Social MediaTRENDING

കരിമല കയറ്റം കഠിനം കഠിനം; ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പെരുനാട് സ്വദേശിയായ  യശോധരൻ മാഷ് എഴുതുന്നു  

രിമല കയറ്റം കഠിനം കഠിനം…
അയ്യപ്പനെ കാണാൻ പോകുന്നവർ,
പണ്ടിങ്ങനെ വിളിച്ചോണ്ടു പോവും ..
അയ്യപ്പനതു കേട്ടു ചിരിക്കും …
ഈ പതിനെട്ടു പടിയും അങ്ങനാ…
അങ്ങനാന്നുവച്ചാ ” കയറ്റം കഠിനം ” .
കടുവയും പുലിയും
കാട്ടാനയും നിറഞ്ഞ കൊടുങ്കാട്ടിലാ
അയ്യപ്പന്റെ ഇരുപ്പ് …
ആനയും പുലിയും മറ്റും കേറാതിരിക്കുവാൻ
പടിയൊക്കെ ഒരടിയിൽ കൂടുതൽ പൊക്കത്തിലും , കുത്തനെയും
” ഇടുക്കി”യുമാണ് നിർമ്മിച്ചത്.
പണ്ടു വെറും കരിങ്കലിലാ നിർമ്മാണം …
അയ്യപ്പന്റെ ധനസ്ഥിതി മെച്ചമായപ്പോ,
സ്വർണ്ണം കുമിഞ്ഞുകൂടിയപ്പോൾ ,
അതെടുക്കാൻ പ്രശ്നം വച്ചപ്പോ,
സ്വർണ്ണം പൂശാൻ തീരുമാനിച്ചു …
തീരുമാനിച്ചവരും
കുറച്ച് പൂശി :
പിന്നെ സ്വർണ്ണത്തകിടു വച്ചു ..
അയ്യപ്പനേം സ്വർണ്ണമിട്ടു മൂടി …
അതു നിക്കട്ടെ ..
ഇത്ര പൊക്കത്തിൽ എന്തിനാ കൊച്ചു ക്ഷേത്രം വച്ചത്.
കാട്ടുമൃഗത്തിൽ നിന്നുള്ള രക്ഷക്കാണ് …
എന്റെ കുട്ടിക്കാലത്ത്
ക്ഷേത്രത്തിനു ചുറ്റും കിടങ്ങും ഉണ്ടാരുന്നു ..
ഒരിടത്ത് മാത്രം കിടങ്ങു കടക്കാൻ തടിപ്പാലവും …
അയ്യപ്പനു നല്ല നിലയൊക്കെയായപ്പോൾ
വീണ്ടും കിടങ്ങ് ദൂരേക്കു മാറ്റിയിട്ടുണ്ട് ..
അതും നിക്കട്ടെ :.
കാര്യത്തിലേക്ക് കടക്കാം :
അയ്യപ്പനെ രണ്ടു സെക്കന്റ് ഒരാൾക്ക് കാണാൻ സമയം കൊടുത്താൽ
1800 പേർക്ക് ഒരു മണിക്കൂറിൽ
കാണാം.
18 മണിക്കൂറിൽ ആയാൽ 32400 പേർക്ക്
കാണാൻ പറ്റും..
ഇനി വെറുമൊരു സെക്കന്റ് / കണ്ണടച്ചു തുറക്കും സമയം 1 നിമിഷം
കാണിച്ചാ മതിയെങ്കിൽ
64800 പേർക്ക് കാണാം …
അതായത് ഒരു ദിവസം 64800 പേർക്ക് കാണാം …
കാരണം 18 മണിക്കൂറെ
നട തുറക്കൂ .
ബാക്കി സമയം
അയ്യപ്പൻ ഉറക്കത്തിലാ .
ഒരു ലക്ഷത്തിലധികമല്ലേ
കഴിഞ്ഞ ശനി ഞായറുകളിൽ
എത്തിയത് ?
എങ്ങനെ കാണിക്കും
എന്തു കാണിക്കും നിങ്ങൾ പറ…
അപ്പോ എണ്ണം കുറക്കണം
അപ്പോ അയ്യപ്പൻമാരെ തടയുന്നു എന്നാവും …
തൊഴാൻ സമ്മതിച്ചില്ല എന്നാവും
പോലീസ് ഉന്തിമാറ്റി എന്നാവും …
ഇനി അയപ്പൻ തന്നെ ശരണം…
തടഞ്ഞാൽ കുഴപ്പം
തടഞ്ഞില്ലേ കുഴപ്പം
ക്യു നിന്നാൽ കുഴപ്പം …
ക്യൂ ഇല്ലേ കുഴപ്പം …
കഠിനം കഠിനം!
പമ്പയിലോ
നിലക്കലോ
രാജാം പാറയിലോ
പെരുനാട്ടിലോ   എല്ലാ വാഹനവും ഉൾക്കൊള്ളാൻ മതിയായ,
പാർക്കിങ്ങിനിടമില്ല
അവിടൊക്കെ തടഞ്ഞിട്ടാൽ
ഭക്ഷണത്തിനും വെള്ളത്തിലും
ബുദ്ധിമുട്ടാവും …
എന്താ മാർഗ്ഗം ?
അയ്യപ്പൻ തന്നെ പറയണം …
കൂടെ മനോരമാദികളുടെ കള്ളങ്ങളും …
അയ്യപ്പൻമാരേ നോക്കാൻ 2600 പോലീസാ പോലും !
പിണറായിയേ നോക്കാൻ
12000 ആണെന്ന് …
യഥാർത്ഥത്തിൽ അയ്യപ്പൻമാരെ നോക്കാൻ
16000 ത്തിലധികം പോലീസ്കാരുണ്ട് …
സംശയമുണ്ടേ, പോലീസ് അധികാരികളോട്
ചോദിക്കൂ.
പോലീസിന്റെ എണ്ണം കൂട്ടിയിട്ട്
ഒരു കാര്യവുമില്ല:
വഴിയുടെ വീതി കൂട്ടണം
പടിയുടെ വീതി കൂട്ടണം
താവളങ്ങളുടെ വിസ്തൃതി കൂട്ടണം ….
ഇതൊന്നും ഇപ്പോ നടപ്പില്ല …
നടക്കാവുന്നത്  ഇതേയുള്ളു
പമ്പയിലും ശബരിമലയിലും
ദിവസേന എത്തുന്നവരുടെ
എണ്ണം
65000 ൽ ഒതുക്കുക.
മാക്സിമം 70000 വരെ …
ശനി ഞായർ ദിവസങ്ങളിലും
അവധി ദിവസങ്ങളിലും
” എന്നാൽ അയ്യപ്പനേ കണ്ടേക്കാം “
എന്ന വഴിപാടു വേണ്ടാന്നു വെക്കുക …
അയ്യപ്പന് നിങ്ങളെ കാണാനും
ച്ചിര സമയം വേണ്ടേ ?
ഒരഞ്ചു സെക്കന്റ്… വേണ്ടേ ..?
ആന്ധ്ര തമിഴ് നാട് ഇവിടെ നിന്നെല്ലാം
ഒത്തിരി കഷ്ടപ്പെട്ടു വരുന്നവർക്ക്
ഒരഞ്ചു സെക്കന്റ് കാണാൻ
സമയം കിട്ടിയില്ലേ കഷ്ടമല്ലേ …
രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളുടെ പടം ,
കരയുന്ന ,
പടം
ഇട്ട് വിലപിച്ചിട്ട് കാര്യമില്ല …
ആറും ഏഴും വയസ്സുള്ളവരെ
കൊടി പിടിപ്പിച്ചു നിർത്തുന്നതും
ശബരിമലയിലിട്ട് കഷ്ടപ്പെടുത്തുന്നതും
ബാല പീഡനമല്ലേ …
അവരെ ദുരുപയോഗം ചെയ്യുന്നത്
കോടതി ഇടപെടേണ്ട വിഷയമാണ് …
പരിഹാരം
അയ്യപ്പൻ തന്നെ പറയട്ടെ
ശരണമയ്യപ്പാ !
K N Yesodharan

Back to top button
error: