Breaking NewsBusiness

183 ലിറ്റർ ശേഷിയിലുള്ള പുതിയ സിംഗിൾ ഡോർ ഫ്രിഡ്ജ് ശ്രേണിയുമായി സാംസങ്

കൊച്ചി: പുതിയ സിംഗിൾ ഡോർ റഫ്രിജറേറ്റർ ശ്രേണി അവതരിപ്പിച്ച് സാംസങ്. 183 ലിറ്റർ ശേഷിയിലുള്ള എട്ട് പുതിയ മോഡലുകളാണ് പുറത്തിറക്കുന്നത്. ബെഗോണിയ, വൈൽഡ് ലിലി എന്നീ രണ്ട് പൂക്കൾ ആസ്പദമാക്കിയ ഡിസൈൻ മാതൃകകൾ ചുവപ്പ്, നീല നിറങ്ങളിൽ ലഭ്യമാണ്. ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ എൻർജി റേറ്റിങ്ങോടുകൂടിയ ഇവ സ്റ്റൈലും ദീർഘായുസും ഒരുമിച്ച് വാഗ്ദാനം ചെയ്യുന്നു.

പുതിയ ഫ്രിഡ്ജുകൾ ആധുനിക ഇന്ത്യൻ വീടുകളിലെ അടുക്കളകളുടെ സൗന്ദര്യം കൂട്ടാനായി രൂപകല്പന ചെയ്തതാണ്. സ്‌റ്റൈലൻ ഡോർ ഡിസൈൻ, ബാർ ഹാൻഡിൽ എന്നിവ പ്രീമിയം ലുക്ക് നൽകുന്നു. ഇന്ത്യൻ ഉപഭോക്താക്കൾ സ്റ്റൈലിനും കരുത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നുവെന്നും ഫ്ളോറൽ ഡിസൈൻ മോഡലുകൾ തങ്ങളുടെ സിംഗിൾ ഡോർ വിറ്റുവരവിന്റെ 70 ശതമാനത്തിന് മുകളിൽ സംഭാവന ചെയ്യുന്നുവെന്നും സാംസങ് ഇന്ത്യയിലെ ഡിജിറ്റൽ അപ്ലയൻസസ് വിഭാഗം വൈസ് പ്രസിഡന്റ് ഘുഫ്രാൻ ആലം പറഞ്ഞു.

Signature-ad

പ്രായോഗികമായ നിരവധി സവിശേഷതകളും പുതിയ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 വർഷത്തെ വാറന്റിയുള്ള ഡിജിറ്റൽ ഇൻവർട്ടർ കമ്പ്രസർ ശബ്ദരഹിതവും കുറഞ്ഞ വൈദ്യുതി ഉപയോഗവുമുള്ള പ്രവർത്തനം ഉറപ്പാക്കുന്നു. സ്റ്റബിലൈസർഫ്രീ ഓപ്പറേഷൻ മൂലം വൈദ്യുതി മാറ്റങ്ങൾ സംഭവിച്ചാലും ഫ്രിഡ്ജ് സുരക്ഷിതമായി പ്രവർത്തിക്കും. അകത്തെ എൽഇഡി ലൈറ്റ് കൂടുതൽ പ്രകാശവും കുറഞ്ഞ വൈദ്യുതി ചെലവും ഉറപ്പു നൽകുന്നു. 175 കിലോ വരെ ഭാരം താങ്ങുന്ന ടഫൻഡ് ഗ്ലാസ് ഷെൽഫ് ഭാരമുള്ള പാത്രങ്ങളും സുരക്ഷിതമായി വയ്ക്കാൻ സഹായിക്കുന്നു. ചില മോഡലുകളിൽ ഉള്ള 11.8 ലിറ്റർ ബേസ് സ്റ്റാൻഡ് ഡ്രോയറിൽ ഉള്ളി, ഉരുളക്കിഴങ്ങ് പോലുള്ള സാധനങ്ങൾ സൂക്ഷിക്കാം.

ത്രീ സ്റ്റാർ മോഡലുകൾക്ക് 19,999 രൂപ മുതലും ഫൈവ് സ്റ്റാർ മോഡലുകൾക്ക് 21,999 രൂപ മുതലുമാണ് വില. സ്റ്റൈലിഷ് ഡിസൈനും ദീർഘായുസുള്ള പ്രവർത്തനവും ഒരുമിച്ച് നൽകിക്കൊണ്ട് ഇന്ത്യൻ വീടുകളുടെ ദൈനംദിന ജീവിതം കൂടുതൽ എളുപ്പമാക്കുകയാണ് സാംസങ് ലക്ഷ്യമിടുന്നത്.

Back to top button
error: