December 22, 2024

      തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ

      October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      Business

      • ബന്ധന്‍ ബാങ്കിന്റെ 3 ശതമാനം ഓഹരികള്‍ 1,522 കോടി രൂപയ്ക്ക് വിറ്റഴിച്ച് എച്ച്ഡിഎഫ്‌സി; നീക്കം ലയത്തിന് ശേഷം

        ന്യൂഡല്‍ഹി: എച്ച്ഡിഎഫ്സിയുടെ കൈവശമുണ്ടായിരുന്ന ബന്ധന്‍ ബാങ്കിന്റെ മൂന്ന് ശതമാനം ഓഹരികള്‍ വിറ്റഴിച്ചു. 1,522 കോടി രൂപയ്ക്കാണ് ഓഹരികള്‍ വിറ്റത്. എച്ച്ഡിഎഫ്സിയുടെ ലയന പ്രഖ്യാപനം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ഇടപാട്. ബിഎസ്ഇ വിവരങ്ങള്‍ പ്രകാരം എച്ച്ഡിഎഫ്സി ബന്ധന്‍ ബാങ്കിലെ 3.08 ശതമാനം വരുന്ന 4,96,32,349 ഓഹരികളും വിറ്റഴിച്ചു. ഓഹരികള്‍ ഓരോന്നിനും ശരാശരി 306.61 രൂപ നിരക്കില്‍ 1,521.77 കോടി രൂപയ്ക്കാണ് വിറ്റത്. ബന്ധന്‍ ബാങ്കിലെ പൊതു ഓഹരി ഉടമയായ എച്ച്ഡിഎഫ്‌സി ഡിസംബറിലവസാനിച്ച പാദത്തിന്റെ അവസാനത്തില്‍ ബാങ്കില്‍ നിന്നും  9.89 ശതമാനം ഓഹരി കൈവശം വച്ചതായാണ് ഓഹരി വിപണി വിവരങ്ങള്‍ കാണിക്കുന്നത്. അതേസമയം, ഫ്രഞ്ച് ധനകാര്യസ്ഥാപനമായ സൊസൈറ്റി ജനറല്‍ ബന്ധന്‍ ബാങ്കിന്റെ 1.9 കോടിയിലധികം ഓഹരികള്‍ ഒന്നിന് 306.55 രൂപ നിരക്കില്‍ 585 കോടി രൂപയ്ക്ക് ഏറ്റെടുത്തു. ബിഎസ്ഇയില്‍ ഇന്നലെ ബന്ധന്‍ ബാങ്കിന്റെ ഓഹരികള്‍ 2.60 ശതമാനം ഉയര്‍ന്ന് 323.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

        Read More »
      • എല്‍ സാല്‍വദോറിന് പിന്നാലെ നിയമപരമായി ബിറ്റ്കോയിനെ അംഗീകരിച്ച് ഈ രാജ്യവും

        വടക്കേ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസ്, സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ ബിറ്റ്കോയിന്‍ ഉപയോഗിക്കാന്‍ നിയമപരമായി അംഗീകാരം നല്‍കി. എല്‍ സാല്‍വദോറിന് ശേഷം ബിറ്റ്കോയിന് ലീഗല്‍ ടെന്‍ഡര്‍ നല്‍കുന്ന ആദ്യ രാജ്യമാണ് ഹോണ്ടുറാസ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഹോണ്ടുറാസിന്റെ അയല്‍ രാജ്യമായ എല്‍ സാല്‍വദോര്‍ ബിറ്റ്കോയിനെ ലീഗല്‍ ടെന്‍ഡറായി അംഗീകരിച്ചത്. ഏതെങ്കിലും ഒരു ക്രിപ്റ്റോ കറന്‍സിയെ ലീഗല്‍ ടെന്‍ഡറായി അംഗീകരിച്ച ആദ്യ രാജ്യവും എല്‍ സാല്‍വദോര്‍ ആണ്. ഒരു കറന്‍സിയെ നിയമപരമായി ഇടപാടുകള്‍ നടത്താന്‍ അംഗീകരിക്കുന്നതിനെ ആണ് ലീഗല്‍ ടെന്‍ഡര്‍ എന്ന് പറയുന്നത്. വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് 2020ല്‍ നിലവില്‍ വന്ന ഹോണ്ടുറാസ് പ്രോസ്പര എന്ന സ്പെഷ്യല്‍ ഇക്കണോമിക് സോണിലാണ്, ബിറ്റ്കോയിന്‍ ഉപയോഗിക്കാന്‍ അനുമതി. നേരത്തെ ഹോണ്ടുറാസ് മൊത്തത്തില്‍ ബിറ്റ്കോയിന്‍ നിയമപരമാക്കുമെന്ന രീതിയല്‍ വാര്‍ത്തകള്‍ വന്നിരുന്നു. പ്രാദേശിക സര്‍ക്കാരുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ബിറ്റ്കോയിന്‍ ബോണ്ടുകള്‍ പുറത്തിറക്കാനും സ്പെഷ്യല്‍ ഇക്കണോമിക്ക് സോണില്‍ അനുമതി ഉണ്ടാവും. റോട്ടന്‍ ദ്വീപിന്റെ ഭാഗങ്ങളും അറ്റ്ലാന്റിക് തീരത്തുള്ള…

        Read More »
      • അബുദാബിയില്‍നിന്ന് മൂന്ന് അദാനി കമ്പനികളിലേക്ക് കോടികളുടെ നിക്ഷേപം

        മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളിലേക്ക് അബുദാബിയില്‍ നിന്ന് പണം ഒഴുകിയെത്തുന്നു. അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനിയാണ് ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വികാസം കാലേക്കൂട്ടി മനസിലാക്കി വന്‍ നിക്ഷേപവുമായി എത്തുന്നത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി എന്റര്‍പ്രൈസസ് എന്നിവ ഐ എച്ച് സിയുടെ നിക്ഷേപത്തിന് സമ്മതം മൂളിക്കഴിഞ്ഞു. എങ്കിലും കമ്പനികളിലെ ഓഹരി ഉടമകളുടെയും സെബിയുടെയും അനുമതി കൂടി ലഭിച്ചാലേ നിക്ഷേപവുമായി മുന്നോട്ട് പോകാനാവൂ. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ ഐ എച്ച് സി 3850 കോടി രൂപയാണ് നിക്ഷേപിക്കുക. 3850 കോടി രൂപ അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിലും 7700 കോടി രൂപ അദാനി എന്റര്‍പ്രസസ് ലിമിറ്റഡിലും നിക്ഷേപിക്കും. അനുമതി ലഭിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ ഓഹരി കൈമാറ്റം പൂര്‍ത്തിയാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐ.എച്ച്.സിയില്‍ നിന്നുള്ള മൂലധനം ഉപയോഗിച്ച് തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാവും അദാനി ശ്രമിക്കുകയെന്ന് വ്യക്തം. ഇപ്പോള്‍ തന്നെ അദാനി ഗ്രീന്‍ എനര്‍ജി…

        Read More »
      • റിപ്പോ നിരക്കില്‍ മാറ്റമില്ല; റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനം

        മുംബൈ: റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ ഏപ്രില്‍ ഒന്നിന് ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷത്തിലെ പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് നിലവിലെ 4 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. ആര്‍ബിഐയുടെ മോണിട്ടറി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം ഗവര്‍ണര്‍ ശക്തികാന്തദാസ് ആണ് ഇക്കാര്യമറിയിച്ചത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കാണ് റിപോ നിരക്ക്. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ. ഇവ രണ്ടും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ ബെഞ്ച്മാര്‍ക്ക് പലിശ നിരക്കുകളായി കണക്കാക്കപ്പെടുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ ബാങ്ക് മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) നിരക്കില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2 ശതമാനമായി കുറച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ 7.8 ശതമാനമാണ് വളര്‍ച്ച പ്രതീക്ഷിച്ചിരുന്നത്. പണപ്പെരുപ്പം ഫെബ്രുവരി മാസത്തേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് ആര്‍ബിഐ പ്രവചിച്ചിട്ടുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5.7…

        Read More »
      • ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത്കെയര്‍ രംഗത്തേക്ക്; ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത്പ്ലസ് വരുന്നു

        വോള്‍മാര്‍ട്ട് പിന്തുണയുള്ള ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത്കെയര്‍ രംഗത്തേക്ക്. ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത്പ്ലസ് എന്ന ആപ്പ് ആണ് ഈ രംഗത്തേക്ക് മത്സരിക്കാന്‍ ഫ്ളിപ്കാര്‍ട്ട് ഒരുക്കിയിട്ടുള്ളത്. ആപ്പ് ഇപ്പോള്‍ തന്നെ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ഇന്ത്യയില്‍ ആകമാനം 20000 പിന്‍കോഡുകളില്‍ ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകും. ആപ്പ് ഉടന്‍ തന്നെ ഐഒഎസിലും ലഭ്യമായിത്തുടങ്ങുമെന്നാണ് അറിയുന്നത്. നെറ്റ്മെഡ്സ്, ഫാര്‍മീസി ആപ്പുകളെ കയ്യടക്കിയിട്ടുള്ള റിലയന്‍സിനോടായിരിക്കും ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസും മത്സരിക്കുക. റിലയന്‍സ് റീറ്റെയ്ലിന് കീഴിലാണ് ഹെല്‍ത്ത് കെയര്‍ വിഭാഗവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. റീറ്റെയ്ല്‍ രംഗത്തേക്ക് ഓണ്‍ലൈന്‍ ഹെല്‍ത്ത് കെയര്‍ സേവനങ്ങളെ സംയോജിപ്പിക്കുന്ന ഫ്ളിപ്കാര്‍ട്ട് പദ്ധതി വോള്‍മാര്‍ട്ട് ഹെല്‍ത്തിനു പുറമെ ആരോഗ്യ മേഖലയിലെ മറ്റൊരു പ്രധാന ചുവടുവയ്പാകും. രാജ്യത്തെ വിവിധ ഭാഗങ്ങള്‍, പ്രത്യേകിച്ച് ഒറ്റപ്പെട്ട ഗ്രാമീണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഉള്ളിടങ്ങളിലേക്ക് ആരോഗ്യ സംരംക്ഷണ ഉപകരണങ്ങള്‍, മരുന്നുകള്‍, സേവനങ്ങള്‍ എന്നിവ എത്തിച്ചുകൊടുക്കാനുള്ള ആപ്പാണ് ഇത്. ഫ്ലിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് പ്ലാറ്റ്‌ഫോം ഇതിനായി 500-ലധികം സ്വതന്ത്ര വില്‍പനക്കാരുമായും രജിസ്റ്റര്‍ ചെയ്ത ഫാര്‍മസിസ്റ്റുകളുടെ ശൃംഖലയുമായും ഉടമ്പടി കരാറിലായിട്ടുണ്ട്. മെഡിക്കല്‍…

        Read More »
      • മൂന്ന് സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്

        ന്യൂഡല്‍ഹി: സഹാറ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, സഹാറയ്ന്‍ യൂണിവേഴ്സല്‍ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി ലിമിറ്റഡ്, ഹമാര ഇന്ത്യ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്നീ മൂന്ന് സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങളെ പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി വിലക്കിയതായി കേന്ദ്ര സഹകരണ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 22 ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. 75 ദിവസത്തിനുള്ളില്‍ അതിന്റെ നാല് അനുബന്ധ സഹകരണ ക്രെഡിറ്റ് സൊസൈറ്റികളിലെ 10 ലക്ഷത്തിലധികം അംഗങ്ങള്‍ക്ക് 3,226 കോടി രൂപ നല്‍കിയതായി 2020 ഒക്ടോബറില്‍ ഗ്രൂപ്പ് പറഞ്ഞിരുന്നു. ഇതില്‍ കാലതാമസം നേരിടുന്നത് സംബന്ധിച്ച് പരാതിപ്പെട്ട ആളുകളുടെ ഇടപാടുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി സുപ്രീം കോടതി ഏര്‍പ്പെടുത്തിയ വിലക്ക് മൂലമാണ് ഇടപാടുകളില്‍ കുറച്ച് കാലതാമസം ഉണ്ടായതെന്നും സ്ഥാപനങ്ങളുടെ ബോണ്ട് ഹോള്‍ഡര്‍മാര്‍ക്ക് റീഫണ്ട് ചെയ്യാനായി പലിശ തുക ഉള്‍പ്പെടെ ഏകദേശം 22,000 കോടി രൂപ…

        Read More »
      • 50,000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികള്‍ എന്‍എആര്‍സിഎല്ലിന് കൈമാറും: യൂണിയന്‍ ബാങ്ക് സിഇഒ

        ന്യൂഡല്‍ഹി: 50,000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികള്‍ ഏപ്രില്‍ അവസാനത്തോടെ നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്ക് (എന്‍എആര്‍സിഎല്‍) കൈമാറുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജ്കിരണ്‍ റായ് ജി. നടപടിക്രമങ്ങളില്‍ വന്ന കാലതാമസം മൂലം ഇത്തരത്തിലുള്ള 15 ബാഡ് ലോണ്‍ അക്കൗണ്ടുകള്‍ എന്‍എആര്‍സിഎല്ലിന് കൈമാറാന്‍ സാധിച്ചില്ല. 38 നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ നിന്നായി മൊത്തം 82,845 കോടി രൂപ ലഭിക്കാനുണ്ടെന്നും ഇവ സംബന്ധിച്ച നടപടികളെടുക്കാന്‍ എന്‍എആര്‍സിഎല്ലിന് അനുമതി നല്‍കിയിട്ടുണ്ടെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖര ഈ വര്‍ഷം ജനുവരിയില്‍ അറിയിച്ചിരുന്നു. ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍ 2022 മാര്‍ച്ച് 31-നകം 50,000 കോടി രൂപയുടെ 15 നിഷ്‌ക്രിയ അക്കൗണ്ടുകള്‍ കൈമാറാന്‍ ബാങ്കുകള്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച സ്ഥാപനമാണ് ബാഡ് ബാങ്ക് അഥവാ നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (എന്‍എആര്‍സിഎല്‍). ബാങ്കുകളുടെ കൈയിലുള്ള ഇത്തരം നിഷ്‌ക്രിയാസ്തികള്‍ (എന്‍പിഎ) പണം കൊടുത്തു…

        Read More »
      • മീഷോയില്‍ ഇനി പലചരക്കും

        ന്യൂഡല്‍ഹി: സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോയുടെ ഗ്രോസറി വിഭാഗം കോര്‍ ആപ്പില്‍ സംയോജിപ്പിക്കും. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒറ്റ ഷോപ്പിംഗ് കേന്ദ്രം മാത്രമാക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണ് കമ്പനി പറഞ്ഞത്. ഒരൊറ്റ ഷോപ്പിംങ് ആക്കുന്നതിലൂടെ ഇന്ത്യയില്‍ ഒരു ബില്ല്യണ്‍ ഉപഭോക്താക്കളെയും കമ്പനി നോട്ടമിടുന്നുണ്ട്. മെയ് ആദ്യവാരത്തോടെ ഗ്രോസറി ബിസിനസിന്റെ സംയോജനം പൂര്‍ത്തിയാകുമെന്നും ഫാര്‍മിസോയില്‍ നിന്ന് മീഷോ സൂപ്പര്‍സ്റ്റോറിലേക്ക് റീബ്രാന്‍ഡ് ചെയ്യുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്താന്‍ സാധിക്കുന്നതിനാല്‍, ഓണ്‍ലൈനിലൂടെയുള്ള പലചരക്ക് സാധനങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിലേക്ക് മീഷോ സൂപ്പര്‍സ്റ്റോറിനെ സംയോജിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മീഷോ സ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ പറഞ്ഞു. പഴങ്ങള്‍, പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍, ഹോം കെയര്‍, പാക്കേജ്ഡ് ഫുഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 500 ഉല്‍പ്പന്നങ്ങള്‍ മീഷോ സൂപ്പര്‍സ്റ്റോറില്‍ നിലവില്‍ നല്‍കുന്നുണ്ട്. ഈ പ്ലാറ്റ്‌ഫോമില്‍ 36-ലധികം വിഭാഗങ്ങളിലായി 100 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് 87 ദശലക്ഷത്തിലധികം ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റിംഗുകളിലേക്ക് പ്രവേശനം നല്‍കും. 2022…

        Read More »
      • സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി എച്ച്ഡിഎഫ്സി ബാങ്ക്

        എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് കൂട്ടി. പുതിയ നിരക്ക് ഏപില്‍ 6 മുതല്‍ പ്രാബല്യത്തില്‍ വരും. തിരഞ്ഞെടുത്ത കാലയളവിനുള്ളിലെ 2 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്. ബാങ്കിന്റെ വെബ്സൈറ്റ് അനുസരിച്ച്, എച്ച്ഡിഎഫ്സി ബാങ്ക് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5 ശതമാനത്തില്‍ നിന്ന് 5.10 ശതമാനമാക്കി. 366-ാം ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെയും 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5 ശതമാനത്തില്‍ നിന്ന് 5.10 ശതമാനമാക്കി. അഞ്ച് വര്‍ഷകാലയളവില്‍ അഞ്ച് കോടി രൂപയില്‍ താഴെ സ്ഥിരനിക്ഷേപം നടത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കാല്‍ ശതമാനം അധികമായി നല്‍കുന്നത് തുടരും. സാധാരണ 50 ബേസിസ് പോയിന്റ പ്രീമിയത്തിന് പുറമേയാണ് ഈ ആനുകൂല്യം ലഭ്യമാകും. ഫെബ്രുവരിയില്‍ ബാങ്ക് ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.9 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും…

        Read More »
      • 5ജി സ്പെക്ട്രം ലേലം: ടെലികോം ഇതര കമ്പനികളെ പങ്കെടുപ്പിക്കരുതെന്ന് സേവനദാതാക്കള്‍

        ന്യൂഡല്‍ഹി: വരാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തില്‍ ടെലികോം ഇതര കമ്പനികളെ പങ്കെടുപ്പിക്കരുതെന്ന് ടെലികോം സേവനദാതാക്കള്‍. എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍-ഐഡിയ എന്നീ ടെലികോം കമ്പനികളാണ് ആവശ്യവുമായി രംഗത്തെത്തിയത്. 5ജി ലേലം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് ടെലികോം കമ്പനികളുടെ നീക്കം. സ്വകാര്യ കമ്പനികള്‍ 5ജി സ്പെക്ട്രം സ്വന്തമാക്കിയാല്‍ അത് ടെലികോം സേവനദാതാക്കളുടെ വരുമാനം ഇടിയാന്‍ കാരണമാവും. നിലവില്‍ എയര്‍ടെല്ലിന്റെ വരുമാനത്തില്‍ 20 ശതമാനവും വരുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളിലൂടെയാണ്. 5ജി എത്തുന്നതോടെ ഈ മേഖലയില്‍ നിന്നുള്ള ടെലികോം സേവനദാതാക്കളുടെ വരുമാനം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5ജി ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിനായും മറ്റും ജിയോ, എയര്‍ടെല്‍ തുടങ്ങിയവയെ ആശ്രയിക്കുന്ന കമ്പനികള്‍ക്ക് സ്വന്തമായി വൈഫൈ, ഡാറ്റാ നെറ്റ്വര്‍ക്കും മറ്റും സ്ഥാപിക്കാനാവും. പുറമേയ്ക്കുള്ള ആശയ വിനിമയങ്ങള്‍ക്ക് മാത്രം ടെലികോം നെറ്റ്വര്‍ക്കുകളെ ആശ്രയിച്ചാല്‍ മതിയാവും. അതേ സമയം സ്വകാര്യ നെറ്റ്വര്‍ക്കുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം…

        Read More »
      Back to top button
      error: