May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      Business

      • റഷ്യ, ബെലാറസ് ഉപഭോക്താക്കളോടും മൂന്നാം കക്ഷി വില്‍പ്പനക്കാരോടും ആമസോണിന് ‘അയ്ത്തം’

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മോസ്‌കോ: റഷ്യയിലെയും ബെലാറസിലെയും ഉപഭോക്താക്കള്‍ക്കുള്ള റീട്ടെയില്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ആമസോണ്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൂടാതെ റഷ്യയിലെ പ്രൈം വീഡിയോ സ്ട്രീമിംഗ് സേവനത്തിനും ഉപഭോക്താക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. റഷ്യ, ബെലാറസ് ആസ്ഥാനമായുള്ള ഉപഭോക്താക്കളെയും മൂന്നാം കക്ഷി വില്‍പ്പനക്കാരെയും ആമസോണ്‍ ഇനി സ്വീകരിക്കില്ലെന്ന് കമ്പനി അറിയിച്ചു. റഷ്യ ആസ്ഥാനമായ ഉപഭോക്താക്കള്‍ക്കുള്ള പ്രൈം വീഡിയോയിലേക്കുള്ള പ്രവേശനം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്. റഷ്യയില്‍ നേരിട്ട് വില്‍ക്കുന്ന ഒരേയൊരു വീഡിയോ ഗെയിമായ ന്യൂ വേള്‍ഡിനായി ഇനി ഓര്‍ഡറുകള്‍ എടുക്കില്ലെന്നും വാണിജ്യ ഭീമന്‍ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യയില്‍ വില്‍ക്കുന്ന ഒരേയൊരു ഗെയിമായ ഓപ്പണ്‍ വേള്‍ഡ് എംഎംഒ ന്യൂ വേള്‍ഡിന്റെ ഏതെങ്കിലും പുതിയ ഓര്‍ഡറുകള്‍ എടുക്കുന്നത് ആമസോണ്‍ നിര്‍ത്തി. ഇഎ ഗെയിംസ്, സിഡി പ്രൊജക്റ്റ് റെഡ്, ടേക്ക്-ടു, യുബിസോഫ്റ്റ്, ആക്ടിവിഷന്‍ ബ്ലിസാര്‍ഡ്, എപിക് ഗെയിംസ് തുടങ്ങിയ നിരവധി ഗെയിമിംഗ് ഭീമന്മാരും റഷ്യയിലെ വില്‍പ്പന നിര്‍ത്തിവച്ചു. മറ്റ് ചില യുഎസ് സാങ്കേതിക…

        Read More »
      • അവസരം മുതലെടുക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രി; യൂറോപ്യന്‍ എണ്ണ വിപണിയില്‍ നോട്ടം

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഇന്ധന വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ ഡീസല്‍ വിപണി ലക്ഷ്യമിട്ട് ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രി. യൂറോപ്പില്‍ വില ഉയരുന്നത് പരിഗണിച്ച് ജാംനഗറിലെ റിലയന്‍സ് പ്ലാന്റിലെ അറ്റകൂറ്റപ്പണികള്‍ കമ്പനി നീട്ടിവെച്ചു. രണ്ട് റിഫൈനറികളില്‍ നിന്നായി ദിവസം 1.36 മില്യണ്‍ ബാരല്‍ ക്രൂഡ് ആണ് ജാംനഗറില്‍ റിലയന്‍സിന് പ്ലാന്റിന്റെ ശേഷി. പ്രതിദിനം 704,000 ബാരല്‍ കയറ്റുമതി ശേഷിയുള്ള പ്ലാന്റ് കൊവിഡിന് ശേഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ജാംനഗറിലെ ഒരു ക്രൂഡ് പ്രൊസസിംഗ് യൂണീറ്റ് അടച്ചുപൂട്ടാന്‍ റിലയന്‍സ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഈ യൂണീറ്റ് സെപ്റ്റംബര്‍ വരെ പ്രവര്‍ത്തിപ്പിക്കും. റഷ്യയുടെ റോസ്നെഫ്റ്റ് ഓയില്‍ കമ്പനിക്ക് 49% ഓഹരികളുള്ള നയാര എനര്‍ജി ലിമിറ്റഡിന് ജാംനഗറില്‍ റിഫൈനറിയുണ്ട്. അതേ സമയം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ആഭ്യന്തര വിപണിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.…

        Read More »
      • മൊബിക്വിക്കിന് മൂന്നാം പാദത്തില്‍ 7 കോടിയുടെ ലാഭം

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഏഴ് കോടി രൂപയുടെ ലാഭം നേടിയെന്നറിയിച്ച് ഫിന്‍ടെക്ക് കമ്പനിയായ മൊബിക്വിക്ക്. മാര്‍ച്ച് 31ന് മുന്‍പ് ആകെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി സിഇഒ ഉപാസനാ ടാക്കു അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലും കമ്പനി നഷ്ടം നേരിട്ടിരുന്നു. മാര്‍ച്ചില്‍ അവസാനിക്കുന്ന നാലാം പാദത്തിലും വരുന്ന സാമ്പത്തിക വര്‍ഷവും കമ്പനിയ്ക്ക് നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഉപാസനാ ടാക്കു പങ്കുവെച്ചു. 2021 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 400 കോടിയുടെ ആകെ വരുമാനം നേടാന്‍ കമ്പനിയ്ക്ക് സാധിച്ചുവെന്നും മുന്‍ കാലത്തെ അപേക്ഷിച്ച് 86 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും ഉപാസന വ്യക്തമാക്കി. മാര്‍ച്ച് 31 ആകുമ്പോള്‍ കമ്പനിയുടെ ആകെ വരുമാനം 600 കോടിയാകുമെന്നാണ് പ്രതീക്ഷ. ആകെ വരുമാനം 400 കോടിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെ 78 കോടിയുടെ നഷ്ടം നേരിട്ടിരുന്നുവെന്നും ഉപാസന കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ…

        Read More »
      • ഫോക്‌സ്‌വാഗണിന്റെ പുതിയ ഇടത്തരം സെഡാന്‍ വിര്‍ട്ടസ് ലോഞ്ചിങ് മെയ്യില്‍

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: ഇടത്തരം സെഡാന്‍ വിഭാഗത്തില്‍ പുതിയ അവതാരവുമായി ഫോക്‌സ്‌വാഗണ്‍. മെയ് മാസം ‘വിര്‍ട്ടസ്’ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് വാഹന നിര്‍മാതാക്കള്‍ വ്യക്തമാക്കി. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, മാരുതി സുസുക്കി സിയാസ്, സ്‌കോഡ സ്ലാവിയ എന്നിവയോട് മത്സരിക്കുന്ന പുതിയ മോഡലിന്റെ പ്രീ-ബുക്കിംഗും കമ്പനി ആരംഭിച്ചു. ചലനാത്മകവും വൈകാരികവുമായ ഡിസൈന്‍, വിശാലമായ ഇന്റീരിയറുകള്‍, പ്രവര്‍ത്തനക്ഷമത, ടിഎസ്‌ഐ സാങ്കേതികവിദ്യ എന്നിവയുള്ള വിര്‍ട്ടസ് ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കുമെന്ന് ഫോക്‌സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത മോഡല്‍ അനാച്ഛാദനം ചെയ്തുകൊണ്ട് പറഞ്ഞു. MQB A0 IN പ്ലാറ്റ്‌ഫോമില്‍ വരുന്ന വിര്‍ട്ടസ് ഫോക്‌സ്വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള രണ്ടാമത്തെ ഉല്‍പ്പന്നമാണ്. ആഭ്യന്തര വിപണിക്ക് പുറമെ ലോകമെമ്പാടുമുള്ള 25-ലധികം വിപണികളിലേക്ക് പുതിയ മോഡല്‍ കയറ്റുമതി ചെയ്യാനാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം 1 ലിറ്റര്‍, 1.5 ലിറ്റര്‍…

        Read More »
      • എല്‍.ഐ.സിയുടെ ഐ.പി.ഒയ്ക്ക് സെബിയുടെ പച്ചക്കൊടി

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരി വില്‍പ്പന(ഐ.പി.ഒ.)യ്ക്ക് സെബിയുടെ പച്ചക്കൊടി. എല്‍ഐസി ഐപിഒയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് സിഎന്‍ബിസി ടിവി18 ആണ് വാര്‍ത്ത പുറത്ത് വിട്ടത്. എല്‍ഐസി ഐപിഒയ്ക്കായി സമര്‍പ്പിച്ച ഡ്രാഫ്റ്റ് പേപ്പര്‍ അനുസരിച്ച് 31 കോടി ഓഹരികളാണ് വില്‍ക്കുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെയാണ് ഐപിഒ. ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയ്യേഴ്സിന് 50 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 35 ശതമാനവും സംവരണം ഐപിഒയില്‍ ഉണ്ടാവും. നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് 15 ശതമാനം സംവരണവും ലഭിക്കും. കൂടാതെ പോളിസി ഉടമകള്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും പ്രത്യേകമായി ഓഹരികള്‍ നീക്കിവെച്ചിട്ടുണ്ട്. എല്‍ഐസിയുടെ അഞ്ച് ശതമാനം ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 63,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആവും എല്‍ഐസിയുടേത്. അനുമതി കിട്ടിയെങ്കിലും ഐപിഒ എന്ന് നടത്തണം എന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. റഷ്യ-യുക്രെയ്ന്‍ (Russia-Ukraine) പ്രതിസന്ധി…

        Read More »
      • ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കാനൊരുങ്ങി എയര്‍ടെല്‍

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കാനൊരുങ്ങി എയര്‍ടെല്‍. കമ്പനിയുടെ മൊബൈല്‍ വരിക്കാര്‍ക്കാണ് സേവനങ്ങള്‍ ലഭ്യമാവുക. ബൈ നൗ പേ ലേറ്റര്‍, തല്‍ക്ഷണ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയൊക്കെ ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന് എയര്‍ടെല്‍ അവതരിപ്പിക്കും. എയര്‍ടെല്ലുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ ചെറു നഗരങ്ങളിലെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ആക്‌സിസ് ബാങ്ക് ലക്ഷ്യമിടുന്നത്. എയര്‍ടെല്‍ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ആണ് ആദ്യ ഘട്ടത്തില്‍ എത്തുന്നത്. എയര്‍ടെല്‍ വരിക്കാര്‍ക്ക് പ്രത്യേക ഓഫറുകളും ക്യാഷ്ബാക്കുകളും നല്‍കുന്നതാവും ക്രെഡിറ്റ് കാര്‍ഡ്. എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ അര്‍ഹരായവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. സഹകരണത്തിന്റെ ഭാഗമായി എയര്‍ടെല്‍ സൈബര്‍ സെക്യൂരിറ്റി സേവനങ്ങള്‍ ആക്‌സിസ് ബാങ്കിന് ലഭ്യമാവും. കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം ക്ലൗഡ് , ഡാറ്റാ സെന്റര്‍ സേവനങ്ങളിലും ഇരു സ്ഥാപനങ്ങളും സഹകരിക്കും. നിലവില്‍ പെയ്‌മെന്റ് ബാങ്കിലൂടെ എയര്‍ടെല്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്. രാജ്യത്തെ ആദ്യ…

        Read More »
      • സ്‌കോഡ ഇവി വിപണിയിലേക്കും

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: ഇന്ത്യന്‍ വാഹന വിപണിയിലെ ട്രെന്‍ഡിനൊപ്പം നീങ്ങാനൊരുങ്ങി ചെക്ക് കാര്‍ നിര്‍മാതാക്കളായ സ്‌കോഡ. ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഒരു ദീര്‍ഘകാല ഭാവി ആസൂത്രണം ചെയ്യുന്നതിനാല്‍ ഇവി സെഗ്മെന്റിലേക്ക് പ്രവേശിക്കേണ്ടിവരുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ”2030 ഓടെ വിപണിയുടെ 25-30 ശതമാനം ഇലക്ട്രിക് കാറുകളായിരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു, ഞങ്ങളുടെ പങ്ക് ഞങ്ങള്‍ നിര്‍വഹിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്, അതിനാല്‍ ഞങ്ങള്‍ ഇവികള്‍ വിപണിയില്‍ കൊണ്ടുവരും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ധനവില വര്‍ധനവും ഡീസല്‍ കാര്‍ വില്‍പ്പനയിലെ ഇടിവും കാരണം മറ്റ് വാഹന നിര്‍മാതാക്കള്‍ കൂടുതല്‍ സിഎന്‍ജി മോഡലുകള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും സിഎന്‍ജി പതിപ്പുകള്‍ അവതരിപ്പിക്കാന്‍ സ്‌കോഡ ലക്ഷ്യമിടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കുഷാക്ക്, സ്ലാവിയ, ഒക്ടാവിയ, സൂപ്പര്‍ബ്, കൊഡിയാക് തുടങ്ങിയ മോഡലുകളാണ് സ്‌കോഡ ഇന്ത്യയില്‍ പുറത്തിറക്കുന്നത്. കഴിഞ്ഞവര്‍ഷം 24,000 യൂണിറ്റുകളാണ്…

        Read More »
      • പൊതുമേഖലാ ബാങ്കുകളുടെ നിലവാരം വര്‍ധിപ്പിക്കുവാന്‍ പദ്ധതിയുമായി ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ നിലവാരം വര്‍ധിപ്പിക്കുവാന്‍ പുത്തന്‍ ചുവടുവെപ്പുമായി ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ (ബിബിബി). ഒന്‍പത് മാസം ദൈര്‍ഘ്യമുള്ള ഡയറക്ടേഴ്‌സ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിലൂടെ (ഡിഡിപി) പൊതുമേഖലാ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ അധികൃതര്‍ വ്യക്തമാക്കി. സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും അതുവഴി രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ ആഗോളതലത്തില്‍ മുഖ്യ സ്ഥാനത്തേക്ക് എത്തുന്നതിന് പ്രോഗ്രാം സഹായകരമാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് പ്രോഗ്രാം നടത്തുന്നത്. രാജ്യത്തെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയുടെ മുഖ്യ സ്ഥാനത്തേക്ക് നടക്കുന്ന നിയമനങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2016ല്‍ ആരംഭിച്ച സ്വയം ഭരണ സ്ഥാപനമാണ് ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ. പ്രോഗ്രാമില്‍ സെമിനാറുകള്‍, മുഖാമുഖ സംവേദനാത്മക സെഷനുകള്‍, ഓണ്‍ലൈന്‍ മൊഡ്യൂളുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഓറിയന്റേഷന്‍, റിഫ്രഷര്‍ വിഭാഗങ്ങള്‍…

        Read More »
      • ചീന കമ്പനികള്‍ നികുതി വെട്ടിക്കുന്നു; ഇന്ത്യ നിരീക്ഷണം ശക്തമാക്കി

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: ചൈനീസ് കമ്പനികള്‍ നികുതി വെട്ടിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. അടുത്തിടെ ടെലികമ്മ്യൂണിക്കേഷന്‍ എക്വിപ്മെ-ന്റ് കമ്പനിയായ വാവെയുടെ ഓഫീസുകളില്‍ റെയിഡ് നടന്നിരുന്നു. പിന്നാലെ രാജ്യത്ത് വിവിധ മേഖലകളില്‍ ചൈനീസ് കമ്പനികള്‍ നികുതി വെട്ടിക്കുന്നതായി കണ്ടെത്തി. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് മാത്രമല്ല, ഉന്നത വിദ്യാഭ്യാസ രംഗത്തും ചെറുകിട ധനകാര്യ രംഗത്തുമൊക്കെയുണ്ട് കോടികളുടെ തട്ടിപ്പ്. ബെംഗളൂരു കേന്ദ്രീകരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ജമ്പ് മങ്കി പ്രമോഷന്‍സ് എന്ന കമ്പനി 18.16 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. വ്യാജ ഇന്‍വോയിസുകള്‍ നിര്‍മിച്ചായിരുന്നു തട്ടിപ്പ്. ഇത്തരം നിരവധി ചെറുകിട കമ്പനികള്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. വന്‍കിട കമ്പനിയായ വാവെയുടെ പേരിലുമുണ്ട് കോടികളുടെ നികുതി വെട്ടിപ്പ് ആരോപണം. ന്യൂഡല്‍ഹി, ഗുരുഗ്രാം, ബെംഗലൂരൂ തുടങ്ങിയ പ്രധാന ഓഫീസുകളില്‍ എല്ലാം ആദായ നികുതിവകുപ്പ് റെയിഡ് നടത്തിയിരുന്നു. പരിശോധനകളുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് ആദായ നികുതി വകുപ്പ്…

        Read More »
      • രൂപ റെക്കോഡ് തകര്‍ച്ചയില്‍

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്നുള്ള അനിശ്ചിതത്വത്തില്‍ തകര്‍ന്ന് രൂപ. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 76.96 നിലവാരത്തിലെത്തി. എണ്ണവില വര്‍ധന രാജ്യത്തെ വ്യാപാര കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വര്‍ധിപ്പിക്കുമെന്നതിനാലാണ് രൂപയെ ബാധിച്ചത്. ഓഹരി വിപണിയിലെ തകര്‍ച്ചയും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യംവിടുന്നതും രൂപയുടെ മൂല്യമിടിവിന് ആക്കംകൂട്ടി. മാര്‍ച്ചില്‍ ഇതുവരെ 16,800 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്. അസംസ്‌കൃത എണ്ണവില, ഓഹരി വിപണിയിലെ വില്പന സമ്മര്‍ദം, ഭൗമ രാഷ്ട്രിയ സംഘര്‍ഷം, കരുത്താര്‍ജിക്കുന്ന ഡോളര്‍, സംസ്ഥനങ്ങളിലെ തിരഞ്ഞെടുപ്പ് തുടങ്ങിയവയാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം നേട്ടമാക്കി തിങ്കളാഴ്ച പവന്റെ വില 800 രൂപ കൂടി 39,520 രൂപയിലെത്തി. ഗ്രാമിന് 100 രൂപ കൂടി 4940 രൂപയുമായി. 38,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള…

        Read More »
      Back to top button
      error: