October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      Business

      • ഡാല്‍മിയ ഭാരതിന്റെ അറ്റാദായത്തില്‍ ഇടിവ്; 600 കോടി രൂപയായി

        ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ സിമന്റ് നിര്‍മ്മാതാക്കളായ ഡാല്‍മിയ ഭാരതിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 6.10 ശതമാനം ഇടിഞ്ഞ് 600 കോടി രൂപയിയെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 639 കോടി രൂപയായിരുന്നെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. എന്നിരുന്നാലും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 7.26 ശതമാനം ഉയര്‍ന്ന് 3,380 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,151 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ മൊത്തം ചെലവ് 2,770 കോടിയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 3,077 കോടി രൂപയായി. 2021-22 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ വില്‍പ്പനയുടെ അളവ് 3.12 ശതമാനം വര്‍ധിച്ച് 6.6 ദശലക്ഷം ടണ്ണില്‍ നിന്ന് 6.4 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കണ്‍സോളിഡേറ്റഡ് അറ്റാദായം 2020-21 ലെ 1,183 കോടി രൂപയില്‍ നിന്ന് 1,173 കോടി രൂപയായി കുറഞ്ഞു. 2021-22ല്‍…

        Read More »
      • ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എന്‍ആര്‍ഐ നിക്ഷേപം 12 ശതമാനം ഉയര്‍ന്നേക്കും

        ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷ. ഈ വര്‍ഷം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എന്‍ആര്‍ഐ നിക്ഷേപത്തില്‍ 12 ശതമാനം വളര്‍ച്ചയുണ്ടായേക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ എന്‍ആര്‍ഐ നിക്ഷേപം 13.1 ബില്യണ്‍ ഡോളറായിരുന്നു. എന്‍ആര്‍ഐകള്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ മടങ്ങിത്തുടങ്ങിയതായി 360 റിയല്‍റ്റേഴ്സിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ‘റിയല്‍ എസ്റ്റേറ്റ് മേഖല ആരോഗ്യകരമായ വരുമാനമുള്ള ആകര്‍ഷകമായ അസറ്റ് ക്ലാസാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് നാട്ടുകാരുടെയും എന്‍ആര്‍ഐകളുടെയും ശ്രദ്ധ ഒരുപോലെ നേടിയിട്ടുണ്ട്. ആഡംബരത്തോടെ ജീവിക്കാനും ജോലി ചെയ്യാനും നിരവധി ചോയ്‌സുകളുള്ള ലിവിംഗ് ഇക്കോസിസ്റ്റമാണ് എന്‍ആര്‍ഐകള്‍ ഇന്ന് നോക്കുന്നത്,” ഡിഎല്‍എഫ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ബിസിനസ് ഓഫീസറുമായ ആകാശ് ഒഹ്രി പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇന്ത്യയില്‍ ആസ്തികള്‍ വാങ്ങുന്ന എന്‍ആര്‍ഐകളില്‍ വലിയൊരു വിഭാഗവും തെരഞ്ഞെടുക്കുന്നത് ആഡംബര വസ്തുക്കളാണ്. മറ്റ് രാജ്യങ്ങളിലെ ജീവിതരീതിയില്‍ ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നതിനാല്‍ എന്‍ആര്‍ഐകള്‍ റിയല്‍ എസ്റ്റേറ്റിനെ ഒരു മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ്. ‘റസിഡന്‍ഷ്യല്‍…

        Read More »
      • മെട്രോകളിലുടനീളം താല്‍ക്കാലികമായി സേവനം നിര്‍ത്തലാക്കി സ്വിഗ്ഗി ജിനി

        പ്രധാന മെട്രോകളിലുടനീളം സ്വിഗ്ഗി അതിന്റെ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സേവനമായ ജിനി താല്‍ക്കാലികമായി നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ട്. വിതരണ തൊഴിലാളികളുടെ കുറവാണ് ഈ സേവനം താല്‍ക്കാലികമായി സ്വിഗ്ഗി നിര്‍ത്തലാക്കാന്‍ കാരണം. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ സ്വിഗ്ഗി ജിനി സേവനങ്ങളെ ഇത് ബാധിച്ചു. ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ ഏഴ് ദിവസമായി ഇവിടങ്ങളില്‍ ജിനിയുടെ സേവനം ലഭ്യമല്ല. വര്‍ധിച്ചുവരുന്ന ഇന്ധന വിലയും പണപ്പെരുപ്പവും കാരണം പല ഭക്ഷണ, പലചരക്ക് വിതരണ കമ്പനികള്‍ക്കും അവരുടെ റൈഡര്‍മാരുടെ വേതനം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇതാണ് വിതരണ തൊഴിലാളികളുടെ കുറവിന് കാരണം. അതിനിടെ ഡെലിവറി എക്സിക്യൂട്ടീവുകളെ ഒരു നിശ്ചിത ശമ്പളവും അധിക ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന മുഴുവന്‍ സമയ, മാനേജര്‍ തലത്തിലുള്ള ജോലികളിലേക്ക് മാറ്റുന്നതിനായി സ്വിഗ്ഗി ഏപ്രില്‍ 25ന് ഒരു പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. ‘സ്റ്റെപ്പ്-എഹെഡ്’ എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമിലൂടെ 20 ശതമാനം ഡെലിവറി എക്സിക്യൂട്ടീവുകളെ മാനേജര്‍ തലത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ സ്വിഗ്ഗിക്ക് രാജ്യത്തുടനീളം 270,000 ഡെലിവറി പങ്കാളികളുണ്ട്.

        Read More »
      • എംആര്‍എഫ് ലാഭത്തില്‍ ഇടിവ്; 50 ശതമാനം ഇടിഞ്ഞ് 165 കോടി രൂപയായി

        ന്യൂഡല്‍ഹി: അസംസ്‌കൃത വസ്തുക്കളുടേയും മറ്റും ഉയര്‍ന്ന ചെലവുകള്‍ മൂലം 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ടയര്‍ കമ്പനിയായ എംആര്‍എഫ്‌ന്റെ കണ്‍സോളിഡേറ്റഡ് ലാഭം 50.26 ശതമാനം ഇടിഞ്ഞ് 165.21 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 332.15 കോടി രൂപയായിരുന്നുവെന്ന് എംആര്‍എഫ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. നാലാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 5,304.82 കോടി രൂപയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 4,816.46 കോടി രൂപയായിരുന്നു. അവലോകന കാലയളവിലെ മൊത്തം ചെലവ് മുന്‍വര്‍ഷത്തെ 4,425.21 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 5,142.79 കോടി രൂപയിലേക്ക്  ഉയര്‍ന്നതായി എംആര്‍എഫ് ലിമിറ്റഡ് അറിയിച്ചു. ഉപഭോഗ വസ്തുക്കളുടെ വില 2,915.19 കോടി രൂപയില്‍ നിന്ന് 3,293.14 കോടി രൂപയായി ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ 1,277.07 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 669.24…

        Read More »
      • (no title)

        സാങ്കേതിക പരിശീലന രംഗത്ത് എന്‍ ടി പി സിയുമായി കൈകോര്‍ത്ത് കെ എസ് ഇ ബി മിഡില്‍, സീനിയര്‍ ലെവല്‍ മാനേജര്‍മാരുടെ പ്രവര്‍ത്തനമികവും മാനേജ്മെന്റ് നൈപുണ്യവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നോയിഡയിലെ എന്‍ റ്റി പി സി സ്കൂള്‍ ഓഫ് ബിസിനസ്സും കെ എസ് ഇ ബി ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് പരിശീലനപരിപാടി കെ എസ് ഇ ബി ‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക്. ഐ.എ.എസ് ഡല്‍ഹി, നോയിഡയിലെ എന്‍. എസ്. ബി ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്തു. മെയ് 9 മുതല്‍ 13 വരെ നടക്കുന്ന പരിശിലനത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍മാരും എക്സിക്യുട്ടീവ് എഞ്ചിനിയര്‍മാരുമടക്കം 30 കെ എസ് ഇ ബി ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. വരുന്ന രണ്ട് വര്‍ഷത്തേക്ക് പരിശീലനം നല്‍കുന്നതിനുള്ള ധാരണാപത്രത്തില്‍ സ്കൂള്‍ ഓഫ് ബിസിനസ് ഡയറക്ടര്‍ ജനറല്‍ ഡോ. ജി. സി ത്രിപാഠിയും, കെ എസ് ഇ ബി ഡല്‍ഹി റസിഡന്റ്…

        Read More »
      • റിപ്പോ നിരക്ക് പുതുക്കിയതിനെത്തുടര്‍ന്ന് പലിശ നിരക്ക് വര്‍ധിപ്പിച്ച് പിഎന്‍ബിയും എച്ച്ഡിഎഫ്‌സിയും

        ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വായ്പ പലിശ നിരക്ക് 0.04 ശതമാനം വര്‍ധിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി). പുതുക്കിയ നിരക്ക് ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അടിസ്ഥാന വായ്പാ നിരക്കില്‍ 30 ബേസിസ് പോയിന്റ് (ബിപിഎസ്) വര്‍ധനയാണ് എച്ച്ഡിഎഫ്‌സി ലിമിറ്റഡ് വരുത്തിയത്. നിലവിലുള്ളതും പുതിയതുമായ വായ്പക്കാരെ ഈ നീക്കം ബാധിക്കും. ബുധനാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അപ്രതീക്ഷിത റിപ്പോ നിരക്ക് വര്‍ധനയെത്തുടര്‍ന്ന് ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി വായ്പാ ദാതാക്കള്‍ പലിശ നിരക്ക് ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ പിഎന്‍ബിയും എച്ച്ഡിഎഫ്‌സി ലിമിറ്റഡും നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. എച്ച്ഡിഎഫ്സി അതിന്റെ അഡ്ജസ്റ്റബിള്‍ റേറ്റ് ഹോം ലോണുകള്‍ ബെഞ്ച്മാര്‍ക്ക് ചെയ്തിരിക്കുന്ന ഭവന വായ്പകളുടെ റീട്ടെയില്‍ പ്രൈം ലെന്‍ഡിംഗ് നിരക്ക് 30 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിക്കുകയാണെന്നും, ഇത് വരുന്ന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍…

        Read More »
      • ഇന്ത്യന്‍ ഇവി മേഖലയില്‍ 48 ബില്യണ്‍ രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ടൊയോട്ട

        ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായത്തിന് പ്രചോദനമേകുന്ന പദ്ധതിയുമായി ടൊയോട്ട. ഇന്ത്യയില്‍ നിന്ന് ഇവി പാര്‍ട്‌സുകള്‍ നിര്‍മിക്കാന്‍ 48 ബില്യണ്‍ രൂപ (624 ദശലക്ഷം ഡോളര്‍) യുടെ നിക്ഷേപത്തിനാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും ടൊയോട്ട കിര്‍ലോസ്‌കര്‍ ഓട്ടോ പാര്‍ട്‌സും കര്‍ണാടകയുമായി 41 ബില്യണ്‍ രൂപ നിക്ഷേപിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചതായി ടൊയോട്ട വ്യക്തമാക്കി. ടൊയോട്ട ഇന്‍ഡസ്ട്രീസ് എഞ്ചിന്‍ ഇന്ത്യയാണ് ബാക്കി ഏഴ് ബില്യണ്‍ രൂപയുടെ നിക്ഷേപം നടത്തുന്നത്. ടൊയോട്ടയുടെ നിക്ഷേപത്തിന്റെ ഫലമായി 3,500 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ഏകദേശം 3,500 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ വൈസ് ചെയര്‍മാന്‍ വിക്രം ഗുലാത്തി പറഞ്ഞു. വിതരണ ശൃംഖല സംവിധാനം ശക്തമാകുന്നതനുസരിച്ച് പിന്നീട് കൂടുതല്‍ തൊഴിലുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ചതോടെ ഇന്ത്യയിലെ ഇവി വില്‍പ്പന ഇരട്ടിയോളമാണ് വര്‍ധിച്ചത്. ക്രിസിലിന്റെ പ്രവചനമനുസരിച്ച്, ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്ക് 2026 സാമ്പത്തിക…

        Read More »
      • പറന്നുയരാന്‍ ഒരുങ്ങി ജെറ്റ് എയര്‍വേസ്; ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസുകള്‍ പുനരാരംഭിക്കും

        ന്യൂഡല്‍ഹി: ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ജെറ്റ് എയര്‍വേസ്. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നല്‍കിയതായി ഔദ്യോഗിക രേഖ പുറത്തുവന്നു. നിലവില്‍ ജെറ്റ് എയര്‍വേസിന്റെ പ്രൊമോട്ടര്‍ ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യമാണ്. ജെറ്റിന്റെ പഴയ ഉടമസ്ഥന്‍ നരേഷ് ഗോയലാണ്. 2019 ഏപ്രില്‍ 17 നാണ് എയര്‍ലൈന്‍സ് അവസാന സര്‍വീസ് നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച, എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനായി എയര്‍ലൈന്‍, ഹൈദരാബാദ് വിമാനത്താവളത്തിലേക്കും തിരിച്ചും പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. മെയ് ആറിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എയര്‍ലൈന്‍സിന് അയച്ച കത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് അനുവദിച്ചതായി അറിയിച്ചു. മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച സെക്യൂരിറ്റി ക്ലിയറന്‍സിന്റെ അടിസ്ഥാനത്തില്‍ ഷെഡ്യൂള്‍ ചെയ്ത ഓപ്പറേറ്റര്‍ പെര്‍മിറ്റിനായി കമ്പനിയുടെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ മാറ്റാനും സുരക്ഷാ ക്ലിയറന്‍സ് അറിയിക്കാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഏവിയേഷന്‍ സേഫ്റ്റി റെഗുലേറ്റര്‍ ഡിജിസിഎയ്ക്കും ഏവിയേഷന്‍ സെക്യൂരിറ്റി റെഗുലേറ്റര്‍ ബിസിഎഎസിനും കത്ത് അയച്ചിട്ടുണ്ട്. വിമാനവും അതിന്റെ ഭാഗങ്ങളും…

        Read More »
      • സിബിഐസി വരുമാനം 1,67,540 കോടി രൂപയായി വര്‍ധിച്ചു

        ചെന്നൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ്‌ന്റെ (സിബിഐസി) വരുമാനം 1,67,540 കോടി രൂപയായി വര്‍ധിച്ചു. കോവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയതിന് സിബിഐസിയെ റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പ്രശംസിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍മാര്‍, ചരക്ക് സേവന നികുതി, കസ്റ്റംസ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍മാര്‍ എന്നിവരുടെ വാര്‍ഷിക സമ്മേളനമായ സങ്കല്‍പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി നിര്‍മല സീതാരാമനും സിബിഐസിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുമാന ശേഖരണം, ഡാറ്റ അനലിറ്റിക്‌സിന്റെ ഉപയോഗം, വ്യാജ ഇന്‍വോയ്‌സുകള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍, വിവിധ തുറമുഖങ്ങളില്‍ മയക്കുമരുന്ന് കടത്ത് കണ്ടെത്തല്‍ എന്നിവ 2021-22 ലെ ഏജന്‍സിയുടെ പ്രകടനം മികച്ചതാക്കാന്‍ സഹായിച്ചതായി സിബിഐസി ചെയര്‍മാന്‍ വിവേക് ജോഹ്രി എടുത്തുപറഞ്ഞു. കംപ്ലയന്‍സ് മാനേജ്‌മെന്റ് സ്ട്രാറ്റജി, പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് സിസ്റ്റം, വ്യവഹാര മാനേജ്‌മെന്റ് തുടങ്ങി വിവിധ വിഷയങ്ങള്‍ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്തു.

        Read More »
      • ലക്ഷ്യം 3,000 കോടി രൂപ; ഇന്‍ഷുറന്‍സ് ബിസിനസിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി ഫ്യൂച്ചര്‍ ഗ്രൂപ്പ്

        ന്യൂഡല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ ഗ്രൂപ്പ് 3,000 കോടി രൂപ സമാഹരിക്കാന്‍ ഇന്‍ഷുറന്‍സ് ബിസിനസിലെ ഓഹരികള്‍ വില്‍ക്കുന്നു. പാപ്പരത്വ നടപടികളില്‍ നിന്നും രക്ഷ നേടാനാണ് ഈ വിറ്റഴിക്കല്‍. വ്യാഴാഴ്ച്ച ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്, ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിലെ 25 ശതമാനം ഓഹരികള്‍ 1,266.07 കോടി രൂപയ്ക്ക് സംയുക്ത സംരംഭ പങ്കാളിയായ ജനറലി ഗ്രൂപ്പിന് വിറ്റിരുന്നു. ഈ ഇടപാടിനു ശേഷവും ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന് എഫ്ജിഐഐസിഎല്ലില്‍ 24.91 ശതമാനം ഓഹരി ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. അടുത്ത 30-40 ദിവസത്തിനുള്ളില്‍ ഫ്യൂച്ചര്‍ ജെനറലിയിലെ അവശേഷിക്കുന്ന 25 ശതമാനം ഓഹരികളും 1,250 കോടി രൂപയ്ക്ക് വില്‍ക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. കൂടാതെ, ലൈഫ് ഇന്‍ഷുറന്‍സ് സംയുക്ത സംരംഭമായ ഫ്യുച്ചര്‍ ജനറലി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലെ 33.3 ശതമാനം ഓഹരികളും ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് വില്‍ക്കാനുദ്ദേശിക്കുന്നുണ്ട്. വ്യത്യസ്ത ഇടപാടുകളിലൂടെ, ലൈഫ് ഇന്‍ഷുറന്‍സില്‍ അവശേഷിക്കുന്ന 33 ശതമാനം ഓഹരികള്‍ ജെനറലി ഗ്രൂപ്പിനും മറ്റൊരു ഇന്ത്യന്‍ കമ്പനിക്കുമായി 400 കോടി രൂപയ്ക്ക് വില്‍ക്കാനാണുദ്ദേശിക്കുന്നതെന്നും കമ്പനി വൃത്തങ്ങള്‍…

        Read More »
      Back to top button
      error: