Business
-
വിപണി പിടിക്കാന്‍ എന്തും ചെയ്യുന്ന ചൈന; വസ്ത്രങ്ങള്‍ മുതല്‍ ഇലക്‌ട്രോണിക്‌സ് വരെ; ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് ഇന്ത്യന്‍ ഉത്പാദന രംഗത്തെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്: ജി.എസ്.ടി. പരിഷ്‌കാരവും സ്വദേശി ബ്രാന്‍ഡും തിരിച്ചടി മുന്നില്‍കണ്ട്; അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലെ ഇന്ത്യ
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള താരിഫ് പ്രശ്‌നത്തിനു പിന്നാലെ ‘സ്വദേശി’ സാമ്പത്തിക വാദവുമായി രംഗത്തുവന്ന മോദിക്കു ചൈനീസ് ബന്ധം തിരിച്ചടിയായേക്കും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ‘സ്വദേശി ബ്രാന്‍ഡു’കള്‍ പ്രോത്സാഹിപ്പിക്കണമെന്നും ആളുകള്‍ വാങ്ങണമെന്നും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ചു ചില ബ്രാന്‍ഡുകള്‍ ‘സ്വദേശി’ പരസ്യങ്ങളടക്കം നല്‍കിത്തുടങ്ങി. എന്നാല്‍, അമേരിക്കയുമായി സമാന രീതിയില്‍ താരിഫ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ചൈന തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണു സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്. ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കാമ്പെയ്ന്‍ ആരംഭിച്ചത്. ഇവര്‍തന്നെ ഇപ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി കീഴടക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇപ്പോഴുള്ള ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഗുണം ലഭിക്കാന്‍ ഏറെക്കാലമെടുക്കുമെന്നതും എസ്‌ജെഎം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അമേരിക്കയിലേക്ക് ചൈന ഏറ്റവും കൂടുതല്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, മെഷീനറികള്‍, തുണി എന്നിവ കയറ്റു മതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. ഇൗ ഉത്പന്നങ്ങളെല്ലാം അടുത്ത ഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കാണ് എത്തുക.…
Read More » -
ജി.എസ്.ടി. നിരക്കില്‍ ഓണം വില്‍പന കുറഞ്ഞെന്ന് വ്യാപാരികള്‍; ടിവി മുതല്‍ എസിവരെയുള്ള കച്ചവടം തിരിച്ചടിച്ചു; സെപ്റ്റംബര്‍ 22 മുതല്‍ നികുതി കുറയുക 10 ശതമാനം; ഡിസ്‌കൗണ്ടുകള്‍ പരിഗണിച്ചാല്‍ ഓണക്കാലത്ത് വാങ്ങുന്നത് ലാഭമെന്നു വ്യാപാരികള്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച നികുതി പരിഷ്‌കാരത്തില്‍ തിരിച്ചടി കിട്ടിയത് ഓണം വിപണിക്ക്. സെപ്റ്റംബര്‍ 22നു പ്രാബല്യത്തില്‍ വരുന്ന പുതിയ ജി.എസ്.ടി. നിരക്കുകള്‍ മുന്നില്‍കണ്ട് ജനം പര്‍ച്ചേസുകള്‍ മാറ്റിവച്ചതാണ് കാരണം. ഇതേത്തുടര്‍ന്ന് ഓണം വില്‍പനയില്‍ കാര്യമായ ഇടവുണ്ടായെന്നു സംസ്ഥാനത്തെ മുന്‍നിര വ്യാപാരികള്‍ പറഞ്ഞു. സാധാരണഗതിയില്‍ ഓണത്തോട് അനുബന്ധിച്ചാണ് അടുത്ത ഒരുവര്‍ഷത്തെ വ്യാപാരങ്ങള്‍ക്കുള്ള ആക്കം കൂടുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി യുഎസ് നികുതി പരിഷ്‌കാരങ്ങള്‍ എത്തിയതും ഇതിന്റെ തിരിച്ചടി മറികടക്കാന്‍ ജി.എസ്.ടി. നിരക്കുകള്‍ 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കിയതും വില്‍പനയെ ബാധിച്ചു. ജി.എസ്.ടി. പരിധിയില്‍വരുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും പത്തുശതമാനം വിലക്കുറവുണ്ടാകുമെന്നു മുന്നില്‍കണ്ടാണ് ഇടപാടുകള്‍ അല്‍പം നീട്ടിവയ്ക്കുന്നത്. ഉയര്‍ന്ന വിലയുള്ള ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, ടെലിവിഷനുകള്‍, എയര്‍കണ്ടീഷനുകള്‍, റഫ്രിജറേറ്ററുകള്‍, ഡിഷ്‌വാഷര്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയുടെ വില പുതിയ നിരക്ക് അനുസരിച്ച് 5 മുതല്‍ 18 ശതമാനത്തിന് ഇടയില്‍ വരും. ഇതിനെല്ലാം മുമ്പ് 28 ശതമാനം ജി.എസ്.ടിയാണ് ഈടാക്കിയിരുന്നത്. ഓണത്തിനു മുന്നോടിയായി സെപ്റ്റംബര്‍ മൂന്നിനാണ് കേന്ദ്ര ധനമന്ത്രി നിര്‍മല…
Read More » -
വാഹന പ്രേമികള്‍ക്ക് കോളടിക്കും; മഹീന്ദ്രയും ടൊയോട്ടയും ടാറ്റയും വില കുറയ്ക്കുന്നു; ജനപ്രിയ എസ്.യു.വികള്‍ക്ക് 3.5 ലക്ഷംവരെ വില കുറയും; വിലക്കുറവ് സൂചന നല്‍കി മാരുതി സുസുക്കിയും; മോഡലുകള്‍ ഇവ
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്ക് പരിഷ്‌ക്കരണത്തിന്റെ ഗുണഫലം ഉപയോക്താക്കളിലെത്താന്‍ വാഹനങ്ങളുടെ വില കുറച്ച് മഹീന്ദ്രയും ടൊയോട്ടയും. നേരത്തെ 28 ശതമാനമായിരുന്ന ചെറുവാഹനങ്ങളുടെ നികുതി 18 ശതമാനമാക്കിയിരുന്നു. എസ്.യു.വി പോലുള്ള വലിയ വാഹനങ്ങളുടെ നികുതി 40 ശതമാനമാക്കിയെങ്കിലും നഷ്ടപരിഹാര സെസ് എടുത്തുകളഞ്ഞതോടെ ഇവക്കും വില കുറയും. നേരത്തെ ടാറ്റ മോട്ടോഴ്സ്, റെനോ എന്നീ കമ്പനികളും വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 22 മുതലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നത്. ജനപ്രിയ മോഡലുകള്‍ക്ക് വില കുറക്കുമെന്ന് മാരുതി സുസുക്കിയും സൂചന നല്‍കിയിട്ടുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര യാത്രാ വാഹനങ്ങളുടെ വില 1.56 ലക്ഷം രൂപ വരെ കുറച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. ബൊലേറോ/നിയോ ശ്രേണിയുടെ വില 1.27 ലക്ഷം രൂപയും, എക്സ്.യു.വി 3എക്സ്.ഒ (പെട്രോള്‍) 1.4 ലക്ഷം രൂപയും, എക്സ്.യു.വി 3 എക്സ് ഒ (ഡീസല്‍) 1.56 ലക്ഷം രൂപയും കുറയും. ഥാര്‍ 2 ഡബ്ല്യു.ഡി (ഡീസല്‍) 1.35 ലക്ഷം രൂപയും, ഥാര്‍…
Read More » -
പാകിസ്താന് വന്‍ തിരിച്ചടി; സാമ്പത്തിക ഇടനാഴി പദ്ധതിയിലെ പ്രധാന പ്രോജക്ടില്‍നിന്ന് പിന്‍മാറി ചൈന; പാക് പ്രധാനമന്ത്രി മടങ്ങിയത് വെറും കൈയോടെ; റെയില്‍വേ നവീകരണത്തിന് എഡിബിയെ സമീപിക്കാന്‍ നീക്കം; ചൈനീസ് നീക്കം താരിഫ് യുദ്ധത്തില്‍ ഇന്ത്യയുമായി കൈകോര്‍ത്തതിനു പിന്നാലെ
ബീജിംഗ്: വ്യാപാര ബന്ധത്തിലടക്കം ഇന്ത്യയുമായി സൗഹൃദത്തിലേക്കു നീങ്ങുന്ന ചൈനയുടെ പാക് ബന്ധത്തിലും വിള്ളല്‍? ഇതുവരെ പാകിസ്താന്റെ സുഹൃദ് രാഷ്ട്രമെന്ന നിലയില്‍ നിലപാടുകള്‍ സ്വീകരിച്ച ചൈന, വന്‍ നിക്ഷേപങ്ങളും ആയുധങ്ങളുമടക്കം നല്‍കി സഹായിച്ചിട്ടുണ്ട്. പാക് മണ്ണിലെ നിരവധി അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ കോടിക്കണക്കിന് നിക്ഷേപമാണ് ബീജിംഗ് നടത്തുന്നത്. എന്നാല്‍, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് ചൈനയുടെ പുതിയ ചുവടുമാറ്റം. പാക്കിസ്താന്റെ റെയില്‍വേ നെറ്റ്വര്‍ക്കിനെ ആധുനീകവല്‍ക്കരിക്കാനുള്ള പ്രൊജക്ടില്‍ നിന്ന് ചൈന പിന്മാറിയെന്ന വാര്‍ത്തയാണ് വരുന്നത്. കറാച്ചി-റെഹ്രി സെക്ഷന്റെ നവീകരണവുമായി ബന്ധപ്പെട്ട 8.5 ബില്യണ്‍ ഡോളര്‍ പദ്ധതിയില്‍ നിന്നാണ് ചൈന പിന്‍വലിയുന്നത്. ചൈന-പാക്കിസ്താന്‍ ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍പ്പെടുത്തി ഈ പ്രാജക്ട് യാഥാര്‍ഥ്യമാക്കുകയായിരുന്നു പാക്കിസ്താന്റെ ലക്ഷ്യം. കടത്തില്‍ മുങ്ങിയ പാക്കിസ്താന്റെ സാമ്പത്തികസ്ഥിതി തന്നെയാണ് ചൈനയെ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. ശതകോടികള്‍ പാക്കിസ്താനില്‍ നിക്ഷേപിച്ചാല്‍ തിരിച്ചടവ് കൃത്യമായി ലഭിക്കില്ലെന്ന ആശങ്ക ചൈനയ്ക്കുണ്ട്. ഇതാകും പദ്ധതിയില്‍ നിന്ന് ഒഴിവാകാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ചൈനീസ്…
Read More » -
കുടിയന്മാരിൽ ഒന്നാം സ്ഥാനം കൊണ്ടുപോയത് കരുനാഗപ്പള്ളി ഔട്ട്ലെറ്റ്- 146.08 ലക്ഷം രൂപ!! ഉത്രാടത്തിൽ മാത്രം വിൽപന 137കോടിയുടെ മദ്യം, 10 ദിവസത്തിൽ സംസ്ഥാനത്ത് വിറ്റുപോയത് 826.38 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കേരളത്തിൽ വിറ്റുപോയത് 826.38 കോടി രൂപയുടെ മദ്യം. ഉത്രാടം വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉത്രാട ദിനംമാത്രം 137കോടി മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ മദ്യം അധികം വിറ്റതായും 6 ഷോപ്പുകൾ ഒരു കോടിയിലധികം വിറ്റെന്നുമാണ് റിപ്പോർട്ട്. ഓണക്കാല മദ്യ വിൽപ്പനയിൽ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ ഉത്രാടം ദിനത്തിലുണ്ടായത്. തൊട്ടുപിന്നാലെ 123 ലക്ഷം രൂപയുടെ മദ്യം വിറ്റ് കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തുമുണ്ട്. 110.79 രൂപയുടെ വിൽപ്പനയുമായി എടപ്പാൾ ഔട്ട്ലെറ്റും തൊട്ടുപിന്നിലുണ്ട്.
Read More » -
ഇന്ത്യക്ക് ഉയര്‍ന്ന താരിഫ്; അമേരിക്കന്‍ ഉത്പന്നങ്ങര്‍ ബഹിഷ്‌കരിക്കാനുള്ള കാമ്പെയ്ന്‍ സജീവം; ടൂത്ത്‌പേസ്റ്റ് വിപണിയും ‘സ്വദേശി ബ്രാന്‍ഡ്’ പരസ്യങ്ങളുമായി രംഗത്ത്; കോള്‍ഗേറ്റിനും ഗൂഗിളിനും കുത്ത്; ഇ-മെയില്‍ രംഗത്ത് സജീവമാകാന്‍ ഇന്ത്യയുടെ റെഡിഫും
ചെന്നൈ: ഇന്ത്യ അമേരിക്ക വ്യാപാര യുദ്ധം മുറുകിയതിനു പിന്നാലെ ടൂത്ത്‌പേസ്റ്റ് വിപണിയില്‍ കടുത്ത മത്സരത്തിന്റെ സൂചനകള്‍ നല്‍കി കമ്പനികള്‍. ഇന്ത്യക്ക് 50 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസ് നടപടി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കുവേണ്ടിയുള്ള പ്രചാരണത്തിനുള്ള അവസരമാക്കി മാറ്റുകയാണിവര്‍. ഇതിനായി വ്യാപകമായ രീതിയില്‍ പരസ്യങ്ങളും നല്‍കിത്തുടങ്ങി. വിദേശ ബ്രാന്‍ഡുകള്‍ ബഹിഷ്‌കരിക്കാനും സ്വദേശി ബ്രാന്‍ഡുകള്‍ വാങ്ങാനും മോദിയുടെ ആരാധകരടക്കം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് കാമ്പെയ്ന്‍ തുടങ്ങിയിട്ടുണ്ട്. ഇത് അവസരമായി മുന്നില്‍കണ്ടാണ് ഡാബറും ഇന്ത്യയിലെതന്നെ അവരുടെ എതിരാളിയായ കോള്‍ഗേറ്റും പ്രചാരണ തന്ത്രങ്ങള്‍ പുറത്തിറക്കിയത്. വ്യാഴാഴ്ച പ്രധാനമന്ത്രി മോദിതന്നെ ‘സ്വദേശി’ ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനവുമായി രംഗത്തുവന്നിരുന്നു. ‘മെയ്ഡ് ഇന്‍-ഇന്ത്യ’ ഉത്പന്നങ്ങള്‍ വാങ്ങണമെന്നും കുട്ടികള്‍ വിദേശ ബ്രാന്‍ഡുകളുടെ പട്ടികയുണ്ടക്കണമെന്നും അധ്യാപകര്‍ കുട്ടികളോട് ഇവ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു നിര്‍ദേശിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ്ക്കു പുറമേ, സ്വകാര്യ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ ‘ബോയ്‌ക്കോട്ട് അമേരിക്കന്‍ ബ്രാന്‍ഡ്‌സ്’ പ്രചാരണവും തുടങ്ങി. ഇതില്‍ അമേരിക്കന്‍ കമ്പനികളായ മക്‌ഡൊണാള്‍ഡ് മുതല്‍ പെപ്‌സിയും ആപ്പിളും…
Read More » -
നോക്കിയിരിക്കേ മാറിമറിഞ്ഞ് റിയല്‍ എസ്‌റ്റേറ്റ് മേഖല; വീടു വാങ്ങിക്കൂട്ടുന്നത് ചെറുപ്പക്കാര്‍; 15 കോടി വരെയുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു; കമ്യൂണിറ്റി ലിംഗിനോടും അടുപ്പം; തിരുവനന്തപുരത്തിന് കുതിപ്പ്; പുതിയ ട്രെന്‍ഡ് ഇങ്ങനെ
തിരുവന്തപുരം: വയസുകാലത്തു വീടു വാങ്ങി എവിടെയെങ്കിലും സ്വസ്ഥമാകുന്ന പഴയ തലമുറയുടെ സ്ഥിതിയില്‍നിന്നു കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല അടിമുടി മാറുന്നെന്നു റിപ്പോര്‍ട്ട്. ഒരു കാലത്ത്, താമസിക്കാന്‍ ഒരു വീട്, അല്ലെങ്കില്‍ മറിച്ചുവില്‍ക്കാന്‍ ഒരു പ്ലോട്ട് എന്നതായിരുന്നു റിയല്‍ എസ്റ്റേറ്റ് എന്നാല്‍ മലയാളിക്ക്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഉണ്ടാവുകയും വീടുകളെ സംബന്ധിച്ച മനോഭാവത്തില്‍ മാറ്റം വരികയും ചെയ്തു. താമസിക്കാന്‍ കേവലമൊരു വീട് മാത്രമല്ല, ആഡംബരവും അനുബന്ധ സൗകര്യങ്ങളുമുള്ള കമ്മ്യൂണിറ്റി ജീവിതമാണ് ഇന്ന് മലയാളി ആഗ്രഹിക്കുന്നത്. പരമ്പരാഗത രീതിയില്‍ പോകുന്ന നിര്‍മാതാക്കള്‍ മാറുന്ന മലയാളിയുടെ ട്രെന്‍ഡിനൊപ്പം പിടിച്ചുനില്‍ക്കാനും പെടാപ്പാടു പെടുന്നെന്നു ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും ജോലിയില്‍നിന്നുള്ള റിട്ടയര്‍മെന്റിനു കാത്തുനില്‍ക്കാതെ ചെറു പ്രായത്തില്‍തന്നെ വീടു വാങ്ങുന്ന ട്രെന്‍ഡിലേക്ക് എത്തുകയാണ് മലയാളി. മികച്ച വരുമാനവും ജീവിത സാഹചര്യങ്ങളും പുതുതലമുറയെ വേഗത്തില്‍ വീട് വാങ്ങാന്‍ പ്രാപ്തരാക്കുന്നു. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അനറോക്ക് നടത്തിയ സര്‍വേ പ്രകാരം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍…
Read More » -
500 ദശലക്ഷം ഉപയോക്താക്കളുമായി ജിയോയുടെ 9-ാം വാർഷികം; അൺലിമിറ്റഡ് 5G, ഒടിടി സബ്‌സ്ക്രിപ്‌ഷനുകൾ, 349 രൂപയുടെ ‘സെലിബ്രേഷൻ പ്ലാൻ’ പ്രഖ്യാപിച്ച് ജിയോ
കൊച്ചി: ജിയോ 500 ദശലക്ഷം ഉപയോക്താക്കളെ പിന്നിട്ടിട്ടുകൊണ്ട് , 9-ാം വാർഷിക (സെപ്റ്റംബർ 5, 2025) ത്തിന്റെ സെലിബ്രേഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഡാറ്റ നെറ്റ്‌വർക്ക് എന്ന സ്ഥാനവും ജിയോ കരസ്ഥമാക്കി. ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത ജനസംഖ്യയെക്കാൾ കൂടുതലാണെന്നത് ശ്രദ്ധേയമാണ്. “ജിയോയുടെ 9-ാം വാർഷികത്തിൽ, 500 ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഞങ്ങളിൽ വിശ്വാസം വെച്ചതിൽ ഞാൻ വളരെ വിനയത്തോടെ നന്ദി പറയുന്നു. ഇത് ഇന്ത്യയിൽ ജിയോ എത്രത്തോളം ദിനചര്യയുടെ ഭാഗമായിട്ടുണ്ടെന്ന് കാണിക്കുന്നു. ഉപയോക്താക്കളുടെ വിശ്വാസവും പിന്തുണയും ഞങ്ങളെ ഓരോ ദിവസവും പ്രചോദിപ്പിക്കുന്നു. മുന്നോട്ടുള്ള കാലത്ത്, കൂടുതൽ മികച്ച സാങ്കേതികവിദ്യകളെ ഇന്ത്യൻ ജനതയുടെ കൈകളിലെത്തിക്കാനും ഡിജിറ്റൽ ഇന്ത്യയുടെ ദർശനം യാഥാർത്ഥ്യമാക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”റിലയൻസ് ജിയോ ഇന്ഫോകോം ചെയർമാൻ ആകാശ് അംബാനി പറഞ്ഞു: 9 വർഷത്തിനടയിൽ ജിയോ കൈവരിച്ച 5 പ്രധാന നേട്ടങ്ങൾ • ഇന്ത്യയിൽ എല്ലായിടത്തേക്കും വോയ്സ് കോൾ സൗജന്യമാക്കി. •…
Read More »

