Business
-
ഹിന്ദുസ്ഥാന്‍ യുണിലിവര്‍: 50,000 കോടി രൂപയുടെ വിറ്റുവരവുള്ള എഫ്എംസിജി കമ്പനി
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ (എച്ച്യുഎല്‍) ഓഹരികള്‍ വ്യാഴാഴ്ച 4.5 ശതമാനം വര്‍ധിച്ചു. മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ നേട്ടം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഓഹരി വില ഉയര്‍ന്നത്. സെന്‍സെക്സില്‍ ഓഹരി വില 4.55 ശതമാനം ഉയര്‍ന്ന് 2,241.80 രൂപയിലെത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഓഹരികള്‍ 4.92 ശതമാനം ഉയര്‍ന്ന് 2,249.90 രൂപയിലെത്തി. വ്യാഴാഴ്ച സെന്‍സെക്‌സില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഹിന്ദുസ്ഥാന്‍ യൂണിലിവറാണ്. എന്‍എസ്ഇയില്‍ യൂണിലിവര്‍ 4.28 ശതമാനം ഉയര്‍ന്ന് 2,237 രൂപയിലെത്തി. ബിഎസ്ഇയില്‍ കമ്പനിയുടെ വിപണി മൂല്യം 22,920.37 കോടി രൂപ ഉയര്‍ന്ന് 5,26,731.37 കോടി രൂപയായി. നാലാംപാദ കണ്‍സോളിഡേറ്റഡ് അറ്റാദായം 5.34 ശതമാനം വര്‍ധിച്ച് 2,307 കോടി രൂപയായതായി കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. പണപ്പെരുപ്പം മൂലം ലാഭനഷ്ടങ്ങളില്ലാത്ത തരത്തിലായിരുന്നു കമ്പനിയുടെ പ്രകടനം. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഇപ്പോള്‍ 50,000 കോടി രൂപയുടെ വിറ്റുവരവുള്ള എഫ്എംസിജി കമ്പനിയെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. 1,000 കോടി രൂപ വീതം വിറ്റുവരവുള്ള 16 ബ്രാന്‍ഡുകളാണ്…
Read More » -
മെറ്റവേഴ്സ്, വെബ് 3 സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഫ്‌ലിപ്കാര്‍ട്ട്
മെറ്റവേഴ്സ്, വെബ്3 സേവനങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്‌ലിപ്കാര്‍ട്ട്. ഇതിനായി കമ്പനി ഫ്‌ലിപ്കാര്‍ട്ട് ലാബ്സ് എന്ന പുതിയ സംരംഭം ആരംഭിച്ചു. മെറ്റാവേഴ്സ് പരീക്ഷണങ്ങള്‍, പുതിയ ടെക്നോളജികള്‍ വികസിപ്പിക്കല്‍, ആശയങ്ങള്‍ നടപ്പാക്കല്‍ തുടങ്ങിയവയ്ക്ക് കമ്പനി ലാബിനെ ഉപയോഗപ്പെടുത്തും. എന്‍എഫ്ടിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, ബ്ലോക്ക്ചെയിന്‍ സേവനങ്ങള്‍, വിര്‍ച്വല്‍ സ്റ്റോര്‍ തുടങ്ങിയവ കമ്പനി അവതരിപ്പിക്കും. 2020 നവംബറില്‍ വിര്‍ച്വല്‍/ഓഗ്മെന്റ് റിയാലിറ്റി സ്റ്റാര്‍ട്ടപ്പ് സ്‌കാപിക്കിനെ) ഏറ്റെടുത്ത് രൂപീകരിച്ച ഫ്‌ലിപ്കാര്‍ട്ട് ക്യാമറ പുതിയ ലാബിന്റെ ഭാഗമാവും. പുതു തലമുറ ഇന്റര്‍നെറ്റിനെയാണ് വെബ്3 അഥവാ വെബ് 3.0 എന്ന് വിശേഷിപ്പിക്കുന്നത്. നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് വെബ്2 ആണ്. വെബ്2 തലമുറയില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ സേവനങ്ങള്‍ നല്‍കുന്നതിന് പകരമായി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് പണമുണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വെബ്3 ഡീസെന്‍ട്രലൈസ്ഡ് ആയിരിക്കും. അതിനാല്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ തന്നെ സേവനങ്ങള്‍ ഉപയോഗിക്കാം.
Read More » -
മാരുതി സുസുക്കി ഇന്ത്യയുടെ അറ്റാദായത്തില്‍ 51.14 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ അറ്റാദായത്തില്‍ 51.14 ശതമാനം വര്‍ധന രേഖപ്പെടുത്തി.2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 1,875.8 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ കമ്പനിയുടെ മൊത്ത അറ്റാദായം 1,241.1 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം 26,749.2 കോടി രൂപയാണ്. മുമ്പ് ഇതേ കാലയളവില്‍ ഇത് 24,034.5 കോടി രൂപയായിരുന്നു. അവലോകന പാദത്തില്‍ മൊത്തം വാഹന വില്‍പ്പന 4,88,830 യൂണിറ്റാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 0.7 ശതമാനം കുറവാണ്. ആഭ്യന്തര വില്‍പ്പന 2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നിന്ന് 8 ശതമാനം ഇടിഞ്ഞ് 4,20,376 യൂണിറ്റായി. കൂടാതെ കയറ്റുമതി 68,454 യൂണിറ്റായിരുന്നുവെന്ന് കമ്പനി അറിയിച്ചു. ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2021…
Read More » -
ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കാഷ് ബാക്ക് ഓഫറുമായി വാട്സാപ്പ് ഡിജിറ്റല്‍ പെയ്മന്റ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മന്റ് സേവനത്തില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കാഷ് ബാക്ക് ഓഫറുമായി വാട്ട്സ്ആപ്പ്. കൂടുതല്‍ ഇന്ത്യാക്കാരെ തങ്ങളുടെ പേമെന്റ് സംവിധാനത്തിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. മെര്‍ച്ചന്റ്‌സ് പേമെന്റിനും സമാനമായ ഇന്‍സെന്റീവുകള്‍ അവതരിപ്പിക്കുന്നുണ്ട്. ഗൂഗിളടക്കമുള്ള എതിരാളികളെ നേരിടുകയാണ് ലക്ഷ്യം. മെയ് അവസാന വാരത്തോടെ വാട്‌സ്ആപ്പ് ക്യാഷ്ബാക്ക് അവതരിപ്പിക്കും. ഇടപാടുകള്‍ക്ക് 33 രൂപ വരെ തിരികെ കിട്ടുന്ന നിലയിലായിരിക്കും സംവിധാനം. വാട്ടസ്ആപ്പ് യുപിഐ വഴി പണം അയക്കുന്നവര്‍ക്ക് 11 രൂപ കാഷ് ബാക്ക് നല്‍കുന്ന ഓഫര്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു. വാട്‌സ്ആപ്പ് വഴി വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് അയക്കുന്ന സാമ്പത്തിക ഇടപാടുകള്‍ക്കായിരിക്കും ക്യാഷ്ബാക്ക് ലഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു ഉപയോക്താവിന് മൂന്നു തവണ കാഷ് ബാക്ക് ഓഫറില്‍ പണം ലഭിക്കും. മൂന്നു വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയയ്ക്കേണ്ടത്. അയക്കുന്ന പണം എത്രയായാലും ക്യാഷ്ബാക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു രൂപയാണ് കൈമാറുന്നതെങ്കിലും ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്ക് തുക ചെറുതായിരിക്കുമെങ്കിലും ഇത് കൂടുതല്‍…
Read More » -
സിമന്റ് വ്യവസായത്തിലേക്കും ചുവടുവെക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
മുംബൈ: ഇന്ത്യയിലെ സിമന്റ് വ്യവസായത്തിലേക്കും ചുവടുവെക്കാനൊരുങ്ങി ഗൗതം അദാനി. ഇതിനായി സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹോല്‍സിമുമായി അദാനി ഗ്രൂപ്പ് ചര്‍ച്ചയാരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ സിമന്റ് കമ്പനികളായ എസിസി, അംബുജ സിമന്റ് എന്നിവയില്‍ ഹോല്‍സിമിന് ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരികള്‍ വാങ്ങാനാണ് അദാനി ഗ്രൂപ്പ് നീക്കം നടത്തുന്നത്. എസിസിക്കും അംബുജ സിമന്റിനും കൂടി ഇന്ത്യയില്‍ 20 നിര്‍മ്മാണശാലകളുണ്ട്. ഇരു കമ്പനികളും പ്രതിവര്‍ഷം 64 ടണ്‍ സിമന്റ് ഉല്‍പാദിപ്പിക്കുന്നുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെകാണ് 117 മില്യണ്‍ ടണ്ണോടെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. അംബുജക്കും എസിസിക്കും കൂടി 1.20 ലക്ഷം കോടി വിപണി മൂലധനമുണ്ട്. അതേസമയം, ഹോല്‍സിമുമായുള്ള ഇടപാടിന് അള്‍ട്രാടെകും താല്‍പര്യം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ വാര്‍ത്ത ആദിത്യബിര്‍ള വക്താവ് നിഷേധിച്ചു. അംബുജ സിമന്റില്‍ ഹോല്‍സിമിന് 63 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. എസിസിക്ക് 55 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. ഇത് വാങ്ങാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോല്‍സിം…
Read More » -
കൊക്ക കോളയും വാങ്ങുമെന്ന് ഇലോണ്‍ മസ്‌ക്
കലിഫോര്‍ണിയ: സമൂഹമാധ്യമ വമ്പനായ ട്വിറ്റര്‍ െകെപ്പിടിയിലാക്കിയതിനു പിന്നാലെ ശീതളപാനീയ ഭീമനായ കൊക്ക കോളയും വാങ്ങുമെന്ന പ്രഖ്യാപനവുമായി ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ പുതിയ ഉടമയായ മസ്‌ക് ഭ്രമാത്കത നിറഞ്ഞ മറ്റൊരു ട്വീറ്റിലൂടെയാണ് കൊക്ക കോളയാണ് തന്റെ പുതിയ ലക്ഷ്യമെന്നു പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ മക്‌ഡൊണാള്‍ഡ്‌സ് താന്‍ വാങ്ങുമെന്നും എല്ലാ ഐസ്‌ക്രീം മെഷീനുകളും താന്‍ നന്നാക്കുമെന്നുള്ള ഒരു മുന്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടും മസ്‌ക് പങ്കുവച്ചു. ട്വിറ്റര്‍ വാങ്ങാന്‍ പോകുമെന്ന കാര്യവും മസ്‌ക് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കൊക്കെയ്ന്‍ തിരിച്ചുകൊണ്ടുവരുമെന്നാണ് മസ്‌കിന്റെ പുതിയ ട്വീറ്റ്. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ശീതളപാനീയമായ കൊക്ക കോളയുടെ കൊക്കെയ്‌നുമായുള്ള ബന്ധം കൂടി ഓര്‍മിക്കുന്നതാണ് മസ്‌കിന്റെ ട്വീറ്റ്. കൊക്ക കോളയുടെ ട്രേഡ്മാര്‍ക്ക് നാമം അതിന്റെ രണ്ടു പ്രാഥമിക ഘടകങ്ങളില്‍നിന്നു വന്നുചേര്‍ന്നതാണ്. ലാറ്റിനമേരിക്കയിലെ കൊക്കാ മരവും കോള നട്‌സും. കോള നട്‌സ് കഫീന്റെ (കാപ്പി) ഉറവിടമാണെങ്കില്‍ മയക്കുമരുന്നായ കൊക്കെയ്ന്‍ ഉണ്ടാക്കുന്നത് കൊക്കാ ഇലയില്‍നിന്നാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൊക്കെയ്ന്‍ മരുന്നുകള്‍ക്കായി ഉപയോഗിച്ചിരുന്നപ്പോള്‍…
Read More » -
സ്പോര്‍ട്സ്, എന്റര്‍ടെയ്മെന്റ് മേഖലയില്‍ പുതിയ സഹകരണം പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്
സ്പോര്‍ട്സ്, എന്റര്‍ടെയ്മെന്റ് മേഖലയില്‍ പുതിയ സഹകരണം പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മാധ്യമ രംഗത്തെ പ്രമുഖരായ ഉദയ് ശങ്കര്‍, ജെയിംസ് മര്‍ഡോക്ക് എന്നിവര്‍ നേതൃത്വം നല്‍കുന്ന ബോധി ട്രീ സിസ്റ്റംസ്, വിയാകോം 18ല്‍ 13,500 കോടി നിക്ഷേപിക്കും. റിലയല്‍സിന്റെ ടിവി 18, വിയാകോം സിബിഎസ് (പാരാമൗണ്ട് ഗ്ലോബല്‍) എന്നിവയുടെ സംയുക്ത സംരംഭമാണ് വിയാകോം18. വിയാകോം 18നില്‍ വിയാകോം സിബിഎസിനുള്ള ഓഹരികളും ബോധി ട്രീ സിസ്റ്റംസ് സ്വന്തമാക്കിയേക്കും. റിലയന്‍സിന് 51 ശതമാനം ഓഹരികളാണ് വിയാകോം 18നില്‍ ഉള്ളത്. റിലയന്‍സിന്റെ ഉപ കമ്പനിയായ റിലയന്‍സ് പ്രോജക്ട് ആന്‍ഡ് മാനേജ്മെന്റ് സര്‍വീസസ് 1,645 കോടി രൂപ കൂടി മീഡിയ കമ്പനിയില്‍ നിക്ഷേപിക്കും. കരാറിന്റെ ഭാഗമായി റിലയന്‍സ് ജിയോ സിനിമ ആപ്പ് വിയാകോം18ന് കൈമാറും. വൂട്ട് എന്ന ഒടിടി പ്ലാറ്റ്ഫോമും വിയാകോം18ന്റേത് ആണ്. അടുത്തിടെ സ്പോര്‍ട്സ് 18 എന്ന പേരില്‍ തുടങ്ങിയ ചാനലിലൂടെ ഐപിഎല്‍ സംപ്രേക്ഷണാവകാശം നേടുകയാണ് റിലയന്‍സിന്റെയും പങ്കാളികളുടെയും ലക്ഷ്യം. 2023-27 കാലയളവിലേക്കുള്ള ഐപിഎല്ലിന്റെ…
Read More » -
ഫ്യൂചര്‍ ഗ്രൂപ്പിനെ തിരികെ കൊണ്ടുവരാനുള്ള വഴികള്‍ തേടി കിഷോര്‍ ബിയാനി
ഫ്യൂചര്‍ ഗ്രൂപ്പിനെ സാധ്യമായ എല്ലാ വഴികളിലൂടെയും തിരികെ കൊണ്ടുവരാനുള്ള വഴികള്‍ തേടി ഉടമ കിഷോര്‍ ബിയാനി. ഗ്രൂപ്പിന് കീഴിലുള്ള ഫ്യൂചര്‍ റീറ്റെയ്ല്‍ ലിമിറ്റഡ് ഒഴികെയുള്ള കമ്പനികളെ എങ്ങനെയെങ്കിലും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്. ഫ്യൂചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍സ്, ഫ്യൂചര്‍ സപ്ലൈ ചെയ്ന്‍ സൊലൂഷന്‍സ്, ഫ്യൂചര്‍ കണ്‍സ്യൂമര്‍, ഫ്യൂചര്‍ എന്റര്‍പ്രൈസസ് എന്നീ കമ്പനികളിലാണ് ഗ്രൂപ്പ് ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത്. 24713 കോടി രൂപ നല്‍കി ഫ്യൂചര്‍ റീറ്റെയ്ലിന്റെ ആസ്തികള്‍ സ്വന്തമാക്കാനുള്ള ശ്രമം ഫ്യൂചര്‍ ഗ്രൂപ്പിന് വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ എതിര്‍ത്തതോടെ റിലയന്‍സ് റീറ്റെയ്ല്‍ ഉദ്യമത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഏകദേശം 18000 കോടി രൂപ കടമുള്ള ഫ്യൂചര്‍ റീറ്റെയ്ലിനെ പാപ്പരായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍. എന്നാല്‍ ഫ്യൂചര്‍ ഗ്രൂപ്പിന് കീഴിലുള്ള ഫ്യൂചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍സ് അടക്കമുള്ള കമ്പനികള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫ്യൂചര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന് 5000 കോടി രൂപ കടമുണ്ട്. എന്നാല്‍ ഫ്യൂചര്‍…
Read More » -
ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ഗ്രോസ് റിട്ടണ്‍ പ്രീമിയം 34 ശതമാനം വര്‍ധിച്ച് 16,127 കോടി രൂപയായി
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രോസ് റിട്ടണ്‍ പ്രീമിയം 34 ശതമാനം വര്‍ധിച്ച് 16,127 കോടി രൂപയായെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ അറിയിച്ചു. 2020-21 സാമ്പത്തിക വര്‍ഷം ഇത് 12,025 കോടി രൂപയായിരുന്നു. ഒരു നിശ്ചിത കാലയളവില്‍ ഇന്‍ഷുറര്‍ക്ക് ലഭിക്കുന്ന മൊത്തം പ്രീമിയങ്ങളെയാണ് ഗ്രോസ് റിട്ടണ്‍ പ്രീമിയം. കമ്പനിയുടെ റിന്യൂവല്‍ പ്രീമിയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22.4 ശതമാനം വര്‍ധിച്ച് 6,991 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷം ഇത് 5,712 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യക്തിഗത റേറ്റഡ് ന്യൂ ബിസിനസ് (ഐആര്‍എന്‍ബി) 49.4 ശതമാനം വര്‍ധിച്ച് 3,686 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷം ഇത് 2,468 കോടി രൂപയായിരുന്നുവെന്നും കമ്പനി അറിയിച്ചു. ബിസിനസ് നടത്തിപ്പിലെ നിലവാരമാണ് വളര്‍ച്ച ഊര്‍ജ്ജിതമാക്കിയതെന്ന് ബജാജ് അലയന്‍സ് ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.
Read More » -
ട്വിറ്ററിനെ ഏറ്റെടുത്ത ഇലോണ്‍ മസ്‌കിനെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമമായ ട്വിറ്ററിനെ ഏറ്റെടുത്ത ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ചൈനയില്‍ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയില്‍ വില്‍ക്കുന്നത് ശരിയല്ലെന്നും നിതിന്‍ ഗഡ്കരി ഓര്‍മ്മിപ്പിച്ചു. ഇന്ത്യയില്‍ ഷോപ്പ് തുടങ്ങാനും കാറുകള്‍ നിര്‍മ്മിക്കാനും വില്‍പ്പനയും കയറ്റുമതിയും നടത്താനും ഇലോണ്‍ മസ്‌കിനെ ക്ഷണിക്കുന്നതായി ഒരു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് നിതിന്‍ ഗഡ്കരി പറഞ്ഞു. അതേസമയം ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും വില്‍ക്കുന്നതിനും ടെസ്ല ഇതുവരെ വലിയ ഉത്സാഹം പ്രകടിപ്പിച്ചിട്ടില്ല. നികുതി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ടെസ്ല ഇന്ത്യയില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. താരിഫ് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന് ഇലോണ്‍ മസ്‌ക് മുന്‍പ് പറഞ്ഞിട്ടുണ്ട്.
Read More »