December 22, 2024

      തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ

      October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      Business

      • ഐപിഒയ്ക്ക് മുന്‍പായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് എല്‍ഐസി 5,627 കോടി രൂപ സമാഹരിച്ചു

        ന്യൂഡല്‍ഹി: മെഗാ ഐപിഒയ്ക്ക് മുന്‍പായി, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് മേല്‍ക്കൈയ്യുള്ള ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് എല്‍ഐസി 5,627 കോടി രൂപ സമാഹരിച്ചു. ഓഹരി ഒന്നിന് 949 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയത്. ഏതാണ്ട് 5,92,96, 853 ഓഹരികളാണ് ആങ്കര്‍ നിക്ഷേപര്‍ സ്വന്തമാക്കിയത്. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള 5.92 കോടി ഓഹരികളില്‍, 4.2 കോടി ഓഹരികള്‍ (71.12 ശതമാനം) 15 ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി അനുവദിച്ചു. കൂടാതെ, ചില ആഭ്യന്തര ഇന്‍ഷുറന്‍സ് കമ്പനികളും, പെന്‍ഷന്‍ ഫണ്ടുകളും നിക്ഷേപം നടത്തി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ്, പിഎന്‍ബി മെറ്റ്ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ പെന്‍ഷന്‍ ഫണ്ട്, യുടിഐ റിട്ടയര്‍മെന്റ് സൊല്യൂഷന്‍സ് പെന്‍ഷന്‍ ഫണ്ട് സ്‌കീം എന്നിവ ഇതില്‍ പെടുന്നവയാണ്. വിദേശ കമ്പനികളില്‍ സിംഗപ്പൂര്‍ ഗവണ്‍മെന്റ്, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍, ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍, ബിഎന്‍പി ഇന്‍വെസ്റ്റ്‌മെന്റ് എല്‍എല്‍പി എന്നിവ ഉള്‍പ്പെടുന്നു. എല്‍ഐസിയുടെ 3.5 ശതമാനം…

        Read More »
      • ടാറ്റ കെമിക്കല്‍സിന് നാലാം പാദത്തില്‍ മികച്ച നേട്ടം; ഓഹരി വിലയില്‍ 10 ശതമാനം വര്‍ദ്ധനവ്

        ന്യൂഡല്‍ഹി: ടാറ്റ കെമിക്കല്‍സിന്റെ ഓഹരി വിലയില്‍ 10 ശതമാനം വര്‍ദ്ധനവ്. 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ  നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധനവുണ്ടായതോടെയാണ് ഓഹരി വിലയും വര്‍ദ്ധിച്ചത്. ഓഹരി വില 9.89 ശതമാനം ഉയര്‍ന്ന് 1,033.75 രൂപയിലാണ് ഇന്നലെ ബിഎസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 11.37 ശതമാനം ഉയര്‍ന്ന് 1,047.75 രൂപയിലേക്ക് ഓഹരി വില എത്തിയിരുന്നു. എന്‍എസ്ഇയില്‍ 9.87 ശതമാനം ഓഹരി വില ഉയര്‍ന്ന് 1,033 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴിച്ച പുറത്തുവന്ന ടാറ്റ കെമിക്കല്‍സിന്റെ നാലാംപാദ ഫലത്തില്‍ നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം ഇരട്ടിയിലധികം വര്‍ദ്ധനവോടെ 470.24 കോടി രൂപയായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 29.26 കോടി രൂപയായിരുന്നു കമ്പനിയുടെ നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം നാലാംപാദത്തില്‍ 32 ശതമാനം ഉയര്‍ന്ന് 3,481 കോടി രൂപയിലേക്ക് എത്തിയിരുന്നു.  മുന്‍ വര്‍ഷം ഇതേ കാലയളവില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം…

        Read More »
      • 154 കോടി രൂപ അറ്റാദായം നേടി ജിയോജിത്

        പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിതിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന ഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 501 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. 2020-21 സാമ്പത്തിക വര്‍ഷത്തെ 427 കോടി രൂപയില്‍ നിന്ന് 17 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനത്തിലെ വര്‍ദ്ധന. നികുതിക്ക് മുന്‍പുള്ള ലാഭം 165 കോടി രൂപയായിരുന്നത് 22 ശതമാനം വര്‍ദ്ധിച്ച് 202 കോടി രൂപയിലെത്തി. അറ്റാദായം 127 കോടിരൂപയായിരുന്നത് 21 ശതമാനം ഉയര്‍ന്ന് 154 കോടിയിലെത്തി. 2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ മൊത്തം വരുമാനം 123 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷവും 123 കോടി രൂപയായിരുന്നു നാലാം പാദത്തിലെ മൊത്തം വരുമാനം. നികുതിക്ക് മുന്‍പുള്ള ലാഭം നാലാം പാദത്തില്‍ 48 കോടിയില്‍ നിന്ന് 46 കോടിയായി. അറ്റാദായം 37 കോടി രൂപയായിരുന്നത് 36 കോടിയായി. 1 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക്…

        Read More »
      • ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാളിനെ പുറത്താക്കിയേക്കും; ഇലോണ്‍ മസ്‌ക് പണി തുടങ്ങി

        ന്യൂയോര്‍ക്ക്: ട്വിറ്റര്‍ സിഇഒ സ്ഥാനത്ത് നിന്ന് ഇന്ത്യക്കാരനായ പരാഗ് അഗ്രവാളിനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍ക്ക് തുടക്കമാകുന്നത്. പുതിയ സിഇഒയെ ഇതിനോടകം തന്നെ തീരുമാനിച്ചതായാണ് വിവരം. ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് പുതിയ സിഇഒ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. ഇതിന് പിന്നാലെ പരാഗ് അഗ്രവാളിനെ മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവും. അതുവരെ സിഇഒയായി തുടരാന്‍ പരാഗ് അഗ്രവാളിനെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ മാനേജ്മെന്റില്‍ സംതൃപ്തിയില്ലെന്ന് മസ്‌ക് ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്ലറോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാനേജ്മെന്റ് തലത്തില്‍ മസ്‌ക് പുനഃസംഘടന ആഗ്രഹിക്കുന്നതായി സൂചനയും നല്‍കി. നവംബറിലാണ് ജാക്ക് ഡോര്‍സിയുടെ ഒഴിവില്‍ പരാഗ് അഗ്രവാള്‍ സിഇഒ സ്ഥാനം ഏറ്റെടുത്തത്. പരാഗ് അഗ്രവാളിനെ മാറ്റുമ്പോള്‍ പാക്കേജായി 4.3 കോടി ഡോളര്‍ മസ്‌ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്റര്‍ നിയമകാര്യ…

        Read More »
      • കറന്‍സി എക്സ്ചേഞ്ച് സേവനവുമായി ഈസ് മൈ ട്രിപ്പ്

        ന്യൂഡല്‍ഹി: കറന്‍സി എക്സ്ചേഞ്ച് സേവനം ആരംഭിക്കുന്നുവെന്നറിയിച്ച് ഓണ്‍ലൈന്‍ യാത്രാ സേവന ദാതാവായ ഈസ് മൈ ട്രിപ്പ്. ലൈസന്‍സിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു. സേവനം ആരംഭിക്കുന്നതോടെ എളുപ്പത്തില്‍ കറന്‍സി മാറ്റിവാങ്ങുവാന്‍ ഉപഭോക്താക്കളെ പ്രാപ്ത്തരാക്കുമെന്നും, പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്നും അറിയിപ്പിലുണ്ട്. കറന്‍സി എക്സ്ചേഞ്ച് ആരംഭിക്കുന്നതോടെ അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ യാത്രാ സേവനങ്ങള്‍ നല്‍കാന്‍ കമ്പനിയ്ക്ക് സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈസ് മൈ ട്രിപ്പിനെ സമ്പൂര്‍ണ യാത്രാ ഇക്കോസിസ്റ്റമാക്കുന്നതിന് കറന്‍സി എക്സ്ചേഞ്ച് സഹായിക്കുമെന്നും കമ്പനി സഹസ്ഥാപകന്‍ റികാന്ത് പിറ്റി പറഞ്ഞു. എക്സ്ചേഞ്ച്  ആരംഭിക്കുന്നതോടെ 1.1 കോടി ഉപഭോക്താക്കള്‍ക്കും 60,000 യാത്രാ ഏജന്റുമാര്‍ക്കും സേവനം നല്‍കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

        Read More »
      • വാറന്‍ ബഫറ്റിന് ബിറ്റ്കോയിനോടുള്ള അപ്രീതിക്ക് കാരണം എന്താണ് ?

        ബിറ്റ്‌കോയിനോടുള്ള വാറന്‍ ബഫറ്റിന്റെ അപ്രീതി പ്രശസ്തമാണ്. നേരത്തെ എലിവിഷത്തോടും മരീചികയോടും ബിറ്റ്‌കോയിനെ ബഫറ്റ് ഉപമിച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന ബെര്‍ക്ക് ഷെയര്‍ ഹാത്ത്വേയുടെ വാര്‍ഷിക യോഗത്തില്‍ ബിറ്റ്‌കോയിന്‍ വിരോധത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ‘അടുത്ത വര്‍ഷമോ, ഇനി അഞ്ച്-പത്ത് വര്‍ഷത്തിനുള്ളിലോ അത് മുകളിലേക്ക് പോവുമോ താഴേക്ക് പോവുമോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ അത് ഉല്‍പ്പാദനപരമായി ഒന്നും ചെയ്യില്ല എന്ന കാര്യം തനിക്ക് ഉറപ്പാണ്. ഇതിന് ഒരു മാന്ത്രികതയുണ്ട്, ആളുകള്‍ പല കാര്യങ്ങളും മാന്ത്രികതയോട് ചേര്‍ത്ത് വെച്ചിട്ടുണ്ട്’, ബിറ്റ്‌കോയിനെ കുറിച്ച് ബഫറ്റ് പറഞ്ഞു. ബിറ്റ്‌കോയിന്റെ വക്താക്കള്‍ പോലും അതിനെ ഒരു നിഷ്‌ക്രിയ ആസ്തിയായി ആണ് കാണുന്നത്. വിലയില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുകയും ദീര്‍ഘകാലത്തേക്ക് ബിറ്റ്‌കോയിന്‍ സൂക്ഷിക്കുന്നവരാണ് നിക്ഷേപകരെന്നും ബഫറ്റ് ചൂണ്ടിക്കാട്ടി. അധിക പോര്‍ട്ട്ഫോളിയോ ആനുകൂല്യങ്ങള്‍ സൃഷ്ടിക്കാന്‍ മറ്റ് ക്രിപ്‌റ്റോകള്‍ ഉണ്ട്. എന്നാല്‍ ബിറ്റ്‌കോയിന്‍ പോലെ മുഖ്യധാരയിലേക്ക് അവ കടന്നിട്ടില്ല. നിങ്ങള്‍ യുഎസിലെ എല്ലാ കൃഷിയടങ്ങളുടെയും ഒരു വിഹിതമോ അല്ലെങ്കില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വിഹിതമോ തരുകയാണെങ്കില്‍ 25…

        Read More »
      • ഇന്ത്യയിലെ വൈറ്റ് കോളര്‍ തൊഴില്‍ വിപണി സുസ്ഥിരമായ വീണ്ടെടുക്കല്‍ പാതയില്‍

        ഇന്ത്യയിലെ വൈറ്റ് കോളര്‍ തൊഴില്‍ വിപണി സുസ്ഥിരമായ വീണ്ടെടുക്കല്‍ പാതയില്‍. ബിസിനസ്സ് പ്രവര്‍ത്തനങ്ങളിലെ തിരിച്ചുവരവും വര്‍ദ്ധിച്ചുവരുന്ന അവശ്യകതയും കമ്പനികളെ നിയമനം വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത് ഏപ്രിലില്‍ വൈറ്റ് കോളര്‍ ജോലികളുടെ എണ്ണം മുന്‍കാല ശരാശരിയേക്കാള്‍ കൂടുതലാകാന്‍ കാരണമായി. സ്‌പെഷ്യലിസ്റ്റ് സ്റ്റാഫിംഗ് സ്ഥാപനമായ എക്‌സ്‌ഫെനോ, ലിങ്ക്ഡ്ഇന്‍, എന്നിവയില്‍ നിന്ന് ശേഖരിച്ച ഡാറ്റ അനുസരിച്ച്, ഏപ്രിലില്‍ സജീവമായ തൊഴിലവസരങ്ങളുടെ എണ്ണം 305,000 ആയിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 53 ശതമാനമാണ് വര്‍ധന. ഇത് കോവിഡിന് മുമ്പുള്ള പ്രതിമാസ ശരാശരി 230,000-240,000 ഒഴിവുകളേക്കാള്‍ കൂടുതലാണ്. കൂടാതെ മാര്‍ച്ചിലെ ജോലികളുടെ സംഖ്യയായ 310,000 ന് തുല്യമാണ്. മൊത്തത്തിലുള്ള പോസിറ്റീവ് ബിസിനസ്സ് വികാരം, ഉപഭോഗത്തിലെ വര്‍ദ്ധനവ്, ഡിമാന്‍ഡ്, വളര്‍ച്ചാ സാധ്യതകളിലെ ഉയര്‍ന്ന ആത്മവിശ്വാസം എന്നിവ ഇതിന് കാരണമായി ജോബ് മാര്‍ക്കറ്റ് വിദഗ്ധര്‍ പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിലും ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍പുട്ട് ചെലവിലുണ്ടാകുന്ന ആഘാതത്തിലും കമ്പനികള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെങ്കിലും, ബിസിനസ്സ് വികാരം ശക്തമായി തുടരുന്നതിനാല്‍ നിയമനത്തെ മിക്കവാറും ബാധിക്കുകയില്ലെന്ന് സാമ്പത്തിക…

        Read More »
      • ഏപ്രിലില്‍ നേട്ടം കൊയ്ത് ടിവിഎസ് മോട്ടോര്‍; മൊത്ത വില്‍പ്പനയില്‍ 4 ശതമാനം വര്‍ധന

        ന്യൂഡല്‍ഹി: ഏപ്രിലില്‍ നേട്ടം കൊയ്ത് ടിവിഎസ് മോട്ടോര്‍. 24 ശതമാനം വര്‍ധനവോടെ മൊത്തം വില്‍പ്പന 2,95,308 യൂണിറ്റായതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 2,38,983 യൂണിറ്റുകളാണ് മൊത്തം വില്‍പ്പന രേഖപ്പെടുത്തിയതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് മാസം മൊത്തം ഇരുചക്രവാഹന വില്‍പ്പന 2,80,022 യൂണിറ്റായിരുന്നു.  ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന മാര്‍ച്ച് മാസം 1,80,533 യൂണിറ്റായിരുന്നു. മുന്‍വര്‍ഷത്തെ 1,31,386 യൂണിറ്റുകളെ അപേക്ഷിച്ച് 37 ശതമാനം വര്‍ധനവാണിതെന്ന് കമ്പനി പറഞ്ഞു. മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 2021 ഏപ്രിലിലെ 1,33,227 യൂണിറ്റില്‍ നിന്ന് 4 ശതമാനം വര്‍ധിച്ച് 2022 ഏപ്രിലില്‍ 1,39,027 യൂണിറ്റുകളായി. കൂടാതെ, സ്‌കൂട്ടര്‍ വില്‍പ്പന 2021 ഏപ്രിലിലെ 65,213 യൂണിറ്റില്‍ നിന്ന് 57 ശതമാനം ഉയര്‍ന്ന് 2022 ഏപ്രിലില്‍ 1,02,209 യൂണിറ്റുകളായി. സെമികണ്ടക്ടറുകളുടെ വിതരണത്തിലെ കുറവ് പ്രീമിയം ഇരുചക്രവാഹനങ്ങളുടെ ഉത്പാദനത്തെയും വില്‍പ്പനയെയും ബാധിച്ചു. തങ്ങള്‍ കഴിഞ്ഞ വര്‍ഷം ചെയ്തതുപോലെ തന്നെ മറ്റ് ഇതര സ്രോതസ്സുകള്‍ ഉപയോഗിച്ച് എത്രയും വേഗം വിതരണം മെച്ചപ്പെടുത്താനുള്ള എല്ലാ…

        Read More »
      • നാലാംപാദത്തില്‍ നേട്ടവുമായി ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി; ലാഭം ഉയര്‍ന്നു

        ന്യൂഡല്‍ഹി: ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസിയുടെ നികുതിയ്ക്ക് ശേഷമുള്ള ലാഭം നാലാംപാദത്തില്‍ ഒരു ശതമാനം ഉയര്‍ന്ന് 158.5 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നികുതിയ്ക്കുശേഷമുള്ള ലാഭം 156.7 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മൂന്ന് ശതമാനം ഉയര്‍ന്ന് 323.5 കോടി രൂപയുമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 315.3 കോടി രൂപയായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 21 ശതമാനം ഉയര്‍ന്ന് 1,293 കോടി രൂപയായി. നികുതിയ്ക്ക് ശേഷമുള്ള ലാഭം 28 ശതമാനം ഉയര്‍ന്ന് 672.8 കോടി രൂപയുമായി. ത്രൈമാസത്തില്‍, ശരാശരി 2.96 ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ആദിത്യ ബിര്‍ള സണ്‍ലൈഫ് എഎംസി രാജ്യത്തെ നാലാമത്തെ വലിയ അസറ്റ് മാനേജ്മെന്റ് കമ്പനിയാണ്. ആദിത്യ ബിര്‍ള കാപിറ്റല്‍, സണ്‍ലൈഫ് എഎംസി ഇന്‍വെസ്റ്റ്മെന്റ്സ് എന്നിവയുടെ സംയുക്ത സംരംഭമാണ് ആദിത്യ ബിര്‍ള…

        Read More »
      • നാലാംപാദ ഫലങ്ങളില്‍ നഷ്ടവുമായി ബജാജ് ഓട്ടോ; അറ്റലാഭം രണ്ട് ശതമാനം ഇടിഞ്ഞു

        ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദ ഫലങ്ങളില്‍ നഷ്ടവുമായി ബജാജ് ഓട്ടോ. വില്‍പ്പന ഇടിഞ്ഞതോടെ അറ്റ ലാഭം രണ്ട് ശതമാനം കുറഞ്ഞ് 1,526 കോടി രൂപയിലെത്തി. ആഭ്യന്തര, കയറ്റുമതി വിപണികളിലെ വില്‍പ്പന ദുര്‍ബ്ബലമായതും, സെമികണ്ടക്ടര്‍ ക്ഷാമവുമാണ് ഈ നഷ്ടത്തിന് കാരണം. 2021 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ കമ്പനി 1,551 കോടി രൂപയുടെ കണ്‍സോണിഡേറ്റഡ് അറ്റാദായം നേടിയിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം നാലാം പാദത്തില്‍ 7,975 കോടി രൂപയായി കുറഞ്ഞു. 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ ഇത് 8,596 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ മൊത്തം ഇരുചക്രവാഹന, വാണിജ്യ വാഹന വില്‍പ്പന 17 ശതമാനം ഇടിഞ്ഞ് 9,76,651 യൂണിറ്റായി. 2020-21 ല്‍ ഇത് 11,69,664 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍ മൊത്തം വില്‍പ്പന 27 ശതമാനം ഇടിഞ്ഞ് 3,89,155 യൂണിറ്റിലെത്തി. അതേസമയം, 2020-21 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ 6,35,545 യൂണിറ്റ് കയറ്റുമതി ചെയ്ത സ്ഥാനത്ത് കഴിഞ്ഞ പാദത്തില്‍ കയറ്റുമതി…

        Read More »
      Back to top button
      error: