Business
-
ഐഡിബിഐ ബാങ്കിലെ ഓഹരികള്‍ക്കായി ആഗോള നിക്ഷേപകരെ തേടി കേന്ദ്രസര്‍ക്കാര്‍
ഐഡിബിഐ ബാങ്കിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ ആഗോള തലത്തില്‍ നിക്ഷേപകരെ നേടുന്നു. അതിന്റെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ മൂന്നുവരെ യുഎസില്‍ കേന്ദ്രം റോഡ്ഷോ നടത്തും. ഡിപാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍സ് സര്‍വീസ് സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര, ഡിപാം സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ, എല്‍ഐസി ചെയര്‍മാന്‍ എംആര്‍ കുമാര്‍ തുടങ്ങിയവര്‍ റോഡ്ഷോയില്‍ പങ്കെടുക്കും. ബാങ്കിലെ ഓഹരികളുടെ വില്‍പ്പന സംബന്ധിച്ച് നേരത്തെ കേന്ദ്രം റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തിയിരുന്നു. നിക്ഷേപകരുടെ ആവശ്യങ്ങള്‍ കേട്ടശേഷം വീണ്ടും ആര്‍ബിഐയുമായി കേന്ദ്രം വിഷയം ചര്‍ച്ച ചെയ്യും. കേന്ദ്രത്തിന് 45.48 ശതമാനവും എല്‍ഐസിക്ക് 49.24 ശതമാനവും ഓഹരികളാണ് ഐഡിബിഐ ബാങ്കിലുള്ളത്. എത്ര ശതമാനം ഓഹരികള്‍ വില്‍ക്കണം എന്ന കാര്യത്തില്‍ കേന്ദ്രമോ എല്‍ഐസിയോ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ബാങ്കുകളുടെ ഉടമസ്ഥാവകാശത്തിനായുള്ള നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്വകാര്യ പ്രൊമോട്ടര്‍മാര്‍ 15 വര്‍ഷത്തിനുള്ളില്‍ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കണം. എന്നാല്‍, ഐഡിബിഐ ബാങ്കിന്റെ കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കിയേക്കാം. അതേ…
Read More » -
സാമൂഹിക സേവനത്തിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെലവഴിച്ചത് 1185 കോടി രൂപ
ബിസിനസ് വളര്‍ച്ചയോടൊപ്പം സാമൂഹിക സേവന രംഗത്തും മുന്നേറി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രവര്‍ത്തനങ്ങള്‍ക്കായി 1,184.93 കോടി രൂപയാണ് മുകേഷ് അംബാനിക്ക് കീഴിലുള്ള ഗ്രൂപ്പ് ചെലവഴിച്ചത്. ”2021-22 സാമ്പത്തിക വര്‍ഷത്തില്‍, ആവശ്യാധിഷ്ഠിതവും ഫലപ്രദവുമായ നിരവധി സിഎസ്ആര്‍ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി റിലയന്‍സ് 1,184.93 കോടി രൂപ സംഭാവന ചെയ്തു” കമ്പനി അതിന്റെ സിഎസ്ആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നിത എം. അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ ജീവകാരുണ്യ വിഭാഗമായ റിലയന്‍സ് ഫൗണ്ടേഷനാണ് ഈ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ രാജ്യത്ത് ഉയര്‍ന്നുവന്ന അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രവര്‍ത്തിച്ചതായി റിലയന്‍സ് പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ പരിവര്‍ത്തനം, ആരോഗ്യം, വിദ്യാഭ്യാസം, വികസന സംരംഭങ്ങള്‍, സ്പോര്‍ട്സ് എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ റിലയന്‍സ് ഭാഗമായി. മഹാമാരി കാലത്ത് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കും ദുര്‍ബലരായവര്‍ക്കും 8.5 കോടിയിലധികം സൗജന്യ ഭക്ഷണമാണ് റിലയന്‍സ് വിതരണം ചെയ്തത്. രണ്ടാം…
Read More » -
89 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ഹിന്ദുസ്ഥാന്‍ കോപ്പര്‍
കൊല്‍ക്കത്ത: 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 89 കോടി രൂപ രേഖപ്പെടുത്തി. മുന്‍വര്‍ഷം 37 കോടി രൂപയായിരുന്നു നഷ്ടം. അവലോകന പാദത്തില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 545 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 522 കോടി രൂപയായിരുന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. 2022 സാമ്പത്തിക വര്‍ഷത്തില്‍ അറ്റ വരുമാനം 1,822 കോടി രൂപയും, അറ്റാദായം 374 കോടി രൂപയുമാണ്. കമ്പനി 2021 സാമ്പത്തിക വര്‍ഷത്തില്‍ 110 കോടി രൂപ അറ്റാദായം നേടിയിരുന്നു. കമ്പനിയുടെ എബിറ്റ്ഡ മാര്‍ജിന്‍ 31 ശതമാനത്തിലേക്ക് മെച്ചപ്പെട്ടതായി പ്രസ്താവനയില്‍ പറഞ്ഞു. ചടുലമായ വിപണന നയം, സേവനങ്ങളുടെ ഫലപ്രദമായ ഉപയോ?ഗിക്കല്‍, വായ്പകളുടെ കുറവ്, എല്‍എംഇ (ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ച്) വിലയിലെ വര്‍ധനവ് എന്നിവ കാരണം ലാഭക്ഷമത മെച്ചപ്പെട്ടതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 23.20 ശതമാനം ലാഭവിഹിതം കമ്പനിയുടെ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.…
Read More » -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 39,000 കോടി രൂപ പിന്‍വലിച്ച് വിദേശ നിക്ഷേപകര്‍
ന്യൂഡല്‍ഹി: വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 39,000 കോടി രൂപ. യുഎസില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുയര്‍ത്തിയതും ബോണ്ടില്‍നിന്നുള്ള വരുമാനവും ഡോളറിന്റെ മൂല്യവും കൂടിയതുമാണ് ഇതിനു കാരണം. ഇതോടെ, 2022ല്‍ ഇതുവരെ ഓഹരികളില്‍നിന്ന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ മൊത്തം പിന്‍വലിച്ച തുക 1.66 ലക്ഷം കോടി രൂപയായി. ഇതേ കാലയളവില്‍ കടപ്പത്ര വിപണിയില്‍നിന്ന് 6000 കോടി രൂപയാണ് പിന്‍വലിച്ചത്. ഉയര്‍ന്ന അസംസ്‌കൃത എണ്ണ വില, പണപ്പെരുപ്പം, കടുത്ത പണ നയം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ വരവില്‍ അസ്ഥിരത തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. വിപണികളിലെ തിരുത്തല്‍ കാരണം ഏപ്രില്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ 7,707 കോടി രൂപ ഓഹരിയില്‍ ഇറക്കിയിരുന്നു. എന്നാല്‍, മേയ് രണ്ടു മുതല്‍ 27 വരെ 39,137 കോടി രൂപയുടെ ഓഹരിയാണ് വിറ്റൊഴിവാക്കിയത്.
Read More » -
ഇന്ത്യയില്‍ ഏറ്റവും ലാഭമുണ്ടാക്കിയ രണ്ടാമത്തെ സ്ഥാപനമായി ഒഎന്‍ജിസി; 40,305 കോടി രൂപയുടെ റെക്കോഡ് അറ്റാദായം
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നേട്ടവുമായി ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി). 40,305 കോടി രൂപയുടെ റെക്കോഡ് അറ്റാദായമാണ് ഇക്കാലയളവില്‍ നേടിയത്. ഇതോടെ ഒഎന്‍ജിസി ഇന്ത്യയില്‍ ഏറ്റവും ലാഭമുണ്ടാക്കിയ രണ്ടാമത്തെ സ്ഥാപനമായി മാറി. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യയില്‍ ഏറ്റവും ലാഭമുണ്ടാക്കിയ ഒന്നാമത്തെ കമ്പനി. 2022 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 11,246.44 കോടി രൂപയില്‍ നിന്ന് 258 ശതമാനം ഉയര്‍ന്ന് 40,305.74 കോടി രൂപയിലേക്കെത്തിയതായി ഒഎന്‍ജിസി അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം ഉത്പാദിപ്പിക്കുകയും, വില്‍ക്കുകയും ചെയ്ത ഓരോ ബാരല്‍ ക്രൂഡ് ഓയിലിനും ശരാശരി 76.62 ഡോളര്‍ വീതമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 42.78 ഡോളറായിരുന്നു. 2021 അവസാനം മുതല്‍ അന്താരാഷ്ട്ര എണ്ണവില കുതിച്ചുയരുകയാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധവും എണ്ണവിലയില്‍ പ്രതിഫലിച്ചു. ബാരലിന് 139 ഡോളറായി എണ്ണവില കുതിച്ചുടര്‍ന്നു. 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് വില ഉയര്‍ന്നത്. ഇത് ഒഎന്‍ജിസിക്ക് ലഭിച്ച…
Read More » -
ടെസ്ല എന്തുകൊണ്ട് ഇന്ത്യയിലേക്കില്ല?
ഇന്ത്യന്‍ പദ്ധതികളില്‍ വ്യക്തത വരുത്തി ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാനും, സേവനം നല്‍കാനും അനുവദിക്കാത്തിടത്തോളം കാലം ഒരു കാര്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നു പോലുമില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെയും നിലപാട് സമാനമാണ്. പുറത്തുനിന്ന് വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാരും ഉറച്ചു നില്‍ക്കുന്നിടത്തോളം ടെസ്ല ആരാധകര്‍ക്കു നിരാശ തന്നെയാകും ഫലം. മസ്‌കിന്റെ കീഴിലുള്ള സ്പേസ് എക്സ് അതിവേഗ സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് രാജ്യത്ത് അവതരിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതിക്കായി കുറച്ചു നാളായി കാത്തിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള വരവിനു മുന്നോടിയായി കമ്പനി ഉപയോക്താക്കളില്‍ നിന്നു മുന്‍കൂര്‍ തുക ഈടാക്കി തുടങ്ങിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇടപെടലുകളെ തുടര്‍ന്നു ഇത് മരവിപ്പിച്ചിരുന്നു. സ്റ്റാര്‍ലിങ്കിന് അനുമതി വൈകിപ്പിക്കുന്ന സര്‍ക്കാര്‍ തീരുമാനവും ലോക കോടീശ്വരനെ ടെസ്ലയുടെ കാര്യത്തില്‍ ചൊടിപ്പിച്ചെന്നാണു വിലയിരുത്തല്‍. കേന്ദ്രമന്ത്രിമാര്‍, പ്രത്യേകിച്ച് റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മസ്‌ക് ഇന്ത്യയില്‍ ഒരു ടീമിനെ…
Read More » -
കോവിഡിന് ശേഷം കുതിപ്പുമായി ബുക്ക്മൈഷോ; ടിക്കറ്റ് ബുക്കിംഗ് എക്കാലത്തേയും ഉയര്‍ന്ന നിലയില്‍
ന്യൂഡല്‍ഹി: കോവിഡിന് ശേഷം ഉപഭോക്താക്കളില്‍ എക്കാലത്തേയും ഉയര്‍ന്ന തിരക്കിന് സാക്ഷ്യം വഹിച്ച് ബുക്ക്മൈഷോ. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ 2.9 കോടിയുടെ ടിക്കറ്റ് ബുക്കിംഗാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. ട്രാന്‍സാക്ഷന്‍ വീഡിയോ ഓണ്‍-ഡിമാന്‍ഡ് (ടിവിഒഡി) സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഏപ്രിലില്‍ 52,000 കോടി സ്ട്രീമുകളുടെ വില്‍പ്പനയോടെ ഏറ്റവും ഉയര്‍ന്ന ഇടപാട് രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. 2020 ജനുവരിയില്‍ ബുക്ക്മൈഷോ 22 ദശലക്ഷത്തിലധികം ടിക്കറ്റ് വില്‍പ്പന നടത്തിയിട്ടുണ്ട്. 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയില്‍ പ്രതിമാസ വില്‍പ്പന ശരാശരി 20 ലക്ഷത്തിലധികം ടിക്കറ്റുകളാണ്. 2021 ജനുവരിയില്‍ ഇത് ഉയര്‍ന്ന് അഞ്ച് ദശലക്ഷത്തിലധികമായി. 2021 ഒക്ടോബറിനും 2022 മാര്‍ച്ചിനും ഇടയില്‍, ശരാശരി പ്രതിമാസ ടിക്കറ്റ് വില്‍പ്പന 1.2 കോടിയിലെത്തി. ഇത് കോവിഡ് തരംഗത്തിന്റെ അവസാനത്തിനുശേഷം ഉപഭോഗത്തില്‍ ആറിരട്ടി വളര്‍ച്ചയെ സൂചിപ്പിക്കുന്നു. രാജ്യത്തെ തീയറ്ററുകളില്‍ ആളുകളുടെ എണ്ണം നിയന്ത്രിച്ചിരുന്നത് എടുത്തു കളഞ്ഞതിന് ശേഷം 2021 ഒക്ടോബറില്‍, ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ 7 ദശലക്ഷം ടിക്കറ്റുകളാണ് ബുക്ക്മൈഷോ വിറ്റത്. ഇക്കഴിഞ്ഞ ഏപ്രില്‍…
Read More » -
ബിപിസിഎല്ലിന്റെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പാളി; വാങ്ങാന്‍ ആളില്ല
ന്യൂഡല്‍ഹി: പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) ഓഹരി വില്‍പന നീക്കം പരാജയം. ഓഹരി വില്‍പനയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. കമ്പനിയില്‍ സര്‍ക്കാറിനുള്ള 52.98 ശതമാനം ഓഹരി വാങ്ങാന്‍ ആരും താല്‍പര്യപ്പെടാത്ത സാഹചര്യത്തെതുടര്‍ന്നാണ് നീക്കം. കോവിഡും റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷവും വിപണിയില്‍ സൃഷ്ടിച്ച അനിശ്ചിതാവസ്ഥയാണ് മറ്റൊരു കാരണം. ഓഹരി വില്‍പന നടപടി അവസാനിപ്പിക്കാന്‍ തീരുമാനിച്ച മന്ത്രിതല സമിതിയുടെ നിര്‍ദേശപ്രകാരം താല്‍പര്യ പത്രങ്ങള്‍ റദ്ദാക്കി. കൊച്ചി റിഫൈനറിയിലും മറ്റും സ്വകാര്യവത്കരണത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ സമരം അവഗണിച്ച് മുന്നോട്ടുപോയ ശേഷമാണ് പുതിയ തീരുമാനം. എന്നാല്‍ ബിപിസിഎല്ലിന്റെ ഓഹരി വില്‍പന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. ആഗോള മാന്ദ്യം മൂലം സമീപ വര്‍ഷങ്ങളില്‍ ഓഹരി വില്‍പനക്ക് വെക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്ന് മാത്രം. 2020 മാര്‍ച്ചില്‍ തുടങ്ങിയ ബിപിസിഎല്‍ സ്വകാര്യവത്കരണം പാളിയതോടെ, സര്‍ക്കാറിന്റെ ധനസമാഹരണ ലക്ഷ്യവും താളം തെറ്റി. 52.98 ശതമാനം ഓഹരി വില്‍ക്കാനുള്ള വാഗ്ദാനം പിന്‍വലിക്കുന്നതായി കേന്ദ്ര നിക്ഷേപ-പൊതുസ്വത്ത് നിര്‍വഹണ വിഭാഗമായ ‘ഡിപാം’ ഔപചാരികമായി അറിയിച്ചു. കോവിഡും…
Read More » -
നാലാംപാദത്തില്‍ വലിയ നഷ്ടം രേഖപ്പെടുത്തി ഇന്‍ഡിഗോ എയര്‍ലൈന്‍സ്; ഓഹരികള്‍ 10 ശതമാനം ഉയര്‍ന്നു
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ ഇന്ന് 10.40 ശതമാനം ഉയര്‍ന്നു. നാലാംപാദത്തില്‍ വലിയ നഷ്ടം നേരിട്ടിരുന്നുവെങ്കിലും എയര്‍ലൈന്‍ മാനേജ്മെന്റ് വരുമാനം വര്‍ധിപ്പിക്കുന്നതും, ചെലവ് കുറയ്ക്കുന്നതും ഉള്‍പ്പടെയുള്ള പോസിറ്റീവായ അവലോകം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഓഹരികള്‍ ഉയര്‍ന്നത്. നാലാം പാദത്തില്‍ എയര്‍ലൈനിന്റെ നഷ്ടം 1,681 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 1,147 കോടി രൂപ അറ്റ നഷ്ടം നേരിട്ടിരുന്നു. ഒമിക്രോണ്‍ വ്യാപനം മൂലം ഡിമാന്‍ഡ് കുറഞ്ഞതാണ് കമ്പനിയ്ക്ക് തിരിച്ചടിയായത്. നാലാംപാദത്തിന്റെ രണ്ടാം പകുതിയില്‍ വ്യോമ ഗതാഗത മേഖല തിരിച്ചുവന്നെങ്കിലും ഉയര്‍ന്ന ഇന്ധന ചെലവും, രൂപ ദുര്‍ബലമായതും ഞങ്ങള്‍ക്ക് വലിയ വെല്ലുവിളികളായിരുന്നു. പരമാവധി വരുമാനം നേടുന്നതില്‍ ഇന്‍ഡിഗോ വളരെ ശക്തമായ നിലയിലാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ എയര്‍ലൈനിനെ ലാഭത്തിലേക്ക് തിരികെ കൊണ്ടുവരാനായി ശ്രമിക്കുമ്പോള്‍, ഏറ്റവും കാര്യക്ഷമമായ വ്യോമ ഗതാഗത ശൃംഖല സൃഷ്ടിക്കുന്നതിലും, ചെലവ് കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു,” ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ സിഇഒ റോണോജോയ് ദത്ത പറഞ്ഞു. 8,207.5…
Read More » -
മൊബൈല്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍ നിര്‍മ്മാതാക്കള്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്നു
മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനികള്‍ ഉല്‍പ്പാദനം 10 ശതമാനം വെട്ടിച്ചുരുക്കുന്നു. ആവര്‍ത്തിച്ചുള്ള വിലവര്‍ദ്ധനവും ആവശ്യകത ഇടിഞ്ഞതുമാണ് കാരണം. ജൂലൈ വരെയുള്ള ഉല്‍പാദന ലക്ഷ്യം 10 ശതമാനംവെട്ടിക്കുറയ്ക്കാന്‍ തുടങ്ങിയതായി ഒന്നിലധികം വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. മിക്കവാറും എല്ലാ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളും അവരുടെ പ്രൊഡക്ഷന്‍ പ്ലാനുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം ഉപഭോക്തൃ ഇലക്ട്രോണിക് കമ്പനികള്‍ അവരുടെ ഇന്‍വെന്ററി ലെവല്‍ അനുസരിച്ച് പ്ലാനുകള്‍ക്ക് അന്തിമരൂപം നല്‍കുകയാണെന്നും അവര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ വില്‍പ്പന വര്‍ഷാവര്‍ഷം ഏകദേശം 30 ശതമാനം കുറഞ്ഞു. അതിനാല്‍ വ്യവസായം ആദ്യം ആസൂത്രണം ചെയ്തതിനേക്കാള്‍ 10 ശതമാനം ഉത്പാദനം വെട്ടിക്കുറയ്ക്കുകയാണെന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കുന്ന ജൈന ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രദീപ് ജെയിന്‍ പറഞ്ഞു. മൊബൈല്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ വില ഒരു വര്‍ഷത്തില്‍ 9-15 ശതമാനം വര്‍ധിച്ചു. ജനുവരി-മാര്‍ച്ച് പാദത്തില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന മന്ദഗതിയിലാകാന്‍ തുടങ്ങി. ഗവേഷകരായ ഐഡിസി ഇന്ത്യയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ…
Read More »