TRENDING
-
പാകിസ്താന്‍ ഇനി ഇന്ത്യക്കെതിരേ ജയിക്കണമെങ്കില്‍ അസിം മുനീറും പിസിബി ചെയര്‍മാനും ബാറ്റിംഗിന് ഇറങ്ങണം; അമ്പയറായി മുന്‍ പാക് സുപ്രീം കോടതി ജസ്റ്റിസും വരണം: തോല്‍വിക്കു പിന്നാലെ പരിഹാസവുമായി ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരായ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു പിന്നാലെ പാക് ക്രിക്കറ്റ് ടീമിനെയും സര്‍ക്കാരിനെയും പരിഹസരിച്ച് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി, സൈനിക മേധാവി അസിം മുനീര്‍ എന്നിവരെ പരിഹസിച്ചാണ് ജയിലിലുള്ള ഇമ്രാന്‍ രംഗത്തുവന്നത്. ഇന്ത്യക്കെതിരേ പാകിസ്താനു വിജയിക്കണമെങ്കില്‍ നഖ്‌വിയെയും മുനീറിനെയും ഓപ്പണിംഗില്‍ ഇറക്കണമെന്നായിരുന്നു ഇമ്രാന്റെ പരിഹാസം. ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തിലും ഇന്ത്യ മികച്ച രീതിയില്‍ പാകിസ്താനെ തോല്‍പിച്ചതോടെയാണു കടുത്ത ഭാഷയിലുള്ള പരിഹാസം. പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രികൂടിയായ ഇമ്രാന്റെ സഹോദരി അലീമ ഖാന്‍ ആണ് ഇമ്രാനെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹത്തിന്റെ വാക്കുകള്‍ വെളിപ്പെടുത്തിയത്. അസിം മുനീറും നഖ്‌വിയും ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായി ഇറങ്ങുന്നതിനൊപ്പം മുന്‍ പാക് ചീഫ് ജസ്റ്റിസ് ക്വാസി ഫയീസ് ഇസയും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജ എന്നിവര്‍ അംപയര്‍മാരായും വരണമെന്നും അവര്‍ പറഞ്ഞു. തേഡ് അംപയറായി ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സര്‍ഫറാസ് ഡോഗറും എത്തണമെന്ന അലീമ കൂട്ടിച്ചേര്‍ത്തു.…
Read More » -
കളി ശോകം! ബംഗ്ലാദേശിനെതിരേ സഞ്ജു ബെഞ്ചിലിരിക്കും; പകരം ജിതേഷ് ശര്‍മ; ബൗളിംഗിലും മാറ്റം; സാധ്യതാ ടീം ഇങ്ങനെ
ദുബായ്: ഏഷ്യ കപ്പില്‍ പാകിസ്താതെ തകര്‍ത്തശേഷം ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയ ബംഗ്ലാദേശിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ചെറിയ പണിയുമായിട്ടായിരിക്കും ഇന്ത്യ ഇറങ്ങുകയെന്നും അതില്‍ പണികിട്ടുക സഞ്ജുവിനായിരിക്കുമെന്നുമാണ് വിവരം. അഫ്ഗാനിസ്താനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയ ബംഗ്ലാ കടുവകള്‍ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയെ അട്ടിമറിക്കുകയും ചെയ്തിരുന്നു. ഇനി ഇന്ത്യയെയും ഞെട്ടിക്കാനൊരുങ്ങുകയാണ് ലിറ്റണ്‍ ദാസിന്റെ ടീം. അവരെ വില കുറച്ചു കണ്ടാല്‍ ഇന്ത്യക്കു എട്ടിന്റെ പണി തന്നെ കിട്ടിയേക്കും. ബംഗ്ലാദേശുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ വലിയ അഴിച്ചു പണികള്‍ക്കൊന്നും കോച്ച് ഗൗതം ഗംഭീര്‍ തുനിഞ്ഞേക്കില്ല. എന്നാല്‍ ബാറ്റിങിലും ബൗളിങിലും ഓരോ മാറ്റങ്ങള്‍ വരുത്തിനിടയുണ്ട്. ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ അഭിഷേക് ശര്‍മയ്ക്കൊപ്പം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഓപ്പണിങില്‍ തുടരും. ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങളിലെ ചെറിയ സ്‌കോറുകളുടെ പേരില്‍ ഗില്ലിന്റെ ഇലവിനെ സ്ഥാനം നേരത്ത ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്താനെതിരായ തകര്‍പ്പന്‍ ഇന്നിങ്സിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്…
Read More » -
പുതിയ ജിഎസ്ടി 2.0 വന്‍നേട്ടമാകുമെന്ന് വിലയിരുത്തല്‍ ; നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ അമുല്‍, മദര്‍ ഡയറി ഉല്‍പ്പന്നങ്ങളായ പാല്‍, വെണ്ണ, നെയ്യ്, പനീര്‍, ചീസ് എന്നിവയുടെ വില കുറച്ചു
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ ജിഎസ്ടി നയം വന്നത് അനേകം സാധനങ്ങളുടെ വില കുറയാന്‍ കാരണമാകും. പ്രധാനമായും പാലും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കുമാണ് ഇതിന്റെ ഏറ്റവും വലിയ ഗുണമുണ്ടാകുക. സെപ്റ്റംബര്‍ 3-ന് നടന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ തീരുമാനപ്രകാരം, പാല്‍, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) സെപ്റ്റംബര്‍ 22 മുതല്‍ കുറഞ്ഞിരിക്കെ അതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കി മദര്‍ ഡയറിയും അമുലും. യുഎച്ച്ടി പാല്‍, പനീര്‍, നെയ്യ്, വെണ്ണ, ചീസ്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില കുറച്ചതായി പ്രഖ്യാപിച്ചു. പാക്കേജുചെയ്ത പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ജിഎസ്ടി ഒഴിവാക്കാനും കുറക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കാന്‍ വേണ്ടിയാണ്. കുറച്ച ജിഎസ്ടിയുടെ ആനുകൂല്യം നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് ബ്രാന്‍ഡുകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അമുല്‍ ബ്രാന്‍ഡിന് കീഴില്‍ പാലുല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ജിസിഎംഎംഎഫ് (GCMMF), ജിഎസ്ടി നിരക്ക് കുറച്ചതിന്റെ മുഴുവന്‍ ആനുകൂല്യവും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചതായി ശനിയാഴ്ച…
Read More » -
‘ഹാരിസ് റൗഫ് അവരെ ശരിയായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്’ ; പ്രകോപനപരമായ ആംഗ്യത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ്താരം റൗഫിന് പാക് പ്രതിരോധ മന്ത്രിയുടെ പിന്തുണ
ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ ക്രിക്കറ്റ് താരം ഹാരിസ് റൗഫ് നടത്തിയ പ്രകോപനപരമായ ആംഗ്യത്തെ പിന്തുണച്ച് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഈ വിഷയത്തില്‍, ഇന്ത്യയുടെ വിജയം പാകിസ്താനെ ‘വിഷമിപ്പിച്ചു’ എന്നാണ് ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റ് കളിക്കാരും പറയുന്നത്. ഈ സംഭവത്തെക്കുറിച്ച് പാക് മന്ത്രി ഖവാജ ആസിഫ് ഇങ്ങനെ പ്രതികരിച്ചു: ‘ഹാരിസ് റൗഫ് അവരെ ശരിയായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. തുടരുക. ക്രിക്കറ്റ് മത്സരങ്ങള്‍ വന്നുകൊണ്ടേയിരിക്കും, പക്ഷേ 6/0 എന്ന കണക്ക് അന്ത്യനാള്‍ വരെ ഇന്ത്യ മറക്കില്ല, ലോകവും അത് ഓര്‍ക്കും.’ പാകിസ്താന്റെ ആറ് യുദ്ധവിമാനങ്ങള്‍, റാഫേല്‍ വിമാനം ഉള്‍പ്പെടെ, തകര്‍ത്തുവെന്നുള്ള പാകിസ്താന്റെ അവകാശവാദത്തെയാണ് ‘6/0’ എന്ന പ്രസ്താവനയിലൂടെ അദ്ദേഹം സൂചിപ്പിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വഴി പാകിസ്താന്‍ ഭൂപ്രദേശങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ വിജയകരമായി നശിപ്പിച്ചപ്പോള്‍, ഒരു ഇന്ത്യന്‍ യുദ്ധവിമാനം പോലും തകര്‍ന്നില്ലെന്ന് ഇന്ത്യ നിഷേധിച്ചിരുന്നു. റാഫേല്‍ വിമാനങ്ങളുടെ നിര്‍മ്മാതാക്കളായ ഡാസ്സോള്‍ട്ട് ഏവിയേഷന്‍ പാകിസ്താന്റെ അവകാശവാദം…
Read More » -
ഏഷ്യാ കപ്പ് വിവാദങ്ങള്‍ക്കിടയില്‍ ഹസ്തദാനം നടത്താതെ ഇന്ത്യാ – പാക് കളിക്കാര്‍ ; സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്താന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കി ; ക്യാപ്റ്റന്‍മാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു
പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യന്‍ കളിക്കാര്‍ പാക് താരങ്ങളുമായി ഹസ്തദാനം നല്‍കാന്‍ ഏഷ്യാകപ്പില്‍ വിസമ്മതിച്ചിരുന്നു. ഇതിന് പുറമേ ചില പാകിസ്താന്‍ താരങ്ങള്‍ മോശം ആംഗ്യങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇരു രാജ്യങ്ങളിലെയും അണ്ടര്‍-17 ഫുട്‌ബോള്‍ താരങ്ങള്‍ പരസ്പര ബഹുമാനം പ്രകടിപ്പിച്ചു. ഇരുടീമുകളിലെയും കളിക്കാര്‍ പരസ്പരം ഹസ്തദാനം നിര്‍വ്വഹിച്ചു. കൊളംബോയില്‍ നടന്ന സാഫ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യ-പാകിസ്താന്‍ അണ്ടര്‍-17 ഫുട്‌ബോള്‍ താരങ്ങള്‍ പരസ്പര ബഹുമാനം പ്രകടിപ്പിച്ചു. കളിക്കാര്‍ കളി തുടങ്ങുന്നതിനു മുന്‍പ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡെന്നി സിംഗ് വാങ്‌ഖേമും പാകിസ്താന്‍ ക്യാപ്റ്റന്‍ അബ്ദുള്‍ സമദും ഹസ്തദാനം ചെയ്യുകയും ഒഫീഷ്യല്‍സിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. കളിയില്‍ 3-2 എന്ന സ്‌കോറിന് പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ച്ു. 31-ാം മിനിറ്റില്‍ ദല്ലാല്‍മുഓന്‍ ഗാങ്ടെ ഇന്ത്യയെ മുന്നിലെത്തിച്ചു, തുടര്‍ന്ന് മുഹമ്മദ് അബ്ദുള്ളയുടെ പെനാല്‍റ്റി ഗോളില്‍ സ്‌കോര്‍ സമനിലയിലാക്കി. ഗുണ്‍ലെയിബ വാങ്‌ഖെയിറക്പാം ഇന്ത്യക്ക് രണ്ടാം തവണയും ലീഡ് നല്‍കി, എന്നാല്‍ 70-ാം മിനിറ്റില്‍…
Read More » -
അര്‍ധ സെഞ്ചുറിക്കു പിന്നാലെ ബാക്ക് തോക്കാക്കി വെടിയുതിര്‍ത്ത് പാക്ക് താരം; ഫര്‍ഹാന്റെ നടപടിയില്‍ അമ്പരപ്പോടെ സഹതാരം; വിവാദം
ദുബായ്: ഏഷ്യകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്കെതിരെ അര്‍ധ സെഞ്ചറി നേടിയതിന് പിന്നാലെ പാക് ഓപ്പണര്‍ സാഹിബ്സാദാ ഫര്‍ഹാന്‍റെ വിവാദ ആഘോഷം. ഇന്ത്യന്‍ ബോളര്‍മാരെ കൂസലില്ലാതെ നേരിട്ട ഫര്‍ഹാന്‍ പത്താം ഓവറിലെ മൂന്നാമത്തെ പന്തിലാണ് അര്‍ധസെഞ്ചറി തികച്ചത്. സിക്സടിച്ച് 50 തികച്ചതിന് പിന്നാലെ ബാറ്റെടുത്ത് തോക്ക് പോലെയാക്കി ‘വെടിയുതിര്‍ത്താ’യിരുന്നു ഫര്‍ഹാന്‍റെ ആഘോഷം. പതിവില്ലാത്ത തരം ആഘോഷം കണ്ട് നോണ്‍ സ്ട്രൈക്കറായ സയിം അയുബ് അമ്പരപ്പോടെ നോക്കുന്നതും വിഡിയോയില്‍ കാണാം. ട്വന്‍റി20യില്‍ ഫര്‍ഹാന്‍റെ നാലാം അര്‍ധ സെഞ്ചറിയാണിത്. 50 തികച്ചതിന് പിന്നാലെ ഫര്‍ഹാന് താളം നഷ്ടപ്പെട്ടു. ഒടുവില്‍ 15–ാം ഓവറില്‍ ശിവം ദുബെയ്ക്ക് വിക്കറ്റ് നല്‍കി ഫര്‍ഹാന്‍ മടങ്ങി. ഇന്നിങ്സിന്‍റെ തുടക്കത്തിലേ ഫര്‍ഹാന്‍റെ വിക്കറ്റ് വീഴേണ്ടതായിരുന്നു. പാണ്ഡ്യ എറിഞ്ഞ പന്ത് ഫര്‍ഹാന്‍റെ ഔട്ട്സൈഡ് എഡ്ജില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി തേഡ്മാനിലേക്ക് എത്തിയെങ്കിലും അഭിഷേകിന്‍റെ കൈപ്പിടിയില്‍ നിന്ന് വഴുതി. വീണുകിട്ടിയ ജീവനുമായാണ് ഫര്‍ഹാന്‍ പിന്നീട് അര്‍ധ സെഞ്ചറി തികച്ചത്. ഏഷ്യക്കപ്പില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയും …
Read More » -
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; കേരള സ്ട്രൈക്കേഴ്സിനെ ഉണ്ണിമുകുന്ദൻ നയിക്കും
ഇന്ത്യയിലെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നവംബർ മാസം ആരംഭിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാൾ പഞ്ചാബി ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്. കഴിഞ്ഞകാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് കേരള സ്ട്രൈക്കേഴ്സ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. 2014ലും 2017ലും സി സി എല്ലിൽ കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സപ്പായിരുന്നു.ഇത്തവണ പഴയ മുഖങ്ങൾക്കൊപ്പം പുതിയ മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക. പ്രശസ്ത നടനും ക്രിക്കറ്റ് പ്ലെയറുമായ ഉണ്ണിമുകുന്ദനാണ് ടീം ക്യാപ്റ്റനെന്ന് കേരള സ്ട്രൈക്കേഴ്സിന്റെകോ-ഓണറായ രാജ്കുമാർ സേതുപതി പറഞ്ഞു. ഉണ്ണിമുകുന്ദനെ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കാൻ കാരണം ക്രിക്കറ്റ് കളിയോടുള്ള ഉണ്ണിമുകുന്ദന്റെ പാഷൻ തന്നെയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിച്ച കാലം മുതൽ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഭാഗമായി ഉണ്ണിമുകുന്ദൻ ഉണ്ടായിരുന്നു. ഒരുപിടി ടൂർണമെന്റുകളിലും…
Read More »


