Business
-
ഘട്ടംഘട്ടമായി ഡിജിറ്റല്‍ കറന്സി യാഥാര്ത്ഥ്യമാകുമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്
ഡിജിറ്റല്‍ കറന്സിയെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കി റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ഷിക റിപ്പോര്‍ട്ട്. ഗ്രേഡഡ് സമീപനത്തിലൂടെയാവും രാജ്യത്ത് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്സി (സിബിഡിസി) അവതരിപ്പിക്കുക. ഓരോ ഘട്ടങ്ങളിലെയും പരാജയ സാധ്യതകള് കണക്കാക്കി ഒരു ഉല്പ്പന്നമോ പ്രക്രിയയോ മുന്നോട്ട് കൊണ്ടുപോവുന്ന രീതിയാണിത്. ഘട്ടംഘട്ടമായിയാവും സിബിഡിസി പുറത്തിറക്കുക എന്ന് റിസര്വ് ബാങ്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവില് സിബിഡിസിയുടെ ഗുണദോഷങ്ങള് പരിശോധിക്കുകയാണ് ആര്‍ബിഐ. രാജ്യത്തിന്റെ ധനനയം, സാമ്പത്തിക സ്ഥിരത. പേയ്മെന്റ് സംവിധാനങ്ങള് എന്നിവയ്ക്ക് കോട്ടംതട്ടാതെയുള്ള സമീപനം ആയിരിക്കും ആര്‍ബിഐ വിഷയത്തില് സ്വീകരിക്കുക. സിബിഡിസിയുടെ ഡിസൈന് എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ചുള്ള ആലോചനകളും നടക്കുകയാണ്. ഇന്ത്യന്‍ സമ്പത് വ്യവസ്ഥയുടെ സവിശേഷതകള് പ്രതിഫലിപ്പിക്കുന്ന ഡിസൈന് ആയിരിക്കും സിബിഡിസിക്ക് നല്‍കുക. ബ്ലോക്ക്ചെയിന് സാങ്കേതികവിദ്യയില് പ്രവര്ത്തിക്കുന്ന രൂപയുടെ ഡിജിറ്റല്‍ പതിപ്പായിരിക്കും ഇന്ത്യ പുറത്തിറക്കുന്ന സിബിഡിസി. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ സിബിഡിസി എത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന് ബജറ്റ് അവതരണ വേളയില് വ്യക്തമാക്കിയിരുന്നു. പണമിടപാടുകള് ചെലവ്…
Read More » -
ബാറ്റ ഇന്ത്യയുടെ അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 63 കോടി രൂപയായി
ന്യൂഡല്‍ഹി: 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ ഷൂ നിര്‍മാതാക്കളായ ബാറ്റ ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 62.96 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 29.47 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായമെന്ന് ബാറ്റ ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2020-21ലെ ഇതേ പാദത്തിലെ 589.90 കോടിയില്‍ നിന്ന് അവലോകന പാദത്തില്‍ 12.77 ശതമാനം വര്‍ധിച്ച് 665.24 കോടി രൂപയായി. ബാറ്റ ഇന്ത്യയുടെ മൊത്തം ചെലവ് 2021-22 സാമ്പത്തിക വര്‍ഷത്തിലെ 6.29 ശതമാനം ഉയര്‍ന്ന് 599.39 കോടി രൂപയായിരുന്നു, മുന്‍ സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത് 563.90 കോടി രൂപയായിരുന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ബാറ്റ ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 102.99 കോടി രൂപയായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 89.31 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021-22ല്‍…
Read More » -
ട്വിറ്റര്‍ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങി സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി
ട്വിറ്റര്‍ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങി സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. ശതകോടീശ്വരനും ടെസ്ലയുടെ സിഇഒയുമായ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ജാക്ക് ഡോര്‍സി ട്വിറ്റര്‍ വിടുന്നത്. അതേസമയം ഇലോണ്‍ മസ്‌കുമായി അഭിപ്രായപ്രകടനങ്ങളിലുള്ള യോജിപ്പ് ഡോര്‍സിയെ വീണ്ടും ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തേക്ക് എത്തിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇനി താന്‍ ട്വിറ്ററില്‍ തിരിച്ചെത്തില്ലെന്ന് ഡോര്‍സി വ്യക്തമാക്കി. 2021 നംവംബറില്‍ ട്വിറ്ററിന്റെ സിഇഒ സ്ഥാനം രാജിവെച്ചപ്പോള്‍ തന്നെ അധികം വൈകാതെ കമ്പനി വിടുമെന്ന് ജാക്ക് ഡോര്‍സി അറിയിച്ചിരുന്നു. ഡോര്‍സിയുടെ പിന്‍ഗാമിയായി ആണ് ഇന്ത്യക്കാരനായ പരാഗ് അഗര്‍വാള്‍ ട്വിറ്ററിന്റെ തലപ്പത്ത് എത്തിയതും. എന്നാല്‍ എന്തുകൊണ്ട് സിഇഒ സ്ഥാനം രാജിവെച്ചു എന്ന് ഡോര്‍സി വെളിപ്പെടുത്തിയിരുന്നില്ല. ട്വിറ്ററിലുള്ള ഡോര്‍സിയുടെ ശ്രദ്ധ കുറഞ്ഞതും മോശം പ്രകടനവും ചൂണ്ടിക്കാട്ടി 2020ല്‍ ട്വിറ്റര്‍ ബോര്‍ഡ് ഡോര്‍സിയെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ‘ഏകദേശം 16 വര്‍ഷക്കാലം നമ്മുടെ സ്ഥാപനത്തിന്റെ സഹസ്ഥാപകനായി, പിന്നീട് സിഇഒ ഉള്‍പ്പടെയുള്ള സ്ഥാനങ്ങള്‍…
Read More » -
നാലാം പാദത്തില്‍ വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ 35 ശതമാനം ഇടിവ്
ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 35.04 ശതമാനം ഇടിഞ്ഞ് 84.48 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ച് പാദത്തില്‍ കമ്പനി 130.06 കോടി രൂപ അറ്റാദായം നേടിയിരുന്നതായി വേള്‍പൂള്‍ കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ വേള്‍പൂള്‍ ഓഫ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം, മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 1,779.39 കോടി രൂപയില്‍ നിന്ന്, അവലോകന പാദത്തില്‍ 4.07 ശതമാനം ഇടിഞ്ഞ് 1,706.91 കോടി രൂപയായി. 2022 സാമ്പത്തിക വര്‍ഷം നാലം പാദത്തിലെ മൊത്തം ചെലവ് 1.15 ശതമാനം കുറഞ്ഞ് 1,607.47 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,626.20 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍, വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 61.26 ശതമാനം ഉയര്‍ന്ന് 567.37 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 351.83 കോടി രൂപയായിരുന്നു അറ്റാദായം.…
Read More » -
ക്രൂഡ് വില ഉയര്‍ന്നിട്ടും തെരഞ്ഞെടുപ്പില്‍ ഇന്ധന വില വര്‍ധിപ്പിച്ചില്ല; ബിപിസിഎൽ അറ്റാദായം 82 ശതമാനം ഇടിഞ്ഞു
ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) അറ്റാദായത്തില്‍ 82 ശതമാനത്തിന്റെ ഇടിവ്. ക്രൂഡ് വില ഉയര്‍ന്നിട്ടും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ഭയത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കാതിരുന്നതാണ് തിരിച്ചടിയായത്. ജനുവരി- മാര്‍ച്ച് കാലയളവില്‍ 2130.53 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 11,904.13 കോടി രൂപയായിരുന്നു. അതേ സമയം പ്രവര്‍ത്തന വരുമാനം 25 ശതമാനം ഉയര്‍ന്ന് 1.23 ലക്ഷം കോടിയിലെത്തി. 2021-22 സാമ്പത്തിക വര്‍ഷം 9076.50 കോടിയാണ് ബിപിസിഎല്ലിന്റെ അറ്റാദായം. 2020-21 കാലയളവില്‍ 19,110.06 കോടി രൂപ നേടിയ സ്ഥാനത്താണിത്. 2021 നവംബര്‍ മുതല്‍ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരിഗണിച്ച് തുടര്‍ച്ചയായി 137 ദിവസമാണ് ഇന്ധന വില ഒരേ നിലയില്‍ തുടര്‍ന്നത് . പിന്നീട് ഇന്ധന വില ഉയരാന്‍ തുടങ്ങിയത് മാര്‍ച്ച് 22 മുതലാണ്. ബിപിസിഎല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ നാളുകളായി ശ്രമിക്കുകയാണ് കേന്ദ്രം. നടപ്പ് സാമ്പത്തിക വര്‍ഷം ബിപിസിഎല്ലിനെ സ്വകാര്യവത്കരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. അതേ സമയം ഇന്ധന…
Read More » -
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ അറ്റാദായത്തില്‍ 10 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (പിഎഫ്‌സി) അറ്റാദായത്തില്‍ വര്‍ധന. പ്രധാനമായും ഉയര്‍ന്ന വരുമാനത്തിന്റെ ബലത്തില്‍, പിഎഫ്‌സി കണ്‍സോളിഡേറ്റഡ് അറ്റാദായം 2022 മാര്‍ച്ച് പാദത്തില്‍ 10 ശതമാനം വര്‍ധിച്ച് 4,295.90 കോടി രൂപയിലെത്തി. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3,906.05 കോടി രൂപയായിരുന്നുവെന്ന് ബിഎസ്ഇ ഫയലിംഗില്‍ കമ്പനി പറഞ്ഞു. ഈ പാദത്തിലെ മൊത്തവരുമാനം, മുന്‍ വര്‍ഷം ഇതേ കാലയളവിലെ 18,155.14 കോടി രൂപയില്‍ നിന്ന് 18,873.55 കോടി രൂപയായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2020-21 ലെ 15,716.20 കോടി രൂപയില്‍ നിന്ന് 18,768.21 കോടി രൂപയായി ഉയര്‍ന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനമായ 71,700.67 കോടി രൂപയില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനം 76,344.92 കോടി രൂപയായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 1.25 രൂപ ലാഭവിഹിതം കമ്പനിയുടെ ബോര്‍ഡ്…
Read More » -
പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കേന്ദ്രത്തിന് ലാഭവിഹിതമായി 8,000 കോടി രൂപ
ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓഹരി ഉടമകള്‍ക്ക് മികച്ച ലാഭവിഹിതവുമായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍. വായ്പാ വളര്‍ച്ചയും മെച്ചപ്പെട്ട ആസ്തി ഗുണനിലവാരവും ബാങ്കുകള്‍ക്ക് നേട്ടമായി. പൊതുമേഖലാ ബാങ്കുകളുടെ പ്രകടനത്തില്‍ ഏറ്റവും അധികം നേട്ടമുണ്ടാവുക കേന്ദ്രസര്‍ക്കാറിന് ആയിരിക്കും. ബാങ്കുകളില്‍ നിന്ന് കേന്ദ്രത്തിന് ലാഭവിഹിതമായി ലഭിക്കുക ഏകദേശം 8,000 കോടി രൂപയാണ്. ആര്‍ബിഐയുടെ പ്രോംപ്റ്റീവ് കറക്റ്റീവ് ആക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഒഴികെയുള്ളവ 2021-22 കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 2023 മാര്‍ച്ചോടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറുന്നൂറോളം ശാഖകള്‍ അടച്ചുപൂട്ടിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയില്‍ നിന്നാണ് കേന്ദ്രത്തിന് ഏറ്റവും കൂടുതല്‍ ലാഭവിഹിതം ലഭിക്കുക. ഓഹരി ഒന്നിന് 7.10 രൂപ വീതമാണ് എസ്ബിഐ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 3,600 കോടിയാണ് എസ്ബിഐ നല്‍കുക. യൂണിയന്‍ ബാങ്കില്‍ നിന്ന് ലാഭവിഹിതമായി നിന്ന് 1,084 കോടി രൂപയോളം ലഭിക്കും. കാനറ ബാങ്കില്‍ നിന്ന് 742 കോടിയും ഇന്ത്യന്‍…
Read More » -
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനുള്ള അടിസ്ഥാന പ്രീമിയം നിരക്കുകള്‍ ഉയരും
തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ഷുറന്‍സിനുള്ള പുതിയ അടിസ്ഥാന പ്രീമിയം നിരക്കുകള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കി. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച്, 1000 സിസിയില്‍ കവിയാത്ത സ്വകാര്യ കാറുകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന്റെ വാര്‍ഷിക നിരക്ക് 2,072 രൂപയില്‍ നിന്ന് 2,094 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. 1000 സിസിക്കും 1500 സിസിക്കും ഇടയില്‍ എന്‍ജിന്‍ ശേഷിയുള്ള സ്വകാര്യ കാറുകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് 3,221 രൂപയില്‍ നിന്ന് 3,416 രൂപയായും വര്‍ധിപ്പിച്ചു. 1500 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള വലിയ സ്വകാര്യ വാഹനങ്ങളുടെ പ്രീമിയം 7,890 രൂപയില്‍ നിന്ന് 7,897 രൂപയാക്കി. 150 സിസിക്ക് മുകളിലുള്ളതും എന്നാല്‍ 350 സിസിയില്‍ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 2,804 രൂപയുമായിരിക്കും. 1000 സിസിയില്‍ കൂടാത്ത പുതിയ കാറിന് മൂന്ന് വര്‍ഷത്തെ…
Read More » -
ഇന്‍ഫോസിസ് സിഇഒ സലീല്‍ പരീഖിന്റെ ശമ്പളത്തില്‍ 88 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: ഇന്‍ഫോസിസ് സിഇഒ സലീല്‍ പരീഖിന്റെ ശമ്പളത്തില്‍ 88 ശതമാനം വര്‍ധന. 79.75 കോടി രൂപയായാണ് പരീഖിന്റെ പ്രതിവര്‍ഷ ശമ്പളം ഉയര്‍ന്നത്. 42 കോടി രൂപയില്‍ നിന്നാണ് ശമ്പളം വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന സിഇഒമാരുടെ പട്ടികയില്‍ ഒന്നാമതെത്തി സലീല്‍ പരീഖ്. കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ശമ്പളം വര്‍ധിപ്പിച്ചതെന്ന് ഇന്‍ഫോസിസ് അറിയിച്ചു. ഓഹരി ഉടമകളുടെ അനുമതിയോടെ ജൂലൈ രണ്ട് മുതല്‍ ശമ്പള വര്‍ധന നടപ്പിലാക്കും. 2022 സാമ്പത്തിക വര്‍ഷത്തില്‍ 71 കോടിയായിരിക്കും പരീഖിന്റെ ടേക്ക് ഹോം ശമ്പളം. സാധാരണയായി കോര്‍പ്പറേറ്റ് കമ്പനികള്‍ ശമ്പളം വര്‍ധിപ്പിക്കാറുണ്ടെങ്കിലും ഇത്രയും വലിയ വര്‍ധന അപൂര്‍വമാണ്. നേരത്തെ സി.ഇ.ഒയായി സലീല്‍ പരേഖിനെ തന്നെ നിലനിര്‍ത്താന്‍ ഇന്‍ഫോസിസ് തീരുമാനിച്ചിരുന്നു. ജൂലൈ ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ശമ്പളവും വര്‍ധിപ്പിച്ചിരിക്കുന്നത്.
Read More » -
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി ആര്‍ബിഐ
മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി അഞ്ച് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്സി) രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ബിഐ റദ്ദാക്കി. മൂന്നാം കക്ഷി ആപ്പുകള്‍ വഴിയുള്ള ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍, ഫെയര്‍ പ്രാക്ടീസ് കോഡ് എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘിച്ചതിന്റെയടിസ്ഥാനത്തിലാണ് ആര്‍ബിഐയുടെ ഈ നടപടി. ഫെബ്രുവരിയില്‍ വായ്പാ ആപ്പായ കാഷ്ബീനിന്റെ നടത്തിപ്പുകാരായ പിസി ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ രജിസ്ട്രേഷന്‍ ആര്‍ബിഐ റദ്ദാക്കിയിരുന്നു. യുഎംബി സെക്യൂരിറ്റീസ് ലിമിറ്റഡ്, അനശ്രീ ഫിന്‍വെസ്റ്റ് ലിമിറ്റഡ്, ചദ്ദ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോള്‍ ഛദ്ദ ഫിനാന്‍സ് ലിമിറ്റഡ് എന്നറിയപ്പെടുന്നു), അലക്‌സി ട്രാക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡ്, ജൂറിയ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ രജിസ്ട്രേഷനാണ് ആര്‍ബിഐ ബുധനാഴ്ച റദ്ദാക്കിയത്. ഇവ ഫാസ്റ്റാപ്പ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ബുള്ളിന്‍ടെക് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കുഷ് ക്യാഷ്, കര്‍നാ ലോണ്‍, വൈഫൈ ക്യാഷ്, ബഡാബ്രോ, എറിടെക് പ്രൈവറ്റ് ലിമിറ്റഡ്, ഫിന്‍ക്ലബ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, മോനീഡ്, മോമോ, ക്യാഷ് ഫിഷ്, ക്രെഡിപെ,…
Read More »