Social MediaTRENDING

നഷ്ടപ്പെടുത്തുവാൻ കേരളവും, നേടുവാൻ തമിഴ്നാടും

പുനലൂർ: കൊല്ലം – ചെങ്കോട്ട പാത ബ്രോഡ്ഗേജ് ആക്കി മാറ്റിയതോടെ കേരളത്തിൽ സർവ്വീസ് നടത്തിയിരുന്ന രണ്ട് ട്രെയിനുകൾ തമിഴ്നാട് കൊണ്ടുപോയി. പുനലൂർ വരെ ഉണ്ടായിരുന്ന പാലരുവിയും, ഗുരുവായൂർ – മധുരെയും
ഇത് കൂടാതെ രാവിലെ 08:40 ന് ഉണ്ടായിരുന്ന കൊല്ലം – പുനലൂർ സർവ്വീസും, 11:15 ന് ഉണ്ടായിരുന്ന പുനലൂർ – കൊല്ലം സർവ്വീസും  റെയിൽവേ അവസാനിപ്പിച്ചു
ഇപ്പോൾ ഗുരുവായൂർ – പുനലൂർ സർവ്വീസ് മധുരയിലേക്ക് നീട്ടിയതോടെ ഉണ്ടായിരുന്ന കൊല്ലം – ചെങ്കോട്ട സർവ്വീസും ക്യാൻസൽ ആയി. അതായത് ഉണ്ടായിരുന്ന നാല് സർവ്വീസ് കൊല്ലം – പുനലൂർ പാതയ്ക്ക് നഷ്ടമായി എന്നർത്ഥം.
ചെങ്കോട്ടയിൽ സർവ്വീസ് അവസാനിപ്പിക്കുന്ന ഒട്ടനവധി ട്രെയിൻ സർവീസുകൾ ഉണ്ട്. ചെങ്കോട്ട – പുനലൂർ പാതയിൽ ഓടുന്ന ട്രെയിനുകൾക്ക് 14 കോച്ചുകളെ പറ്റൂ എന്നും പറഞ്ഞ് അതൊന്നും കേരളത്തിലേക്ക് വന്നില്ല.
മയിലാട്തുറൈ – ചെങ്കോട്ട എക്സ്പ്രസ് ഏകദേശം ഒൻപത് മണിക്കൂറോളം ചെങ്കോട്ടയിൽ വെറുതെ കിടക്കുകയാണ്, അതിന് 12 കോച്ചുകൾ മാത്രമെ ഉള്ളൂ, ഈ വണ്ടി കൊല്ലത്തേക്ക് നീട്ടാവുന്നതാണ്. ചോദിച്ച് നോക്കിയാലും കിട്ടില്ല എന്നുള്ളതുകൊണ്ടാണോ എന്നറിയില്ല, ആരും ഇതിനായി ഇതുവരെ രംഗത്തിറങ്ങിയിട്ടില്ല.
കേരളത്തിൽ നിന്ന് രണ്ട് വണ്ടി തമിഴ്നാട് കൊണ്ടുപോയതല്ലെ, ഈ ഒരെണ്ണമെങ്കിലും കേരളത്തിലേക്ക് നീട്ടിക്കൂടെ?. എല്ലാത്തിനും ഫ്ളെക്സ് അടിക്കുന്ന എംപി മാരും മറ്റ്  നേതാക്കളും ഇതൊന്നും കാണുന്നുമില്ല, അറിയുന്നുമില്ല. ഇവിടെ ഉള്ള പാസഞ്ചർ അസോസിയേഷനുകൾ ഇതൊന്നും ശ്രദ്ധിക്കുന്നത് പോലുമില്ല!

Back to top button
error: