
അബുദാബി: ഏഷ്യാ കപ്പില്‍ ഒമാനുമായുള്ള അവസാനത്തെ ലീഗ് മല്‍സരത്തിനായുള്ള തയാറെടുപ്പിനിടെ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങളത്ര പന്തിയല്ലേ? വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ അബുദാബിയിലാണ് മത്സരം. ഹാട്രിക് ജയത്തോടെ സൂപ്പര്‍ ഫോറില്‍ എത്തുകയാണു ലക്ഷ്യം.
അതിനിടെ ഇന്ത്യന്‍ ടീം ക്യാംപില്‍ കാര്യങ്ങളെല്ലാം അത്ര ഓക്കെയല്ലെന്നു സംശയം ജനിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നു. ടീമിന്റെ നെറ്റ് സെഷനില്‍ കോച്ച് ഗൗതം ഗംഭീറും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയയും കൊമ്പുകോര്‍ത്തെന്നാണു റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
ഒമാനുമായുള്ള മല്‍സരത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കവെ ഗൗതം ഗംഭീറും ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ ചില ഉരസലുകള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ വീഡിയോ സ്പോര്‍ട്സ് നൗ ആണ് പങ്കുവച്ചത്. ദുബായിലെ പരിശീലനത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍.
ഇന്ത്യന്‍ സംഘത്തിലെ മറ്റു കളിക്കാര്‍ പരിശീലന നടത്തവെ ഇവ വീക്ഷിച്ചു നിന്ന ഗംഭീറിന്റെ അരികിലേക്കു ഹാര്‍ദിക് വരികയായിരുന്നു. നന്നായി തുടങ്ങിയ സംസാരം പിന്നീട് അല്‍പ്പം വഷളായതു പോലെയാണ് ദൃശ്യങ്ങളില്‍ കാണപ്പെടുന്നത്.
തുടക്കത്തില്‍ അല്‍പ്പം സൗമ്യനായി കണ്ട ഹാര്‍ദിക്കിന്റെ മുഖഭാവം പിന്നീട് മാറുന്നതും ഗംഭീറുമായി വാദിക്കുന്ന തരത്തില്‍ പ്രതികരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതിനിടെ ഹാര്‍ദിക് പറഞ്ഞത് കേള്‍ക്കാതെ ഗംഭീര്‍ മുന്നോട്ടുനടക്കുന്നതും കൂടെ പോയി താരം എന്തൊക്കെയോ ഗൗരവമായി പറയുന്നതുമെല്ലാം വീഡിയോയിലുണ്ട്.
പക്ഷെ എന്തിനെക്കുറിച്ചാണ് ഹാര്‍ദിക്കും ഗംഭീറും സംസാരിച്ചതെന്നോ, ദൃശ്യങ്ങളിലുള്ളതു പോലെ ഇരുവര്‍ക്കുമിടയില്‍ വാക്പോര് നടന്നിട്ടുണ്ടോയെന്ന കാര്യവും വ്യക്തമല്ല. പക്ഷെ ഗംഭീറിന്റെ ഒരു തീരുമാനമോ, നിര്‍ദേശമോ ഹാര്‍ദിക്കിനു അത്ര രസിച്ചിട്ടില്ലെന്നും അതില്‍ പ്രകോപിതനായിട്ടാണ് താരം തിരിച്ചടിച്ചതെന്നും സംശയിക്കേണ്ടി വരും.
ഇനി യഥാര്‍ഥത്തില്‍ ഇരുവര്‍ക്കുമിടയില്‍ എന്തെങ്കിലും തര്‍ക്കം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു ഏഷ്യാ കപ്പിലെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമിനകത്തെ അന്തരീക്ഷത്തെ ദോഷകരമായി ബാധിച്ചേക്കും. ഏഷ്യ കപ്പിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഒരേ പ്ലെയിങ് ഇലവനെയാണ് ഇന്ത്യ പരീക്ഷിച്ചത്. സ്പിന്‍ ബൈളിങിനു മുന്‍തൂക്കം നല്‍കിയുള്ള ഇലവനെയാണ് ഇന്ത്യ ഇറക്കിയത്. എന്നാല്‍ ഒമാനെതിരായ, അപ്രസക്തമായ കളിയില്‍ ടീമില്‍ ചില അഴിച്ചുപണികള്‍ ഗൗതം ഗംഭീര്‍ നടത്തിയേക്കും.
ചില പ്രധാനപ്പെട്ട കളിക്കാര്‍ക്കു വിശ്രമം നല്കി കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നവരെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വന്നേക്കും. ശിവം ദുബെ, ജസ്പ്രീക് ബുംറ, എന്നിവര്‍ക്കാവും ഇന്ത്യ ബ്രേക്ക് നല്കിുയേക്കുകയെന്നാണ് സൂചനകള്‍. പകരക്കാരായി റിങ്കു സിങും അര്‍ഷ്ദീപ് സിങും പ്ലെയിങ് ഇലവനിലേക്കു വന്നേക്കുകയും ചെയ്യും.hardik-pandya-and-gautam-gambhirs-heated-exchange-in-teams-net-session-video-viral-






