Business
-
ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായി മാറാനുള്ള ശ്രമത്തില്‍ റിലയന്‍സ്; 60ഓളം ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നു
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ റിലയന്‍സ് 60ഓളം ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നു. പലചരക്ക്, പേഴ്സണല്‍ കെയര്‍ വിഭാഗങ്ങളിലായി 20ഓളം ഭക്ഷ്യ-ഭക്ഷ്യേതര ബ്രാന്‍ഡുകളെ സ്വന്തമാക്കാനും കമ്പനി ലക്ഷ്യമിടുന്നു. 50,000 കോടി മൂല്യമുള്ള ഉപഭോക്തൃ ഉത്പന്ന സമ്രാജ്യം കെട്ടിപ്പടുക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, പെപ്സികോ, കൊക്കോ കോള തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളുമായി മത്സരിക്കാനാണ് നീക്കം. 30ഓളം ജനപ്രിയ പ്രാദേശിക ബ്രാന്‍ഡുകളെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യത്തൊട്ടാകെ 2000ലേറെ റീട്ടെയില്‍ ഷോപ്പുകള്‍ റിലയന്‍സിനുണ്ട്. ജിയോമാര്‍ട്ട് വഴി ഓണ്‍ലൈന്‍ മേഖലയിലും സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞു. ഏറ്റെടുക്കുന്ന കമ്പനികളുടെ ഉത്പന്നങ്ങള്‍ നേരിട്ട് റീട്ടെയില്‍ ശൃംഖലയിലൂടെ ജനങ്ങളിലെത്തിക്കുയാണ് കമ്പനിയുടെ ലക്ഷ്യം. ലോകത്തെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് വിപണിയായ ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമമാണ് ജിയോമാര്‍ട്ടിലൂടെ കമ്പനി പ്രാവര്‍ത്തികമാക്കുന്നത്. രാജ്യത്തെ 70 ലക്ഷം കോടി മൂല്യമുള്ള ഇ-കൊമേഴ്സ് മേഖലയില്‍ ഉത്പന്ന വൈവിധ്യത്തോടെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏറ്റെടുക്കലുകള്‍.
Read More » -
അദാനിയെ പിന്നിലാക്കി റിലയന്‍സ്; ഫോര്‍ബ്സ് ഗ്ലോബല്‍ 2000 പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
100 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക വരുമാനം ഉണ്ടാക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറിയതിന് പിന്നാലെ ഫോര്‍ബ്സ് ഗ്ലോബല്‍ 2000 പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ലോകത്തിലെ ഏറ്റവും വലിയ പൊതു കമ്പനികളുടെ പട്ടികയില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 53-ാമത് ആയി. ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് റിലയന്‍സിനുള്ളത്. 90.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനി ഈ വര്‍ഷത്തെ ഫോര്‍ബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10-ാം സ്ഥാനത്താണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, 2021 ഏപ്രിലിനും 2022 മാര്‍ച്ചിനും ഇടയില്‍ 104.6 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് 1960-കളുടെ തുടക്കത്തില്‍ നൈലോണ്‍, റയോണ്‍, പോളിസ്റ്റര്‍ എന്നിവയുടെ ഇറക്കുമതി, കയറ്റുമതി രംഗത്താണ് ബിസിനസ് ആരംഭിച്ചത്. ഇന്ന്, കമ്പനിയുടെ ബിസിനസുകളില്‍ പ്ലാസ്റ്റിക്, പെട്രോകെമിക്കല്‍സ്, മൊബൈല്‍ ടെലികോം സേവനങ്ങള്‍, റീട്ടെയില്‍ എന്നിവ ഉള്‍പ്പെടുന്നു. 56.12 ബില്യണ്‍ ഡോളര്‍ വിപണി മൂലധനത്തോടെ, പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്…
Read More » -
എല്‍ഐസി ഇഷ്യൂ പ്രൈസ് 949 രൂപയായി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഇഷ്യൂ പ്രൈസ് 949 രൂപയായി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഐപിഒ പ്രൈസ് ബാന്‍ഡിലെ ഉയര്‍ന്ന തുകയാണ് ഇത്. 902-949 രൂപ നിരക്കിലായിരുന്നു എല്‍ഐസി ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. എല്‍ഐസി പോളിസ് ഉടമകള്‍ക്ക് 60 രൂപ കിഴിവില്‍ 889 രൂപയ്ക്ക് ഓഹരികള്‍ ലഭിക്കും. 45 രൂപ കിഴിവില്‍ 904 രൂപയ്ക്ക് ആണ് എല്‍ഐസി ജീവനക്കാര്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ അനുവദിക്കുക. ഓഹരി വില്‍പ്പനയിലൂടെ 20,557 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുക. ഇഷ്യൂ വില നിശ്ചയിച്ച പശ്ചാത്തലത്തില്‍ എത്ര രൂപയ്ക്ക് ഓഹരികള്‍ ലിസ്റ്റ് ചെയ്യും എന്ന ആകാംഷയിലാണ് നിക്ഷേപകര്‍. മെയ് 17ന് ആണ് എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരുന്നു എല്‍ഐസിയുടേത്. 2.95 തവണയാണ് എല്‍ഐസി ഐപിഒ സബ്സ്‌ക്രൈബ് ചെയ്തത്. ഈ വര്‍ഷം ഇതുവരെ നടന്ന ഐപിഒകളില്‍ ആഗോള തലത്തില്‍ ആദ്യ അഞ്ചിലും എല്‍ഐസി ഇടം നേടി. 10.8 ബില്യണ്‍…
Read More » -
ഏപ്രിലില്‍ സസ്യ എണ്ണകളുടെ ഇറക്കുമതി 13 ശതമാനം ഇടിഞ്ഞു
ന്യൂഡല്‍ഹി: ഏപ്രിലില്‍ രാജ്യത്തെ സസ്യ എണ്ണകളുടെ ഇറക്കുമതി 13 ശതമാനം കുറഞ്ഞ് 9.12 ലക്ഷം ടണ്‍ ആയെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യ-ഭക്ഷ്യേതര എണ്ണകള്‍ ഉള്‍പ്പടെയുള്ളവയുടെ കണക്കാണിതെന്നും സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 10.5 ലക്ഷം ടണ്‍ സസ്യ എണ്ണയാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി 10.29 ടണ്ണില്‍ നിന്നും 9 ലക്ഷം ടണ്ണായി ഇടിഞ്ഞുവെന്നും, ഭക്ഷ്യേതര എണ്ണയുടെ ഇറക്കുമതി 11,761 ടണ്ണില്‍ നിന്നും 23,435 ടണ്ണായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവാണ് ഓയില്‍ മാര്‍ക്കറ്റിംഗ് ഇയറായി കണക്കാക്കുന്നത്. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യ പ്രതിമാസം 6,00,000-6,50,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍, ഇന്തോനേഷ്യയില്‍ നിന്നും ഏകദേശം 3,00,000 ടണ്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രധാനമായും ആര്‍ബിഡി പാമോയിലാണ് ഇതില്‍ ഭൂരിഭാഗവും. സമാനമായ അളവ് മലേഷ്യയില്‍ നിന്നും ബാക്കി…
Read More » -
മാര്‍ച്ചില്‍ പാദത്തില്‍ ബന്ധന്‍ ബാങ്ക് അറ്റാദായം 1,902 കോടി രൂപയായി
ബന്ധന്‍ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് 4.34 ശതമാനം ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 1,902.30 കോടി രൂപയായി. ഇത് വിപണിയുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു. ബാങ്കിന്റെ നികുതി കിഴിച്ചുള്ള ലാഭം 103.03 കോടിയില്‍ നിന്നും 1,902.34 കോടി രൂപയായി ഉയര്‍ന്നു. ഈ പാദത്തിലെ അറ്റപലിശ വരുമാനം 45 ശതമാനം ഉയര്‍ന്ന് 2,539.8 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,757 കോടി രൂപയായിരുന്നു. ആസ്തി നിലവാരത്തില്‍, ഈ പാദത്തില്‍ മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 6.46 ശതമാനമായി കുറഞ്ഞതോടെ നേരിയ പുരോഗതിയുണ്ടായി. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 3.01 ശതമാനത്തില്‍ നിന്ന് 1.66 ശതമാനമായി കുറഞ്ഞു. 2021 മാര്‍ച്ചിലെ 1,507.70 കോടി രൂപയില്‍ നിന്ന് ഈ ത്രൈമാസത്തിലെ പ്രൊവിഷനുകള്‍ 4.7 കോടി രൂപയായി വെട്ടിക്കുറച്ചെന്ന് ബാങ്ക് അറിയിച്ചു. ഈ പാദത്തില്‍ ശക്തമായ പ്രവര്‍ത്തനവും, കുറഞ്ഞ വായ്പാ ചെലവും മൂലം ബാങ്ക് എക്കാലത്തെയും മികച്ച ത്രൈമാസ പ്രകടനമാണ് കാഴ്ചവെച്ചത്.…
Read More » -
ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ച് എല്‍ഐസി എച്ച്എഫ്എല്‍
മുംബൈ: എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് (എല്‍ഐസി എച്ച്എഫ്എല്‍) തിരഞ്ഞെടുത്ത വായ്പക്കാര്‍ക്ക് ഭവനവായ്പാ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. 6.7 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായിയാണ് ഉയര്‍ത്തിയത്. സിബില്‍ സ്‌കോര്‍ 700-ഉം അതിനുമുകളിലും ഉള്ളവര്‍ക്ക്, നിരക്ക് വര്‍ധന് 20 ബേസിസ് പോയിന്റ് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം സിബില്‍ സ്‌കോര്‍ 700-ല്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധന 25 ബേസിസ് പോയിന്റാണ്. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.40 ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് വായ്പാ നിരക്കിലെ ഈ വര്‍ധന. വീട് വാങ്ങുന്നവരുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫണ്ടുകളുടെ ചെലവ് വര്‍ധിച്ചിട്ടും ഭവനവായ്പാ നിരക്കുകള്‍ വലിയ വ്യത്യാസമില്ലാതെ നിലനിര്‍ത്തിയെന്ന് എല്‍ഐസി എച്ച്എഫ്എല്‍ എംഡി ആന്‍ഡ് സിഇഒ വൈ വിശ്വനാഥ ഗൗഡ് പറഞ്ഞു. പല ബാങ്കുകളും റിപ്പോ നിരക്കിന്റെയും അടിസ്ഥാനത്തില്‍…
Read More » -
നാലാം പാദത്തില്‍ ഐഷര്‍ മോട്ടോഴ്‌സിന്റെ അറ്റാദായം 16 ശതമാനം വര്‍ധിച്ചു
നാലാം പാദത്തില്‍ ഐഷര്‍ മോട്ടോഴ്‌സിന്റെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം 16 ശതമാനം വര്‍ധിച്ച് 610 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ നികുതിക്ക് ശേഷമുള്ള അറ്റാദായം 526 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തിന്റെ കാര്യത്തില്‍ 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 2,940 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഇത് 3,193 കോടി രൂപയായി ഉയര്‍ന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 1,347 കോടി രൂപയില്‍ നിന്ന് 2022 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനി 1,677 കോടി രൂപ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 8,720 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 10,298 കോടി രൂപയായി ഉയര്‍ന്നു. അതേസമയം 2021-22 വര്‍ഷത്തേക്ക് 1 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 21 രൂപ ലാഭവിഹിതം…
Read More » -
നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനത്തില്‍ 24 % വര്‍ധന
നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്ത പ്രീമിയം വരുമാനം 24 ശതമാനം വര്‍ധിച്ച് 21,326.58 കോടി രൂപയിലെത്തിയതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അറിയിച്ചു. 2021 ഏപ്രിലില്‍ ഇത്തരം കമ്പനികളുടെ മൊത്ത പ്രീമിയം വരുമാനം 17,251.10 കോടി രൂപയായിരുന്നു. മൊത്തം 31 നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 24 ജനറല്‍ ഇന്‍ഷുറര്‍മാര്‍ ഏപ്രിലില്‍ 23.57 ശതമാനം വളര്‍ച്ച രേഖപ്പെടുത്തികൊണ്ട് മൊത്തത്തില്‍ നേരിട്ടുള്ള പ്രീമിയത്തില്‍ 19,705.86 കോടി രൂപ ചേര്‍ത്തതായി ഐആര്‍ഡിഎഐ അറിയിച്ചു. 2021 ഏപ്രിലില്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 15,946.91 കോടി രൂപയുടെ പ്രീമിയം വരുമാനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വകാര്യ മേഖലയിലെ അഞ്ച് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ 29.14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തികൊണ്ട് അവരുടെ മൊത്തം പ്രീമിയം വരുമാനം ഒരു വര്‍ഷം മുമ്പുള്ള 1,200.34 കോടിയില്‍ നിന്ന് 1,550.14 കോടി രൂപയിലെത്തിച്ചു. എന്നിരുന്നാലും, അഗ്രകള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ, ഇസിജിസി ലിമിറ്റഡ് എന്നീ രണ്ട്…
Read More » -
നാലാം പാദത്തില്‍ 272 കോടി രൂപ അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്
2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ഉയര്‍ന്ന അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 272.04 കോടി രൂപയാണ് ബാങ്ക് നേടിയ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 6.79 കോടി രൂപയായിരുന്നു ഇത്. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ബാങ്കിന്റെ അറ്റാദായം 44.98 കോടി രൂപയാണ്. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 9.59 ശതമാനം വര്‍ധിച്ച് 85,320 കോടി രൂപയിലെത്തി. സേവിങ്‌സ് നിക്ഷേപം 22.06 ശതമാനവും കറന്റ് നിക്ഷേപം 12.49 ശതമാനവും വര്‍ധിച്ച് യഥാക്രമം 24,740 കോടി രൂപയും 4,862 കോടി രൂപയിലുമെത്തി. കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 20.38 ശതമാനം വര്‍ധിച്ച് 29,601 കോടി രൂപയായി. പ്രവാസി നിക്ഷേപം 6.13 ശതമാനം വര്‍ധിച്ച് 27,441 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 25,855 കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ അനുപാതം മെച്ചപ്പെട്ട് 33.21 ശതമാനത്തിലെത്തി. കാസ, റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍, കോര്‍പറേറ്റ് അക്കൗണ്ടുകള്‍,…
Read More » -
യൂണിമോനി ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 29.79 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ
മുംബൈ: യൂണിമോനി ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 29.79 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ. ചെറുകിട-പ്രീപേയ്മെന്റ് ഇന്‍സ്ട്രുമെന്റ്സ് (പിപിഐ) ആവശ്യകതകളിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് പിഴയിട്ടത്. പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങളുടെ (പിപിഐ) വിതരണവും പ്രവര്‍ത്തനവും സംബന്ധിച്ച ആര്‍ബിഐ നല്‍കിയ ചില നിര്‍ദ്ദേശങ്ങള്‍ കമ്പനി പാലിച്ചില്ലെന്നാണ് നിരീക്ഷണം. യൂണിമോനി ഫിനാന്‍ഷ്യല്‍ സര്‍വീസസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കമ്പനിയുടെ പ്രതികരണം പരിഗണിച്ചാണ് പിഴ ചുമത്തിയത്. എന്നിരുന്നാലും, പിഴ, റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്പനി അതിന്റെ ഉപഭോക്താക്കളുമായുള്ള ഏതെങ്കിലും ഇടപാടിനേയോ കരാറിനേയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.
Read More »