്തുന്ന ഔഷധഗുണമുള്ള വെള്ളച്ചാട്ടത്തിൽ കുളിച്ചുകഴിഞ്ഞാൽ തീരാവ്യാധി അടക്കമുള്ള അസുഖങ്ങൾ മാറിക്കിട്ടുമെന്നാണ് തമിഴ്‌നാട്ടിൽ നിന്നെത്തുന്നവരുടെ വിശ്വാസം. വനസംരക്ഷണസമിതിയുടെ പൂർണ്ണനിയന്ത്രണത്തിലാണ് കുംഭാവുരുട്ടി ജലപാതം. ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്ക് അപകടം സംഭവിക്കാതിരിക്കാൻ പ്രത്യേക…

    Read More »
Back to top button
error: