Social Media

  • മുന്‍ ഭര്‍ത്താവ് തന്നെ കുറിച്ച് മോശമായി സംസാരിക്കുമ്പോള്‍ അമതൃ പങ്കുവച്ച പോസ്റ്റ്; നീയൊരു രാജകുമാരിയെന്ന് കമന്റുകള്‍

    അടുത്തിടെ നടന്‍ ബാല വാര്‍ത്തകളില്‍ നിറഞ്ഞത് സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളുടെ പേരിലായിരുന്നു. ബാലയെ കുറിച്ച് പറയുമ്പോള്‍ ആദ്യം വരുന്ന ചോദ്യം മുന്‍ ഭാര്യ അമൃത സുരേഷിനെ സംബന്ധിച്ചാണ്. വിവാഹ മോചനത്തിന് ശേഷം പല അവസരങ്ങളിലും ബാല അമൃതയെ കുറിച്ച് മോശമായ പരമാര്‍ശം നടത്തിയതൊക്കെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വീണ്ടും. ഇന്നലെ മുതല്‍ പല യൂട്യൂബ് ചാനലുകളിലായി ബാല നല്‍കിയ അഭിമുഖങ്ങള്‍ വൈറലാവുകയാണ്. ബാലയ്ക്ക് ശേഷം അമൃത സുരേഷിന്റെ പങ്കാളിയായിരുന്ന ഗോപി സുന്ദറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എല്ലാം നവമാധ്യമങ്ങള്‍ ആഘോഷിച്ചു. എന്നാല്‍ ഇപ്പോള്‍ അമൃതയെ നേരിട്ട് ആക്രമിക്കും വിധമാണ് ബാലയുടെ കമന്റുകള്‍. അമൃതയുമായി വേര്‍പിരിയാനുണ്ടായ കാരണമെന്താണ് എന്ന് ചോദിച്ചപ്പോഴാണ് വളരെ മോശമായി ബാല പ്രതികരിച്ചത്. കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ അമൃതയെ ഞാന്‍ കണ്ടു പോയി എന്നും, ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് ചിന്തിച്ചു പോയി എന്നുമാണ് ബാല പറഞ്ഞത്. മകളെ കുറിച്ചും ഇമോഷണലായി സംസാരിക്കുന്നുമുണ്ട് എന്നാല്‍, ബാലയുടെ അപവാദ പ്രചരണങ്ങളോടൊന്നും ഒരിക്കലും അമൃത പ്രതികരിക്കാറില്ല.…

    Read More »
  • വളഞ്ഞങ്ങാനം വെള്ളച്ചാട്ടം: കോട്ടയം-കുമളി റൂട്ടിലെ ഏറ്റവും മനോഹരമായ കാഴ്ച !

    ചാര്‍ളി സിനിമയില്‍ ”കംപ്ലീറ്റ് മിനറല്‍സ് ആണ്…” എന്നു പറഞ്ഞ് ചാര്‍ളി വന്നുനില്‍ക്കുന്ന വെള്ളച്ചാട്ടം ഓര്‍മ്മിക്കുന്നുണ്ടോ?? നുരഞ്ഞുപതഞ്ഞുപതിക്കുന്ന ആ വെള്ളച്ചാട്ടത്തിന്റെ കാഴ്ച അങ്ങനെ മനസ്സില്‍നിന്നു പോകുന്ന ഒന്നല്ല… കോട്ടയം-കുമളി ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ഈ വഴി പോകുന്നവരുടെ ഒരു സ്ഥിരം സങ്കേതമാണ്. ഡിസംബറിലും മഴ കനത്തതോടെ നിറഞ്ഞുപതഞ്ഞൊഴുകി കാഴ്ചക്കാരെയും സഞ്ചാരികളെയും കൊതിപ്പിച്ചുനില്‍ക്കുകയാണ് വളഞ്ഞങ്ങാനം. സഞ്ചാരികള്‍ക്കിടയില്‍ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം എന്നാണ് അറിപ്പെടുന്നതെങ്കിലും പ്രദേശിവാസികള്‍ക്കിത് ‘നിന്നുമുള്ളി’ വെള്ളച്ചാട്ടമാണ്. പാറക്കെട്ടുകളില്‍ നിന്നും ആര്‍ത്തലച്ച് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കോട്ടയം-കുമളി റൂട്ടിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. ദൂരെ നിന്നുതന്നെ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരശബ്ദം കേള്‍ക്കുന്നതിനാല്‍ കാത്തിരിക്കുന്ന കാഴ്ച സ്ഥിരം സഞ്ചാരികള്‍ക്കു നല്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരു വെള്ളച്ചാട്ടം കണ്മുന്നില്‍ വന്നെത്തുന്ന കാഴ്ചാനുഭവമാണ് ഈ റൂട്ടില്‍ ആദ്യമായി പോകുന്നവരുടെ മുന്നിലെത്തുന്നത്. 75 അടി ഉയരത്തില്‍ നിന്നുമാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്. വേനലില്‍ ജീവനറ്റുപോകുമെങ്കിലും മഴ പെയ്തു തുടങ്ങിയാല്‍ വളഞ്ഞങ്ങാനത്തിനും ജീവന്‍വയ്ക്കും. പതഞ്ഞുപതഞ്ഞു താഴേക്ക് പതിക്കുന്ന കാഴ്ച കാണുവാന്‍ ദിവസേന നൂറുകണക്കിന് സഞ്ചാരികള്‍…

    Read More »
  • പത്ത് ലക്ഷത്തിന്റെ ശസ്ത്രക്രിയ സൗജന്യമായി നല്‍കി മമ്മൂട്ടി

    മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി നിരവധി ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. താരത്തിന്റെ കാരുണ്യം നിരവധി പേര്‍ക്ക് കൈത്താങ്ങായിട്ടുണ്ട്. രോഗികള്‍ക്കും നിരാലംബരായവരെയും ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ക്കുമെല്ലാം താരം പുതുജീവിതം സമ്മാനിച്ചിട്ടുണ്ട്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് താരം തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ അക്കാര്യങ്ങളൊന്നും മാധ്യമങ്ങളില്‍ നിറയാറില്ല ഇപ്പോഴിതാ മുന്‍മന്ത്രി ജോസ് തെറ്റയില്‍ താരത്തിന്റെ നന്മ മനസ്സ്  സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഹൃദ്യോഗം കാരണം പ്രയാസത്തിലായ നിര്‍ധന കുടുംബത്തിന് ചികിത്സാ സഹായമായി മമ്മൂട്ടി 10 ലക്ഷം രൂപ നല്‍കിയ കാര്യമാണ് ജോസ് തെറ്റയില്‍ പങ്കുവച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നല്‍കിയ ശേഷം, അതില്‍ വലിയ അസാധാരണത്വം കാണാത്ത,  ഒരു വലിയ മനുഷ്യസ്‌നേഹിയാണ് മമ്മൂട്ടിയെന്നാണ് അദ്ദേഹം പറയുന്നത്. ഞാന്‍ അറിഞ്ഞ മമ്മൂട്ടി എന്നു പറഞ്ഞാണ് ജോസ് തെറ്റയിലിന്റെ ഹൃദ്യമായ കുറിപ്പ്. ഇങ്ങനെയും ചില മനുഷ്യര്‍ ഉണ്ട്…. ഒരു കൈ ചെയ്യുന്നത് മറുകൈ…

    Read More »
  • നമ്മൾ പ്രതിമ നിർമ്മിച്ച് ഭക്തരെ വാർക്കുന്നു; അവർ സ്റ്റേഡിയങ്ങൾ നിർമ്മിച്ച് പ്രതിഭകളെ വളർത്തുന്നു

    ഖത്തറിൽ 8 ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ ചെലവാക്കിയത് 650 കോടി യു എസ് ഡോളർ. ബ്രസീലിൽ മാറക്കാന സ്റ്റേഡിയത്തിന് 2013 ലെ കണക്കനുസരിച്ച് ചെലവായത് 114 കോടി യു എസ് ഡോളർ.        2030 ലെ ഫിഫ ലോകകപ്പ് ആതിയേത്വം സ്വപ്നം കാണുന്ന മൊറോക്കോ 93000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്നാമത്തെ വലിപ്പമേറിയ കാസാ ബ്ലാങ്കാ സ്റ്റേഡിയത്തിൻ്റെ പണിപ്പുരയിലാണ്.        ഇങ്ങ് ഇന്ത്യയിൽ 2930 കോടി ചെലവിട്ട് സർദാർ പട്ടേൽ ഏകതപ്രതിമ, അയോധ്യയിലെ വരാൻ പോകുന്ന രാമ പ്രതിമയ്ക്ക് ചെലവിടുന്നത് 2500 കോടി, ഹൈദരാബാദിലെ തുല്യത്യാ പ്രതിമയ്ക്ക് ചെലവ്1000 കോടി.. അങ്ങനെയങ്ങനെ …        നമ്മൾ പ്രതിമ നിർമ്മിച്ച് ഭക്തരെ വാർക്കുന്നു. അവർ സ്റ്റേഡിയങ്ങൾ നിർമ്മിച്ച് പ്രതിഭകളെ വളർത്തുന്നു. ഫലമോ ഇന്ത്യയെക്കാൾ GDP റാങ്കിംഗിൽ പിന്നിലുള്ള കഷ്ടിച്ച് കേരള ത്തിൻ്റെ ജനസംഖ്യ മാത്രമുള്ള മൊറോക്കോയടക്കമുള്ള രാജ്യങ്ങൾ ലോകകപ്പിൻ്റെ ക്വാർട്ടറിൽ കളിക്കുന്നു. നമ്മൾ…

    Read More »
  • അ‍ഞ്ച് മണിക്കൂര്‍ കായല്‍ യാത്ര, നാടൻ ഭക്ഷണവും കാഴ്ചകളും; ഹിറ്റായി ‘സീ അഷ്ടമുടി ബോട്ട്’

    ഹിറ്റായി സീ അഷ്ടമുടി ബോട്ട്.പേരുപോലെ തന്നെ കണ്‍നിറയെ അഷ്ടമുടി കായലിന്‍റെ കാഴ്ചകള്‍ കണ്ട്, മണ്‍റോ തുരുത്തും കല്ലടയാറും സാബ്രാണിക്കൊടിയും കണ്ട് ഒരു പകല്‍ ചിലവഴിച്ച്‌ മടങ്ങിയെത്തുന്നതാണ് യാത്ര. സംസ്ഥാന ഗജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സീ അഷ്ടമുടി ബോട്ട് യാത്ര ഏറ്റവും ചുരുങ്ങിയ ചെലവില്‍ അഷ്ടമുടി കായലും മറ്റ് അനുബന്ധ ജലാശയങ്ങളും കാണാൻ  സാധാരണക്കാരായ യാത്രക്കാരെ സഹായിക്കുന്ന ഒന്നാണ്. എല്ലാ ദിവസവും രാവിലെ 11.30 മണിക്ക് കൊല്ലം ബോട്ട് ജെട്ടിയില് നിന്നും ബോട്ട് യാത്ര ആരംഭിക്കും. ഇവിടുന്ന് അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര ബോട്ട് ജെട്ടി വഴി കോയിവിളയിലെത്തും തുടര്‍ന്ന് കല്ലടയാറ്റിലൂടെ കണ്ണങ്കാട്ടുകടവ് (മണ്‍റോത്തുരുത്ത്), പെരുങ്ങാലം ധ്യാനതീരം, ഡച്ചുപള്ളി, പെരുമണ്‍ പാലം, കാക്കത്തുരുത്തു വഴി പ്രാക്കുളം സാമ്ബ്രാണിക്കൊടിയിലെത്തും. സാബ്രാണിക്കൊടിയില്‍ ഒരു മണിക്കൂര്‍ സമയം സഞ്ചാരികള്‍ക്ക് ചെലവഴിക്കാൻ കഴിയുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അഷ്ടമുടി കായലിന്‍റെ നടുവിലെ തുരുത്തായ സാമ്ബ്രാണിക്കൊടി പ്രാക്കുളത്തിന്റെ തെക്കേയറ്റത്താണുള്ളത്. ഈ തുരുത്തില്‍ അരയ്ക്കൊപ്പം വെള്ളത്തിലിറങ്ങി നില്‍ക്കാനും നീന്താനും സാധിക്കും.കായലിനു നടുവിലെ ഈ…

    Read More »
  • ദേവസ്വം വരുമാനം സര്‍ക്കാറിലേക്കോ; ശബരിമലയിലെ ആകെ ചിലവ് എത്രയാണ്?

    നമ്മളിൽ പലർക്കും അറിയാത്ത കാര്യങ്ങൾ ഒരു വ്യക്തതക്കു വേണ്ടി അറിയിച്ചുകൊള്ളുന്നു. അതിൽ ആദ്യം തന്നെ എന്താണ് ദേവസ്വം എന്ന് മനസ്സിലാക്കാം. 1. എന്താണ് ദേവസ്വം ? പതിനേഴാം നൂറ്റാണ്ടിൽ കേരളത്തിൽ രാജാവ് വസ്തുവഹകളെ മൂന്നായി തരം തിരിച്ചു. അത് ഇപ്രകാരമാണ്- രാജസ്വം, ബ്രഹ്‌മസ്വം , ദേവസ്വം. രാജസ്വം രാജാവിന്റെ സ്വത്ത് , ബ്രഹ്‌മസ്വം ബ്രാഹ്മണന്റെ സ്വത്ത് , ദേവസ്വം ദേവന്റെ സ്വത്ത്. 2.ദേവസ്വം വരുമാനം സർക്കാരിലേക്ക് മാറ്റാൻ പറ്റുമോ ? ഒരു നയാ പൈസ പോലും സർക്കാരിന് ദേവസ്വത്തിൽ നിന്നും എടുക്കാൻ കഴിയില്ലാ. സർക്കാരിന് വേണമെങ്കിൽ കേരളട്രഷറി ബാങ്കിൽ നിന്നും ലോൺ എടുക്കാം. എന്നാൽ അത് നിശ്ചിത കാലാവധിക്ക് ഉള്ളിൽ അടച്ചു തീർക്കേണ്ടതും മറ്റു ബാങ്കുകളേക്കാൾ പലിശ കൂടുതലും ആയിരിക്കും. ഇത് ഹൈ കോടതിയുടെ അനുമതിയോടെ മാത്രമേ പറ്റുകയുമുള്ളൂ. മറ്റു സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഈ ബാങ്കിൽ നിന്നും ലോൺ ലഭിക്കില്ല. 3; ദേവസ്വം ബോർഡിന് ക്ഷേത്രങ്ങൾ കൈവശപ്പെടുത്താൻ കഴിയുമോ ?…

    Read More »
  • വീടിന് അപേക്ഷിച്ചു; കക്കൂസിന് ഫണ്ട് വന്നു

    ചിത്രത്തിൽ കാണുന്നയാൾ ഒരു മേസ്തിരിയാണ്, പേര് സഹ്ദിയോ റാം… ഝാർഖണ്ടിലെ ഒരു ഗ്രാമത്തിലാണ് റാം കഴിയുന്നത്… എവിടെയാണ് കഴിയുന്നതെന്നോ? പിറകിൽ കാണുന്ന കെട്ടിടമില്ലേ, അവിടെ… അതൊരു കക്കൂസയാണ്…. കഴിഞ്ഞ അഞ്ചു കൊല്ലങ്ങളായി ഈ മേസ്തിരി അവിടെ കഴിയുകയാണ്… സ്വന്തമായി ഉണ്ടായിരുന്ന വീട് തകർന്നു പോയിരുന്നു. പിന്നീട് നിരവധി അപേക്ഷകൾ കൊടുത്തു… ഇനിയാണ് ക്രൂരമായ ഫലിതം കിടക്കുന്നത്… കെട്ടിടം പണിയാനുള്ള ഫണ്ട് ഗ്രാമത്തിലേക്ക് അനുവദിക്കപ്പെട്ടതേയില്ല. പകരം ശോചനാലയം അഥവ് കക്കൂസ് പണിയാനുള്ള ഫണ്ട് വന്നു. വാർഡ് മെംബർക്ക് അലിവ് തോന്നിയതിനാൽ റാമിന് വലിയ ഒരു കക്കൂസ് പണിതു കൊടുത്തു… അതാണ് റാമിന്റെ toilet cum bed room… റാം ഒരു ദളിതനാണ്…. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ മനുവാദ ക്രമത്തിൽ ദളിതന് ഇതിനപ്പുറം അർഹതയില്ല…. രാമന്റെ പേരു കൊണ്ട് മാത്രം ഫാസിസ്റ്റ് ലോകത്തിൽ ഹിന്ദുത്വ സർക്കാരുകൾ സഹായിക്കും എന്നു കരുതിയിട്ടുണ്ടെങ്കിൽ അത് ശുദ്ധ അബദ്ധമാണ്… ഇന്ത്യ മൂന്നാം സാമ്പത്തിക രാഷ്ട്രമാവും എന്നും ഓഹരി വില കുതിച്ചുയരുന്നു…

    Read More »
  • ചായ ആവറേജ്, കൃത്യ സമയത്ത് ഭക്ഷണം, ഉച്ചയ്ക്കുള്ള ഊണിനൊപ്പം വലിയ അയലയോ അഞ്ച് മത്തി പൊരിച്ചതോ! ‘ജയില്‍ റിവ്യൂ’വുമായി അകത്തുപോയ യുട്യൂബര്‍

    ‘നാടന്‍ ബ്ലോഗര്‍’ എന്ന യുട്യൂബ് ചാനല്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ ചെയ്തതിന് അറസ്റ്റിലായ യുട്യൂബറുടെ രസകരമായ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജയിലിലായ യുട്യൂബറുടെ ജയില്‍ ദിനചര്യകളെക്കുറിച്ചുള്ള വീഡിയോയാണ് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ നവംബര്‍ 6നാണ് പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി അക്ഷജിനെ(21) എക്‌സൈസ് പിടികൂടുന്നത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ ചിത്രീകരിച്ചു യുട്യൂബ് ചാനല്‍ വഴി പ്രചരിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അക്ഷജിന്റെ വീട് എക്‌സൈസ് റെയ്ഡ് ചെയ്യുകയായിരുന്നു. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, നോയ്‌സ് റിഡക്ഷന്‍ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതിനും ഉപയോഗിച്ച ലാപ്‌ടോപ്പ് എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ അനധികൃതമായി വൈന്‍ നിര്‍മ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റര്‍ വാഷും 5 ലിറ്റര്‍ വൈനും കൂടി യുവാവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ അക്ഷജിനെ കോടതി റിമാന്‍ഡ് ചെയ്തു. പത്തുദിവസത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയ അക്ഷജ് ആദ്യം ചെയ്തത് ജയിലിലെ…

    Read More »
  • കേക്കും വൈനും ഷോപ്പിംഗും; ബാംഗ്ലൂരിലെ ക്രിസ്തുമസ് വേറെ ലവലാണ് !

    വര്‍ഷത്തില്‍ മറ്റൊരു സമയത്തും കാണാനാകാത്ത ബാംഗ്ലൂരിനെയാണ് ക്രിസ്മസ് സീസണില്‍ ഇവിടെ നിങ്ങള്‍ കാണുക. മൊത്തത്തില്‍ ഒരു വെക്കേഷൻ മൂഡും ആഘോഷങ്ങളും നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷമാണ് ബാംഗ്ലൂര്‍ ക്രിസ്മസിനുള്ളത്. വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന തരത്തില്‍ അലങ്കാരങ്ങളും ആഘോഷങ്ങളും ഫെസ്റ്റിവലും ഒക്കെയായി ആഴ്ചകള്‍ക്കു മുൻപേ തന്നെ ഇവിടെ ഒരുക്കങ്ങള്‍ തുടങ്ങും. ചര്‍ച്ച്‌ സ്ട്രീറ്റും ബ്രിഗേഡ് റോഡും എംജി റോഡും ഉള്‍പ്പെടെ ബാംഗ്ലൂരിലെ ആഘോഷങ്ങളുടെ കേന്ദ്രങ്ങളെല്ലാം ഇപ്പോള്‍ തന്നെ ക്രിസ്മസ് ലഹരിയിലേക്ക് എത്തിയിട്ടുണ്ട്. വഴിനീളെയുള്ള അലങ്കാരങ്ങളും നൈറ്റ് പാര്‍ട്ടികളും മത്സരങ്ങളുമെല്ലാമായി ബാംഗ്ലൂരുകാരും ക്രിസ്മസിനെ സ്വീകരിക്കാനെത്തി. ഇതാ ബെംഗളുരു ക്രിസ്മസ് എങ്ങനെയൊക്കെ അടിച്ചുപൊളിക്കാമെന്ന് നോക്കാം. 1. ക്രിസ്മസ് സ്ട്രീറ്റുകള്‍ ബാംഗ്ലൂരിലെ പ്രധാന സ്ട്രീറ്റുകളും റോഡുകളും ക്രിസ്മസ് സീസണ്‍ എത്തുമ്ബോള്‍ തന്നെ ഫെസ്റ്റിവല്‍ മോഡിലേക്ക് എത്തും. നക്ഷത്രങ്ങള്‍ തൂര്രിയും പുല്‍ക്കൂടിന്‍റെയും മഞ്ഞുമലകളുടെയും ക്രിസ്മസ് പാപ്പയുടെയും ഒക്കെ രൂപത്തില്‍ തെരുവുകള്‍ മുഴുവനും ഇപ്പോള്‍തന്നെ അലങ്കരിച്ചു കഴിഞ്ഞു. നക്ഷത്രങ്ങളുെ വൈകുന്നേരങ്ങളില്‍ ലൈറ്റുകള്‍ മുഴുവൻ തെളിയിച്ചു കഴിയുമ്ബോഴേക്കും ഒരു യൂറോപ്യൻ രാജ്യത്തില്‍ എത്തിയ…

    Read More »
  • മൃഗ സംരക്ഷണ  സംരംഭങ്ങളുടെ നിയന്ത്രണം മൃഗസംരക്ഷണവകുപ്പിനെ   അല്ലേ ഏൽപ്പിക്കേണ്ടത്!?

    കോട്ടയം ജില്ലയിൽ നിന്ന് 2005 ൽ പാലക്കാട് ജില്ലയിലെ മംഗലം ഡാമിനടുത്ത് മൂന്നര ഏക്കർ സ്ഥലം വാങ്ങി കുടിയേറിയതാണ് ജോയിയും കുടുംബവും.  ഭാര്യ ടീച്ചർ ആയ ലിന്നി. മക്കൾ :അഞ്ജലി,  അമൽ ,എമിൽ. മൂന്നര ഏക്കറിൽ  റബ്ബർ ഒഴിച്ചുള്ള എല്ലാ കൃഷിയും ചെയ്തു .തെങ്ങ്, കമുക്, ജാതി ,കുരുമുളക് , പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ.അങ്ങനെ മനസ്സിൽ തോന്നിയ എല്ലാ  കൃഷിയും. അവിടെ എല്ലാവരും ചെയ്യുന്നതുപോലെ ആട് കൃഷി തുടങ്ങി .തൊട്ടടുത്ത്‌ ഫോറസ്റ്റ് .വലിയ  മിനക്കേടോ, ചിലവോ ഇല്ല .   അഴിച്ചുവിട്ടാൽ കാട്ടിൽ മേഞ്ഞുനടന്ന് വയറുനിറച്ച് ആടുകൾ മടങ്ങും. എണ്ണം 40 വരെ എത്തി .. ആടുകളുടെ മണംപിടിച്ച് പുലി കുടുംബം  എത്തിത്തുടങ്ങി. ആ ടുകളുടെ എണ്ണം  ദിവസേന കുറഞ്ഞു കുറഞ്ഞു വന്നു .അതോടെ ആടുവളർത്തൽ നിർത്തി . ചെറുപ്പം മുതൽ പശു വളർത്തലും, കൃഷിയും ഒക്കെ ഇഷ്ടമായിരുന്നു ലിന്നിക്കും,ജോയിക്കും .  ഉടനടി വരുമാനം കിട്ടുന്ന പശുവളർത്തൽ തുടങ്ങാൻ അവർ തീരുമാനിച്ചു. പ്രധാന  വരുമാനം…

    Read More »
Back to top button
error: