December 22, 2024

      തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ

      October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      Business

      • എല്‍ഐസി ഓഹരി വില കൂപ്പുകുത്തി

        മുംബൈ: എൽഐസി ഓഹരി വില വീണ്ടും ഇടിഞ്ഞു. ഇന്ന് 3.21 ശതമാനം ഇടിഞ്ഞ് 810.85 ലാണ് ഓഹരി വ്യാപാരം ഇന്ന് ക്ലോസ് ചെയ്തത്. ഇന്നലെ പാദവാർഷിക ഫലം പുറത്ത് വന്ന ശേഷം ഇന്ന് ഒരു ഘട്ടത്തിലും ഓഹരി നേട്ടമുണ്ടാക്കിയില്ല. മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ എൽഐസിയുടെ ലാഭം 2409 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.41 ശതമാനം ഇടിവാണ് ലാഭത്തിലുണ്ടായത്. 2917.33 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം മാർച്ച് പാദത്തിലെ ലാഭം. 2021 – 22 സാമ്പത്തിക വർഷത്തിലാകെ 4043.12 കോടി രൂപയാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ലാഭം. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 39.4 ശതമാനം കൂടുതലാണ്. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2900.56 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ ലാഭം. എന്നിട്ടും ഓഹരി മൂല്യം ഇടിഞ്ഞത് പ്രതീക്ഷയോടെ ഐപിഒയെ വരവേറ്റ നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആകെ വരുമാനം 211471 കോടി രൂപയായിരുന്നു. തൊട്ടുമുൻപത്തെ…

        Read More »
      • പുനരുപയോഗ മേഖലയില്‍ 3 വര്‍ഷത്തിനുള്ളില്‍ 6,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഗെയില്‍

        മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഇന്ത്യ പുനരുപയോഗ മേഖലയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. 2030 ഓടെ നിക്ഷേപം 20,000 കോടി രൂപ വരെ വര്‍ധിച്ചേക്കാമെന്ന് ഗെയില്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മനോജ് ജെയിന്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിക്ക് ശേഷമുള്ള അറ്റാദായം 112 ശതമാനം വര്‍ധിച്ച് 10,364 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 40,000 കോടി രൂപ വരെയുള്ള മൂലധനച്ചെലവ് പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ?ഗെയില്‍ ഇന്ത്യ ഡയറക്ടര്‍ (ധനകാര്യം) രാകേഷ് കുമാര്‍ ജെയിന്‍ വ്യക്തമാക്കി. 20,000 കോടി രൂപ വരെ കടമെടുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ബാക്കിയുള്ള തുക കമ്പനിയുടെ ആഭ്യന്തര വരുമാനത്തില്‍ നിന്നാണ് കണ്ടെത്തുന്നത്. 2030 ഓടെ ഏകദേശം 3 ജിഗാവാട്ട് പുനരുപയോഗ ശേഷിയാണ് ലക്ഷ്യമിടുന്നത്. അതില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുന്ന 1 ജിഗാവാട്ടും ഉള്‍പ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ ദ്രവീകൃത ഹൈഡ്രജന്‍ ഉല്‍പ്പാദന…

        Read More »
      • നാലാം പാദത്തില്‍ മികച്ച പ്രകടനവുമായി ഐആര്‍സിടിസി; അറ്റാദായം ഇരട്ടിയായി

        2022 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി). മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം 105.99 ശതമാനം വര്‍ധിച്ച് 213.78 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 103.78 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ കാലയളവിലെ 338.78 കോടി രൂപയില്‍ നിന്ന് 103.95 ശതമാനം വര്‍ധിച്ച് 690.96 കോടി രൂപയായും ഉയര്‍ന്നു. ഇന്റര്‍നെറ്റ് ടിക്കറ്റിംഗില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 212.01 കോടി രൂപയില്‍ നിന്ന് 292.82 കോടി രൂപയായാണ് വര്‍ധിച്ചത്. കാറ്ററിംഗില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍കുതിച്ചു ചാട്ടമാണുണ്ടായത്. ഈ വിഭാഗത്തിലെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 67.38 കോടിയില്‍ നിന്ന് നാലിരട്ടി വര്‍ധിച്ച് 266.19 കോടി രൂപയായി. റെയില്‍ നീറില്‍ നിന്നുള്ള വരുമാനം 27.80 കോടിയില്‍ നിന്ന് 51.88 കോടിയായി. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് ഐആര്‍സിടിസിയുടെ പ്രകടനം മെച്ചപ്പെടാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കൂടാതെ,…

        Read More »
      • ഡീസല്‍, ഗ്യാസോലിന്‍ ആഗോള ആവശ്യം നിറവേറ്റാന്‍ പാടുപെട്ട് റിഫൈനറികള്‍

        ഡീസല്‍, ഗ്യാസോലിന്‍ എന്നിവയുടെ ആഗോള ആവശ്യം നിറവേറ്റാന്‍ പാടുപെട്ട് ലോകമെമ്പാടുമുള്ള റിഫൈനര്‍മാര്‍. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബ്രസീല്‍ തുടങ്ങിയ വന്‍കിട ഉപഭോക്താക്കളില്‍ നിന്ന് യുദ്ധം തകര്‍ത്ത യുക്രെയിന്‍, ശ്രീലങ്ക തുടങ്ങിയ ചെറിയ രാജ്യങ്ങളിലേക്കും ക്ഷാമം പടരുന്നു. ഒപ്പം ഉയര്‍ന്ന വിലയും രാജ്യങ്ങളെ തളര്‍ത്തുകയാണ്. ആഗോള ഇന്ധന ആവശ്യം കൊറോണക്ക് മുമ്പുള്ള തലത്തിലേക്ക് ഉയര്‍ന്നു. എന്നാല്‍ ലോക്ക്ഡൗണ്‍, റഷ്യയ്ക്കെതിരായ ഉപരോധം, ചൈനയിലെ കയറ്റുമതി ക്വാട്ടകള്‍ എന്നിവ കാരണം ഡിമാന്‍ഡ് നിറവേറ്റാന്‍ റിഫൈനര്‍മാര്‍ ബുദ്ധിമുട്ടുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ഇന്ധന ശുദ്ധീകരണ രാജ്യങ്ങളില്‍ രണ്ടാണ് ചൈനയും റഷ്യയും. ഇവ മൂന്നും നിലവില്‍ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദന തലത്തിന് താഴെയാണ്. കരുതല്‍ ശേഖരത്തില്‍ നിന്ന് ക്രൂഡ് ഓയില്‍ പുറത്തിറക്കി വില കുറയ്ക്കാനുള്ള ലോക സര്‍ക്കാരുകളുടെ ശ്രമത്തെ ഇത് തുരങ്കം വയ്ക്കുന്നു. രണ്ട് വര്‍ഷം മുമ്പ്, കൊറോണ കാരണം ലോക്ക്ഡൗണ്‍ വന്നപ്പോള്‍ ഇന്ധനം നിര്‍മ്മിക്കുന്നതിനുള്ള മാര്‍ജിനുകള്‍ നന്നേ കുറഞ്ഞിരുന്നു. റിഫൈനറികള്‍ ഇന്ധന ശുദ്ധീകരണ ശേഷി…

        Read More »
      • വൈദ്യുതി വാഹനങ്ങള്‍ക്കായി ബാറ്ററി സ്വാപ്പിങ് സേവനം ആരംഭിക്കാനൊരുങ്ങി ബിപിസിഎല്‍

        ബൗണ്‍സ് ഇന്‍ഫിനിറ്റി, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (ബിപിസിഎല്‍) സഹകരിച്ച് പമ്പുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമൊരുക്കുന്നു. പൊതുമേഖലാ എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെ പമ്പുകളില്‍ ബാറ്ററി സ്വാപ്പിങ് സേവനം ആരംഭിക്കുമെന്നാണു പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത പമ്പ് ഔട്ട്ലെറ്റുകളിലാകും സേവനം അവതരിപ്പിക്കുക. ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണം മനകിലാക്കിയ ശേഷമാകും തുടര്‍നടപടികള്‍. ബംഗളൂരുവില്‍ നിന്ന് ആരംഭിക്കുന്ന ബാറ്ററി സ്വാപ്പിങ് സേവനം ഘട്ടം ഘട്ടമായി പ്രധാന മെട്രോ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും, മികച്ച 10 നഗരങ്ങളിലായി 3,000 സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ബൗണ്‍സ് പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ക്കും, മുച്ചക്ര വാഹനങ്ങള്‍ക്കും പരസ്പരം പ്രവര്‍ത്തിപ്പിക്കാവുന്ന പങ്കാളികളെ പിന്തുണയ്ക്കുന്നതാകും പദ്ധതി. നഗര വിപണികളില്‍ ഊന്നല്‍ നല്‍കുന്ന പങ്കാളിത്തം രാജ്യത്തെ പ്രധാന നഗരങ്ങളെയും സാമ്പത്തിക കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളില്‍ അതിവേഗ ചാര്‍ജിങ് ഇടനാഴികള്‍ സ്ഥാപിക്കുന്നതിനുള്ള ബി.പി.സി.എല്ലിന്റെ മൊത്തത്തിലുള്ള ഇവി ചാര്‍ജിങ് റോഡ്മാപ്പിനെ പിന്തുണയ്ക്കുന്നതാണ്. ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകള്‍ നിറയുമ്പേഴേക്കും വിപണി പിടിച്ചടക്കുകയാണ് സഹകരണത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യത്ത്…

        Read More »
      • എല്‍ഐസി അറ്റാദായത്തില്‍ 17 ശതമാനത്തിന്റെ ഇടിവ്

        ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തിലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) കണ്‍സോളിഡേറ്റഡ് അറ്റാദായം 2,409.39 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 2,917.33 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 17.41 ശതമാനം കുറവാണ്. മൊത്തം പ്രീമിയം വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,22,290.64 കോടി രൂപയില്‍ നിന്ന് 17.88 ശതമാനം വര്‍ധിച്ച് 1,44,158.84 കോടി രൂപയായി. ഓഹരികള്‍ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള എല്‍ഐസിയുടെ ആദ്യ വരുമാന പ്രസ്താവനയാണിത്. ഒരു ഓഹരിക്ക് എല്‍ഐസി 1.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചതായി റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിച്ചു. നിക്ഷേപത്തില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം, മുന്‍വര്‍ഷത്തെ 67,684.27 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍, അവലോകന പാദത്തില്‍ ഏകദേശം 67,855.59 കോടി രൂപയായി. ആദ്യവര്‍ഷ പ്രീമിയം, പുതുക്കല്‍ പ്രീമിയം എന്നിവയുടെ ശക്തമായ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍, മാര്‍ച്ച് പാദത്തിലെ എല്‍ഐസിയുടെ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 1.9 ട്രില്യണ്‍ രൂപയില്‍ നിന്ന് 2.12 ട്രില്യണ്‍…

        Read More »
      • വോഡഫോണ്‍ ഐഡിയയുടെ രക്ഷകനായി ആമസോണ്‍; 20,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു

        പ്രമുഖ ടെലികോം ഓപ്പറേറ്റര്‍ സംവിധാനമായ വോഡഫോണ്‍ ഐഡിയയുടെ ഓഹരികള്‍ ആമസോണ്‍ ഏറ്റെടുക്കുവാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇ-കൊമേഴ്സ് രംഗത്തെ വമ്പന്‍മാരായ ആമസോണ്‍ 20,000 കോടി രൂപ വരെ നിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം. മുന്‍പ് നേരിട്ട വലിയ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് ഗവണ്‍മെന്റ് സഹായത്തോടെയാണ് വോഡഫോണ്‍ ഐഡിയ വീണ്ടും സജീവമായി ബിസിനസിലേക്കിറങ്ങിയത്. കമ്പനിയുടെ ആകെ വരുമാനവും പലിശയും ഇക്വിറ്റിയിലേക്ക് മാറ്റുമ്പോള്‍ ഇതിന്റെ 35.8 ശതമാനം സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരിക്കുമെന്നും കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെലികോം ഓപ്പറേറ്റര്‍മാരുടെ താരിഫ് ഉയര്‍ത്തിയെങ്കിലും പുതിയ ഉപയോക്താക്താക്കളുടെ കുറവ് കമ്പനിയെ ബാധിച്ചിരുന്നു. അതേ സമയം മാര്‍ച്ച് അവസാനത്തോടെ പത്തു ലക്ഷത്തിലധികം പുതിയ 4ഏ വരിക്കാരുണ്ടായത് കമ്പനിക്ക് ആശ്വാസകരമായി. ഇതോടെ പ്രവര്‍ത്തന ലാഭം സമീപകാല താരിഫ് വര്‍ദ്ധനയുടെ സഹായത്തോടെ ആകെ 22 ശതമാനമായി കൂടി. കടം വീട്ടാനും കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും വേണ്ടി നിക്ഷേപകരെ വോഡഫോണ്‍ ഐഡിയ തിരയുന്നുവെന്നത് നേരത്തെ വാര്‍ത്തയായിരുന്നു. കമ്പനിയുടെ ഭാവിക്ക് വേണ്ടി മൂലധനം സ്വരൂപിക്കുന്നതിന്…

        Read More »
      • സ്വര്‍ണവിലയില്‍ ഇടിവ്

        കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞു. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,920 രൂപയായിരുന്നു സ്വര്‍ണവില. 18ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ സ്വര്‍ണവില എത്തി. 36,880 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന്റെ വില. 25ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. 38,320 രൂപയായാണ് ഉയര്‍ന്നത്. 18ന് ശേഷം സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നതാണ് ദൃശ്യമായത്. തുടര്‍ച്ചയായ ദിവസങ്ങളിലെ മുന്നേറ്റത്തിന് ശേഷം കഴിഞ്ഞ ദിവസം വില താഴുകയും പിന്നീട് ഉയരുകയും ചെയ്തു.

        Read More »
      • പ്രവര്‍ത്തനം നിര്‍ത്തലാക്കിയ ഫോര്‍ഡിന്റെ നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്

        ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിയ ഫോര്‍ഡിന്റെ ഗുജറാത്തിലെ സനന്തിലുള്ള നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ഇതിന്റെഭാഗമായി ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (ടിപിഇഎംഎല്‍) യുഎസ് കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (എഫ്‌ഐപിഎല്‍) ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ധാരണാപത്രമനുസരിച്ച് ഭൂമി, കെട്ടിടങ്ങള്‍, വാഹന നിര്‍മാണ പ്ലാന്റ്, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ജീവനക്കാര്‍ എന്നിവയെല്ലാം ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഏറ്റെടുക്കും. ഈ ധാരണാപത്രത്തെ തുടര്‍ന്ന് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ടിപിഇഎംഎല്ലും എഫ്ഐപിഎല്ലും തമ്മിലുള്ള ഇടപാട് കരാറുകളില്‍ ഒപ്പുവെക്കും. എന്നിരുന്നാലും ടിപിഇഎംഎല്‍ പവര്‍ട്രെയിന്‍ യൂണിറ്റിന്റെ സ്ഥലവും കെട്ടിടങ്ങളും പാട്ടത്തിനെടുത്ത് ഫോര്‍ഡ് ഇന്ത്യ അതിന്റെ പവര്‍ട്രെയിന്‍ നിര്‍മാണ സൗകര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. അതേസമയം, പ്ലാന്റ് ഏറ്റെടുത്താല്‍ പുതിയ മെഷിനറികളിലും ഉപകരണങ്ങളും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് വെഹിക്കിള്‍ ഒരുക്കമെന്നാണ് സൂചന. ഇതിന് പുറമെ പ്ലാന്റിന്റെ നിര്‍മാണശേഷി 300,000 യൂണിറ്റാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്. ഇന്ത്യയിലെ പ്രവര്‍ത്തനം…

        Read More »
      • മെട്രോ ഏറ്റെടുക്കാന്‍ റിലയന്‍സും അദാനി ഗ്രൂപ്പും ഉള്‍പ്പെടെ മൂന്ന് കമ്പനികള്‍ രംഗത്ത്

        ജര്‍മന്‍ ഹോള്‍സെയില്‍-റീട്ടെയില്‍ ശൃംഖലയായ മെട്രോ ക്യാഷ് & ക്യാരി ഇന്ത്യയിലെ ആസ്തികള്‍ ഏറ്റെടുക്കാന്‍ മൂന്ന് കമ്പനികള്‍ രംഗത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി ഗ്രൂപ്പ്, തായിലാന്‍ഡില്‍ നിന്നുള്ള സിപി ഗ്രൂപ്പ് എന്നിവരെയാണ് മെട്രോ പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഭാഗീകമായോ അല്ലെങ്കില്‍ പൂര്‍ണമായോ ആവും ഇന്ത്യയിലെ ബിസിനസുകള്‍ മെട്രോ വില്‍ക്കുക. ആമസോണ്‍ ഉള്‍പ്പടെ ഇരുപതോളം കമ്പനികള്‍ മെട്രോയെ ഏറ്റെടുക്കാന്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ മെട്രോ ഡീലിനെ സംബന്ധിച്ച് റിലയന്‍സോ അദാനി ഗ്രൂപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മെട്രോയെ ഏറ്റെടുക്കാന്‍ സാധിച്ചാല്‍ റീട്ടെയില്‍ രംഗത്ത് വാള്‍മാര്‍ട്ട്, ആമസോണ്‍, ഡിമാര്‍ട്ട് തുടങ്ങിയവയ്ക്കെതിരെയുള്ള മത്സരം കടുപ്പിക്കാന്‍ റിലയന്‍സിന് സാധിക്കും. അടുത്തിടെ ആരംഭിച്ച ഫോര്‍ച്യൂണ്‍മാര്‍ട്ടിന് അപ്പുറത്തേക്ക് റീട്ടെയില്‍ മേഖലയില്‍ ചുവടുറപ്പിക്കാന്‍ മെട്രോ ഡീല്‍ അദാനി ഗ്രൂപ്പിനും ഗുണകരമാണ്. ഈ സാഹചര്യത്തില്‍ റിലയന്‍സും അദാനിയും തമ്മിലാവും മത്സരം. അതേ സമയം ലോട്ട്‌സ് ഹോള്‍സെയില്‍ സൊല്യൂഷന്‍സ് എന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുള്ള സിപി ഗ്രൂപ്പ് 2014ല്‍ മെട്രോയുടെ വിയറ്റ്നാമിലെ ബിസിനസുകള്‍ ഏറ്റെടുക്കാന്‍ ശ്രമം…

        Read More »
      Back to top button
      error: