Business
-
ഇന്ത്യയിലെ വാഹന വില്‍പ്പന ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ്
ഇന്ത്യയിലെ വാഹന വില്‍പ്പന 2022ല്‍ ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ്. ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ വാഹന വില്‍പ്പനയില്‍ ഇന്ത്യ മുന്നിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ല്‍ ഇന്ത്യന്‍ വാഹന വില്‍പ്പനയില്‍ 10 ശതമാനം വളര്‍ച്ചയുണ്ടാകും. പൊതുഗതാഗതത്തേക്കാള്‍ വ്യക്തിഗത വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ മുന്‍ഗണനയാണ് വളര്‍ച്ചയ്ക്ക് കാരണം. 2021ല്‍ ഇന്ത്യ വാഹന വില്‍പ്പനയില്‍ 27 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ലോകത്തിലെ നാലാമത്തെ വലിയ ഓട്ടോമോട്ടീവ് വിപണിയാണ് ഇന്ത്യ. വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും യുക്രെയ്ന്‍-റഷ്യ യുദ്ധവും ആഗോള വില്‍പ്പനയെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നേരത്തെ, ഏഷ്യ-പസഫിക്ക് മേഖലയില്‍ വാഹന വില്‍പ്പന 4.7 ശതമാനം വളര്‍ച്ച നേടുമെന്ന് പറഞ്ഞ മൂഡീസ് ഇത് 3.4 ശതമാനമായി കുറച്ചു. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപിച്ചതും വിതരണ ശൃംഖലയെ ബാധിച്ചതുമാണ് ഏഷ്യ-പസഫിക്ക് മേഖലയിലെ വളര്‍ച്ചയില്‍ പ്രതിഫലിച്ചത്. വടക്കേ അമേരിക്കയിലെ വാഹന വില്‍പ്പന ഈ വര്‍ഷം ഏറ്റവും ശക്തമായിരിക്കുമ്പോള്‍, യൂറോപ്പ് വന്‍ തിരിച്ചടി നേരിടാന്‍ ഒരുങ്ങുകയാണ്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക…
Read More » -
സൊമാറ്റോ, സ്വിഗ്ഗി എന്നിവയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിസിഐ
സൊമാറ്റോ, സ്വിഗ്ഗി നടത്തിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ). അമിത ചാര്‍ജിംഗ്, അധികം കാലതാമസമെടുത്തുള്ള പേയ്‌മെന്റ് സൈക്കിള്‍, അമിതമായ കമ്മീഷന്‍ എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരാതിയെത്തുടര്‍ന്ന്. സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും പെരുമാറ്റവുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ ഇത്തരത്തിലൊരു കേസ് നിലവിലുണ്ടെന്നും സിസിഐ പറഞ്ഞു, ‘ഇതിന് ഡയറക്ടര്‍ ജനറലിന്റെ അന്വേഷണം ആവശ്യമാണെന്നും സിസിഐ പറയുന്നു. ഓണ്‍ലൈന്‍ ഫുഡ് പ്ലാറ്റ്‌ഫോമുകളുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ 2002-ലെ കോംപറ്റീഷന്‍ ആക്റ്റിന്റെ വ്യവസ്ഥകളുടെ ലംഘനം നടത്തുന്നുണ്ടോ എന്നന്വേഷിക്കാന്‍ രാജ്യത്തുടനീളമുള്ള 50,000-ലധികം റസ്റ്റോറന്റ് ഓപ്പറേറ്റര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് പരാതിക്കാരായ എന്‍ആര്‍എഐ. ചില പ്രത്യേക വിഭാഗക്കാര്‍, ബ്രാന്‍ഡുകള്‍, റസ്റ്റോറന്റ് ചെയ്നുകള്‍ എന്നിവയ്ക്ക് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ പ്രാധാന്യം കൊടുക്കുന്നതായും ഇത് ചട്ടലംഘനമാണെന്നും എന്‍ആര്‍എഐ പറയുന്നു. റസ്റ്റോറന്റുകളില്‍ നിന്ന് ഈടാക്കുന്ന കമ്മീഷന്‍ ‘പ്രായോഗികമല്ല’ എന്നും ഏറെ ഉയര്‍ന്ന (20% മുതല്‍ 30% വരെ)താണിതെന്നും എന്‍ആര്‍എഐ ആരോപിച്ചിരുന്നു. സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍…
Read More » -
എല്‍ഐസി ഐപിഒ:വില്‍ക്കുന്ന ഓഹരികളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും
എല്‍ഐസി ഐപിഒയിലൂടെ (പ്രാരംഭ ഓഹരി വില്‍പ്പന) വില്‍ക്കുന്ന ഓഹരികളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും. ഐപിഒയിലൂടെ എല്‍ഐസിയുടെ 5 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. ഇത് 5.5 മുതല്‍ 6 ശതമാനം ആയി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ട്രില്യണിലധികം വിപണി മൂല്യമുള്ള കമ്പനികള്‍ ഐപിഒ നടത്തുമ്പോള്‍ കുറഞ്ഞത് 5,000 കോടി രൂപ മൂല്യമുള്ള 5 ശതമാനം ഓഹരികളെങ്കിലും വില്‍ക്കണമെന്നതാണ് രാജ്യത്തെ നിയമം. സെബിക്ക് നല്‍കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പ്രകാരം 5 ശതമാനം അല്ലെങ്കില്‍ 316 മില്യണ്‍ ഓഹരികള്‍ വില്‍ക്കുമെന്നായിരുന്നു എല്‍ഐസി അറിയിച്ചത്. ആകെ 6.32 ബില്യണ്‍ ഓഹരികളാണ് എല്‍ഐസിക്ക് ഉള്ളത്. റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിക്കുമ്പോള്‍ ആയിരിക്കും എത്ര ശതമാനം ഓഹരികളാണ് വില്‍ക്കുക എന്നതില്‍ വ്യക്ത ലഭിക്കൂ. 5 ശതമാനത്തിലധികം ഓഹരികള്‍ വില്‍ക്കുകയാണെങ്കില്‍ ഇപ്പോള്‍ ലക്ഷ്യമിടുന്ന 63,000 കോടിയിലധികം രൂപ കേന്ദ്രത്തിന് എല്‍ഐസി ഐപിഒയിലൂടെ കണ്ടെത്താനാവും. അതായത് നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി…
Read More » -
ഇന്ത്യയിലെ കമ്പനികളില്‍ നിയമനങ്ങള്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയിലെ കമ്പനികളുടെ റിക്രൂട്ട്‌മെന്റ് പ്ലാനുകള്‍ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന് റിപ്പോര്‍ട്ട്. റഷ്യ-യുക്രൈന്‍ യുദ്ധവും പണപ്പെരുപ്പ ആഘാതവും ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ കമ്പനികള്‍ അവരുടെ നിയമന പദ്ധതികള്‍ ശക്തമാക്കുന്നത് തുടരുന്നുണ്ടെന്നാണ് ടീംലീസ് എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 21 മേഖലകളിലെയും 14 നഗരങ്ങളിലെയും 800-ലധികം ചെറുകിട, ഇടത്തരം, വന്‍കിട കമ്പനികളെ ഉള്‍പ്പെടുത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 54 ശതമാനം കമ്പനികള്‍ വൈറ്റ് കോളര്‍, ബ്ലൂ കോളര്‍ റോളുകള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-ലെ ജൂണ്‍, സെപ്റ്റംബര്‍ പാദങ്ങളേക്കാള്‍ 18 ശതമാനം കൂടുതലാണിത്. 2021 ലെ ഒന്നാം പാദത്തില്‍ 34 ശതമാനമായിരുന്നു. നിയമനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കാണിക്കുന്നത് ഐടി മേഖലയിലാണ്, (95 ശതമാനം). വിദ്യാഭ്യാസ സേവനങ്ങള്‍ (86 ശതമാനം), സ്റ്റാര്‍ട്ടപ്പുകളും ഇ-കൊമേഴ്‌സും (81 ശതമാനം), ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ (78 ശതമാനം), ടെലികോം (75 ശതമാനം), എഫ്എംസിജി എന്നിവയാണ്…
Read More » -
വോഡഫോണ്‍ ഐഡിയയില്‍ ഓഹരി ഉയര്‍ത്തി വോഡഫോണ്‍
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണ്‍, കടക്കെണിയിലായ വോഡഫോണ്‍ ഐഡിയയില്‍ തങ്ങളുടെ ഓഹരി 47.61 ശതമാനമായി ഉയര്‍ത്തി. അനുബന്ധ സ്ഥാപനമായ പ്രൈം മെറ്റല്‍സ് വഴിയാണ് തങ്ങളുടെ ഓഹരി 47.61 ശതമാനമായി ഉയര്‍ത്തിയത്. കമ്പനിക്ക് വോഡഫോണ്‍ ഐഡിയ ലിമിറ്റഡില്‍ (വിഐഎല്‍) 44.39 ശതമാനം ഓഹരികള്‍ നേരത്തെ ഉണ്ടായിരുന്നു. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 7.61 ശതമാനം പ്രതിനിധീകരിക്കുന്ന 2,18,55,26,081 ഇക്വിറ്റി ഷെയറുകള്‍ പ്രൈം മെറ്റല്‍സ് കൈവശം വച്ചിട്ടുണ്ട്. കമ്പനിയുടെ പ്രിഫറന്‍ഷ്യല്‍ ഇഷ്യൂവിന് അനുസൃതമായി ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കുന്നതിലൂടെ പ്രൈം മെറ്റല്‍സ് കമ്പനിയുടെ 570,958,646 ഇക്വിറ്റി ഷെയറുകള്‍ സ്വന്തമാക്കിയതായി ഫയലിംഗില്‍ പറയുന്നു. യൂറോ പസഫിക് സെക്യൂരിറ്റീസ്, പ്രൈം മെറ്റല്‍സ്, ഒറിയാന ഇന്‍വെസ്റ്റ്‌മെന്റ് എന്നീ മൂന്ന് പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് ഒരു ഓഹരിക്ക് 13.30 രൂപ നിരക്കില്‍ 338.3 കോടി ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കാന്‍ 4,500 കോടി രൂപയ്ക്ക് ബോര്‍ഡ് അനുമതി നല്‍കിയതായി വോഡഫോണ്‍ ഐഡിയ അറിയിച്ചിരുന്നു.ഇതില്‍ 1,96,66,35,338 ഇക്വിറ്റി ഷെയറുകള്‍ യൂറോ പസഫിക്…
Read More » -
വിപണി വളര്‍ച്ച താഴോട്ട്, വില്‍പ്പന 20 ശതമാനം ഉയര്‍ന്ന് എഫ്എംസിജി മേഖല
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) വിപണി വളര്‍ച്ച ഒരു വര്‍ഷമായി ഓരോ പാദത്തിലും സ്ഥിരമായി കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം എഫ്എംസിജി മേഖലയെ മുന്നോട്ടുനയിച്ച വ്യക്തിഗത പരിചരണം, വീട്, ശുചിത്വ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് വിപണി വളര്‍ച്ച താഴോട്ടേക്ക് നീങ്ങിയത്. എന്നിരുന്നാലും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലയിലെ വില്‍പ്പന 20 ശതമാനം വര്‍ധിച്ചു. വിലക്കയറ്റവും പാക്കേജുചെയ്ത ഭക്ഷണസാധനങ്ങളുടെയും ചരക്കുകളുടെയും ഉയര്‍ന്ന വില്‍പ്പനയുമാണ് ഇതിന് പ്രധാന കാരണം. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ മൂല്യമനുസരിച്ച് മൊത്തം വില്‍പ്പനയില്‍ 5 ശതമാനം വര്‍ധനവാണുണ്ടായത്. 7.5 ദശലക്ഷം റീട്ടെയില്‍ സ്റ്റോറുകള്‍ ട്രാക്ക് ചെയ്യുന്ന സെയില്‍സ് ഓട്ടോമേഷന്‍ സ്ഥാപനമായ ബിസോമിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിസംബര്‍ പാദത്തിലെ വില്‍പ്പനയില്‍ 20 ശതമാനവും സെപ്തംബര്‍ പാദത്തില്‍ 46 ശതമാനവും രണ്ടാം തരംഗമുണ്ടായ ജൂണ്‍ പാദത്തില്‍ 8.2 ശതമാനവും വര്‍ധനവാണുണ്ടായത്. ‘മൊത്തത്തിലുള്ള പണപ്പെരുപ്പത്തില്‍ നിന്ന് ഗാര്‍ഹിക ബജറ്റുകള്‍ ചുരുങ്ങുന്നത് കാരണം വളര്‍ച്ചയുടെ…
Read More » -
സ്വര്‍ണ വില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഒരു ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. 4780 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. 38240 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഞായറാഴ്ചയായതിനാല്‍ ബാങ്ക് അവധിയുടെ കൂടെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച സ്വര്‍ണ്ണ വില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 4795 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 38360 രൂപയുമായിരുന്നു വില. എന്നാല്‍ ഏപ്രില്‍ മാസം ആരംഭിച്ചത് സ്വര്‍ണവില കുത്തനെ ഉയര്‍ത്തി കൊണ്ടാണ്. ഏപ്രില്‍ ഒന്നിന് ഗ്രാമിന് 45 രൂപ സ്വര്‍ണ വില ഉയര്‍ന്നു. 4810 രൂപയായിരുന്നു അന്ന് സ്വര്‍ണ്ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 38480 രൂപയായിരുന്നു ഏപ്രില്‍ ഒന്നിലെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയും ഏപ്രില്‍ ഒന്നിനാണ് ഉണ്ടായിരുന്നത്.
Read More » -
ഇന്ത്യന്‍ റൂപേ പേയ്മെന്റ് കാര്‍ഡ് ഇനി നേപ്പാളിലും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇലക്ട്രോണിക്ക് പേയ്മെന്റ് സംവിധാനമായ റൂപേ പേയ്മെന്റ് കാര്‍ഡ് നേപ്പാളില്‍ അവതരിപ്പിച്ചു. റൂപേ കാര്‍ഡ് സേവനം നടപ്പില്‍ വരുത്തുന്ന നാലാമത്തെ രാജ്യമാണ് നേപ്പാള്‍. യുഎഇ, ഭൂട്ടാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് മറ്റുള്ളവ. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ ഇന്ത്യയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് റൂപേ കാര്‍ഡിന് നേപ്പാള്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നുവെന്ന പ്രഖ്യാപനമുണ്ടായിരിക്കുന്നത്. വ്യാപാരം, നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഇരു നേതാക്കളും റൂപേ പേയ്മെന്റ് കാര്‍ഡ് അവതരിപ്പിച്ചത്. നേപ്പാളില്‍ റുപേ കാര്‍ഡ് അവതരിപ്പിക്കുന്നത് നമ്മുടെ സാമ്പത്തിക ബന്ധത്തിന് ഒരു പുതിയ അധ്യായം നല്‍കുമെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ നീക്കം ഉഭയകക്ഷി വിനോദസഞ്ചാര പ്രവാഹം സുഗമമാക്കുന്നതിനൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. ബഹുമുഖ പേയ്മെന്റ് സംവിധാനം എന്ന റിസര്‍വ് ബാങ്കിന്റെ…
Read More » -
എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ലയിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഹൗസിങ് ഫിനാന്‍സ് കമ്പനിയായ എച്ച്ഡിഎഫ്സി ലിമിറ്റഡിനെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആയ എച്ച്ഡിഎഫ്സിയില്‍ ലയിപ്പിക്കുന്നു. റിസര്‍വ് ബാങ്കിന്റെയും മറ്റ് നിയന്ത്രണ സംവിധാനങ്ങളുടെയും അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ലയനമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗം ലയനത്തിന് അംഗീകാരം നല്‍കിയതായും റെഗുലേറ്ററി ഫയലിങ്ങില്‍ പറയുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഷെയറുകള്‍ എച്ച്ഡിഎഫ്സിയുടെ 25 ഷെയറുകള്‍ക്കു തുല്യമായിരിക്കും എന്ന അനുപാതത്തിലാണ് ലയനമെന്ന് റെഗുലേറ്ററി ഫയലിങ്ങില്‍ പറയുന്നു. അതേസമയം എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലായിരിക്കും. എച്ച്ഡിഎഫ്സിയുടെ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ 41 ശതമാനം ഓഹരിയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. ഓഡിറ്റ് കമ്മിറ്റി ശുപാര്‍ശകളുടെയും സ്വതന്ത്ര ഡയറക്ടര്‍മാരുടെ സമിതിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലയിക്കാനുള്ള തീരുമാനം. 2021 ഡിസംബര്‍ 31 വരെ എച്ച്ഡിഎഫ്സിക്ക് മൊത്തം ആസ്തി 6,23,420.03 കോടി രൂപയും വിറ്റുവരവ് 35,681.74 കോടി രൂപയും അറ്റ ആസ്തി 1,15,400.48 കോടി രൂപയുമാണ്. മറുവശത്ത്,…
Read More » -
182 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യവുമായി എസ്ഇസിഎല്‍
കൊല്‍ക്കത്ത: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 182 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് (എസ്ഇസിഎല്‍) അറിയിച്ചു. കോള്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാണ് എസ്ഇസിഎല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (202122) 142.51 ദശലക്ഷം ടണ്‍ ഉത്പാദനം ഉണ്ടായതായി കമ്പനി വ്യക്തമാക്കി. റെയില്‍വേ പാതകളുടെ വികസനത്തിന് 1,800 കോടി ഉള്‍പ്പെടെ, വിവിധ വിഭാഗങ്ങളിലായി മൂലധനച്ചെലവിനായി 5,200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എസ്ഇസിഎല്ലിന്റെ ഉത്പാദനം 182 ആയി നില നിര്‍ത്തിയിട്ടുണ്ടെന്നും അതേസമയം 280 മില്യണ്‍ ക്യൂബിക് മീറ്റര്‍ കല്‍ക്കരിയുടെ അധിക ഭാരം ഒഴിവാക്കേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിവസം മുതല്‍ ടീമിനെ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ എസ്ഇസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രേം സാഗര്‍ മിശ്ര മുന്‍കൈ എടുത്തതായി കമ്പനി വ്യക്തമാക്കി. പോയ സാമ്പത്തിക വര്‍ഷത്തില്‍ 622 മില്യണ്‍ ടണ്‍ ഉത്പാദനമാണ് കമ്പനി കൈവരിച്ചത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം 700 മില്ല്യണ്‍ ടണ്‍ ഉത്പാദിപ്പിക്കാനാണ്…
Read More »