December 22, 2024

      തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ

      October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      Business

      • മൂന്ന് പ്രധാന കാർ കമ്പനികൾ കൂടി കഴിഞ്ഞ ആഴ്ച ഉൽപ്പാദനം നിർത്തിയതോടെ പാകിസ്ഥാനിൽ വാഹന പ്രതിസന്ധി

        മൂന്ന് പ്രധാന കാർ കമ്പനികൾ കൂടി കഴിഞ്ഞ ആഴ്ച ഉൽപ്പാദനം നിർത്തിയതോടെ പാകിസ്ഥാൻ നിലവിൽ വാഹന പ്രതിസന്ധി നേരിടുന്നു. ഹോണ്ട അറ്റ്‌ലസ് കാർസ്, പാക്കിസ്ഥാൻ സുസുക്കി, ടൊയോട്ട വാഹനങ്ങൾ അസംബിൾ ചെയ്യുന്ന ഇൻഡസ് മോട്ടോർ കമ്പനി എന്നിവയാണ് ഉൽപ്പാദനം നിർത്തിവച്ച പ്രധാന വാഹന ബ്രാൻഡുകൾ. ഹോണ്ടയും സുസുക്കിയും അനുബന്ധ കമ്പനികൾ താൽക്കാലിക ഉൽപ്പാദനം നിർത്തിയതായി പ്രഖ്യാപിച്ചപ്പോൾ, ഇൻഡസ് മോട്ടോർ ഒക്ടോബർ 17 മുതൽ ഒരു മാസത്തെ ഉൽപ്പാദനം നിർത്തിവച്ചിരിക്കുകയാണ്. മൂന്ന് കാർ ബ്രാൻഡുകളിൽ, ഇൻഡസ് മോട്ടോർ അഥവാ ടൊയോട്ട ഒരു മാസത്തെ ഏറ്റവും ദൈർഘ്യമേറിയ കാലയളവിലേക്ക് ഉത്പാദനം നിർത്തി. സുസുക്കി രണ്ട് ദിവസത്തേക്ക് പ്രവർത്തനം നിർത്തി.ആറ് ദിവസത്തേക്ക് ഹോണ്ട കാറുകൾ നിർമ്മിക്കില്ല. കൂടാതെ, മൂന്ന് അധിക കാർ നിർമ്മാതാക്കളുടെ നിർമ്മാണ ലൈസൻസ് ഇപ്പോൾ സസ്പെൻഡ് ചെയ്‍തതായി പാകിസ്ഥാൻ മാധ്യമങ്ങളിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവരുടെ കയറ്റുമതി ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞില്ല എന്നതാണ് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാൻ അടുത്തിടെ 2023…

        Read More »
      • അസാപ് കേരളയുമായി കൈകോർത്ത് എസ്ബിഐയും എച്ച്ഡിഎഫ്സിയും; ഇനി ലോൺ എളുപ്പം, ഒന്നര ലക്ഷം രൂപ വരെ ലഭിക്കും

        തിരുവനന്തപുരം: അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്‌സുകളിൽ പ്രവേശനം നേടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്‌കിൽ ലോൺ സൗകര്യം ഒരുക്കി എസ്ബിഐയും എച്ച്ഡിഎഫ്സി ബാങ്കും. സാമ്പത്തിക പിന്നോക്കാവസ്ഥ മൂലം നൈപുണ്യ പരിശീലനത്തിൽ നിന്നും പിന്നോട്ട് നിൽക്കുന്ന വലിയൊരു വിഭാഗത്തെ നൈപുണ്യ പരിശീലനത്തിന്റെ പാതയിലേക്ക് നയിക്കാൻ ഇത് സഹായകമാകും. 5000 മുതൽ ഒന്നര ലക്ഷം രൂപ വരെയുള്ള സ്‌കിൽ കോഴ്‌സുകൾക്ക് വിദ്യാർത്ഥികൾക്ക് സ്‌കിൽ ലോൺ ലഭിക്കും. 10.5 മുതൽ 11 ശതമാനം വരെ പലിശ നിരക്കിൽ ആദ്യത്തെ 6 മാസം വരെ മൊറൊട്ടോറിയം കാലാവധിയും അതിനു ശേഷം കോഴ്സ് പൂർത്തിയാക്കി മൂന്നുവർഷം മുതൽ 7 വർഷം വരെ തിരിച്ചടവ് കാലാവധിയും ഈ സ്‌കിൽ ലോണിന്റെ പ്രത്യേകതയാണ്. ഇരിങ്ങാലക്കുടയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ എസ് ബി ഐ തൃശൂർ റീജിയണൽ മാനേജർ സംഗീത ഭാസ്ക്കർ എം, എച്ച് ഡി എഫ് സി ഗവ. ബാങ്കിങ് സ്റ്റേറ്റ് ഹെഡ് ചാർവാക വിജയൻ…

        Read More »
      • ആനന്ദലബ്‍ദിയില്‍ ആനന്ദ് മഹീന്ദ്ര! റെക്കോർഡ് വിൽപ്പനയുമായി ഥാർ കുതിക്കുകയാണ് സൂർത്തുക്കളേ…

        മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡർ എസ്‌യുവി ഥാർ 2023 സെപ്റ്റംബറിൽ റെക്കോർഡ് വിൽപ്പന നേടിയതായി റിപ്പോര്‍ട്ട്. ഇതോടെ കമ്പനിയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മൂന്നാമത്തെ എസ്‌യുവിയായി ഇത് മാറി. ഈ മൂന്ന് 3 ഡോർ എസ്‌യുവിയുടെ 5,413 യൂണിറ്റുകളാണ് കഴിഞ്ഞ മാസം മഹീന്ദ്ര വിറ്റഴിച്ചത്. താരതമ്യപ്പെടുത്തുമ്പോൾ, വാഹന നിർമ്മാതാവ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,249 യൂണിറ്റ് റീട്ടെയിൽ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. അതനുസരിച്ച് ഈ എസ്‌യുവി പ്രതിവർഷം 27.39 ശതമാനം വളർച്ച കൈവരിച്ചു. ഇന്ത്യയിൽ ഇതിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 10.98 ലക്ഷം രൂപ മുതലാണ്. ഈ എസ്‌യുവി RWD, 4WD കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. നിലവിൽ ഥാർ രണ്ട് വേരിയന്റുകളിൽ, അതായത് എഎക്സ് (ഒ), എൽഎക്സ് എന്നിവയിൽ സോഫ്റ്റ്, ഹാർഡ് റൂഫ്-ടോപ്പ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതുകൂടാതെ, ഉപഭോക്താക്കൾക്ക് പിൻ-വീൽ, ഫോർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ നിന്നും മോഡൽ തിരഞ്ഞെടുക്കാം.പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ 4WD ഥാർ അവതരിപ്പിച്ചു. വാഹനത്തിന്‍റെ എഞ്ചിൻ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ,…

        Read More »
      • ഇനി വീഡിയോ – ഓഡിയോ കോളുകളും! എക്സിൽ അടിമുടി മാറ്റമെന്ന ലക്ഷ്യത്തിലേക്ക് മസ്ക്

        എക്സിൽ (പഴയ ട്വിറ്റര്‍) ഇനി വീഡിയോ – ഓഡിയോ കോളുകളും ചെയ്യാം. നിലവില്‍ ചില ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. എക്സിന്റെ ഉടമ എലോൺ മസ്ക് തന്നെ ഇക്കാര്യം എക്സ് വഴി അറിയിച്ചു. ഓൾ ഇൻ ഓൾ ആപ്പായി എക്സിനെ മാറ്റിയെടുക്കുകയാണ് മസ്കിന്റെ ലക്ഷ്യം. ട്വിറ്ററിനെ എക്‌സ് എന്ന് പുനർനാമകരണം ചെയ്തതിന് ശേഷം, മെസേജിംഗ്, സോഷ്യൽ നെറ്റ്‌വർക്കിംഗ് മുതൽ പിയർ-ടു-പിയർ പേയ്‌മെന്റുകൾ വരെയുള്ള നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്ത് പ്ലാറ്റ്‌ഫോമിനെ സൂപ്പർ-ആപ്പാക്കി മാറ്റുമെന്ന് മസ്ക് സൂചന നൽകിയിരുന്നു. ആപ്പിളിന്റെ ഐഒഎസ്, ഗൂഗിളിന്റെ ആൻഡ്രോയിഡ്, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയിൽ ലഭ്യമാകുന്ന ഫീച്ചറുകൾക്കായി ഉപയോക്താക്കൾക്ക് ഫോൺ നമ്പർ ആവശ്യമില്ലെന്ന് ഓഗസ്റ്റിൽ ഫീച്ചറിനെ കളിയാക്കി മസ്ക് പറഞ്ഞിരുന്നു. ഈ മാസം ആദ്യം, ഒരു പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ പരീക്ഷിക്കുമെന്നും പറഞ്ഞിരുന്നു. “നോട്ട് എ ബോട്ട്” എന്ന് വിളിക്കപ്പെടുന്ന പുതിയ സബ്‌സ്‌ക്രിപ്‌ഷൻ, പ്ലാറ്റ്‌ഫോമിന്റെ വെബ് പതിപ്പിലെ ലൈക്കുകൾക്കും റീപോസ്റ്റുകൾക്കും മറ്റ് അക്കൗണ്ടുകളുടെ പോസ്റ്റുകൾ ഉദ്ധരിക്കാനും ബുക്ക്‌മാർക്കിംഗ്…

        Read More »
      • ടൊയോട്ടയുടെ ഹൈ-എൻഡ് വിഭാഗത്തിന് വൻ ഡിമാൻഡ്! കോവിഡിന് ശേഷം ഇന്ത്യയിൽ കുതിച്ചുചാട്ടമെന്ന് കമ്പനി; വമ്പൻ പ്രഖ്യാപനവുമായി ഇന്നോവ മുതലാളി!

        ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ടയ്ക്ക് ഇന്ത്യയിൽ ജനപ്രീതി കൂടുകയാണ്. വർദ്ധിച്ചുവരുന്ന ആവശ്യങ്ങളും വാഹനങ്ങൾക്കായുള്ള ദീർഘകാല കാത്തിരിപ്പും കണക്കിലെടുത്ത് ടൊയോട്ട മോട്ടോർ ഇന്ത്യയിൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ പദ്ധതിയിടുകയാണെന്നാണ് പുതിയ റിപ്പോർട്ട്. ടോക്കിയോയിൽ നടന്നുകൊണ്ടിരിക്കുന്ന ജപ്പാൻ ഓട്ടോ ഷോയ്ക്കിടെയാണ് ടൊയോട്ട ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. തങ്ങളുടെ കാറുകളുടെ ഡിമാൻഡ്, പ്രത്യേകിച്ച് ഹൈ-എൻഡ് വിഭാഗത്തിൽ, കൊവിഡിന് ശേഷം ഇന്ത്യയിൽ കുതിച്ചുചാട്ടം നടത്തിയതായി കമ്പനി പറഞ്ഞു. കമ്പനിയുടെ കർണാടകയിലെ ബിദാദിയിൽ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്ന രണ്ട് പ്ലാന്റുകൾ ഉപയോഗിച്ച് നിർമ്മാണ ശേഷി വർദ്ധിപ്പിക്കാൻ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ബംഗളൂരു ആസ്ഥാനമായുള്ള കിർലോസ്കർ ഗ്രൂപ്പുമായി സംയുക്തമായി പ്രവർത്തിക്കുന്ന ടൊയോട്ട, കർണാടകയിൽ അതിന്റെ രണ്ട് സൗകര്യങ്ങൾ ഉപയോഗിക്കുന്നുവെന്നും രണ്ട് പ്ലാന്റുകൾക്കും പ്രതിവർഷം 3.42 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുണ്ട് എന്നും ടൊയോട്ട മോട്ടോർ കോർപ്പറേഷൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബോർഡ് അംഗവുമായ യോച്ചി മിയാസാക്കി പറഞ്ഞു. കോവിഡിന് ശേഷം, മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ വിപണി വീണ്ടെടുക്കൽ വളരെ…

        Read More »
      • ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ശരിക്കും ഉത്സവമാക്കാം! റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ പ്രഖ്യാപിച്ചു

        കൊച്ചി: ഓൺലൈൻ ഷോപ്പിംഗ് സൗകര്യപ്രദവും എളുപ്പവുമാക്കാൻ ആമസോൺ പേ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023ന്റെ ഭാഗമായി റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ പ്രഖ്യാപിച്ചു. എട്ട് പ്രമുഖ ഇഷ്യൂവിങ് ബാങ്കുകൾ മുഖേന റൂപേ ക്രെഡിറ്റ് കാർഡ് ഇഎംഐ ഓഫർ ലഭ്യമാകും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഏറ്റവും സ്വീകാര്യത ലഭിച്ച പണമടവ് രീതിയാണ് ഇഎംഐ. നാലിലൊന്നു ഷോപ്പിംഗും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിലാണ് നടന്നത്. റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ അനുവദിച്ചത് ഷോപ്പിംഗ് സുഗമമാക്കുന്നതിന് പുറമെ ഉപഭോക്താക്കൾക്ക് ലാഭവും നൽകുമെന്ന് ആമസോൺ പേ ഇന്ത്യ ക്രെഡിറ്റ് ആൻഡ് ലെൻഡിംഗ് ഡയറക്‌ടർ മായങ്ക് ജെയിൻ പറഞ്ഞു. ഡിജിറ്റൽ പേയ്മെന്റ് സംബന്ധിച്ച് ഏറെ പ്രതിബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആമസോൺ പേ ലേറ്റർ, ആമസോൺ പേ വാലറ്റ്, യുപിഐ തുടങ്ങി നിരവധി പേമെന്‍റ് ഓപ്‌ഷനുകളാണ് ആമസോൺ പേ വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം, ആമസോണ്‍ ബിസിനസ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായ സമയത്ത് ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി പുതിയ പ്രഖ്യാപനം…

        Read More »
      • ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

        കുവൈത്ത് സിറ്റി: ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കുവൈത്തില്‍ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നരക്കിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുറവ് വരുത്തിയത്. 10 കിലോ അധിക ബാഗേജിന് ഒരു ദിനാര്‍ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദിനാറാണ് ഈടാക്കുക. ഡിസംബര്‍ 11 വരെ യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും മാത്രമാണ് ഈ ഓഫറുള്ളത്. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കില്‍ കുറവ് വരുത്തിയതെന്നാണ് സൂചന. ജൂലൈയില്‍ സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്ന് ദിനാര്‍, 10 കിലോക്ക് ആറു ദിനാര്‍, 15 കിലോയ്ക്ക് 12 ദിനാര്‍ എന്നിങ്ങനെ നിരക്ക് കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ചിട്ടുള്ളത്. കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് നിലവില്‍ 30 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമാണ്. തിരികെ 20 കിലോ ചെക്ക്…

        Read More »
      • വിനോദ സഞ്ചാരികളെ ഇതിലെ ഇതിലെ… ശ്രീലങ്ക മാടി വിളിക്കുന്നു; ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വിസ

        കൊളംബോ: ഇന്ത്യയിലെ വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാർത്തയുമായി ശ്രീലങ്ക. ഇന്ത്യൻ പൗരൻമാർക്ക് ശ്രീലങ്ക സന്ദർശിക്കാൻ ഇനി വിസ ഫീസ് നല്കേണ്ടതില്ല. ‌ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കാന്‍ ശ്രീലങ്ക മന്ത്രി സഭ തീരുമാനിച്ചു. നിലവിൽ രണ്ടായിരത്തി ഇരുന്നൂറ്റമ്പത് രൂപയാണ് ശ്രീലങ്കയുടെ ടൂറിസ്റ്റ് വിസയ്ക്ക് നല്കേണ്ടത്. ബിസിനസ് വിസയാണെങ്കിൽ രണ്ടായിരത്തി എണ്ണൂറും. ഈ തുക പൂർണ്ണമായും വേണ്ടെന്ന് വയ്ക്കാനാണ് ശ്രീലങ്ക തീരുമാനിച്ചത്. ശ്രീലങ്കൻ വിസയ്ക്ക് പണം നല്കാതെ ഓൺലൈനിൽ അപേക്ഷ നല്കാം. അപേക്ഷ നല്കിയവർക്ക് വിമാനത്താവളത്തിൽ ഓൺ അറൈവൽ വിസ സ്വീകരിക്കാനും സൗകര്യം ഉണ്ടാകും. ഇന്ത്യയ്ക്കു പുറമെ ചൈന, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാർക്കും ശ്രീലങ്ക വിസ സൗജന്യമാക്കി. . അതേസമയം റഷ്യയും ചൈനയും ഉള്‍പ്പെട്ട പട്ടികയില്‍ അമേരിക്കയില്ല. കൊളംബോ: ഇന്ത്യയിലെ വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാർത്തയുമായി ശ്രീലങ്ക. ഇന്ത്യൻ പൗരൻമാർക്ക് ശ്രീലങ്ക സന്ദർശിക്കാൻ ഇനി വിസ ഫീസ് നല്കേണ്ടതില്ല. ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക്…

        Read More »
      • സൗജന്യ ഡാറ്റയ്‌ക്കൊപ്പം ജനപ്രിയ ഒടിടി സേവനങ്ങളും; “കിടിലോസ്കി” പ്ലാനുകളുമായി ജിയോ

        പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. വിവിധ ഉപയോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകള്‍ കൊണ്ടുവരുന്നതെന്ന് ജിയോ അറിയിച്ചു. ഈ പ്ലാനുകള്‍ അനുസരിച്ച് ഡാറ്റയ്‌ക്കൊപ്പം നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍, സോണിലൈവ്, സീ5 പോലുള്ള ജനപ്രിയ ഒടിടി സേവനങ്ങളിലേക്കുള്ള ആക്സസും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. ഓഫറുകള്‍ കൂടുതല്‍ വിപുലീകരിച്ചു കൊണ്ടുള്ള പ്രൈം വീഡിയോ മൊബൈല്‍ പതിപ്പ് ഉള്‍പ്പെടുന്ന ഒരു പുതിയ വാര്‍ഷിക പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാനുകളെ അറിയാം റിലയന്‍സ് ജിയോ 3,227 രൂപയുടെ ഒരു പുതിയ വാര്‍ഷിക പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. ഇത് 365 ദിവസത്തേക്ക് സാധുതയുള്ളതും പ്രൈം വീഡിയോ മൊബൈല്‍ പതിപ്പിലേക്കുള്ള ആക്സസ് ഉള്‍പ്പെടുന്നതുമാണ്. പ്ലാന്‍ പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപയോക്താക്കള്‍ക്ക് ജിയോ ക്ലൗഡ്, ജിയോ ടിവി, ജിയോ സിനിമ എന്നിവയിലേക്കുള്ള ആക്‌സസും ലഭിക്കും. ഉപയോക്താക്കള്‍ക്ക്…

        Read More »
      • പേപ്പര്‍ ബാഗിന് 20 രൂപ ഈടാക്കി സ്വീഡിഷ് കമ്പനി; ഉപഭോക്താവിന് പലിശ സഹിതം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്

        ബെംഗളൂരു: പേപ്പര്‍ ബാഗിന് 20 രൂപ ഈടാക്കിയ സ്വീഡിഷ് ഫർണിച്ചർ റീട്ടെയ്‌ലർ ഐകിയക്ക് 3000 രൂപ പിഴയിട്ട് കോടതി. ഉപഭോക്താവിന് പണം തിരികെ നൽകാനും പേപ്പർ ബാഗിന് 20 രൂപ ഈടാക്കിയതിന് നഷ്ടപരിഹാരമായി 3,000 രൂപ നൽകാനും ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഉപഭോക്താവിന് 20 രൂപ പലിശ സഹിതവും നഷ്ടപരിഹാരമായി 1000 രൂപയും വ്യവഹാര ചെലവുകൾക്കായി 2000 രൂപയും നൽകാനാണ് കോടതി ഉത്തരവിട്ടത്. ഐകിയ 20 രൂപ ഈടാക്കിയ ക്യാരി ബാഗിൽ കമ്പനിയുടെ ലോഗോ പ്രിന്റ് ചെയ്‌തിരുന്നു. ബാഗിന് പണം ഈടാക്കുന്നത് അന്യായമാണെന്നും കോടതി നിരീക്ഷിച്ചു. ബെംഗളൂരു ശാന്തിനഗർ അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് കേസ് പരിഗണിച്ചത്. സംഗീത ബൊഹ്‌റ എന്ന ഉപഭോക്താവാണ് 2022 ഒക്ടോബർ 6-ന് ഐകിയയുടെ നാഗസാന്ദ്ര ബ്രാഞ്ചില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയത്. സാധനങ്ങൾ കൊണ്ടുപോകാൻ അവര്‍ ബാഗ് ആവശ്യപ്പെട്ടു. എന്നാല്‍ കമ്പനിയുടെ ലോഗോ പതിച്ച ബാഗ് നല്‍കിയെങ്കിലും 20 രൂപ ഈടാക്കി. സ്ഥാപനത്തിന്‍റെ നടപടി…

        Read More »
      Back to top button
      error: