Breaking NewsBusinessIndiaKeralaLead NewsLocalNEWSNewsthen Special
കേരളത്തിലെ ചെമ്പരത്തിക്ക് തമിഴ്നാട്ടിൽ വൻ ഡിമാൻഡ് : തമിഴ്നാട്ടിലെ ക്ഷേത്രങ്ങളും കോസ്മെറ്റിക് ഉൽപാദകരും ഔഷധ നിർമ്മാതാക്കളും ചെമ്പരത്തിയുടെ ആവശ്യക്കാർ : തമിഴ്നാട്ടുകാരും ചെമ്പരത്തി കൃഷി തുടങ്ങാൻ പദ്ധതിയിടുന്നു :

പാലക്കാട്,: കേരളത്തിന്റെ സ്വന്തം ചെമ്പരത്തിക്ക് തമിഴ്നാട്ടിൽ വൻ ഡിമാൻഡ്. ഇതോടെ കേരളത്തിൽ നിന്നുള്ള ചെമ്പരത്തിയുടെ വില തമിഴ്നാട്ടിൽ കുത്തനെ കൂടി.
കിലോയ്ക്ക് 50 മുതൽ 60 രൂപ വരെ വിലയുണ്ടായിരുന്ന ചെമ്പരത്തി ഇപ്പോൾ 120 മുതൽ 140 രൂപ വരെയാണ് വില.
കേരളത്തിലെ ചെമ്പരത്തിയാണ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലും സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറികളിലും ഔഷധ നിർമാണത്തിനുമെല്ലാം ഉപയോഗിക്കുന്നത്.
ചെമ്പരത്തിക്ക് പെട്ടെന്ന് ഡിമാൻഡ് കൂടാനുള്ള കാരണം വ്യക്തമല്ലെങ്കിലും ഇത് കേരളത്തിലെ ചെമ്പരത്തി കർഷകർക്ക് ഗുണം ചെയ്തിട്ടുണ്ട്.
ഔഷധ – കോസ്മെറ്റിക് നിർമ്മാണത്തിന് കൂടുതൽ ചെമ്പരത്തി ആവശ്യമായി വന്നതുകൊണ്ടാണ് ഇപ്പോൾ ചെമ്പരത്തിക്ക് ഡിമാൻഡ് വർദ്ധിച്ചതെന്നാണ് തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാർ പറയുന്നത്.
തമിഴ്നാട്ടിൽ തന്നെ ചെമ്പരത്തി കൃഷി വ്യാപകമാക്കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്.






