Social MediaTRENDING

കോട്ടയത്ത് കയറുകൊണ്ട് നിർമ്മിച്ച  ഭീമൻ നക്ഷത്രവും പുൽക്കൂടും ശ്രദ്ധയാകർഷിക്കുന്നു 

കോട്ടയം : അണ്ണാടിവയൽ കുരിശിൻ തൊട്ടിയിൽ കയറിൽ തീർത്ത ഭീമൻ നക്ഷത്രവും , അതിനുള്ളിലെ പൂൽകൂടും ജനശ്രദ്ധ പിടിച്ചുപറ്റുന്നു.
പാമ്പാടി – വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലാണ് വെള്ളൂർ അണ്ണാടിവയൽ കുരിശിൻ തൊട്ടിയിൽ
പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ  കയറുകൊണ്ട് നിർമ്മിച്ച വ്യത്യസ്തമായ ഭീമൻ നക്ഷത്രവും അതിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പൂൽകൂടുമുള്ളത്.
 9 ദിവസമായി രാവും പകലും എടുത്ത് കയറും, മുളംതണ്ടും , കോട്ടൺ തുണികളും ഉപയോഗിച്ചാണ് പ്ളാസ്റ്റിക് രഹിതമായ ഭീമൻ നക്ഷത്രം നിർമ്മിച്ചിരിക്കുന്നത്. 25 അടി പൊക്കവും, 14 അടി വീതിയുമായ ഉള്ള ഭീമൻ നക്ഷത്രം നിർമ്മിക്കുവാൻ 412 മുടി ഇഴ കയർ ആവശ്യമായി വന്നു.

Back to top button
error: