Social Media
-
16/12/2023ശബരിമലയും പെരുനാടും തമ്മിലുള്ള ബന്ധം
ശബരിമല ക്ഷേത്രത്തിന് പന്തളം കൊട്ടാരം ഏതുപോലെയാണോ അതുപോലെ ഏറെ ബന്ധമുള്ള സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ റാന്നിക്ക് സമീപമുള്ള പെരുനാട്. ഇവിടെനിന്നും 45 കിലോമീറ്ററാണ് ശബരിമലയിലേക്കുള്ള ദൂരം. ശബരിമലയുടെ പുനര്‍നിര്‍മാണ ഘട്ടത്തില്‍ പന്തളം രാജാവ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് പെരുനാട്ടില്‍ താമസിച്ചുകൊണ്ടായിരുന്നു. അന്ന് രാജാവിന് ശബരിമലയിലേക്ക് കൂട്ടുപോയിരുന്ന കുടുംബക്കാരെ കൂടക്കാവില്‍ കുടുംബക്കാര്‍ എന്നാണറിയപ്പെട്ടിരുന്നത്. അയ്യപ്പന് നായാട്ട് സമയത്ത് കൂട്ടുപോയിരുന്നത് ഈ കുടുംബക്കാര്‍ ആണെന്ന് പറയപ്പെടുന്നു. തിരുവാഭരണം ശബരിമലയിലേക്ക് പോകുമ്പോള്‍ കൂടക്കാവില്‍ ഇറക്കി പൂജനടത്താനും ഈ കുടുംബക്കാര്‍ക്ക് അവകാശമുണ്ട്. അന്ന് രാജാവ് പെരുനാട്ടില്‍ താമസിക്കുന്ന കാലത്ത് 25 കുടുംബക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിലുള്ള ഒരു കുടുംബമാണ് പാലമുറ്റം. അയ്യപ്പന്റെ അംഗരക്ഷകരില്‍ ഒരാളായ വലിയ കടുത്ത സ്വാമിയുടെ നടയില്‍ പൂജാ അവകാശം ഉണ്ടായിരുന്നത് ഈ കുടുംബത്തിനായിരുന്നു. (ശബരിമലയില്‍ പതിനെട്ടാംപടിയുടെ ഇടതുഭാഗത്താണ് വലിയ കടുത്ത) പാലമുറ്റത്ത് കുടുംബത്തിലെ കൊച്ചുകുഞ്ഞുപിള്ളയുടെ മകന്‍ ഭഗവതി പിള്ളയുടെ കാലംവരെ പൂജാ അവകാശമുണ്ടായിരുന്നു. ശബരിമലയിലേക്ക് കൊണ്ടുപോകുന്ന തിരുവാഭരണം മടക്കയാത്രയില്‍ പെരുനാട് പാലമുറ്റത്ത് കുടുംബത്തിലിറക്കി പൂജയുണ്ടായിരുന്നു.…
Read More » -
15/12/2023ബാഡ്മിന്റണ്‍ കളിച്ചുകിട്ടിയ പണം കൂട്ടിവച്ച് ആയക്ക് മൊബൈല്‍ ഫോണ്‍; കൊച്ചുമിടുക്കന് കയ്യടിച്ച് സോഷ്യല്‍മീഡിയ
ചെന്നൈ: വീട്ടുജോലിക്കാരിയും കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ കളിച്ചുകിട്ടിയ പണം കൂട്ടിവച്ച് തന്റെ ആയക്ക് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനിച്ചിരിക്കുകയാണ് തമിഴ്‌നാട് സ്വദേശിയായ അങ്കിത് എന്ന കൊച്ചുമിടുക്കന്‍. അങ്കിതിന്റെ പിതാവ് വി. ബാലാജിയാണ് ഇക്കാര്യം എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്. മകന്‍ ജോലിക്കാരിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിക്കുന്ന ചിത്രവും ബാലാജി പങ്കുവച്ചിട്ടുണ്ട്. ”വാരാന്ത്യ ടൂര്‍ണമെന്റുകള്‍ കളിച്ച് അങ്കിത് ഇതുവരെ 7000 രൂപ നേടിയിട്ടുണ്ട്. ഇന്ന് അവന്റെ വിജയത്തിന്റെ പങ്കില്‍ നിന്നും ഞങ്ങളുടെ പാചകക്കാരി സരോജക്ക് 2000 രൂപയുടെ ഒരു മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു. അവന് ആറുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ സരോജം മകനെ പരിപാലിക്കുന്നുണ്ട്. മാതാപിതാക്കളെന്ന നിലയില്‍ എനിക്കും മീരാ ബാലാജിക്കും ഇതില്‍ കൂടുതല്‍ എന്തു സന്തോഷമാണ് വേണ്ടത്” ബാലാജി കുറിച്ചു. ആയയോടുള്ള അങ്കിതിന്റെ നിഷ്‌ക്കളങ്ക സ്‌നേഹത്തെ പ്രകീര്‍ത്തിച്ച് നിരവധിപേര്‍ രംഗത്തെത്തി. കുട്ടി ഒരുപാട് ദൂരം പോകുമെന്നും മാനുഷിക മൂല്യങ്ങള്‍ പകര്‍ന്ന് കുട്ടിയെ വളര്‍ത്തിയതില്‍ മാതാപിതാക്കളും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും നെറ്റിസണ്‍സ്…
Read More » -
15/12/2023പമ്ബയില്‍ നിന്നും മുകളിലേക്കുള്ള ആളുകളുടെ ഒഴുക്കിന്റെ വീഡിയോ കണ്ടപ്പോള്‍ തന്നെ എനിക്ക് തല ചുറ്റി: മുരളി തുമ്മാരുകുടി
ഓരോ ദിവസവും എത്ര ആളുകള്‍ മലയില്‍ എത്തും എന്നതിന് മുൻകൂട്ടി കണക്കില്ലെന്നും ശബരിമലയില്‍ പ്രൊഫഷണലായി ആള്‍ക്കൂട്ട നിയന്ത്രണം നടക്കുന്നില്ലെന്നും ദുരന്തനിവാരണ വിദഗ്ധനും യു.എൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. മുൻകൂട്ടി ബുക്ക് ചെയ്തോ അല്ലാതെയോ എത്തുന്ന എല്ലാവര്‍ക്കും ദര്‍ശനത്തിനുള്ള അവസരമൊരുക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ഇത് ഇടക്കിടക്ക് ഇത് പരിധിക്ക് പുറത്ത് പോകും, ആളുകള്‍ ക്യൂ നിന്ന് വലയും, ദര്‍ശനം കിട്ടാതെ തിരിച്ചു പോരുന്ന സ്ഥിതി ഉണ്ടാകും, തീര്‍ത്ഥാടകാരിലും വിശ്വാസികളിലും ഇത് ഏറെ അസംതൃപ്തി ഉണ്ടാക്കുമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. “എന്നെ പേടിപ്പിക്കുന്നത് അതല്ല. ഇത്രമാത്രം ആളുകള്‍, ഏറെ ബുദ്ധിമുട്ടി വളരെ ഇടുങ്ങിയ ഒരു വനപ്രദേശത്തിനകത്ത് നില്‍ക്കുകയും യാത്ര ചെയ്യുകയും ചെയ്യുമ്ബോള്‍ അത് വലിയൊരു ദുരന്തമായി മാറാൻ ഒരു നിമിഷം പോലും വേണ്ട. പമ്ബയില്‍ നിന്നും മുകളിലേക്കുള്ള ആളുകളുടെ ഒഴുക്കിന്റെ വീഡിയോ കണ്ടപ്പോള്‍ തന്നെ എനിക്ക് തല ചുറ്റി. ഇതിനിടയില്‍ ആനയും പുലിയും കടുവയും ഒന്നും വേണ്ട, ഒരു നുണബോംബ് മതി വൻ ദുരന്തം ഉണ്ടാകാൻ.…
Read More » -
15/12/2023ഭക്തി വ്യവസായവും രാഷ്ട്രീയവുമായി മാറുന്ന കാലത്ത് ശബരിമലയിൽ ഇനിയും മാരകമായ പലതും പ്രതീക്ഷിക്കേണ്ടതായി വരും
1971ലാണ് ഞാൻ ആദ്യമായി ശബരിമലയിൽ പോവുന്നതും പതിനെട്ടാം പടി കയറുന്നതും. അന്നത്തെ പതിനെട്ടാം പടി ലോഹം പൊതിയാത്ത കരിങ്കല്ലായിരുന്നു. പോവുന്ന വർഷത്തിന്റെ എണ്ണത്തിനനുസരിച്ച് ആ പടികളിൽ ഭക്തർ തേങ്ങ ഉടക്കുമായിരുന്നു. അങ്ങനെ തേങ്ങ ഉടക്കുന്നതിനാലായിരിക്കാം പല പടികൾക്കും കേടുപാടുകൾ ഉണ്ടായിരുന്നു. അന്നും പോലീസുകാർ പടികളിൽ നിലയുറപ്പിച്ചിരുന്നെങ്കിലും കുട്ടികളേയും, അവശരായവരേയും മുകളിലെത്തിക്കാനേ അവർ ശ്രമിച്ചിരുന്നുള്ളു. പടി കയറി വിഗ്രഹത്തിനു മുന്നിലെത്തുമ്പോഴാണ് അല്പം തിരക്ക് അനുഭവപ്പെടുക. ഭക്തർ വിഗ്രഹത്തിന്റെ മുന്നിൽ നിന്നും വിട്ടു പോവാൻ സമ്മതിക്കാത്തതിനാലാണ് തിരക്ക് രൂപപ്പെടുന്നത്. ക്ഷേത്രത്തിലെ ചടങ്ങുകൾ കഴിഞ്ഞ് ഭക്തർ പതിനെട്ടാം പടിയിലൂടെ വിഗ്രഹത്തിന് അഭിമുഖമായി താഴെ ഇറങ്ങുന്നതായിരുന്നു അന്നൊക്കെ ചെയ്തിരുന്നത്. മറ്റൊരു സംഗതി ദർശനത്തിന് വരുന്നവരെല്ലാം പതിനെട്ടാം പടി കയറാറില്ലായിരുന്നു , കാരണം അവർ വൃതം അനുഷ്ഠിക്കാത്തവരായിരുന്നു. അതിനാൽ അവർ പുറകു വശത്തെ വഴിയിലൂടെയാണ് മുകളിലെത്തി ദർശനം നടത്തിയിരുന്നത്. 41 ദിവസം വൃതമെടുത്ത് കെട്ട് നിറച്ച് വരുന്നവരാണ് പതിനെട്ടാംപടി ചവിട്ടുന്നത്. എരുമേലി പേട്ട തുള്ളി അഴുതയിൽ വിരി വെച്ച്…
Read More » -
15/12/2023പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസി ടിവി ഹാക്ക് ചെയ്തു; നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍!
മുംബൈ: 21കാരനായ പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസി ടിവി ഹാക്ക് ചെയ്ത് നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പുറത്തുവിട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്. യുവാവിന്റെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിലെ കിടപ്പുമുറിയില്‍ സ്ഥാപിച്ച സിസി ടിവി ക്യാമറയാണ് അജ്ഞാതന്‍ ഹാക്ക് ചെയ്ത് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞതെന്നും ഉടന്‍ തന്നെ പൊലീസിനെ സമീപിച്ചെന്നും യുവാവ് പറഞ്ഞു. നവംബര്‍ 17നാണ് സിസി ടിവി ക്യാമറകള്‍ ഹാക്ക് ചെയ്തത്. എന്നാല്‍ ഡിസംബര്‍ ഒന്‍പതിന് നഗ്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം അറിഞ്ഞതെന്ന് യുവാവിന്റെ പരാതിയില്‍ പറയുന്നു. ഡിസംബര്‍ ഒന്‍പതിന് ഒരു സുഹൃത്ത് വിളിച്ചാണ് താന്‍ വസ്ത്രം മാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി അറിയിച്ചത്. തുടര്‍ന്ന് താന്‍ വീഡിയോ പരിശോധിച്ചപ്പോഴാണ് അത് തന്റെ മുറിയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞത്. മണിക്കൂറുകള്‍ക്ക് ശേഷം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നഗ്ന ക്ലിപ്പ് ഷെയര്‍ ചെയ്യുകയും വൈറലാവുകയും ചെയ്യുകയായിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍…
Read More » -
14/12/2023ബസിന് സമയക്രമം പാലിക്കണം ; ഒരു യാത്രക്കാരുമായി വണ്ടി സ്റ്റാൻഡ് വിട്ടു; യുവാവിന്റെ കുറിപ്പ് വൈറൽ
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വാര്‍ത്തകളും സംഭവങ്ങളും വീഡിയോകളും ചിത്രങ്ങളുമെല്ലാമാണ് നാം കാണുന്നത്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളോ ചിത്രങ്ങളോ എല്ലാം കാഴ്ചക്കാരുടെ ശ്രദ്ധ ലഭിക്കുകയെന്ന ഉദ്ദേശത്തോടെ മാത്രം ബോധപൂര്‍വം തയ്യാറാക്കുന്നത് തന്നെയാകാറുണ്ട്. എന്നാല്‍ അധികപേര്‍ക്കും അപ്രതീക്ഷിതമായി നടന്നിട്ടുള്ള സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ചിത്രങ്ങളെയോ വീഡിയോകളെയോ വാര്‍ത്തകളെയോ കുറിച്ച് കാണാനും അറിയാനുമെല്ലാമായിരിക്കും താല്‍പര്യം. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയൊരു ചിത്രത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ഹരിഹരൻ എസ് എസ് എന്ന യുവാവ് പങ്കുവച്ച ഫോട്ടോ ആണിത്. ഒരു ബസിനകത്ത് ഹരിഹരനും ബസിലെ ഡ്രൈവറും കണ്ടക്ടറും മാത്രമുള്ളതാണ് ഫോട്ടോയില്‍ കാണുന്നത്. ബംഗലൂരു മെട്രോപൊളീറ്റൻ ട്രാൻസ്പോര്‍ട്ട് കോര്‍പറേഷൻ (ബിഎംടിസി) ബസ് ആണിത്. എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയിലായിരുന്നുവത്രേ ഹരിഹരൻ. വീട്ടിലേക്ക് തിരിക്കാനായി ബസ് തിരഞ്ഞുപിടിച്ച് കയറിയപ്പോള്‍ ബസിലാകെ യാത്രക്കാരനായി ഇദ്ദേഹം മാത്രം. എന്നാല്‍ മറ്റ് യാത്രക്കാര്‍ വരാനായി ബസ് കാത്തുനിന്നില്ല. ബസിന് സമയക്രമം പാലിക്കണമല്ലോ.…
Read More » -
14/12/2023പാർലമെൻ്റിലേക്ക് കടന്നു കയറി സ്മോക് ബോംബ് എറിഞ്ഞിട്ടും വാർത്തയാക്കാതെ മാധ്യമങ്ങൾ!
ന്യൂഡൽഹി:ഇന്ത്യൻ പാർലമെൻ്റിലേക്ക് കടന്നു കയറി സ്മോക് ബോംബ് എറിഞ്ഞ സാഗർ ശർമ്മയ്ക്ക് പാർലമെൻ്റിന് അകത്തേക്ക് പ്രവേശിക്കാനുള്ള ഗസ്റ്റ് പാസ് നൽകിയത് ബിജെപി എംപി ആയ പ്രതാപ് സിൻഹ ആണ്. ഒരൊറ്റ ഗോദി മീഡിയയും രാജ്യസ്നേഹത്തെക്കുറിച്ചോ ദേശദ്രോഹത്തെക്കുറിച്ചോ ഒരക്ഷരം ഉരിയാടില്ല. ‘security breach’ എന്ന കുഞ്ഞു കളിയായിട്ടേ ഇതിനെ കാണൂ. ഇന്ന് അർണാബ് ഗോസാമിയുടെ (റിപ്പബ്ലിക്) അലർച്ച ഉണ്ടാകില്ല. റൂബിക ലിയാഖത്തിൻ്റയും (ഭാരത് 24), സുധീർ ചൗധരി(ആജ്തക്) യുടെയും അമിത് ദേവഗണിൻ്റെയും ( ന്യൂസ് 18), പ്രാച്ചി പരാശരൻ്റെയും അമൻ ചോപ്രയുടെയും ആനന്ദ് നരസിംഹത്തിൻ്റെയും ഓലിയിടലുകൾ ഉണ്ടാവില്ല. സർവ്വം ശാന്തമയം ആയിരിക്കും. ഒരു തരത്തിലുള്ള ഓഡിറ്റിംഗിനും ബിജെപി നേതാക്കൾ വിധേയരാക്കപ്പെടില്ല. നേരെമറിച്ച് പമ്പയിലേക്കുള്ള ഏതെങ്കിലും കെഎസ്ആർടിസി ബസിന്റെ ടയറിന് കാറ്റൽപ്പം കുറവായിരുന്നെങ്കിൽ….!!
Read More » -
14/12/2023കരിമല കയറ്റം കഠിനം കഠിനം; ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പെരുനാട് സ്വദേശിയായ യശോധരൻ മാഷ് എഴുതുന്നു
കരിമല കയറ്റം കഠിനം കഠിനം… അയ്യപ്പനെ കാണാൻ പോകുന്നവർ, പണ്ടിങ്ങനെ വിളിച്ചോണ്ടു പോവും .. അയ്യപ്പനതു കേട്ടു ചിരിക്കും … ഈ പതിനെട്ടു പടിയും അങ്ങനാ… അങ്ങനാന്നുവച്ചാ ” കയറ്റം കഠിനം ” . കടുവയും പുലിയും കാട്ടാനയും നിറഞ്ഞ കൊടുങ്കാട്ടിലാ അയ്യപ്പന്റെ ഇരുപ്പ് … ആനയും പുലിയും മറ്റും കേറാതിരിക്കുവാൻ പടിയൊക്കെ ഒരടിയിൽ കൂടുതൽ പൊക്കത്തിലും , കുത്തനെയും ” ഇടുക്കി”യുമാണ് നിർമ്മിച്ചത്. പണ്ടു വെറും കരിങ്കലിലാ നിർമ്മാണം … അയ്യപ്പന്റെ ധനസ്ഥിതി മെച്ചമായപ്പോ, സ്വർണ്ണം കുമിഞ്ഞുകൂടിയപ്പോൾ , അതെടുക്കാൻ പ്രശ്നം വച്ചപ്പോ, സ്വർണ്ണം പൂശാൻ തീരുമാനിച്ചു … തീരുമാനിച്ചവരും കുറച്ച് പൂശി : പിന്നെ സ്വർണ്ണത്തകിടു വച്ചു .. അയ്യപ്പനേം സ്വർണ്ണമിട്ടു മൂടി … അതു നിക്കട്ടെ .. ഇത്ര പൊക്കത്തിൽ എന്തിനാ കൊച്ചു ക്ഷേത്രം വച്ചത്. കാട്ടുമൃഗത്തിൽ നിന്നുള്ള രക്ഷക്കാണ് … എന്റെ കുട്ടിക്കാലത്ത് ക്ഷേത്രത്തിനു ചുറ്റും കിടങ്ങും ഉണ്ടാരുന്നു .. ഒരിടത്ത് മാത്രം കിടങ്ങു കടക്കാൻ…
Read More » -
14/12/2023മടുത്തു; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് ഇന്ത്യ വിടുന്നു
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് ഇന്ത്യ വിടുന്നതായി റിപ്പോർട്ട്.ഐഎസ്എൽ ലീഗിന്റെ മോശം റഫറിയിംഗ് നിലവാരമാണ് ഇവാന്‍ വുകമനോവിച്ചിനെ മടുപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ താന്‍ ഉണ്ടാകില്ലെന്ന് വുക്കമനോവിച്ച് സഹപരിശീലകരോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രെഫഷണലിസമില്ലായ്മയും തന്റെ ചോദ്യങ്ങളോടുള്ള പ്രതികാര മനോഭാവവും വുകമനോവിച്ചിനെ മടുപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ബംഗളൂരുവിനെതിരായ മല്‍സരത്തിന്റെ പകുതിക്കുവച്ച് കളംവിട്ടത് മുതല്‍ എഐഎഫ്എഫ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനെ തെരഞ്ഞ് പിടിച്ച് വേട്ടയാടുകയാണ്. ഇപ്പോള്‍ റഫറിമാര്‍ക്കെതിരേ പ്രതികരിച്ചതിന് ഇവാന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സംഘാടകര്‍. ഇത്തവണ ഒരു മല്‍സരവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ചെന്നൈയിന്‍ എഫ്.സിക്കെതിരായ മത്സരത്തിനു ശേഷം റഫറിമാര്‍ക്കെതിരേ നടത്തിയ പരാമര്‍ശമാണ് വിലക്കിന് കാരണം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നോക്കം പോയാല്‍ അതിന്റെ ഉത്തരവാദികള്‍ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് പോയാല്‍ ഒരിക്കലും പിന്നെ ഇന്ത്യയില്‍ തുടരില്ലെന്നും ഐഎസ്എല്ലില്‍ മറ്റൊരു ടീമിനെയും പരിശീലിപ്പിക്കില്ലെന്നും…
Read More » -
14/12/2023കോട്ടയത്ത് കയറുകൊണ്ട് നിർമ്മിച്ച ഭീമൻ നക്ഷത്രവും പുൽക്കൂടും ശ്രദ്ധയാകർഷിക്കുന്നു
കോട്ടയം : അണ്ണാടിവയൽ കുരിശിൻ തൊട്ടിയിൽ കയറിൽ തീർത്ത ഭീമൻ നക്ഷത്രവും , അതിനുള്ളിലെ പൂൽകൂടും ജനശ്രദ്ധ പിടിച്ചുപറ്റുന്നു. പാമ്പാടി – വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലാണ് വെള്ളൂർ അണ്ണാടിവയൽ കുരിശിൻ തൊട്ടിയിൽ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ കയറുകൊണ്ട് നിർമ്മിച്ച വ്യത്യസ്തമായ ഭീമൻ നക്ഷത്രവും അതിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പൂൽകൂടുമുള്ളത്. 9 ദിവസമായി രാവും പകലും എടുത്ത് കയറും, മുളംതണ്ടും , കോട്ടൺ തുണികളും ഉപയോഗിച്ചാണ് പ്ളാസ്റ്റിക് രഹിതമായ ഭീമൻ നക്ഷത്രം നിർമ്മിച്ചിരിക്കുന്നത്. 25 അടി പൊക്കവും, 14 അടി വീതിയുമായ ഉള്ള ഭീമൻ നക്ഷത്രം നിർമ്മിക്കുവാൻ 412 മുടി ഇഴ കയർ ആവശ്യമായി വന്നു.
Read More »