Business
-
20 വര്‍ഷം നീണ്ട യാത്ര അവസാനിപ്പിക്കുന്നു; ഐപോഡ് വിട വാങ്ങുന്നു
20 വര്‍ഷത്തോളം നീണ്ട ഐപോഡുകളുടെ ഐതിഹാസിക യാത്ര അവസാനിക്കുന്നു. വില്‍പ്പനയുണ്ടായിരുന്ന ഏക മോഡല്‍ ഐപോഡ് ടച്ച് പിന്‍വലിക്കുന്നതായി ആപ്പിള്‍ പ്രഖ്യാപിച്ചു. 2019ന് ശേഷം ഐപോഡ് ടച്ച് സീരിസില്‍ ആപ്പിള്‍ പുതിയ അപ്ഡേറ്റുകളൊന്നും അവതരിപ്പിച്ചിരുന്നില്ല. നിലവിലെ സ്റ്റോക്ക് തീരും വരെ ഐപോഡ് ടച്ചിന്റെ വില്‍പ്പന തുടരും. 2001 ഒക്ടോബര്‍ 23ന് ആണ് മ്യൂസിക് ഇന്ഡസ്ട്രിയിലേക്ക് ആപ്പിള്‍ പ്രവേശിക്കുന്നതായി സ്റ്റീവ് ജോബ്സ് പ്രഖ്യാപിച്ചത്. അങ്ങനെ ആദ്യ ഐപോഡ് അതേ വര്‍ഷം നവംബറില്‍ വില്‍പ്പനയ്ക്കെത്തി. റൗണ്ട്-ഷേപ്പിലുള്ള ബട്ടനുകളും ബ്ലാക്ക്&വൈറ്റ് സ്ക്രീനുമായി എത്തിയ ആദ്യ മോഡലിന് 399 യുഎസ് ഡോളറായിരുന്നു വില. 1000 പാട്ടുകള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന 5ജിബി മെമ്മറിയാണ് ആദ്യ ഐപോഡിന് ആപ്പിള്‍ നല്‍കിയത്. എന്ത് കൊണ്ട് ഐപോഡ് എന്ന ചോദ്യത്തിന് സ്റ്റീവ് നല്കിയ മറുപടി ‘സംഗീതം എല്ലാക്കാലവും നിലനില്ക്കും’ എന്നായിരുന്നു. 2002 മാര്‍ച്ചില്‍ ഐപോഡിന്റെ 10 ജിബി വേര്‍ഷന്‍ എത്തി. അതേ വര്‍ഷം ജൂലൈയില്‍ 10 ജിബി, 20 ജിബി വേരിയന്റുകളില്‍ രണ്ടാം തലമുറ…
Read More » -
ബോണ്ടുകള്‍ വഴി രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള നീക്കവുമായി എസ്ബിഐ
2023 സാമ്പത്തിക വര്‍ഷത്തില്‍ ബോണ്ടുകള്‍ വഴി രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ നീക്കവുമായി രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ. വിദേശ ബിസിനസ് വളര്‍ച്ചയ്ക്ക് ധനസഹായം നല്‍കുന്നതിനായാണ് ബോണ്ടുകള്‍ വഴി ഫണ്ട് സമാഹരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ വിദേശ വിപണിയില്‍ നിന്ന് രണ്ട് ബില്യണ്‍ ഡോളര്‍ (ഏകദേശം 15,430 കോടി രൂപ) സമാഹരിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കി. ഒരു തവണയോ ഒന്നിലധികം തവണകളായോ ഫണ്ട് സമാഹരിക്കുന്നതിന് സെന്‍ട്രല്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായി എസ്ബിഐ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. 2022-23 കാലയളവില്‍ യുഎസ് ഡോളറിലോ മറ്റേതെങ്കിലും കണ്‍വേര്‍ട്ടിബിള്‍ കറന്‍സിയിലോ പബ്ലിക് ഓഫര്‍ അല്ലെങ്കില്‍ സ്വകാര്യ പ്ലെയ്‌സ്‌മെന്റ് വഴി 2 ബില്യണ്‍ ഡോളര്‍ വരെയുള്ള ദീര്‍ഘകാല ഫണ്ടുകള്‍ സമാഹരിക്കുമെന്ന് ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.
Read More » -
രൂപയുടെ മൂല്യത്തകര്‍ച്ച; കമ്പനികള്‍ വില വര്‍ധനവിലേക്കോ?
രൂപയുടെ മൂല്യം ഇടിയുകയും ചരക്കുകളുടെ വില കുതിച്ചുയരുകയും ചെയുന്നത് വിപണിയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. അവശ്യ സാധനങ്ങളുടെ വിലയോടൊപ്പം അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടെലിവിഷനുകള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നു. വില വര്‍ധനവിന്റെ ഭീഷണി നിലനില്‍ക്കുമ്പോള്‍ ഉപഭോക്തൃ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ക്ക് രൂപയുടെ മൂല്യത്തകര്‍ച്ച ഒരു അധിക സമ്മര്‍ദ്ദമായി വന്നിരിക്കുന്നു. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളെ ആശ്രയിക്കുന്ന വ്യവസായങ്ങള്‍ക്കാണ് പ്രധാനമായും ഇത് തിരിച്ചടിയാകുന്നത്. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ വില വര്‍ദ്ധന നടത്തിയെങ്കിലും, രൂപയുടെ മൂല്യം ഇടിഞ്ഞതോടെ രാജ്യത്തേക്ക് വരുന്ന ചരക്ക് വിതരണത്തെ അത് ബാധിച്ചു. ഈ മാസം തന്നെ അടുത്ത റൗണ്ട് വിലവര്‍ദ്ധനവ് നടത്തേണ്ടിവരുമെന്ന് എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ കാര്‍ നിര്‍മ്മാതാക്കളിലും ഒരുപോലെ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, ഇപ്പോഴുള്ള ആഘാതം ഉള്‍ക്കൊള്ളുമെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. രൂപയുടെ മൂല്യത്തകര്‍ച്ചയോടെ ഇന്‍പുട്ട് കോസ്റ്റ് സമ്മര്‍ദ്ദം ഉയര്‍ന്നതായി ഇലക്ട്രോണിക്‌സ് സ്ഥാപനമായ ഹെയര്‍ ഇന്ത്യ പ്രസിഡന്റ് സതീഷ് എന്‍എസ് പറഞ്ഞു. കഴിഞ്ഞ മാസത്തെ…
Read More » -
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ നിയമം ബാധകമല്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ നിയമം ബാധകമല്ലെന്ന് സുപ്രീംകോടതി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കിയാണ് കോടതിയുടെ വിധി. 1958ലെ കേരള മണി ലെന്‍ഡേഴ്‌സ് ആക്ട്, 2011ലെ ഗുജറാത്ത് മണി ലെന്‍ഡേഴ്‌സ് ആക്ട് എന്നിവ എന്‍ബിഎഫ്സികള്‍ക്ക് ബാധകമല്ലെന്നാണ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി രാമസുബ്രഹ്മണ്യന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിച്ചത്. 1958ലെ കേരള മണി ലെന്‍ഡേഴ്‌സ് ആക്ട് എന്‍ബിഎഫ്സികള്‍ക്ക് ബാധകമാണെന്ന കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കേരളത്തിലെയും ഗുജറാത്തിലെയും ഏതാനും എന്‍ബിഎഫ്സികള്‍ സമര്‍പ്പിച്ച അപ്പീലാണ് പരിഗണിച്ചത്.1958ലെ കേരള മണി ലെന്‍ഡേഴ്‌സ് ആക്ടില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എന്‍ബിഎഫ്സികള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയിലെത്തിയത്. പാര്‍ലമെന്റ് പാസാക്കിയ നിയമം മറികടക്കാന്‍ സംസ്ഥാന നിയമത്തിന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് മൂന്നാം അദ്ധ്യായപ്രകാരം എന്‍ബിഎഫ്സികളുടെ പൂര്‍ണ്ണനിയന്ത്രണം റിസര്‍വ് ബാങ്കിനാണെന്നും ഇരട്ട നിയന്ത്രണം…
Read More » -
2 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി എസ്ബിഐ
രണ്ട് കോടിയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ 40 മുതല്‍ 90 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തി എസ്ബിഐ. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയും, അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുമുള്ള നിക്ഷേപങ്ങള്‍ക്കാണ് എസ്ബിഐയുടെ ഉയര്‍ന്ന 90 ബേസിസ് പോയിന്റ് ബാധകമാകുക. ബാങ്കിന്റെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് നിരക്ക് (എംസിഎല്‍ആര്‍) കഴിഞ്ഞ മാസം 10 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. കൂടാതെ ആര്‍ബിഐ പോളിസി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തി നാല് ശതമാനത്തില്‍ നിന്ന് 4.40 ശതമാനമാക്കി. ഈ രണ്ട് കാലയളവിലെയും നിക്ഷേപങ്ങള്‍ക്ക് മുന്‍പുള്ള 3.6 ശതമാനത്തില്‍ നിന്ന് 4.5 ശതമാനം പലിശ ലഭിക്കും. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പുതിയ പലിശ നിരക്ക് 65 ബേസിസ് പോയിന്റ് ഉയര്‍ന്ന് 3.60 ശതമാനത്തില്‍ നിന്ന് 4.25 ശതമാനമായി ഇതോടെ…
Read More » -
2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി എയര്‍ബസ്
ആഗോള എയ്റോസ്പേസ് കമ്പനിയായ എയര്‍ബസ്, 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. നേരത്തെ 1,500 പേരെ നിയമിക്കാനായിരുന്നു തീരുമാനമെങ്കിലും ഇപ്പോള്‍ അത് 2000 ആയി ഉയര്‍ത്തുകയായിരുന്നു. ലോകത്തിലെ ആദ്യത്തെ സീറോ എമിഷന്‍ കൊമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റായ സീറോ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് വിമാന നിര്‍മ്മാതാവ് പറഞ്ഞു. വികസിപ്പിച്ച സിമുലേഷനുകള്‍, കൂളിംഗ് സിസ്റ്റങ്ങള്‍, ഫ്യൂവല്‍ സെല്‍ സുരക്ഷാ വിശകലനം എന്നിവയില്‍ ആഗോള സാങ്കേതിക കേന്ദ്രങ്ങളെ പിന്തുണച്ച് ഇന്ത്യന്‍ ടീം വിമാനം നിര്‍മ്മിക്കുന്നതില്‍ വലിയ സംഭാവന ചെയ്യുന്നു. ഞങ്ങള്‍ സുസ്ഥിര വ്യോമയാനത്തിനായി ഭാവി ഒരുക്കുകയാണെന്നും സാങ്കേതികവിദ്യയും എഞ്ചിനീയറിംഗും അതിന്റെ ഹൃദയഭാഗമാണെന്നും ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ സബിന്‍ ക്ലോക്ക് പറഞ്ഞു.
Read More » -
നാലാം പാദത്തില്‍ ഏഷ്യന്‍ പെയിന്റ്‌സ് അറ്റാദായത്തില്‍ നേരിയ വര്‍ധന
ന്യൂഡല്‍ഹി: 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ ഏഷ്യന്‍ പെയിന്റ്‌സിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം നേരിയ വര്‍ധനയോടെ 874.05 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 869.89 കോടി രൂപ അറ്റാദായം നേടിയതായി ഏഷ്യന്‍ പെയിന്റ്‌സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. അവലോകന പാദത്തില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 20.60 ശതമാനം ഉയര്‍ന്ന് 7,889.94 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,541.94 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് 5,576.38 കോടിയില്‍ നിന്ന് 6,677.11 കോടി രൂപയായി. കമ്പനിയുടെ പെയിന്റ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 6,467.20 കോടിയില്‍ നിന്ന് 7,663.74 കോടി രൂപയായി ഉയര്‍ന്നപ്പോള്‍, ഹോം ഇംപ്രൂവ്‌മെന്റില്‍ നിന്നുള്ള വരുമാനം 185.88 കോടി രൂപയില്‍ നിന്ന് 232.36 കോടി രൂപയായി. കോവിഡ് വരുത്തിയ സാമ്പത്തിക വെല്ലുവിളികള്‍, ആഗോള സംഘര്‍ഷങ്ങള്‍ എന്നിവയ്ക്കിടയിലും ഉറച്ചതും ശക്തവുമായ വളര്‍ച്ചയുടെ മറ്റൊരു പാദമാണിതെന്ന് ഏഷ്യന്‍ പെയിന്റ്‌സ് മാനേജിംഗ് ഡയറക്ടറും…
Read More » -
ക്രിപ്റ്റോകറന്‍സികള്‍ക്ക് മേല്‍ 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ നീക്കം
ക്രിപ്റ്റോകറന്‍സികള്‍ക്ക് മേല്‍ ചരക്ക് സേവന നികുതി കൗണ്‍സില്‍ (ജിഎസ്ടി) 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചേക്കും. ക്രിപ്റ്റോ നേട്ടങ്ങള്‍ക്ക് മേല്‍ നേരത്തെ കേന്ദ്രം നപ്പാക്കിയ 30 ശതമാനം നികുതിക്ക് പുറമെയാണ് 28 ശതമാനം ജിഎസ്ടി എന്നാണ് വിവരം. വിഷയത്തില്‍ ജിഎസ്ടി കൗണ്‍സില്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി സിഎന്‍ബിസി ടിവി18 റിപ്പോര്‍്ട്ട് ചെയ്തു. നിലവിലെ നികുതിക്ക് പുറമെ ജിഎസ്ടി കൂടി ഏര്‍പ്പെടുത്തിയാല്‍ രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് അത് ഇരട്ടി പ്രഹരമാവും. ക്രിപ്റ്റോ ട്രാന്‍സാക്ഷന്‍, മൈനിംഗ്, വില്‍പ്പനയും വാങ്ങലും തുടങ്ങി എല്ലാ ഇടപാടുകള്‍ക്കും ജിഎസ്ടി ബാധകമായേക്കും. കേന്ദ്ര നീക്കം ക്രിപ്റ്റോ മേഖലയിലേക്ക് എത്തുന്നവരെ പിന്തിരിപ്പിക്കുന്നതും നേട്ടത്തിന്റെ വലിയ പങ്കും കവരുന്നതാണെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ ആണ് ക്രിപ്റ്റോ നേട്ടങ്ങള്‍ക്ക് 30 ശതമാനം നികുതി രാജ്യത്ത് നിലവില്‍ വന്നത്. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച ടിഡിഎസ് ജൂലൈ ഒന്നിന് പ്രബല്യത്തില്‍ വരും. അമേരിക്കന്‍ ഫെഡറല്‍…
Read More » -
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് കൂപ്പുകുത്തി ക്രിപ്റ്റോ കറന്‍സി വിപണി; ബിറ്റ്‌കോയിന്‍ മൂല്യം 30,000 ഡോളറിന് താഴെ
ന്യൂഡല്‍ഹി: ആഗോള ക്രിപ്റ്റോ കറന്‍സി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. പ്രമുഖ ക്രിപ്റ്റോയായ ബിറ്റ്‌കോയിനിന്റെ മൂല്യം 30,000 ഡോളറില്‍ താഴെയെത്തി. വന്‍ ഇടിവോടെ ലക്ഷക്കണക്കിനു കിപ്റ്റോ നിക്ഷേപകര്‍ ആശങ്കയിലായി. പതിമൂന്നു ശതമാനമാണ് ആഗോള ക്രിപ്റ്റോ കറന്‍സി മാര്‍ക്കറ്റില്‍ ഇടിവുണ്ടായത്. 1.37 ലക്ഷം കോടിയാണ് നിലവില്‍ ക്രിപ്റ്റോ കറന്‍സി മാര്‍ക്കറ്റിന്റെ മൂല്യം കണക്കാക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബിറ്റ് കോയിനിന്റെ വില 69,000 ഡോളറിനു മുകളില്‍ എത്തിയിരുന്നു. അതിനു ശേഷം ഇതുവരെ 55 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. മറ്റു പ്രമുഖ ക്രിപ്റ്റോകളായ കാര്‍ഡാനോ (20 ശതമാനം), സാലേന (16 ശതമാനം), എക്സ്ആര്‍പി (13 ശതമാനം), ബിഎന്‍ബി (16 ശതമാനം), എഥീരിയം (10 ശതമാനം) എന്നിവയും വലിയ ഇടിവു രേഖപ്പെടുത്തി. ആഗോള തലത്തില്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയത് ക്രിപ്റ്റോയ്ക്കു തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് 28 ശതമാനം ജിഎസ്ടി ചുമത്താനുള്ള തീരുമാനം…
Read More » -
നാലാം പാദത്തില്‍ അറ്റനഷ്ടം 105.49 കോടി രൂപയായി കുറച്ച് പിവിആര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ മള്‍ട്ടിപ്ലക്സ് കമ്പനിയായ പിവിആറിന്റെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 105.49 കോടി രൂപയായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തില്‍ 289.21 കോടി രൂപയായിരുന്നു നഷ്ടം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 181.46 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഏകദേശം മൂന്നിരട്ടി വര്‍ധിച്ച് 537.14 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് നാലാം പാദത്തില്‍ 43.91 ശതമാനം വര്‍ധിച്ച് 731.17 കോടി രൂപയായിരുന്നു. തൊട്ട് മുന്‍ വര്‍ഷം ഇത് 508.07 കോടി രൂപയായിരുന്നു. നഷ്ടങ്ങള്‍ വേഗത്തില്‍ നികത്താന്‍ തിയേറ്റര്‍ ബിസിനസ്സിലൂടെ സാധിച്ചതായി കമ്പനി അറിയിച്ചു. കോവിഡന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ പല റിലീസുകളും മാറ്റി വച്ചത് നഷ്ടത്തിനിടയാക്കിയെങ്കിലും, നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത് ഫെബ്രുവരി മുതല്‍ റിലീസിനു വഴിയൊരുക്കിയിരുന്നു. കഴിഞ്ഞ 35 ദിവസത്തെ ബുക്കിംഗ് മാര്‍ച്ചില്‍ 90 ലക്ഷം കടന്നു. ഇതുമായി ബന്ധപ്പെട്ട എക്കാലത്തെയും ഉയര്‍ന്ന…
Read More »