Social Media

  • തിരുവല്ലയില്‍ നവജാതശിശുവിനെ കൊന്ന സംഭവം ;മാതാവ് ശ്രമിച്ചത് അവിഹിത ഗര്‍ഭം മറയ്ക്കാന്‍

    തിരുവല്ല: സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലെ ശുചിമുറിയില്‍ പ്രസവിക്കുകയും കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ മാതാവ് പത്തനംതിട്ട വെട്ടിപ്രം സ്വദേശി നീതു (20) ശ്രമിച്ചത് അവിഹിത ഗര്‍ഭം ബന്ധുക്കളിലും സുഹൃത്തുക്കളിലും നിന്ന് മറയ്ക്കാനെന്ന് പൊലീസ്. ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ ശുചിമുറിയിലെ ക്ലോസറ്റില്‍ പ്രസവിച്ച നീതു കുഞ്ഞിനെ അവിടെ നിന്ന് എടുത്ത് മടിയില്‍ വച്ച ശേഷം ബക്കറ്റിലെ വെള്ളം മഗ് കൊണ്ട് കോരി കുഞ്ഞിന്റെ മൂക്കില്‍ ഒഴിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചു. നീതുവുമായി ചുമത്രയിലെ വാടകവീട്ടില്‍ തെളിവെടുപ്പ് നടത്തിയ പൊലീസ് കൊലപാതക രംഗം പുനരാവിഷ്‌കരിച്ചു. ഇതിനായി കുഞ്ഞിന്റെ ഡമ്മിയും തയാറാക്കിയിരുന്നു. നീതു ഗര്‍ഭിയാണെന്ന വിവരം പുറമേ കാമുകന് മാത്രമാണ് അറിയാമായിരുന്നത്. ഇതേ ആശുപത്രിയില്‍ നേരത്തേ ജോലി ചെയ്തിരുന്ന കാമുകന്‍ തൃശൂര്‍ സ്വദേശിയായ ഇരുപത്തഞ്ചുകാരനാണ്. താൻ ഗര്‍ഭിണിയാണെന്ന വിവരം മറയ്ക്കാന്‍ വേണ്ടി തനിക്ക് പിസിഓഡി ആണെന്നാണ് നീതു സഹപ്രവര്‍ത്തകരോട് പറഞ്ഞത്. അമിതമായ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന്…

    Read More »
  • കൊച്ചി മെട്രോ ടിക്കറ്റ് ഇനി മുതല്‍ യാത്രി ആപ്പ് വഴി എടുക്കാം

    കൊച്ചി:  മെട്രോ ട്രെയിന്‍ ടിക്കറ്റ് ഇനി യാത്രി ആപ്പ് വഴി എടുക്കാം. ഇ-കൊമേഴ്സ് ശൃംഖലയായ ഒഎന്‍ഡിസിയുമായി (ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്) സഹകരിച്ചാണു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഈ സേവനം അവതരിപ്പിക്കുന്നത്. മെട്രോ ട്രെയിനില്‍ യാത്രയ്‌ക്കു മുന്‍പും അതിനു ശേഷവും ഓട്ടോ, ക്യാബ് എന്നീ സേവനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അത് ബുക്ക് ചെയ്യാനും യാത്രി ആപ്പിലൂടെ സൗകര്യമൊരുക്കും. യാത്രക്കാര്‍ക്ക് മികച്ച സേവനമൊരുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഇപ്പോള്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റ് നല്‍കുന്നത്. ഇതിനു പുറമെ മെട്രോ കാര്‍ഡ് ഉപയോഗിച്ചും യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്.

    Read More »
  • ഒരുലക്ഷം ദിര്‍ഹം സമ്മാനം; മലയാളി ക്ലീനിംഗ് അസിസ്റ്റന്‍റിന് യുഎഇയില്‍ ആദരം

    ദുബൈ: തൊഴില്‍ മികവിന് യുഎഇ മാനവ വിഭവ ശേഷി പുരസ്കാരം നേടി മലയാളി. കനേഡിയൻ മെഡിക്കല്‍ സെന്‍റര്‍ ജീവനക്കാരി പ്രമീള കൃഷ്ണൻ ആണ് എമിറേറ്റ്സ് ലേബര്‍ അവാര്‍ഡ് നേടിയത്. ഒരു ലക്ഷം ദിര്‍ഹം ആണ് സമ്മാനം. ക്ളീനിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് പ്രമീള. തുകയ്ക്ക് ഒപ്പം മറ്റു ആനുകൂല്യങ്ങളും ലഭിക്കും. 13 വര്‍ഷത്തെ സര്‍വീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് ആദരം. പ്രമീളയെ യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അഭിനന്ദിച്ചു. പ്രമീളയുടെ കഥ പറയുന്ന ചെറിയ ഒരു വീഡിയോയും മാനവ വിഭവ ശേഷി മന്ത്രാലയം എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.

    Read More »
  • എവിടെ നോക്കിയാലും ‘ഹേ പ്രഭു’ ; ട്രെൻഡായ ഡയലോഗിന് പിന്നിൽ

    ‘ഹേ പ്രഭു.. ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാഹുവാ’ സോഷ്യല്‍ മീഡിയ തുറന്നാല്‍ ഇപ്പോള്‍ ഇതാണ് സ്ഥിതി. ട്രോള്‍ പേജിലും ‘ഹേ പ്രഭു’.. ഇന്‍സ്റ്റഗ്രാം റീല്‍സിലും ‘ഹേ പ്രഭു’. സ്ഥാനത്തും അസ്ഥാനത്തും ആവോളം വാരിവിതറി സൈബര്‍ ലോകം ഈ ഡയലോഗ് അത്രയധികം ആഘോഷിക്കുന്നുണ്ട്. ഇതുകാരണം നാട്ടിലെങ്കും ‘പ്രഭു’ എന്ന പേരുകാര്‍ക്കും ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. വെള്ളപ്പൊക്കം ബാധിച്ച ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ചിത്രീകരിച്ച വ്ലോഗില്‍ നിന്നാണ് ‘ഹേ പ്രഭു.. ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാഹുവാ’ എന്ന വൈറല്‍ ഡയലോഗ് ട്രെന്‍ഡിങ്ങായത്. കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കിടന്ന് വെള്ളപ്പൊക്കത്തിന്‍റെ അനുഭവം വിവരിക്കുന്ന മൂവര്‍ സംഘത്തിലെ ഒരുവന്‍റെ വായില്‍ നിന്നും പിറവിയെടുത്ത ഈ ഡയലോഗ് ഇങ്ങ് കേരളത്തിലും തരംഗമാകുമെന്ന് ആരും കരുതി കാണില്ല. റിലീസിലും ട്രോളിലും ഇറങ്ങാതെ വാട്സാപ്പ് സ്റ്റാറ്റസുകളിലും സ്റ്റിക്കറുകളിലും വരെ ഈ ഡയലോഗാണ് ഇപ്പോള്‍ താരം. സെലിബ്രിറ്റികടക്കം തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍…

    Read More »
  • 96 രൂപയുടെ ഷാംപുവിന് ഈടാക്കിയത് 190രൂപ;  ഫ്ളിപ്പ്കാര്‍ട്ടിനോട് 20,000 രൂപ നഷ്ടപരിഹാരം നല്‍കാൻ  ഉപഭോക്തൃ കോടതി

    ബംഗളൂരു: ഫ്ളിപ്പ്കാര്‍ട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയ യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാൻ നിര്‍ദ്ദേശവുമായി ഉപഭോക്തൃ കോടതി. ബംഗളൂരു ഗുട്ടഹളളി സ്വദേശിനി സൗമ്യയാണ് ഫ്ലിപ്പ്കാര്‍ട്ടിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. ഫ്ളിപ്പ്കാര്‍ട്ട് വഴി വാങ്ങിയ ഷാംപുവിന് അമിത വില ഈടാക്കിയെന്നാണ് യുവതിയുടെ പരാതി. 2019 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.ബിഗ് ബില്ല്യണ്‍ സെയിലിനോടനുബന്ധിച്ച്‌ ഫ്ലിപ്പ്കാര്‍ട്ട് നിരവധി ഓഫറുകള്‍ പുറത്തിറക്കിയിരുന്നു. ഇത് കണ്ടാണ് സൗമ്യ ഒരു ഷാംപു ഓര്‍ഡര്‍ ചെയ്തത്. ഒക്ടോബര്‍ മൂന്നിന് യുവതി ഷാംപുവിന് 190 രൂപ ഫോണ്‍പേ മുഖേന അടച്ചിരുന്നു. ഷാംപു കൈയില്‍ കിട്ടിയപ്പോഴാണ് ഷാംപുവിന്റെ യഥാര്‍ത്ഥ വില യുവതി മനസിലാക്കിയത്. സംശയം തോന്നിയ ഇവർ വീണ്ടും ആപ്പില്‍ പരിശോധിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലാക്കിയത്. തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ട് കസ്റ്റമെര്‍കെയറില്‍ യുവതി വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്തു. ഷാംപു റിട്ടേണ്‍ ചെയ്യാമെന്നും റീഫണ്ട് നല്‍കാമെന്നും കസ്റ്റര്‍മര്‍കെയറില്‍ നിന്നും അറിയിച്ചിരുന്നുവെങ്കിലും ഒന്നും ഉണ്ടായിട്ടില്ല.തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരമായി യുവതിക്ക് 20,000രൂപയും ഷാംപുവിന്റെ യഥാര്‍ത്ഥ വിലയായ 96…

    Read More »
  • അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം

    വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്… അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക. അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക…. സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക. നടന്നു പോകാവുന്ന ദൂരം,…

    Read More »
  • കള്ള് ഷാപ്പിൽ നിന്നുമൊരു ഗുണപാഠ കഥ

    വർഷങ്ങൾക്കു മുമ്പ്  മലയാളമനോരമ  ആഴ്ച്ചപ്പതിപ്പിൽ ജോൺ  ആലുങ്കൽ എന്ന  കഥാകൃത്ത്  എഴുതിയ  ഒരു  ചെറുകഥ.. ഈ കഥയിലെ  കഥാപാത്രങ്ങൾ  നമ്മുടെ തന്നെ  ഇടയിലുള്ളവരാണ്. കഥയിതാണ്: അപരിചിതമായ   സ്ഥലത്തെത്തിയ  ഒരു  സ്ത്രീ  തൻ്റെ  വിശന്നിരിക്കുന്ന കുഞ്ഞുമായി തൊട്ടടുത്തു കണ്ട ഒരു സ്കൂളിൻ്റെ  സ്റ്റാഫ് റൂമിലേക്ക് കടന്നു  ചെല്ലുന്നു. കുഞ്ഞിന്  ഭക്ഷണം  വേണം , നാട്ടിലെത്താൻ  ചെറിയൊരു  സഹായവും  വേണം . ആരുടേയും  മുന്നിൽ  കൈ നീട്ടി  ശീലമില്ല . മടിച്ചു മടിച്ചാണെങ്കിലും  വിദ്യാലയത്തിലേയ്ക്കാണല്ലോ, അദ്ധ്യാപകരാണല്ലോ , അപമാനിക്കില്ല , സഹായം കിട്ടും എന്ന   ധൈര്യമാണ്  അവരെ  അങ്ങോട്ടു  നയിച്ചത്. മടിച്ചു മടിച്ച്  ആവശ്യം  ഒരു വിധം  പറഞ്ഞൊപ്പിച്ചു. ചിലർ ഇതൊന്നും  ശ്രദ്ധിക്കാതെ  അവരവരുടെ  ലോകങ്ങളിലാണ് . ചിലർക്ക്  ഒരു  പുച്ഛം . ചിലർക്ക്  ഇതെത്ര  കണ്ടിരിക്കുന്നു  എന്ന ഭാവം . ബുദ്ധിജീവികൾ  അവരുടെ  കഴിവു  പ്രകടിപ്പിച്ചു . കുട്ടിയുടെ  അച്ഛൻ  ഉപേക്ഷിച്ചതാണോ, അതോ അച്ഛനില്ലേ ?പണിയെടുത്തു  ജീവിച്ചുകൂടേ , വീട്ടിൽ നിന്നും  ഇറക്കി…

    Read More »
  • മാതൃകയാക്കണം ഈ പെൺകുട്ടിയെ !

    ലോകത്തുള്ള എല്ലാവരും പരിചയപ്പെടണം.ഒപ്പം  മാതൃകയാക്കണം  തയ്യൽക്കാരിയായ ഈ വീട്ടമ്മയെ ! തന്റെ 19 -ാമത്തെ വയസ്സു മുതൽ ഗുരുവിന്റെ വചനങ്ങളിൽ ആകൃഷ്ടയായി കോട്ടയം പട്ടണത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന നിഷയെന്ന വീട്ടമ്മ.  നിഷ വെറുമൊരു വീട്ടമ്മയല്ല ! മക്കളും ബന്ധുക്കളും വഴിയരികിൽ ഉപേക്ഷിച്ച നൂറ്റി എൺപതിൽ പരം  വ്യദ്ധരായ മാതാപിതാക്കന്മാരുടെ മകളാണ്. കോട്ടയം ടൗണിൽ മൂന്ന് വാടക വീടുകളിലായാണ് അശരണരായ അച്ഛനമ്മമാർക്ക് വേണ്ടതെല്ലാം നൽകി നിഷ പാർപ്പിച്ചിരിക്കുന്നത്. നിഷയുടെ സ്നേഹക്കൂട് വെറുമൊരു അനാഥലങ്ങളല്ല. നിറയെ അച്ഛനമ്മമാരുള്ള വലിയൊരു കൂട്ടുകുടുംബമാണ്. ഇവിടെ അച്ഛനമ്മമാർക്ക് മേൽ യാതൊരു നിയമങ്ങളുമില്ല. ഉണ്ണാനും, ഉറങ്ങാനും , ടി വി കാണാനും , ആഹാരം കഴിക്കുവാനും മണിയടികളോ നിർബന്ധങ്ങളോ അവിടെയില്ല ഇവിടുത്തെ അച്ഛനമ്മമാർക്ക് മക്കൾ ഉപേക്ഷിച്ചതിന്റെ യാതൊരു വിഷമങ്ങളുമില്ല. മക്കളുടെയും, കൊച്ചുമക്കളുടേയും സ്നേഹം നൽകാൻ സേവന തല്പരരായ നൂറിലധികം മക്കൾ അവർക്കുണ്ട് കിടപ്പിലായാൽ മരുന്ന് നൽകാനും വൃത്തിയാക്കാനും അഞ്ചിലധികം നേഴ്സുമാരും ഡോക്ടർമാരുടെ സേവനവും അച്ഛനമ്മമാർക്കായി ഈ മകൾ…

    Read More »
  • ട്രെയിനിനെ  27 കിലോമീറ്റർ ഓടിത്തോൽപ്പിച്ച് ഓട്ടോറിക്ഷ ;മിസ്സായ അതേ ട്രെയിനിൽ യാത്രക്കാരനെ കയറ്റിവിട്ട് താരമായി ഓട്ടോഡ്രൈവർ

    ബംഗളൂരു:മിനിറ്റുകള്‍ കൊണ്ടെത്തേണ്ട ദൂരം കടക്കാന്‍ മണിക്കൂറുകളെടുക്കുന്ന ബെംഗളൂരുവില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് കാരണം ട്രെയിനും ബസ്സുമൊക്കെ കിട്ടാതാകുന്നതും ഓഫീസുകളിൽ സമയത്തിനെത്താൻ കഴിയാത്തതുമെല്ലാം ഇവിടെ സ്ഥിരം കാഴ്ചയുമാണ്. എന്നാൽ ഗതാഗത കുരുക്കിനെ തുടർന്ന് യുവാവിന് ട്രെയിൻ കിട്ടാതെ വന്നപ്പോൾ തന്റെ ഓട്ടോയിൽ അതിസാഹസികമായി 27 കിലോമീറ്റർ അപ്പുറം അടുത്ത സ്റ്റേഷനിലെത്തിച്ച് ട്രെയിനിൽ കയറാൻ സഹായിച്ച ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോൾ ബെംഗളൂരുവിലെ താരം.   ആദിൽ ഹുസൈനെന്ന ഐ.ടി. ജീവനക്കാരനാണ് ഓട്ടോയിലുള്ള തന്റെ സാഹസികയാത്ര എക്സിൽ പങ്കുവെച്ചത്. ഉച്ചക്ക് 1.40-നുള്ള പ്രശാന്തി എക്സ്പ്രസിലായിരുന്നു ആദിലിന് പോവേണ്ടിയിരുന്നത്. എന്നാൽ ഗതാഗത കുരുക്ക് കാരണം 17 കിലോമീറ്റർ അകലെയുള്ള റെയിൽവെ സ്റ്റേഷനിൽ സമയത്തിനെത്താൻ ആദിലിന് കഴിഞ്ഞില്ല.സ്റ്റേഷനിലെത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടും കഴിഞ്ഞിരുന്നു.ഒടുവിൽ നിസ്സഹായനായി നിൽക്കവേയാണ് ഒരു ഓട്ടോക്കാരൻ ആദിലിനെ സമീപിക്കുന്നത്. അടുത്ത സ്റ്റോപ്പായ യെൽഹങ്ക റെയിൽവെ സ്റ്റേഷനിലെത്തിക്കാമെന്നും അവിടെ വെച്ച് ട്രെയിനിൽ കയറാമെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു. 27 കിലോമീറ്റർ…

    Read More »
  • ബോസാണത്രേ ബോസ്! കമ്പനിയുടെ വാട്ട്സാപ്പ് ​ഗ്രൂപ്പിൽനിന്നു പുറത്താക്കി, മുളവടിയുമായിച്ചെന്ന് അറഞ്ചംപുറഞ്ചം തല്ലി ജീവനക്കാരൻ

    കമ്പനി വാട്ട്സാപ്പ് ​ഗ്രൂപ്പിൽ നിന്നും തന്നെ പുറത്താക്കിയ ബോസിനെ എല്ലാവരുടേയും മുന്നിൽ വച്ച് ഉപദ്രവിച്ച് ജീവനക്കാരൻ. അവിടംകൊണ്ടും തീർന്നില്ല. അവിടെ നാശനഷ്ടങ്ങളുണ്ടാക്കുകയും ബോസിന്റെ ഐഫോൺ തകർക്കുകയും ചെയ്തു. പൂനെയിലാണ് സംഭവം നടന്നത്. ചന്ദൻ നഗറിലെ ഓൾഡ് മുണ്ഡ്‌വ റോഡിലുള്ള കമ്പനിയുടെ ഓഫീസിൽ ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒരുമണിക്കും ഇടയിലാണത്രെ സംഭവം. പിന്നാലെ, തന്നെ ജീവനക്കാരനെതിരെ ബോസ് പൊലീസിൽ പരാതിയും നൽകി. ചന്ദൻ ന​ഗർ പൊലീസ് പറയുന്നത് പ്രകാരം, ഇൻസ്റ്റാ ഗോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമയാണ് 31 -കാരനായ അമോൽ ശേഷാവു ധോബ്ലെ. ധോബ്ലെയാണ് തന്റെ ജീവനക്കാരനെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് കമ്പനിയിലെ ജീവനക്കാരനായ സത്യം ഷിംഗ്‌വിക്കെതിരെ ഐപിസി 324, 504, 506, 427, മഹാരാഷ്ട്ര പൊലീസ് ആക്‌ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതിയിൽ പറയുന്നതനുസരിച്ച് ഷിം​ഗ്‍വിക്കെതിരെ നിരവധി കസ്റ്റമേഴ്സ് പരാതി നൽകിയിട്ടുണ്ടായിരുന്നു. ഇത് ഷിം​ഗ്‍വിയുടെ സ്വഭാവത്തെ കുറിച്ച് ഉടമയിൽ ആശങ്കയുണ്ടാക്കി. അതിനിടെ ഷിം​ഗ്‍വിയുമായി ബന്ധപ്പെട്ട് കിട്ടിയ…

    Read More »
Back to top button
error: