Business
-
കാനറ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി
ദില്ലി: പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.90 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഏഴ് ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.90 ശതമാനം പലിശയും 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.00 ശതമാനം പലിശ നിരക്കും കാനറാ ബാങ്ക് നൽകും. 91 മുതൽ 179 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.05 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു,അതേസമയം 180 മുതൽ 269 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് 4.50 ശതമാനം പലിശ നൽകും. 333 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.10 ശതമാനം പലിശ ലഭിക്കും, 270 ദിവസം മുതൽ…
Read More » -
ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തോടെ വിപണികള്‍ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ആഭ്യന്തര സൂചികകൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും ഉച്ചയോടെ സൂചികകൾ ദുർബലമായിരുന്നു. എന്നാൽ വ്യാപാരം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ സൂചികകൾ വീണ്ടും ഉയർന്നു. സെൻസെക്സ് 344 പോയിന്റ് അഥവാ 0.65 ശതമാനം ഉയർന്ന് 53,760 ലും നിഫ്റ്റി 50 0.69 ശതമാനം ഉയർന്ന് 16,049 ലും വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് എച്ച്‌യുഎൽ, മാരുതി സുസുക്കി ഇന്ത്യ, ടാറ്റ കൺസ്യൂമർ, ടൈറ്റൻ, ടാറ്റ മോട്ടോഴ്‌സ്, എൽ ആൻഡ് ടി, എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ, ഭാരതി എയർടെൽ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, എച്ച്‌സിഎൽ ടെക്, വിപ്രോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡോ.റെഡ്ഡീസ്, ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിലാണ്. നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.7 ശതമാനവും 0.3 ശതമാനവും ഉയർന്നു. നിഫ്റ്റി ഓട്ടോ, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ നേട്ടമുണ്ടാക്കി. മെറ്റൽ, പിഎസ്‌യു…
Read More » -
ഇന്ത്യയില്‍ പരസ്യവിപണി ഈ വര്‍ഷം കുതിച്ചുയരും; 2022ല്‍ 16% വളരുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയിൽ പരസ്യവിപണി ഈ വർഷം കുതിച്ചുയരും എന്ന് വിലയിരുത്തൽ. അടുത്ത രണ്ടുവർഷവും ലോകത്തിലെ അതിവേഗം വളരുന്ന പരസ്യ വിപണിയായി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരും. ഡെന്റ്സു ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യൻ പരസ്യവിപണി 2022 ൽ 16% വളരും. 2023 ൽ 15.2 ശതമാനവും 2024 ൽ 15.7 ശതമാനവും വളർച്ച നേടും. 2021 9.6 ബില്യൺ ഡോളറാണ് പരസ്യവിപണിയുടെ വലിപ്പം. 2022 ഇത് 11 ബില്യൺ ഡോളർ ആകും. കൊവിഡ് പ്രതിസന്ധിയുടെ തിരിച്ചടി ഉണ്ടായിട്ടും 2021 ൽ 22 ശതമാനമായിരുന്നു വളർച്ച. ചൈനയിലെ പരസ്യ വിപണി 2023 ൽ നാല് ശതമാനവും 2024 5.4 ശതമാനവും വളർച്ച നേടുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2022 ൽ എത്ര വളർച്ച ഉണ്ടാകുമെന്ന് ഈ റിപ്പോർട്ടിൽ പറയുന്നില്ല. ആഗോളതലത്തിലെ പരസ്യവിപണി 2022 ൽ 8.7 ശതമാനം വളർച്ചയാണ് നേടുക. 2023 ൽ 5.4 ശതമാനം വളർച്ച മാത്രമേ കൈവരിക്കൂ. 2024…
Read More » -
ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് തുടരുന്നു; കഴിഞ്ഞ ആറു മാസത്തിനിടെ നടന്നത് രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ ഇടപാടുകള്‍
ദുബൈ: ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ അപേക്ഷിച്ച് വിലയിലും വലിയ വര്‍ദ്ധനവാണുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപ്പാര്‍ട്ട്മെന്റുകളുടെ വിലയിലും ഇത് പ്രതിഫലിക്കുന്നുണ്ട്. 2009ന് ശേഷമുള്ള ഏറ്റവും മികച്ച നിലയിലാണ് ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് രംഗം ഇപ്പോള്‍. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് കണക്കുകള്‍. ആഡംബര ഏരിയകളിലാണ് ഉയര്‍ന്ന മൂല്യത്തിനുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടക്കുന്നത്. പാം ജുമൈറയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. ഇവിടെ നടന്ന മൂന്ന് ഇടപാടുകളിലൂടെ 170 കോടിയിലധികം രൂപയുടെ ക്രയവിക്രയം നടന്നിട്ടുണ്ട്. വില്ലകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും കൂട്ടത്തില്‍ ഉയര്‍ന്ന മൂല്യത്തിനുള്ള ഇടപാട് നടന്നത് ബുര്‍ജ് ഖലീഫയിലാണ്. ഒരു അപ്പാര്‍ട്ട്മെന്റ് മാത്രം 1400 കോടിയിലധികം രൂപയ്‍ക്ക് ഇവിടെ വിറ്റുപോയി. ഗോള്‍ഡന്‍ വിസ ഉള്‍പ്പെടെയുള്ള ആകര്‍ഷണങ്ങളും ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് പിന്നിലുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 20…
Read More » -
80 ലേക്കുള്ള ദൂരം വെറും 9 പൈസ മാത്രം; ഒരു ഡോളറിന് 80 രൂപയാകുമോ ?
ദില്ലി: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇന്ന് 79.90 എന്ന നിലയിലാണ് ഒരു ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം. ഈ മാസം മാത്രം ഏഴ് തവണയാണ് ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തിയത്. ഓരോ തവണയും കൂടുതൽ കൂടുതൽ തിരിച്ചടി നേരിട്ടാണ് രൂപ പോകുന്നത്. ഇന്ന് രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞിരുന്നു. 79.64 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ശേഷം 79.77 എന്ന താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ജൂലൈ 26-27 തീയതികളിൽ അമേരിക്കയിലെ കേന്ദ്ര ബാങ്ക് യോഗം ചേരുമെന്ന വിവരം പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്റുകൾ ഉയർന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. രൂപയുടെ മൂല്യം ഇടിയുമ്പോൾ ഇറക്കുമതി കൂടി വർധിച്ചത് രാജ്യത്തിന്റെ വ്യാപാര കമ്മി വർധിക്കുന്നതിന് കാരണമായി. 2022-23 ഏപ്രിൽ – ജൂൺ കാലയളവിൽ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു. 2021-22 സാമ്പത്തിക…
Read More » -
നേട്ടത്തോടെ തുടങ്ങിയ വിപണി കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു
മുംബൈ: നേട്ടത്തോടെ തുടങ്ങിയ വിപണി കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെയാണ് നഷ്ടത്തിലായത്. സെന്‍സെക്‌സ് 98 പോയന്റ് താഴ്ന്ന് 53,416.15ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തില്‍ 15,938.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയിലെയും യുഎസിലെയും ഉയര്‍ന്ന പണപ്പെരുപ്പം വരുംമാസങ്ങളിലും നിര്‍ക്ക് വര്‍ധനയ്ക്ക് ഇടയാക്കിയേക്കുമെന്ന ഭീതിയാണ് സൂചികകളെ ബാധിച്ചത്. രാജ്യത്തെ മൊത്ത വില പണപ്പെരുപ്പം മൂന്നാമത്തെ മാസവും 15ശതമാനത്തിന് മുകളില്‍ തുടരുകയാണ്. ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഒഎന്‍ജിസി, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറല്‍ സൂചികകളില്‍ ഐടി, പൊതുമേഖല ബാങ്ക് എന്നിവ 1-2ശതമാനം താഴ്ന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകളാകട്ടെ 1-1.6ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു.
Read More » -
ഉണ്ടാകുന്നതില്‍ ഭൂരിഭാഗവും മൂരികള്‍; പശുവിനെ വാങ്ങാന്‍ സംസ്ഥാനം വിടേണ്ട അവസ്ഥ; കെ.എല്‍.ഡി. ബീജത്തിനെതിരേ കര്‍ഷകര്‍
കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കെ.എല്‍.ഡി.(കേരള െലെവ്‌സ്‌റ്റോക് ഡവലപ്‌മെന്റ്) ബോര്‍ഡ് വഴി വിതരണം ചെയ്യുന്ന ബീജത്തിന്റെ ഗുണനിലവാരത്തിനെതിരേ പരാതിയുമായി കര്‍ഷകര്‍ രംഗത്ത്. കെ.എല്‍.ഡി. ബീജം കുത്തിവച്ചുണ്ടാകുന്ന കിടാരികളില്‍ ഭൂരിഭാഗവും മൂരികളാണെന്നും അതിനുതന്നെ ആരോഗ്യം കുറവാണെന്നുമാണ് വര്‍ഷങ്ങളായി കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ആരോപിക്കുന്നത്. അഞ്ചും ആറും പശുക്കളെ വളര്‍ത്തുന്നതും കെ.എല്‍.ഡി. ബോര്‍ഡ് വഴി വിതരണം ചെയ്യുന്ന ബീജം കുത്തിവയ്ക്കുന്നതുമായ ഒരു കര്‍ഷകന്റെ തൊഴുത്തില്‍ രണ്ടു വര്‍ഷത്തിനുള്ളിലുണ്ടായ അഞ്ചും മൂരിക്കിടാങ്ങളാണ്. നിരവധി കര്‍ഷകര്‍ ഇതേ പരാതി ഉന്നയിക്കുന്നുണ്ട്. ഇതുമൂലം പശുക്കളുടെ എണ്ണത്തില്‍ സംസ്ഥാനത്തു വലിയ കുറവുണ്ടാകുന്നതായും കര്‍ഷകര്‍ പറയുന്നു. പശുക്കളെ വാങ്ങാന്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നതെന്നും ക്ഷീരകര്‍ഷകര്‍ പറയുന്നു. സംസ്ഥാനത്തു മുന്‍പ് കാലികളില്‍ ഇല്ലാതിരുന്ന പല രോഗങ്ങളും ഇപ്പോള്‍ പശുക്കള്‍ക്കു വ്യാപിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലി വരവു കാരണമാകുന്നുണ്ട്. ഭൂരിഭാഗം കര്‍ഷകരും കെ.എല്‍.ഡി. ബോര്‍ഡിന്റെ ബീജമാണു കന്നുകാലികളിലെ ഗര്‍ഭധാരണത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്റെ ഗുണനിലവാരക്കുറവു മൂലം സ്വകാര്യ ബീജധാതാക്കളെ…
Read More » -
ലുലു മാളിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് യുപിക്കാര്‍
ലഖ്നൗ : ലഖ്നൗ ലുലു മാളിന്‍റെ ഉദ്ഘാടനത്തിന് പിന്നാലെ ഷോപ്പിംഗ് ആഘോഷമാക്കി യുപിക്കാര്‍. മാള്‍ തുറന്ന ആദ്യ ദിനം തന്നെ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാള്‍ കാണാന്‍ യുപിക്ക് പുറത്ത് നിന്നും ആളുകള്‍ എത്തുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വന്പന്‍ ഒാഫറുകള്‍ സ്വന്തമാക്കാന്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലടക്കം വന്‍ തിരക്കായിരുന്നു. ലുലു ഫാഷന്‍ സ്റ്റോറിലും, ലുലു കണക്ടിലും അന്‍പത് ശതമാനം വരെയുള്ള ഇളവുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നത്. മാളിലെ ഏറ്റവും വലിയ എന്‍റര്‍ടെയ്ന്‍മെന്‍റ് സെന്‍ററായ ഫണ്‍ടൂറയിലെ വിദേശ റൈഡുകളടക്കം പരിചയപ്പെടാന്‍ മുതിര്‍ന്നവരും കുരുന്നുകളും ഒരുപോലെയെത്തി. വൈകുന്നേരം തിരക്ക് കൂടിയതോടെ മാളിലെ അതിവിശാലമായ ഫുഡ് കോര്‍ട്ടും നിറഞ്ഞു. 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ലഖ്നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. പിവിആറിന്‍റെ 11 സ്ക്രീനുകളുള്ള അത്യാധുനിക തീയറ്ററുകളും വൈകാതെ മാളില്‍ തുറക്കും. 3000 വാഹനങ്ങള്‍ ഒരേസമയം സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള പാര്‍ക്കിംഗ് ഏരിയയാണ് മാളിനെ…
Read More » -
അവധിയെടുത്ത് പ്രതിഷേധം; ടെക്നീഷ്യൻമാരുടെ ശമ്പളം ഉയർത്താൻ ഇൻഡിഗോ
ദില്ലി: എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്നീഷ്യൻമാരുടെ ശമ്പളം ഉയർത്തുമെന്ന് അറിയിച്ച് ഇൻഡിഗോ. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. കൊവിഡ് സമയങ്ങളിൽ ഇൻഡിഗോ ജീവനക്കാരുടെ ശമ്പളം വെട്ടികുറച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാത്തതിലും ജീവനക്കാർക്ക് അസംതൃപ്തി ഉണ്ട്. എയർലൈനിലെ ഹൈദരാബാദിലും ഡൽഹിയിലുമുള്ള എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യൻമാരിൽ വലിയൊരു വിഭാഗം ശനി, ഞായർ ദിവസങ്ങളിൽ അസുഖമാണെന്ന പേരിൽ അവധി എടുത്തിരുന്നു. ഇതിനു മുൻപ് ജൂലൈ 2 ന്, ഇൻഡിഗോയുടെ ക്യാബിൻ ക്രൂ അംഗങ്ങളിൽ ഭൂരിഭാഗം പേരും ഒരുമിച്ച് അവധി എടുത്തതിനാൽ ഇൻഡിഗോയുടെ ആഭ്യന്തര വിമാന സർവീസുകൾ 55 ശതമാനവും വൈകിയിരുന്നു. എയർ ഇന്ത്യയുടെ ഇന്റർവ്യുവിന് പോകാനായി ആണ് അന്ന് ക്യാബിൻ ക്രൂ അംഗങ്ങൾ അവധിയെടുത്തത് എന്നാണ് റിപ്പോർട്ട്. കൊവിഡ് -19 പാൻഡെമിക് രൂക്ഷമായ സാഹചര്യത്തിൽ ഇൻഡിഗോ അതിന്റെ വലിയൊരു വിഭാഗം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് 2022 ഓഗസ്റ്റ് 1 മുതൽ ജീവനക്കാരുടെ ശമ്പളത്തിൽ വർധന ഉണ്ടാകുമെന്ന് എയർലൈൻ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ആഴ്ച പൈലറ്റുമാരുടെ ശമ്പളവും…
Read More » -
പണപ്പെരുപ്പം ആർബിഐയുടെ അനുമാനത്തിനും മുകളിലേക്ക്; ജൂണിലെ നാണയ പെരുപ്പം 7.01%
ദില്ലി: രാജ്യത്ത് പണപ്പെരുപ്പം തുടർച്ചയായ മൂന്നാം മാസവും 7 ശതമാനത്തിനു മുകളിൽ തുടരുന്നു. ജൂണിലെ നാണയ പെരുപ്പം 7.01 ശതമാനമാണ്. മെയ് മാസത്തിൽ 7.04 ശതമാനമായിരുന്നു നാണയ പെരുപ്പം. 0.03 ശതമാനത്തിന്റെ നേരിയ കുറവുണ്ടെങ്കിലും ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് മുകളിൽ തന്നെയാണ് ജൂണിലും പണപ്പെരുപ്പ തോതുള്ളത്. പണപ്പെരുപ്പ തോതിൽ നേരിയ വ്യത്യാസം സർക്കാർ കണക്കുകളിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇപ്പോഴും രാജ്യത്ത് പണപ്പെരുപ്പം ഉയർന്നു തന്നെയാണ് നിൽക്കുന്നത്. 2021 ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പം 6.26 ശതമാനം ആയിരുന്നു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടർച്ചയായ ആറാം മാസവും രണ്ട് മുതൽ ആറ് ശതമാനം വരെ എന്നുള്ള ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് മുകളിലാണ്. 2022 ഡിസംബർ വരെ പണപ്പെരുപ്പം ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് താഴെ എത്തില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലം ആഗോളതലത്തിൽ ചരക്ക് വില കുതിച്ചുയരുന്നതും ക്രൂഡ് ഓയിൽ വില ഉയർന്നതും പണപ്പെരുപ്പം ഉയരാൻ കാരണമാക്കി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ…
Read More »