TRENDING

  • നീരജ്‌ചോപ്രയുടെ പുറത്താകല്‍ കായികവേദിയെത്തന്നെ ഞെട്ടിച്ചു ; നാലുവര്‍ഷത്തെ മികച്ച പ്രകടനങ്ങള്‍ക്ക് അവസാനം ; ഏഴു വര്‍ഷത്തിനിടയില്‍ മെഡല്‍ ഇല്ലാതെ നീരജ് മടങ്ങുന്നത് ആദ്യം

    ടോക്കിയോ: ലോക ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര പുറത്തായതോടെ ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല കായികലോകവും ഞെട്ടി. ഏഴു വര്‍ഷത്തിനിടയില്‍ ഇതാദ്യമാ യിട്ടാണ് നീരജ് മെഡല്‍ ഇല്ലാതെ മടങ്ങുന്നത്. കഴിഞ്ഞ രണ്ടു തവണയും ലോകചാംപ്യന്‍ഷിപ്പ് വേദിയില്‍ തുടര്‍ച്ചയായി കിരീടമണിഞ്ഞ നീരജിന് പക്ഷേ ഇത്തവണ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. നാല് വര്‍ഷം മുന്‍പ് തന്റെ ചരിത്രപരമായ ഒളിമ്പിക് സ്വര്‍ണം നേടിയ അതേ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് നീരജ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നാലാമ ത്തെ ശ്രമം ഫൗളായിപോയി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഒരു അന്താരാഷ്ട്ര മത്സരത്തില്‍ മെഡല്‍ നേടാന്‍ കഴിയാതെ വരുന്നത് ഇത് ആദ്യമായാണ്. പ്രധാനപ്പെട്ട എല്ലാ മത്സരങ്ങളിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരുന്ന അദ്ദേഹത്തിന്റെ നാല് വര്‍ഷത്തെ മികച്ച പ്രകടനത്തിനും ഇതോടെ അവസാനമായി. ടോക്കിയോയിലേക്ക് പോകുന്നതിന് രണ്ട് ദിവസം മുന്‍പ് ചെക്ക് റിപ്പബ്ലിക്കില്‍ പരിശീലന ത്തിനിടെ തനിക്ക് പുറംവേദനയുണ്ടായെന്ന് നീരജ് വെളിപ്പെടുത്തി. ടോക്കിയോയിലെ ഈ തോല്‍വി നീരജിന്റെ തിളക്കമാര്‍ന്ന…

    Read More »
  • റഷ്യന്‍ എണ്ണ: ഇന്ത്യക്ക് ചുമത്തിയ 25 ശതമാനം അധിക തീരുവ അമേരിക്ക പിന്‍വലിച്ചേക്കും; ബന്ധം ഊഷ്മളമാക്കാന്‍ കൂടുതല്‍ നടപടികള്‍ ഉടന്‍; വ്യാപാര ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍

    ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം അധികത്തീരുവ യുഎസ് പിന്‍വലിച്ചേക്കും. നവംബര്‍ 30ന് ശേഷം പിഴത്തീരുവ ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരര്‍ വെളിപ്പെടുത്തി. ഇന്ത്യയും യുഎസുമായുള്ള വ്യാപാര ബന്ധത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തിരിച്ചടിത്തീരുവ 25 ശതമാനത്തില്‍നിന്ന് പത്താഴ്ചയ്ക്കുള്ളില്‍ 10 മുതല്‍ 15 ശതമാനത്തിലേക്ക് വരെ കുറഞ്ഞേക്കാമെന്നും അദ്ദേഹം എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അധികത്തീരുവയെ തുടര്‍ന്ന് ഉലഞ്ഞ ബന്ധം ഊഷ്മളമാക്കാനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ കൂടുതലായി പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് മേല്‍ അധികത്തീരുവ ഏര്‍പ്പെടുത്തിയതിന് ശേഷം ഇതാദ്യമായിട്ടാണ് യുഎസ് സംഘം വ്യാപാര ചര്‍ച്ചയ്ക്കായി ന്യൂഡല്‍ഹിയിലേക്ക് കഴിഞ്ഞ ദിവസം എത്തിയത്. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു വഴി യുക്രെയ്ന്‍ യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. ഇന്ത്യ ഇന്ധനം വാങ്ങുന്നത് വഴി റഷ്യന്‍…

    Read More »
  • ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ക്രമക്കേട്: അദാനിക്ക് ക്ലീന്‍ചിറ്റ്; ‘റിപ്പോര്‍ട്ടില്‍ പറയുന്ന ഇടപാടുകള്‍ അദാനിയുമായി ബന്ധപ്പെട്ടതല്ല, പരിഗണിക്കാന്‍ കഴിയുക 2021ലെ ഭേദഗതിക്കു ശേഷമുള്ള ഇടപാടുകള്‍’

    ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട ക്രമക്കേട് ആരോപണങ്ങളില്‍ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനും ക്ലീന്‍ ചിറ്റ് നല്‍കി സെബി. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയാണ് സെബി അംഗം കമലേഷ് ചന്ദ്ര വര്‍ഷനെയ ഉത്തരവ് പുറപ്പെടുവിച്ചത്. ഷെല്‍ കമ്പനികള്‍ വഴി വിപണിയില്‍ കൃത്രിമം നടത്തുകയാണെന്നും ഓഹരികള്‍ പെരുപ്പിച്ച് കാട്ടിയെന്നുമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണം. ഇതിന്‍മേല്‍ അന്വേഷണം നടത്തിയ സെബി, കമ്പനി യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന സമയത്തെ ഇടപാടുകള്‍ അദാനിയുമായി ബന്ധപ്പെട്ടതല്ലെന്നും 2021 ലെ ഭേദഗതിക്ക് ശേഷമുള്ള ഇടപാടുകളേ പരിഗണിക്കാന്‍ കഴിയുകയുള്ളൂവെന്നും സെബി ഉത്തരവില്‍ പറയുന്നു. സംശയാസ്പദമെന്ന് ഹിന്‍ഡന്‍ബര്‍ഗില്‍ പറയുന്ന വായ്പകള്‍ പലിശ സഹിതം തിരികെ അടച്ചിട്ടുണ്ടെന്നും ഒരു ഫണ്ടും വകമാറ്റിച്ചെലവഴിച്ചിട്ടില്ലെന്നും സെബി റഗുലേറ്റര്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ തട്ടിപ്പോ, അധാര്‍മികമായ വ്യാപരമോ നടന്നിട്ടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതോടെ അദാനി ഗ്രൂപ്പിനെതിരെയുള്ള എല്ലാ നടപടികളും അവസാനിപ്പിക്കും. 2021 ജനുവരിയിലാണ് അദാനി ഗ്രൂപ്പ് വന്‍…

    Read More »
  • അഞ്ചാം ത്രോ ഫൗളായി ; ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായ നീരജ് ചോപ്ര പുറത്ത് ; ഫിനിഷ് ചെയ്തത് എട്ടാം സ്ഥാനത്ത്, ഒരു ഘട്ടത്തിലും 85 മാര്‍ക്ക് മറികടക്കാനായില്ല

    ദോഹ: ഇന്ത്യന്‍ ആരാധകര്‍ക്ക് വന്‍ നിരാശ സമ്മാനിച്ചുകൊണ്ട് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായ നീരജ് ചോപ്ര പുറത്ത്. ട്രിനിനാഡ് ആന്‍ഡ് ടൊബാഗോയുടെ കെഷ്‌റോണ്‍ വാല്‍ക്കോട്ട് സ്വര്‍ണ്ണം നേടിയപ്പോള്‍ നീരജിന്റെ അഞ്ചാംത്രോ ഫൗളായി എട്ടാം സ്ഥാനത്തേക്ക പിന്തള്ളപ്പെട്ടു. കഴിഞ്ഞ രണ്ട് തവണയും ലോകചാംപ്യനായിരുന്നു നീരജ്. ഒരു ഘട്ടത്തില്‍ പോലും 85 മാര്‍ക്ക് കടക്കാന്‍ നീരജിന് കഴിഞ്ഞില്ല. കഴിഞ്ഞ ഒളിമ്പിക്സിന് പിന്നാലെ പരുക്കിന്റെ പിടിയിലായിരുന്നു നീരജ്. ആദ്യ ത്രോ 83.65, രണ്ടാം ത്രോ 84.03, മൂന്നാം ത്രോ ഫൗള്‍, നാലാം ത്രോ, 82.86, അഞ്ചാം ത്രോ ഫൗള്‍ എന്നിങ്ങനെയായിരുന്നു ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ താരത്തിന്റെ പ്രകടനം. ട്രിനിനാഡ് ആന്‍ഡ് ടൊബാഗോയുടെ കെഷ്‌റോണ്‍ വാല്‍ക്കോട്ടിനാണ് സ്വര്‍ണ്ണം(88.16 മീറ്റര്‍), ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് വെള്ളി (87.38), അമേരിക്കയുടെ കര്‍ട്ടിസ് തോംസണ് വെങ്കലം( 86.67). മറ്റൊരു ഇന്ത്യന്‍താരം സച്ചിന്‍ യാദവിനും മെഡല്‍ നഷ്ടമായി. 86.27 മീറ്റര്‍ എറിഞ്ഞ താരത്തിന് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.

    Read More »
  • ആന്‍ഡി പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി ; പാകിസ്താന്റെ ഏഷ്യാകപ്പ് ബോയ്‌ക്കോട്ട് നീക്കം പാളി ; നാണംകെട്ട് ടീം കളിക്കാനിറങ്ങേണ്ടി വന്നു, കളി വൈകിയത് ഒരു മണിക്കൂറോളം

    ദുബായ്: മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റാന്‍ ഐസിസി വിസമ്മതിച്ചതിനെ ത്തുടര്‍ന്ന് ഏഷ്യാക്കപ്പ് ബഹിഷ്‌ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും അവസാനം പിന്മാറി നാണംകെട്ട് കളത്തിലിറങ്ങി പാകിസ്താന്‍. ഇന്ത്യാ പാക് മത്സരത്തിലെ തര്‍ക്കത്തിന് ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാനുള്ള ഭീഷണി പാകിസ്താന്‍ ഉപേക്ഷിച്ച് ടീം കളത്തിലെത്തി മത്സരിക്കാന്‍ നിര്‍ബ്ബന്ധിതരായി. യുഎഇക്കെതിരെയുള്ള ഈ മത്സരം പാകിസ്താന് ഏറെ നിര്‍ണ്ണായകവുമാണ്. പൈക്രോഫ്റ്റ് കളി നിയന്ത്രിക്കുന്നതിനാല്‍ ടീം ഹോട്ടലില്‍ നിന്ന് പുറപ്പെടാന്‍ ആദ്യം വിസമ്മതിച്ചിരുന്നു. ഇതോടെ മത്സരം നിശ്ചിത സമയമായ രാത്രി 8 മണിക്ക് പകരം രാത്രി 9 മണിയിലേക്ക് മാറ്റി. കളി തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ടീം സ്റ്റേഡിയത്തില്‍ എത്തണമെന്നാണ് നിയമം. എന്നാല്‍ പ്രതിഷേധസൂചകമായി പാകിസ്താന്‍ ടീം അങ്ങനെ ചെയ്തില്ല. പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറിയായി തുടരുമെന്ന തീരുമാനം, ഐസിസി സിഇഒ സഞ്‌ജോഗ് ഗുപ്ത ഒരു കോണ്‍ഫറന്‍സ് കോളിലൂടെ പിസിബി ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയുമായ മോഹ്‌സിന്‍ നഖ്വിയെ അറിയിക്കുകയായിരുന്നു. സിംബാബ്വെക്കാരനായ പൈക്രോഫ്റ്റ് എല്ലാ…

    Read More »
  • സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ വെടിക്കെട്ട്, 77 പന്തുകളില്‍ സെഞ്ച്വറി ; 100 റണ്‍സ് വ്യത്യാസത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ വനിതാടീമായി ഇന്ത്യന്‍ വുമണ്‍സ് ടീം ചരിത്രമെഴുതി

    ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 100-ല്‍ അധികം റണ്‍സിന്റെ മാര്‍ജിനില്‍ വിജയിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ന്യൂ ചണ്ഡീഗഡിലെ മഹാരാജാ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ 102 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും വലിയ റണ്‍ മാര്‍ജിനിലുള്ള മുന്‍ റെക്കോര്‍ഡ് 92 റണ്‍സിന്റെ വിജയമാണ്. ഈ റെക്കോര്‍ഡ് ഇംഗ്ലണ്ടിന്റെ പേരിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ മുന്‍ ഏകദിനത്തിലെ ഏറ്റവും വലിയ വിജയം 2004 ഡിസംബര്‍ 28-ന് ചെന്നൈയില്‍ വെച്ച് നടന്ന മത്സരത്തില്‍ 88 റണ്‍സിനാണ്. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 49.5 ഓവറില്‍ 292 റണ്‍സെടുത്തു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലി ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാന മികച്ച പ്രകടനം കാഴ്ചവെച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമിനായി ഓപ്പണിംഗിനിറങ്ങിയ ഈ ഇടംകൈയ്യന്‍ താരം, 91 പന്തില്‍ നിന്ന്…

    Read More »
  • സാംസങ്ങ് കുട്ടികൾക്കായി ‘സാംസങ്ങ് കിഡ്‌സ് ഡേ 2025 സംഘടിപ്പിച്ചു

    രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്ങ് കുട്ടികള്‍ക്കായി ‘സാംസങ്ങ് കിഡ്‌സ് ഡേ 2025’ സംഘടിപ്പിച്ചു. ജീവനക്കാരും അവരുടെ കുട്ടികളും പങ്കാളികളും ഒരുമിച്ചുകൂടി സാംസങ്ങ് കുടുംബത്തിന്റെ ഭാഗമാണെന്ന അഭിമാനം പങ്കിടുന്നതിനായുള്ള ആഘോഷമായി അത് മാറി. ഗുരുഗ്രാമിലെ സാംസങ്ങ് കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ഒരു ദിവസം നീണ്ടു നിന്ന പരിപാടി കുടുംബങ്ങള്‍ക്ക് മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കാനും അടുത്ത തലമുറയ്ക്ക് സ്വപ്‌നം കാണാനും, നവീകരണത്തിനും, സാങ്കേതികവിദ്യയെ അന്വേഷിക്കാനും പ്രചോദനം നല്‍കുന്നതിനായിട്ടുമായിരുന്നു. മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടികള്‍ക്ക് സാംസങ്ങിന്റെ ലോകത്തേക്ക് കാലെടുത്തുവയ്ക്കാനും, മാതാപിതാക്കള്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് കാണാനും, കമ്പനിയുടെ നൂതനാശയങ്ങളുടെയും പരിചരണത്തിന്റെയും സംസ്‌കാരം അനുഭവിക്കാനും സംരംഭം അവസരം നല്‍കി. സാംസങ്ങിലെ കുട്ടികളുടെ ദിനം കുടുംബങ്ങള്‍ക്ക് മനസിന്റെ വാതിലുകള്‍ തുറക്കുക മാത്രമല്ല, നവീകരണത്തിന്റെ ലോകം കൂടി തുറന്നു കൊടുക്കുന്നതായിരുന്നുവെന്നും കുടുംബാംഗങ്ങളെ ജോലി സ്ഥലത്ത് ഒരുമിച്ചു കൊണ്ടു വന്നതിലൂടെ സാംസങ്ങിന്റെ ഭാഗമായതില്‍ അവര്‍ക്ക് അഭിമാനം തോന്നണമെന്ന് തങ്ങള്‍ ആഗ്രഹിച്ചുവെന്നും സാംസങ്ങ് ഇന്ത്യ പീപ്പിള്‍ ടീം മേധാവി റിഷഭ് നാഗ്പാല്‍…

    Read More »
  • ഇനി പണം നഷ്ടമാകാകില്ല, വിസ നിരസിക്കപ്പെട്ടാല്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ക്ലിയര്‍ട്രിപ്പ്

    കൊച്ചി: വിസ നിരസിക്കപ്പെട്ടാല്‍ ഉപഭോക്താവിന് പണം നഷ്ടമാകാതിരിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ഫ്ളിപ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. ദി ബിഗ് ബില്യണ്‍ ഡേയ്‌സിന് മുന്നോടിയായി കമ്പനി വിസ നിരസിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രയ്ക്കിടെ വലിയ ആശങ്ക സൃഷ്ടിക്കുന്ന വിസ നിരസിക്കല്‍ ഭീഷണിയെ മറികടക്കാനാണ് ഈ സൗജന്യ സേവനം കമ്പനി അവതരിപ്പിക്കുന്നത്. വിസ നിരസിക്കപ്പെട്ടാല്‍ യാത്രക്കാരന് ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്നും, യാത്ര പ്ലാനുകളില്‍ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരം കാണുക കൂടിയാണെന്ന് ക്ലിയര്‍ട്രിപ്പ് ചീഫ് ബിസിനസ് ആന്‍ഡ് ഗ്രോത്ത് ഓഫീസര്‍ മഞ്ജരി സിംഗാള്‍ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിംഗുകളിലും ഈ സേവനം സൗജന്യമായി ലഭിക്കും. പ്രായപരിധി ഇതില്‍ ബാധകമാകില്ല. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കേണ്ടി വരുന്നവര്‍ക്കാണ് സേവനം പൂര്‍ണ രീതിയില്‍ പ്രയോജനപ്പെടുക. ദി ബിഗ് ബില്ല്യണ്‍ ഡേയ്‌സിനോടനുബന്ധിച്ച് ഫ്‌ളാഷ് സെയിലിലൂടെ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ 999 രൂപ…

    Read More »
  • ‘അമേരിക്കയ്ക്കു താവളമൊരുക്കും; ജൂതരെ തീര്‍ക്കാന്‍ 40 ദശലക്ഷം ഡോളര്‍ പ്രതിവര്‍ഷം ഹമാസിനു നല്‍കും; ജിസിസി രാജ്യങ്ങള്‍ ഖത്തറിനും അല്‍-ജസീറയ്ക്കും ഉപരോധം ഏര്‍പ്പെടുത്തിയത് തട്ടിപ്പ് തിരിച്ചറിഞ്ഞ്; ഇസ്രയേല്‍ കണ്ണടച്ചാല്‍ ആ രാജ്യം ഭൂമുഖത്തുനിന്ന് ഇല്ലാതാകും’; ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

    കൊച്ചി: ഖത്തറിലെ തീവ്രവാദ ഭരണകൂടം സ്വന്തം ചെലവില്‍ ആഗോള ഇസ്ലാമിക ഭീകരവാദികള്‍ക്കു നിര്‍മിച്ചു നല്‍കിയ മാരകായുധമാണ് അല്‍- ജസീറയെന്നും ബിബിസിയുടെ മറുപുറമാണിതെന്നും ചൂണ്ടിക്കാട്ടുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. സ്വന്തം മണ്ണില്‍ സൈനിക താവളം നിര്‍മിക്കാന്‍ അമേരിക്കയെ അനുവദിച്ച ഖത്തര്‍ പ്രതിവര്‍ഷം 40 ദശലക്ഷം ഡോളര്‍ ജൂതരെ തീര്‍ക്കാന്‍ ഹമാസിനു നല്‍കുന്നു. ഖത്തര്‍ ഏതാണ്ടെല്ലാ ഇസ്ലാമിക തീവ്രവാദികളുടെയും ഒളിത്താവളമാണ്. ഇതു തരിച്ചറിഞ്ഞാണ് 2017ല്‍ സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ സംയുക്തമായി ദോഹയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. അല്‍ ജസീറയുടെ സംപ്രേഷണം ഇസ്ലാമിക രാഷ്ട്രങ്ങളായ സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യുഎഇയും നിരോധിച്ചത്, ചാനലിന്റെ ഭീകരതയോടുള്ള അപകടകരമായ ആഭിമുഖ്യവും ഐക്യപ്പെടലും കണ്ടറിഞ്ഞതിന് ശേഷമാണെന്നും സജീവ് ആലയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.   പോസ്റ്റിന്റെ പൂര്‍ണരൂപം   ബിബിസിയും അല്‍ – ജസീറയും ബ്രിട്ടീഷ് ജനാധിപത്യം ലോകത്തിന് നല്കിയ ഏറ്റവും മഹത്തായ സമ്മാനമാണ് ബിബിസി. പൂര്‍ണ്ണമായും സര്‍ക്കാര്‍ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന, ബ്രിട്ടീഷ്…

    Read More »
  • ‘ഇതൊരു നിന്ദ്യമായ മനോനില; മോദി പ്രധാനമന്ത്രി ആയിരിക്കേ ഇതു തുടരും; രാഹുല്‍ ഗാന്ധി പോസിറ്റീവായ മനുഷ്യന്‍’; ഹസ്തദാന വിവാദത്തില്‍ വിമര്‍ശനവുമായി മുന്‍ പാക് ക്രിക്കറ്റ് താരം അഫ്രീദി; രാഹുല്‍ ഗാന്ധിയെ ആക്രമിക്കാനുള്ള മറയാക്കി ബിജെപി ഐടി സെല്‍

    ഇസ്ലാമാബാദ്: ഏഷ്യാ കപ്പില്‍ ഇന്ത്യാ പാക്കിസ്താന്‍ ഹസ്തദാന വിവാദത്തില്‍ മോദിയെ വിമര്‍ശിച്ചു മുന്‍ പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി. പാകിസ്താന്‍ കളിക്കാരുമായി കൈകൊടുക്കുന്നതില്‍നിന്ന് ഇന്ത്യന്‍ താരങ്ങള്‍ വിട്ടുനിന്നിരുന്നു. മാച്ച് റഫറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് മോദിയെ വിമര്‍ശിച്ച് അഫ്രീദി രംഗത്തുവന്നത്. ‘ഈ സര്‍ക്കാര്‍ മത കാര്‍ഡാണ് കളിക്കുന്നത്. അധികാരത്തിലെത്താനും ഇവര്‍ മുസ്ലിം- ഹിന്ദു കാര്‍ഡ് ഇറക്കി. ഇതൊരു വൃത്തികെട്ട മനോനിലയാണ്. അദ്ദേഹം (മോദി) തലവനായിരിക്കേ ഇതു തുടരും. രാഹുല്‍ ഗാന്ധി പോസിറ്റീവായ ചിന്താഗതിയുള്ള മനുഷ്യനാണ്. മുന്നോട്ടു പോകാനുള്ള സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. എല്ലാവര്‍ക്കുമൊപ്പം എല്ലായിടത്തും സഞ്ചരിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്ന’തെന്നും അഫ്രീദി പറഞ്ഞു. എന്നാല്‍, അഫ്രീദിയുടെ പരാമര്‍ശം മുതലെടുത്ത് രാഹുലിനെ ആക്രമിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ബിജെപി ഐടി സെല്‍. ക്രിക്കറ്റ് ചര്‍ച്ചയ്ക്കിടെ പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷഹീദ് അഫ്രിദി രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടാണ് ബിജെപി വിവാദത്തിന് തിരികൊളുത്തിയത്. പിന്നാലെ, രാഹുല്‍ ഗാന്ധിയെ…

    Read More »
Back to top button
error: