Business
-
അരിക്കൊപ്പം ബീറ്റ്റൂട്ട്, കാരറ്റ്, മുരിങ്ങയില, നെയ്യ്, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങളുടെ സമന്വയത്തോടെ ഒരുക്കിയ ഡബിൾ ഹോഴ്‌സ് ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമ ഇപ്പോൾ വിപണിയിൽ
കൊച്ചി: മഞ്ഞിലാസ് പ്രൈവറ്റ് ലിമിറ്റഡ് ബ്രാൻഡായ ഡബിൾ ഹോഴ്‌സ്, അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നമായ ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമ കൊച്ചിയിലെ ഹോട്ടൽ ഹോളീഡേ ഇന്നിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രശസ്ത നടിയും ഡബിൾ ഹോഴ്സ് ബ്രാൻഡ് അംബാസഡറുമായ മമ്ത മോഹൻദാസും ഡബിൾ ഹോഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയും ചേർന്നാണ് ഉത്പന്നം പുറത്തിറക്കിയത്. 65 വർഷത്തിലേറെയായി കേരളത്തിന്റെ ഭക്ഷ്യ വ്യവസായത്തിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് ഡബിൾ ഹോഴ്‌സ്. ഭക്ഷണത്തിന്റെ തനത് രുചി നിലനിർത്തിക്കൊണ്ട് പുതിയ കാലത്തിനിണങ്ങുന്ന സൗകര്യപ്രദമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിൽ ഡബിൾ ഹോഴ്‌സ് എന്നും മുൻപന്തിയിലാണ്. പ്രീമിയം അരിയിൽ നിന്നും തയ്യാറാക്കുന്ന പുതിയ ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമാവിൽ യാതൊരുവിധ പ്രിസർവേറ്റീവുകളും ചേർത്തിട്ടില്ല. വളരെ വേഗത്തിൽ തയ്യാറാക്കാവുന്നതും പോഷകസമൃദ്ധവും ഗ്ലൂട്ടൻ ഫ്രീയും ആയ പ്രഭാതഭക്ഷണം ആഗ്രഹിക്കുന്ന ആധുനിക ഉപഭോക്താക്കളെ ഇത് ലക്ഷ്യമിടുന്നു. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികൾക്കും വേഗമേറിയ ജീവിതശൈലിക്കും അനുയോജ്യമായ രീതിയിലാണ്…
Read More » -
ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ റിലയൻസ് ജിയോയുടേത് തന്നെ- റിപ്പോർട്ട്
കൊച്ചി: ഇന്ത്യയിലെ മറ്റ് ടെലികോം സേവനദാതാക്കളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞ്, എല്ലാവർക്കും താങ്ങാനാവുന്ന പ്ലാനുകൾ റിലയൻസ് ജിയോയുടേത് തന്നെയെന്ന് റിപ്പോർട്ട്. പ്രമുഖ ധനകാര്യ സേവന കമ്പനിയായ ബിഎൻപി പാരിബ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മൂന്ന് പ്രധാന ടെലികോം കമ്പനികളുടെ പ്ലാനുകൾ വിലയിരുത്തിയാണ് ബിഎൻപി പാരിബ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഒരേ പ്രൈസ് പെയ്ന്റിൽ ഏറ്റവും ഉയർന്ന ഡാറ്റ ആനുകൂല്യങ്ങൾ ജിയോയാണ് നൽകുന്നത്. മൂന്ന് ടെലികോം കമ്പനികളുടെയും 28 ദിവസ പ്ലാനിന്റെ ചാർജ് 299 രൂപയാണ്. എന്നാൽ മറ്റ് കമ്പനികളെ അപേക്ഷിച്ച് ഈ പ്ലാനിൽ ഏറ്റവും കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നത് ജിയോയാണ്. മുമ്പുണ്ടായിരുന്ന വാർഷിക പ്ലാനുകളിലും ഈ പ്രവണത തന്നെയാണ് ദൃശ്യമാകുന്നത്. 3599 രൂപയുടെ വാർഷിക പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ജിയോ നൽകുന്നത്. എന്നാൽ എയർടെലും വോഡഫോൺ ഐഡിയയും നൽകുന്നത് പ്രതിദിനം 2 ജിബി ഡാറ്റയാണ്. അതുപോലെ കൂടുതൽ ഡാറ്റ…
Read More » -
റിലയൻസ് കൺസ്യൂമർ പ്രൊഡക്റ്റ്‌സ് ഹെൽത്തി ഡ്രിങ്ക്‌സ് വിപണിയിലേക്ക്
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) എഫ്എംസിജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (ആർസിപിഎൽ), നേച്ചറഡ്ജ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭത്തിലൂടെ പുതിയ ചുവട് വെക്കുന്നു. നേച്ചറഡ്ജിന്റെ ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുത്തുകൊണ്ടാണ് അതിവേഗം വളരുന്ന ആരോഗ്യ പാനീയ മേഖല (ഹെൽത്തി ഫംഗ്ഷണൽ ബെവറേജസ്)യിലേക്ക് റിലയൻസ് പ്രവേശിച്ചിരിക്കുന്നത്. സംയുക്ത സംരംഭത്തിലൂടെ, ഉപഭോക്താക്കൾക്ക് വിവിധതരം ഹെർബൽ-പ്രകൃതി പാനീയങ്ങൾ ലഭ്യമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ഒരു സമഗ്ര ബിവറേജസ് കമ്പനിയെന്ന തലത്തിൽ സാന്നിധ്യം അരക്കിട്ടുറപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ആയുർവേദ ഉൽപ്പന്ന നിർമ്മാണ സംരംഭങ്ങളിലൊന്നായ ബൈദ്യനാഥ് ഗ്രൂപ്പിൽ നിന്നുള്ള മൂന്നാം തലമുറ സംരംഭകനായ സിദ്ധേഷ് ശർമ്മ 2018-ൽ സ്ഥാപിച്ച കമ്പനിയാണ് നേച്ചറഡ്ജ് ബിവറേജസ്. ഇന്ത്യൻ ആയുർവേദത്തിന്റെയും ആധുനിക പാനീയങ്ങളുടെയും ഗുണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. കമ്പനിയുടെ പതാകവാഹക ഉൽപ്പന്നമായ ‘ശുന്യ’, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയിരുന്നു. സീറോ- ഷുഗർ, സീറോ കലോറി ഡ്രിങ്കെന്ന നിലയിലാണ് ശൂന്യ ശ്രദ്ധ പിടിച്ചുപറ്റിയത്. ഹെർബ് അധിഷ്ഠിത…
Read More » -
അമേരിക്കന്‍ കയറ്റുമതി മാത്രം 40 ശതമാനം; ട്രംപിന്റെ താരിഫില്‍ തിരുപ്പൂര്‍ തുണിമില്ലുകള്‍ പൂട്ടിക്കെട്ടലിലേക്ക്; 20,000 യൂണിറ്റുകള്‍ അടച്ചുപൂട്ടേണ്ടി വരും; 30 ലക്ഷം തൊഴില്‍ നഷ്ടമാകും; ഓഗസ്റ്റ് 27നു ശേഷം ചരക്കുവേണ്ടെന്ന് ഇടപാടുകാര്‍
തിരുപ്പൂര്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ 50% തീരുവയില്‍ ഇന്ത്യയിലെ തുണി വ്യവസായത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന തിരുപ്പൂര്‍ കടുത്ത പ്രതിസന്ധിയിലേക്ക്. കുറഞ്ഞത് 20,000 ഫാക്ടറികളും 30 ലക്ഷം തൊഴിലും ഈ മേഖലയില്‍ നഷ്ടപ്പെട്ടേക്കുമെന്നാണു മുന്നറിയിപ്പ്. ഇന്ത്യയുടെ 68 ശതമാനം ബനിയന്‍ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് തിരുപ്പൂരില്‍നിന്നാണ്് 2500 കയറ്റുമതിക്കാരും 20,000 യൂണിറ്റുകളും ഇവിടെയുണ്ടെന്നു തിരുപ്പൂര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കുമാര്‍ ദുരൈസ്വാമി പറഞ്ഞു. കഴിഞ്ഞവര്‍ഷം 44,744 കോടിയുടെ ടേണോവറാണ് എല്ലാവര്‍ക്കുമായി ലഭിച്ചത്. കോവിഡ് ലോക്ഡൗണിനുശേഷമുണ്ടായ മികച്ച നേട്ടമാണിത്. 20 ശതമാനം വളര്‍ച്ചയുണ്ടായി. യുഎസ്എ, യുകെ, യൂറോപ്യന്‍ രാജയങ്ങള്‍, ഓസ്‌ട്രേലിയ, യുഎഇ, സൗദി അറേബ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം കയറ്റുമതിയുണ്ട്. അമേരിക്കയിലേക്കു മാത്രം 40 ശതമാനം കയറ്റുമതിയുണ്ട്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ചേര്‍ന്നു 40 ശതമാനവും. യുകെയിലേക്ക് 10 ശതമാനവും മറ്റു രാജ്യങ്ങളിലേക്കെല്ലാംകൂടി 10 ശതമാനവും കയറ്റുമതിയുണ്ട്. അമേരിക്കന്‍ കയറ്റുമതിയെ മാത്രം ആശ്രയിച്ചിരുന്നവരാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നത്. അണ്ടര്‍ഗാര്‍മെന്റുകള്‍,…
Read More » -
‘നോ കണ്ടീഷൻ’ സെയിലുമായി ഫാഷൻ ഫാക്ടറി; മുൻനിര ബ്രാൻഡുകൾക്ക് 50 ശതമാനം വരെ കിഴിവ്; കൈനിറയെ സമ്മാനങ്ങളും നേടാം
കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ ഫാഷൻ ഡെസ്റ്റിനേഷനായ ഫാഷൻ ഫാക്ടറിയിൽ നോ കണ്ടീഷൻ സെയിലിന് തുടക്കമാകുന്നു. 14 മുതൽ 17 വരെയാണ് സെയിൽ നടക്കുക. എല്ലാ ദേശീയ, അന്തർദേശീയ ഫാഷൻ ബ്രാൻഡുകളിലും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാൻ കഴിയുന്നതാണ് ഈ ഓഫർ. കൂടാതെ 2,499 രൂപയോ അതിന് മുകളിലോയുള്ള ഷോപ്പിംഗിലൂടെ മറ്റനവധി സമ്മാനങ്ങളും നേടാൻ കഴിയും. ലെവീസ്, പെപ്പെ, പാർക്ക് അവന്യൂ, റെയ്മണ്ട്, കളർപ്ലസ്, പാർക്ക്സ്, ടർട്ടിൽ, ട്വിൽസ്, ഹ്യൂർ, ലീ കൂപ്പർ, ഇൻഡിബീ, ജോൺ പ്ലെയേഴ്‌സ്, നെറ്റ്‌പ്ലേ, പീറ്റർ ഇംഗ്ലണ്ട്, കില്ലർ, പൈൻ ക്ലബ്, സാഡിൽ & മാലറ്റ് എന്നി ഉൾപ്പെടുന്ന എല്ലാ അന്താരാഷ്ട്ര ബ്രാൻഡുകളും ഫാഷൻ ഫാക്ടറിയിൽ ലഭ്യമാണ്. ക്ലാസിക് ഫോർമൽസ്, സ്മാർട്ട് കാഷ്വൽസ് എന്നിവയെല്ലാം സ്മാർട്ട് ഫാക്ടറിയിലെ നോ കണ്ടീഷൻ വിൽപ്പന വഴി സ്വന്തമാക്കാം.20% മുതൽ 70% വരെയുള്ള ഡിസ്കൗണ്ടുകളൊരുക്കി ഫാഷൻ ഫാക്ടറി 365 ദിവസത്തെ ഡീലുകളാണ് വിലയേറിയ ഉപഭോക്താക്കളിലേക്ക് പലപ്പോഴും എത്തിച്ചത്. ഇതിന് പുറമേയാണ് ആകർഷകമായ ഓഫർ…
Read More » -
ഇനി എളുപ്പത്തിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാം!! പുതിയ ടാക്സ് ഫയലിങ്ങ് ഫീച്ചറുമായി ജിയോ ഫിനാൻസ് ആപ്പ്, 24 രൂപ മുതൽ പ്ലാനുകൾ
മുംബൈ: ഇന്ത്യയിലെ നികുതിദായകരെ സഹായിക്കുന്നതിന്റെ ഭാഗമായി, ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ജിയോ ഫിനാൻസ് ആപ്ലിക്കേഷൻ പുതിയ ടാക്‌സ് പ്ലാനിംഗ്, ഫയലിംഗ് മോഡ്യൂൾ അവതരിപ്പിച്ചു. ടാക്സ് ബഡ്ഡി എന്ന ഓൺലൈൻ ടാക്‌സ് അഡ്വൈസറി സേവനവുമായി കെെകോർത്താണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രധാനമായും രണ്ട് ഫീച്ചറുകളിലൂടെ ടാക്സ് ഫയലിങ്ങ് എളുപ്പമാക്കാൻ കഴിയും. ആദ്യത്തേത്ത് ടാക്സ് പ്ലാനറാണ്. കിഴിവുകൾ (80C, 80D) വിലയിരുത്തി, പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾ താരതമ്യം ചെയ്തുകൊണ്ട്, എച്ച്ആർഎ, മറ്റ് അലവൻസുകൾ എന്നിവ മുൻകൂട്ടി പ്ലാൻ ചെയ്യാൻ സഹായിക്കുന്നു. രണ്ടാമത്തെ ഫീച്ചറായ ടാക്‌സ് ഫയലിംഗ്– പഴയതും പുതുതുമായ നികുതി രീതികൾക്കിടയിലുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും, താങ്ങാനാവാത്ത സേവനച്ചെലവുകൾ ഒഴിവാക്കി, ഉപയോഗിക്കാൻ എളുപ്പമായ സ്വയം-സേവനത്തിലൂടെയോ വിദഗ്ധ സഹായം ലഭിക്കുന്ന പ്ലാനുകളിലൂടെയോ (₹999 മുതൽ ആരംഭിക്കുന്നു) ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യാനും ടാക്സ് ഫയലിങ്ങ് സംവിധാനത്തിലൂടെ കഴിയും. ഉപഭോക്താക്കൾക്ക് ഫയലിംഗിനുശേഷം റീ ഫണ്ട് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും, ഐ.ടി.ആർ നോട്ടിഫിക്കേഷനുകൾ ലഭിക്കാനും, നികുതി സംബന്ധിച്ച…
Read More » -
ഭേദം പൊതുമേഖലാ ബാങ്കുകള്‍; ഐസിഐസിഐ ബാങ്ക് മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തി; ഗ്രാമീണ മേഖലകളില്‍ 2,500 രൂപയില്‍നിന്ന് 10,000 രൂപയാക്കി; അക്കൗണ്ടില്‍ ഈ തുക നിലനിര്‍ത്തിയില്ല എങ്കില്‍ ആറുശതമാനം പിഴ
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിനുള്ള മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തി. മെട്രോകളിലും മറ്റു നഗരങ്ങളിലും ഓഗസ്റ്റില്‍ തുറന്ന അക്കൗണ്ടുകള്‍ക്കാണ് 10,000 രൂപയില്‍നിന്ന് അമ്പതിനായിരമായി ഉയര്‍ത്തിയത്. അര്‍ധ-നഗരങ്ങളുടെ പട്ടികയിലുള്ള മേഖലകളിലെ അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് 5000 ല്‍നിന്ന് 25,000 ആക്കിയും ഉയര്‍ത്തി. ഗ്രാമീണ മേഖലകളില്‍ നേരത്തേയുണ്ടായിരുന്നത് 2500 രൂപ മിനിമം ബാലന്‍സ് ആയിരുന്നെങ്കില്‍ നിലവില്‍ 10,000 ആയി. ഇടപാടുകാര്‍ തങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം സൂക്ഷിക്കേണ്ട ശരാശരി ബാലന്‍സ് ആണ് മിനിമം ബാലന്‍സ്. ഈ തുകയ്ക്കു താഴെപ്പോയാല്‍ പിഴയടക്കം ചുമത്താന്‍ കഴിയും. കുറഞ്ഞത് ആറു ശതമാനമെങ്കിലും പിഴ ചുമത്തുമെന്നും 500 രൂപയാകും പരമാധിയെന്നും ബാങ്ക് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സിന്റെ പേരില്‍ പിഴയായി ഈടാക്കിയത് 9000 കോടി രൂപയാണെന്നു കഴിഞ്ഞയാഴ്ച ധനകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ധനമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ച് 8932.98 കോടി 2020 മുതല്‍ 2024-25…
Read More » -
തുടർച്ചയായി അഞ്ചാം വർഷവും ശമ്പളം കൈപ്പറ്റാതെ ജോലി ചെയ്ത് മുകേഷ് അംബാനി, ശമ്പളം സേവനങ്ങൾക്കായി മാറ്റിവച്ചത് കോവിഡ് മഹാമാരി മുതൽ, രാജ്യത്തെ കോർപറേറ്റ് കമ്പനികൾക്ക് മാതൃകയായി റിലയൻസ് തലവൻ
മുംബൈ: തുടർച്ചയായ അഞ്ചാം വർഷവും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്റെ ശമ്പളം കൈപ്പറ്റുന്നില്ല. രാജ്യത്തിന് തന്നെ മാതൃകയായി മാറുകയാണ് റിയലൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, വ്യാവസായിക, ആരോഗ്യ രംഗത്താകെ വിനാശം വരുത്തിയ കോവിഡ്-19 പകർച്ചവ്യാധിയുടെ ഘട്ടത്തിലാണ് ശമ്പളം, അലവൻസുകൾ, ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, വർഷത്തിലെ ഏതെങ്കിലും കമ്മീഷനുകൾ എന്നിവയുൾപ്പെടുന്ന തന്റെ എല്ലാ വിധ പ്രതിഫലവും വേണ്ടെന്ന തീരുമാനത്തിലേക്ക് മുകേഷ് അംബാനി എത്തുന്നത്. 2020 മുതലാണ് ശമ്പളം സേവനങ്ങൾക്കായി അദ്ദേഹം വിനിയോഗിക്കാൻ തുടങ്ങിയത്. 2021-22 വർഷത്തിലും, 2022-23 വർഷത്തിലും, 2023-24 വർഷത്തിലും, ഇപ്പോൾ 2024-25 സാമ്പത്തിക വർഷവും അദ്ദേഹം തന്റെ മുഴുവൻ വേതനവും നിരസിച്ചു. കോർപറേറ്റ് മേഖലയിൽ തന്നെ ഉദാത്തമായ ഉദാഹരണമായി അംബാനി മാറിയിരിക്കുകയാണ്. കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും വമ്പൻ വളർച്ചയുണ്ടായിട്ടും 2008-09 കാലഘട്ടം മുതൽ തന്നെ അദ്ദേഹം തന്റെ പ്രതിഫലം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു.കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ചെയർമാനും മാനേജിംഗ്…
Read More » -
റിലയൻസ് കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ഖജാനവിലേക്ക് അടച്ചത് 2.10 ലക്ഷം കോടി, ആറ് വർഷത്തിനിടെ റിലയൻസ് നൽകിയ മൊത്തം നികുതി തുക 10 ലക്ഷം കോടി കവിഞ്ഞു
കൊച്ചി: ഭാരതത്തിലെ പ്രമുഖ വ്യവസായിയായ മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്, 2024–25 സാമ്പത്തിക വർഷത്തിൽ വിവിധ നികുതികൾ, ചെലവുകൾ, സ്പെക്ട്രം ഫീസ് തുടങ്ങിയവയിലൂടെ സർക്കാർ ഖജനാവിലേക്ക് അടച്ചത് 2,10,269 കോടി രൂപ. ഇത് കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയ 1,86,440 കോടി തുകയേക്കാൾ 12.8% ഉയർന്നതാണെന്നു റിപ്പോർട്ട്. അതേസമയം റിലയൻസിന്റെ സംഭാവന ആദ്യമായാണ് 2 ലക്ഷം കോടി കവിഞ്ഞത്. 2020 മുതൽ 2025 വരെ റിലയൻസ് 10 ലക്ഷം കോടി രൂപയ്ക്ക് മേൽ സർക്കാർ ഖജനാവിലേക്ക് അടച്ചുകഴിഞ്ഞതായും രേഖകൾ സൂചിപ്പിക്കുന്നു.
Read More » -
പറയുന്നതില്‍ ലോജിക്ക് വേണ്ടേ സര്‍! എണ്ണ മുതല്‍ ആയുധക്കച്ചവടംവരെ; റഷ്യയുമായുള്ള വ്യാപാരത്തില്‍ ട്രംപിന്റെ ഇരട്ടത്താപ്പ് ഇങ്ങനെ; രാസവളം ഏറ്റവും കൂടുതല്‍ വാങ്ങുന്നത് അമേരിക്ക; യൂറോപ്യന്‍ യൂണിയനും എണ്ണ വാങ്ങുന്നു; കൂട്ടക്കുരുതിയാണ് പ്രശ്‌നമെങ്കില്‍ ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധം നല്‍കുന്നത് ആരാണ്?
ന്യൂഡല്‍ഹി: റഷ്യയുമായുള്ള ഇടപാടുകളുടെ പേരില്‍ ഇന്ത്യക്ക് 50 ശതമാനം നികുതി ചുമത്തിയ നടപടിക്കെതിരേ ഇന്ത്യയില്‍ പ്രതിഷേധം കനക്കുമ്പോഴും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി യുക്രൈന്‍ യുദ്ധത്തിനു തീപകരുന്നതിനു തുല്യമാണെന്ന് ആരോപിച്ച ട്രംപ്, ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധ ഇടപാടുകളിലും അതൃപ്തി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെക്കുറിച്ചു ട്രംപിന്റെ ആരോപണങ്ങള്‍ ശരിയാകുമ്പോള്‍തന്നെ നിലപാടുകളിലെ ഇരട്ടത്താപ്പും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയും മാത്രമല്ല യുക്രൈന്‍ യുദ്ധമാരംഭിച്ചതിനു ശേഷം റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. യുദ്ധ സമയത്ത് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്ക എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും രാസവളത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് റഷ്യയെയാണ്. എണ്ണ വാങ്ങുന്നെന്നു പറഞ്ഞു ചില രാജ്യങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. ALSO READ എന്തു പറ്റി ഫ്രണ്ടിന്? പുടിന്‍ മുതല്‍ മസ്‌ക് വരെ തോളില്‍ കൈയിട്ടവരെല്ലാം…
Read More »