TRENDING
-
ട്രംപിന്റെ ഏറ്റവും പുതിയ കുടിയേറ്റ നിയന്ത്രണം ഇന്ത്യയൂടെ ഐടി മേഖലയ്ക്ക് തിരിച്ചടിയാകുമോ? ; എച്ച് 1ബി വിസയ്ക്ക് നിരക്ക് 100,000 ഡോളറാക്കി കൂട്ടി ; 10 ലക്ഷം ഡോളറിന് ‘ഗോള്‍ഡ് കാര്‍ഡ്’ വിസയും
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് തീരുവ 50 ശതമാനം ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യാക്കാര്‍ അടക്കം അനേകം വിദേശികളെ ബാധിക്കുന്ന അടുത്ത തീരുമാനത്തിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെച്ചു.വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന എച്ച് -1ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളര്‍ ആക്കിയാണ് ഉയര്‍ത്തിയത്. കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ബിരുദം ആവശ്യമുള്ള എച്ച്1ബി വിസകള്‍, ടെക് കമ്പനികള്‍ക്ക് നികത്താന്‍ ബുദ്ധിമുട്ടുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കുള്ളതാണ്. എച്ച1 ബി വിസ പലപ്പോഴും പ്രതിവര്‍ഷം 60,000 ഡോളര്‍ വരെ കുറഞ്ഞ വിലയ്ക്ക് ജോലി ചെയ്യാന്‍ തയ്യാറുള്ള വിദേശ തൊഴിലാളികള്‍ക്കുള്ള ഒരു പൈപ്പ്‌ലൈന്‍ ആണെന്ന് വിമര്‍ശകര്‍ പറയുന്നു. ഇത് സാധാരണയായി യുഎസ് ടെക്നോളജി തൊഴിലാളികള്‍ക്ക് നല്‍കുന്ന 100,000 ഡോളറിലധികം ശമ്പളത്തേക്കാള്‍ വളരെ കുറവാണ്. എച്ച്-1ബി സ്‌പോട്ടുകള്‍ പലപ്പോഴും എന്‍ട്രി ലെവല്‍ ജോലികളിലേക്കാണ് പോകുന്നത്. പല യുഎസ് കമ്പനികളും ഇന്ത്യയിലെ വിപ്രോ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടാറ്റ തുടങ്ങിയ കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ക്കും യുഎസിലെ ഐബിഎം, കോഗ്നിസന്റ് തുടങ്ങിയ കണ്‍സള്‍ട്ടിംഗ്…
Read More » -
ഒമാന്റെ ബൗളിംഗിനെതിരേ പൊരുതി നിന്ന് ഇന്ത്യയ്ക്കായി തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി ; ടി20-യില്‍ ഇന്ത്യക്കായി സിക്‌സറുകളിലും ഫിഫ്റ്റി ; വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജുസാംസണ്‍
ഏഷ്യാ കപ്പ് 2025-ല്‍ ഒമാനെതിരെ തകര്‍പ്പന്‍ ബാറ്റിംഗുമായി സഞ്ജു സാംസന്റെ പ്രകടനം. ബാറ്റ് ചെയ്തുകൊണ്ട് സഞ്ജു സാംസണ്‍ ഇന്ത്യക്ക് വേണ്ടി ശക്തമായി തിരിച്ചുവന്നു. കഴിഞ്ഞ ടൂര്‍ണ മെന്റിലെ മൂന്ന് മത്സരങ്ങളിലും കളിച്ച സഞ്ജു, മൂന്നാം നമ്പറില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഇന്ത്യക്ക് വേണ്ടി തന്റെ മൂന്നാമത്തെ ടി20 അര്‍ദ്ധ സെഞ്ച്വറി നേടി. ശുഭ്മാന്‍ ഗില്‍ 5 റണ്‍സിന് പുറത്തായതിന് ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്. തുടക്കത്തില്‍ വേഗത കുറഞ്ഞെങ്കിലും, ഒമാന്റെ മികച്ച ബൗളിങ്ങിനെ അതിജീവിച്ച് സഞ്ജു തന്റെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. അബുദാബിയിലെ ഈര്‍പ്പമുള്ള വൈകുന്നേരത്തില്‍, 41 പന്തുകളില്‍ നിന്നാണ് സഞ്ജു തന്റെ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മൂന്ന് ഫോറുകളും മൂന്ന് സിക്‌സറുകളും അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ബൗണ്ടറിക്ക് മുകളിലൂടെ നിരവധി സിക്‌സറുകള്‍ അടക്കമുള്ള ശക്തമായ ഷോട്ടുകള്‍ കളിച്ചുകൊണ്ട് ഇന്ത്യന്‍ ബാറ്റിംഗിനെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ സഞ്ജു ഒരു പ്രധാന പങ്ക് വഹിച്ചു. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ…
Read More » -
183 ലിറ്റർ ശേഷിയിലുള്ള പുതിയ സിംഗിൾ ഡോർ ഫ്രിഡ്ജ് ശ്രേണിയുമായി സാംസങ്
കൊച്ചി: പുതിയ സിംഗിൾ ഡോർ റഫ്രിജറേറ്റർ ശ്രേണി അവതരിപ്പിച്ച് സാംസങ്. 183 ലിറ്റർ ശേഷിയിലുള്ള എട്ട് പുതിയ മോഡലുകളാണ് പുറത്തിറക്കുന്നത്. ബെഗോണിയ, വൈൽഡ് ലിലി എന്നീ രണ്ട് പൂക്കൾ ആസ്പദമാക്കിയ ഡിസൈൻ മാതൃകകൾ ചുവപ്പ്, നീല നിറങ്ങളിൽ ലഭ്യമാണ്. ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ എൻർജി റേറ്റിങ്ങോടുകൂടിയ ഇവ സ്റ്റൈലും ദീർഘായുസും ഒരുമിച്ച് വാഗ്ദാനം ചെയ്യുന്നു. പുതിയ ഫ്രിഡ്ജുകൾ ആധുനിക ഇന്ത്യൻ വീടുകളിലെ അടുക്കളകളുടെ സൗന്ദര്യം കൂട്ടാനായി രൂപകല്പന ചെയ്തതാണ്. സ്‌റ്റൈലൻ ഡോർ ഡിസൈൻ, ബാർ ഹാൻഡിൽ എന്നിവ പ്രീമിയം ലുക്ക് നൽകുന്നു. ഇന്ത്യൻ ഉപഭോക്താക്കൾ സ്റ്റൈലിനും കരുത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നുവെന്നും ഫ്ളോറൽ ഡിസൈൻ മോഡലുകൾ തങ്ങളുടെ സിംഗിൾ ഡോർ വിറ്റുവരവിന്റെ 70 ശതമാനത്തിന് മുകളിൽ സംഭാവന ചെയ്യുന്നുവെന്നും സാംസങ് ഇന്ത്യയിലെ ഡിജിറ്റൽ അപ്ലയൻസസ് വിഭാഗം വൈസ് പ്രസിഡന്റ് ഘുഫ്രാൻ ആലം പറഞ്ഞു. പ്രായോഗികമായ നിരവധി സവിശേഷതകളും പുതിയ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 വർഷത്തെ വാറന്റിയുള്ള ഡിജിറ്റൽ ഇൻവർട്ടർ കമ്പ്രസർ…
Read More » -
കൊച്ചിയുടെ സ്പേസ് വൺ ഇനി കൂടുതൽ നഗരങ്ങളിലേക്ക്, കോ-വർക്കിംഗ് സ്പേസ് ആശയത്തിന് വൻ സ്വീകാര്യത
കൊച്ചി: കോ-വർക്കിംഗ് ഇടങ്ങൾ ഒരുക്കുന്ന പ്രമുഖ സ്ഥാപനമായ സ്പേസ് വൺ (SpazeOne), ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കോ-വർക്കിംഗ് സ്പേസ് ആശയത്തിന് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. നാല് വർഷം മുൻപ് സംരംഭകരായ സിജോ ജോസും ജയിംസ് തോമസും ചേർന്ന് കൊച്ചിയിൽ തുടക്കമിട്ട സ്പേസ് വൺ, ഇതിനോടകം 70 കോടിയിലധികം രൂപയുടെ നിക്ഷേപം സ്വന്തമാക്കി. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലായി 5.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഓഫീസ് സ്ഥലങ്ങളാണ് ഇപ്പോൾ സ്പേസ് വൺ കൈകാര്യം ചെയ്യുന്നത്. “മാധ്യമങ്ങൾ, ബാങ്കിങ്, ഐടി സേവനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങൾക്ക് മെച്ചപ്പെട്ടതും എന്നാൽ ചെലവ് കുറഞ്ഞതുമായ ഓഫീസ് ഇടങ്ങൾ അത്യാവശ്യമാണ്. കോർപ്പറേറ്റുകൾ, വളരുന്ന സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസർമാർ തുടങ്ങി വലിയൊരു വിഭാഗം ഇപ്പോൾ ഞങ്ങളുടെ സേവനം തേടുന്നുണ്ട്,” സ്പേസ് വൺ സഹസ്ഥാപകനും ഡയറക്ടറുമായ സിജോ ജോസ് പറഞ്ഞു.…
Read More » -
ഏഷ്യ കപ്പിലെ ഷോയ്ക്ക് മുട്ടന്‍ പണി; പാകിസ്താനെതിരേ നടപടിക്ക് ഐസിസി; ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടി വിശദീകരണം ആവശ്യപ്പെട്ടു
ദുബായ്: ഏഷ്യകപ്പ് ടൂര്‍ണമെന്‍റിനിടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഐസിസി നടപടി വന്നേക്കും. മാച്ച് റഫറിയായിരുന്ന ആന്‍ഡി പൈക്റോഫ്റ്റിനെ നീക്കാന്‍ ഐസിസി വിസമ്മതിച്ചതിനെ തുടര്‍ന്ന് കളിക്കാര്‍ പ്രതിഷേധിച്ചതാണ് പ്രധാന കാരണം. പെരുമാറ്റച്ചട്ട ലംഘനവും മോശം കീഴ്വഴക്കവുമാണ് സൃഷ്ടിച്ചതെന്ന് ചൂണ്ടിക്കാട്ടി പിസിബിക്ക് ഐസിസി ഇമെയില്‍ അയച്ചു. പാക് താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിശ്ചയിച്ചിരുന്നതിലും വൈകിയാണ് പാക്–യുഎഇ മല്‍സരം ബുധനാഴ്ച ആരംഭിച്ചത്. ആവര്‍ത്തിച്ചുള്ള ചട്ടലംഘനമാണ് പിസിബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും പിസിബി കുറ്റക്കാരാണെന്നും മെയിലില്‍ ഐസിസി സിഇഒ സന്‍ജോങ് ഗുപ്ത വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൈക്റോഫ്റ്റ് പാക് കോച്ച് മൈക്ക് ഹസനെയും ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെയും കാണാനെത്തിയത് പാക് മീഡിയ മാനേജറായ നയീം ഗില്ലാനി വിഡിയോയില്‍ പകര്‍ത്തിയതും ഗുരുതര ചട്ടലംഘനമാണെന്നും ഇത് ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും ഐസിസി വ്യക്തമാക്കുന്നു. നിര്‍ണായക യോഗങ്ങളില്‍ മീഡിയ മാനേജര്‍മാരെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് ഐസിസിയുടെ ചട്ടം. എന്നാല്‍ മീഡിയ മാനേജറെ അകത്ത് കടത്താതെ കളിക്കാന്‍…
Read More » -
അണ്ടര്‍ 23 എഎഫ്‌സിയിലെ ബ്രൂണെയ്ക്ക് എതിരേയുള്ള ആ രണ്ട് ഗോളുകള്‍ ; ബ്‌ളാസ്‌റ്റേഴ്‌സ് താരം മുഹമ്മദ് ഐമനെ സീനിയര്‍ ടീമിലേക്ക് വിളിപ്പിച്ചു ; ഇന്ത്യന്‍ ഫുട്‌ബോളിന് പ്രതീക്ഷ വളരുന്നു
ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലായതോടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയെക്കുറിച്ചും ആശങ്കകള്‍ ഏറെയാണ്. എന്നാല്‍ കളി നടന്നാലും ഇല്ലെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിന് ഇത് നല്ലകാലമാണെന്നാണ് പലരും കരുതുന്നത്. പ്രത്യേകിച്ചും യുവതാരങ്ങള്‍ മികവോടെ കയറി വരുമ്പോള്‍. കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെ താരമായ മുഹമ്മദ് ഐമന്‍, എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ നേടിയ രണ്ടു ഗോളുകള്‍ക്ക് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ലോക ക്ലാസ്സ് ടച്ച് ഉണ്ടായിരുന്നതായിട്ടാണ് വിലയിരുത്തല്‍. ഐമന്റെ കൂടുതല്‍ കളികള്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ബ്രൂണൈക്കെതിരെ അദ്ദേഹം നേടിയ രണ്ട് ഗോളുകള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വര്‍ഷങ്ങളോളം ഓര്‍ക്കാന്‍ കഴിയുന്നതാണ്. ഈ മികച്ച പ്രകടനത്തിലൂടെ ഐമന് സിംഗപ്പൂരില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളി വന്നു. രാജ്യത്തെ ഫുട്‌ബോളിന്റെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ബ്രൂണെയ്ക്ക് എതിരേയുള്ള ഈ ഗോളുകള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പകരക്കാരനായി ഇറങ്ങിയായിരുന്നു ഈ പ്രകടനം. തന്റെ കളിയിലെ ഭയമില്ലാത്ത ശൈലിക്ക് ഐമന്‍ തന്റെ…
Read More »



