Business
-
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒയോ ശക്തമായ മുന്നേറുന്നു; ബുക്കിംഗില്‍ 83 ശതമാനം വര്‍ദ്ധന
ദില്ലി: ട്രാവല്‍ ടെക് സ്ഥാപനമായ ഒയോ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ മുന്നേറ്റം നടത്തുന്നു. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷങ്ങളിൽ ഒയോ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ബിസിനസ് നഗരങ്ങളിലെ ബുക്കിംഗിൽ 83 ശതമാനം വർദ്ധനവാണ് ഒയോ രേഖപ്പെടുത്തിയത്. കമ്പനിയുടെ ബിസിനസ് ട്രാവൽ ട്രെൻഡ്സ് റിപ്പോർട്ട് 2022 അനുസരിച്ച്, ഏറ്റവും കൂടുതൽ ബുക്ക് ചെയ്ത ബിസിനസ്സ് നഗരം ദില്ലിയാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്. ബംഗളൂരു, കൊൽക്കത്ത, ചെന്നൈ എന്നിവ ബുക്കിംഗിൽ മുന്നിട്ട് നിൽക്കുന്നു. ദില്ലിയുടെ 50 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഹൈദരാബാദ് ബുക്കിംഗിൽ 100 ശതമാനം വളർച്ച രേഖപ്പെടുത്തി. ബെംഗളൂരുവിൽ 128 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ കൊൽക്കത്തയിലും ചെന്നൈയിലും യഥാക്രമം 96 ശതമാനവും 103 ശതമാനവും വളർച്ച രേഖപ്പെടുത്തി. ബിസിനസ്സ് യാത്രകൾ ഈ വർഷം ഉയർന്നിട്ടുണ്ട്. ഈ പ്രവണത തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് ഒയോ വ്യക്തമാക്കി. ബിസിനസ്സ് യാത്രക്കാർക്ക് തടസ്സമില്ലാത്ത…
Read More » -
ആമസോണിൽ വൻ സാമ്പത്തിക പ്രതിസന്ധി; 20,000 ജീവനക്കാരെ ഉടനെ പിരിച്ചുവിട്ടേക്കും, മുൻപ് പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്ന കണക്കിന്റെ ഇരട്ടി!
വാഷിങ്ടൺ: ആമസോണിൽ വൻ സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. പ്രതിസന്ധിയെത്തുടർന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കമ്പനിയിലെ 20,000 ജീവനക്കാരെ ഉടനെ പിരിച്ചുവിടുമെന്നാണ് സൂചന. നേരത്തെ പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്ന കണക്കിന്റെ ഇരട്ടിയാണിത്. ആമസോണിന്റെ മിക്ക പ്രദേശങ്ങളിലുമുള്ള , വിവിധ ഡിപ്പാർട്ട്‌മെന്റുകളിലുള്ള ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. വിതരണ കേന്ദ്രത്തിലെ ജീവനക്കാർ, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരെയാണ് ഇത്തരത്തിൽ പിരിച്ചുവിടുന്നത്. വരും മാസങ്ങളിൽ പിരിച്ചുവിടൽ വർധിപ്പിക്കുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിരിച്ചുവിടൽ എത്ര ജീവനക്കാരെ ബാധിക്കുമെന്ന് പറഞ്ഞിട്ടില്ല. എല്ലാ തലത്തിലും ഉള്ളവരെ ഇത് ബാധിക്കുമെന്നാണ് സൂചന. ജീവനക്കാരുടെ പ്രവർത്തന മികവ് അടിയന്തരമായി വിലയിരുത്തണമെന്ന് കമ്പനി മാനേജർമാരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. നേരത്തെ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ.കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയിരിക്കും ആമസോണിൽ നടക്കുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു. കോവിഡിന് പിന്നാലെ സാധനങ്ങളുടെ…
Read More » -
കാർ നിർമ്മാതാക്കൾക്ക് നവംബറിൽ കൊയ്ത്ത് കാലം; അറിയാം നേട്ടമുണ്ടാക്കിയ കമ്പനികളും കണക്കുകളും
മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, എംജി മോട്ടോർ ഇന്ത്യ തുടങ്ങിയ കാർ നിർമ്മാതാക്കൾക്ക് 2022 നവംബർ നല്ല മാസമായിരുന്നു. മേൽപ്പറഞ്ഞ എല്ലാ കമ്പനികളും ആഭ്യന്തര വിപണിയിൽ മാന്യമായ വളർച്ച രേഖപ്പെടുത്തി. 2022 നവംബറിലെ കാർ വിൽപ്പനയുടെ പ്രധാന വിശദാംശങ്ങൾ ഇതാ. മാരുതി വിൽപ്പന മൊത്തം 1.59 ലക്ഷം യൂണിറ്റ് വിൽപ്പനയോടെ, ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 14.3 ശതമാനം വളർച്ച രേഖപ്പെടുത്തി. മിനി, കോംപാക്ട് കാറുകളുടെ 91.095 യൂണിറ്റുകളും യുവികളുടെ 32,563 യൂണിറ്റുകളും (യൂട്ടിലിറ്റി വാഹനങ്ങൾ) വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ 7.7 ശതമാനം (19,738 യൂണിറ്റുകളോടെ) ഇടിവ് രേഖപ്പെടുത്തി. ഹ്യുണ്ടായ് വിൽപ്പന കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 37,001 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് 48,003 യൂണിറ്റുകൾ റീട്ടെയിൽ ചെയ്തതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അറിയിച്ചു. ഇത് 29.7 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതിന്റെ…
Read More » -
ഊരാളുങ്കൽ സൊസൈറ്റി മൂന്നാം വർഷവും ലോകത്തു രണ്ടാമത്
ഊരാളുങ്കൽ സൊസൈറ്റിക്ക് ആഗോളറാങ്കിങ്ങിൽ ഹാട്രിക്. തുടർച്ചയായ മൂന്നാം വർഷവും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ലോകത്തു രണ്ടാം സ്ഥാനത്ത്. വ്യവസായ – അവശ്യസേവന മേഖലയിൽ ലോകത്ത് ഏറ്റവും ഉയർന്ന വിറ്റുവരവിനാണ് അംഗീകാരം. ഒന്നാം സ്ഥാനം സ്പെയിനിലെ കോർപ്പറേഷൻ മോൺട്രാഗോൺ എന്ന തൊഴിലാളിസംഘത്തിനാണ്. മൂന്നുമുതൽ ആദ്യ 10 സ്ഥാനങ്ങൾ ഇറ്റലി, ജപ്പാൻ, അമേരിക്ക, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കാണ്. ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസും യൂറോപ്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓൺ കോപ്പറേറ്റീവ്സ് ആൻഡ് സോഷ്യൽ എന്റർപ്രൈസസും (Euricse) ചേർന്നു വർഷംതോറും പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടായ വേൾഡ് കോപ്പറേറ്റീവ് മോനിട്ടറാണ് സഹകരണസ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നത്. 2020-ലെ റാങ്കിങ്ങുകളാണ് അവരുടെ കഴിഞ്ഞദിവസം പുറത്തിറക്കിയ 2022-ലെ റിപ്പോർട്ടിൽ ഉള്ളത്. വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയെ 2019-ൽ ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസ് അംഗത്വം നല്കി ആദരിച്ചിരുന്നു. ആഗോളസമിതിയിൽ അംഗത്വം ലഭിച്ചിട്ടുള്ള ഏക പ്രാഥമികസഹകരണംസംഘമാണ് യുഎൽസിസിഎസ്. മാതൃകാസഹകരണസംഘമായി പ്രഖ്യാപിച്ച് യുണെസ്‌കോ യുഎൽസിസിഎസിനെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികൾതന്നെ ഭരണം…
Read More » -
കച്ചവട താത്പര്യങ്ങളോടെയുള്ള അനാവശ്യ ഫോൺവിളികൾ നിയന്ത്രിക്കും; കർശന നടപടിയുമായി ട്രായ്
അനാവശ്യഫോൺവിളികൾക്ക് എതിരെ കർശന നടപടിയുമായി ടെലിഫോൺ റഗുലേറ്ററി അതോറിറ്റി (ട്രായ്). കച്ചവട താത്പര്യങ്ങളോടെയുള്ള അനാവശ്യ ഫോൺവിളികൾ നിയന്ത്രിക്കുകയാണ് ട്രായിയുടെ ഉദ്ദേശം. 2018-ലെ നിയന്ത്രണചട്ടത്തിന്റെ ഭാഗമായാണ് ബ്ലോക്‌ചെയിൻ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റർബ്ഡ് ലെഡ്ജർ ടെക്‌നോളജി’ (ഡി.എൽ.ടി)സംവിധാനത്തിന് കടിഞ്ഞാണിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് ടെക്‌നോളജി, സ്‌പാം ഡിറ്റക്‌റ്റ് സിസ്റ്റം എന്നിവ നടപ്പിലാക്കി രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളുമാണ് നിയന്ത്രിക്കുന്നത്. അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷനിൽ (യുസിസി) നിന്നുള്ള സ്പാം മെസെജുകളും കോളുകളും സംബന്ധിച്ച് ആളുകളിൽ നിന്ന് നിരവധി പരാതികൾ വരുന്നുണ്ട്. ഇതിനെ തുടർന്നാണ് ടെലികോം റെഗുലേറ്ററിയുടെ പുതിയ തീരുമാനം. അനാവശ്യ കോളുകളും സന്ദേശങ്ങളും സാമ്പത്തിക തട്ടിപ്പുകൾക്ക് കാരണമാകുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് തട്ടിപ്പ് തടയാൻ ട്രായ് കർമ്മപദ്ധതി രൂപികരിക്കുന്നത്. കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് അടുത്തിടെ നടത്തിയ…
Read More » -
രൂപ കുതിക്കുന്നു, അടി തെറ്റി ഡോളർ
മുംബൈ: വിദേശ മൂലധന പ്രവാഹവും ആഭ്യന്തര ഓഹരി വിപണിയിലെ ഉറച്ച പ്രവണതയും നിക്ഷേപകരുടെ ആവേശം ഉയർത്തിയതിനാൽ ഇന്ന് ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 81.60 ആയി. കൂടാതെ, വിദേശ വിപണിയിൽ ഡോളർ ദുർബലമായതും രൂപയ്ക്ക് തുണയായി. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ആഭ്യന്തര കറൻസി ഡോളറിനെതിരെ 81.58 എന്ന നിലവാരത്തിൽ ശക്തമായി ആരംഭിച്ചു. തുടർന്ന് 81.60 എന്ന നിലയിലേക്ക് താഴ്ന്നെങ്കിലും മുൻ ക്ലോസിനെ അപേക്ഷിച്ച് 8 പൈസയുടെ വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലത്തെ സെഷനിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 81.68 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആറ് കറൻസികളുടെ ഒരു കൂട്ടായ്മയ്ക്കെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക ഇന്ന് 0.38 ശതമാനം ഇടിഞ്ഞ് 106.28 ആയി. ആഭ്യന്തര ഓഹരി വിപണിയിൽ ഇന്ന് ബി എസ് ഇ സെൻസെക്‌സ് 164.06 പോയിന്റ് അഥവാ 0.26 ശതമാനം ഉയർന്ന് 62,668.86 എന്ന നിലയിലാണ് വ്യാപാരം…
Read More » -
അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില കുത്തനെ കുറഞ്ഞു; വില കുറയ്ക്കാതെ ഉറക്കം നടിച്ച് ഇന്ത്യയിലെ എണ്ണക്കമ്പനികൾ
ലോകത്തെ മുന്‍നിര ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ചൈനയില്‍ ഇന്ധനാവശ്യത്തിലുണ്ടായ ഇടിവിനെ തുടര്‍ന്ന് അന്താരാഷ്ട്രാ വിപണിയിലെ എണ്ണ വില കുത്തനെ കുറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മിക്ക നഗരങ്ങളും അടച്ച് പൂട്ടല്‍ നേരിട്ടതോടെയാണ് ചൈനയിലെ ഇന്ധന ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടായത്. ഇതോടെയാണ് അന്താരാഷ്ട്രാ വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയിലും കുറവ് രേഖപ്പെടുത്തി. ഇന്ത്യയിലും അസംസ്‌കൃത എണ്ണയുടെ വില നവംബറിൽ ബാരലിന് 88.6 ഡോളറായി 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാല്‍, രാജ്യത്തെ എണ്ണക്കമ്പനികള്‍ വില കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്ത് കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴന്ന നിലയിലേക്കാണ് എണ്ണ വില താഴ്ന്നത്. ബാരലിന് 3 ശതമാനത്തില്‍ കൂടുതല്‍ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ മാര്‍ച്ചില്‍ 127 ഡോളറായിരുന്ന എണ്ണ വില 80 ഡോളറിലേക്ക് താഴ്ന്നു. ബാരലിന് ഏതാണ്ട് നാല്പത് ഡോളറിന് മേലെ കുറവ് രേഖപ്പെടുത്തിയിട്ടും രാജ്യത്തെ എണ്ണവിലയില്‍ കുറവുണ്ടായിട്ടില്ല. ചൈനയില്‍ നിന്നുള്ള ആവശ്യത്തിന് കുറവ് വന്നിട്ടും ഓപക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍…
Read More » -
ആമസോണ്‍ ഇന്ത്യയിലെ തൊഴിലാളികളുടെ കൂട്ടരാജി: പിരിച്ച് വിട്ടതല്ല, ജീവനക്കാർ സ്വമേധയ രാജിസമർപ്പിച്ചതെന്ന് കമ്പനി, കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തും
ദില്ലി: ആമസോൺ ഇന്ത്യയിലെ തൊഴിലാളികളുടെ കൂട്ടരാജിയെ കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷണം നടത്തും. പിരിച്ച് വിട്ടതല്ലെന്നും ജീവനക്കാർ സ്വമേധയ രാജിസമർപ്പിച്ചതാണെന്നുമുള്ള കന്പനിയുടെ വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണം. പതിനായിരത്തിലധികം തൊഴിലാളികളെയാണ് ആമസോൺ ലോകത്ത് ആകമാനമുള്ല തങ്ങളുടെ കമ്പനികളിൽ നിന്ന് അടുത്തിടെ പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ കന്പനിയുടെ ഇന്ത്യയിലെ ജീവനക്കാരിൽ ചിലർക്ക് സ്വയം പിരിഞ്ഞുപോകാനുള്ള നോട്ടീസ് കിട്ടിയിരുന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം വിഷയത്തിൽ ഇടപെടുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് തൊഴിൽ മാനദണ്ഡങ്ങൾ ലംഘിച്ചാണോ ആമസോൺ നടപടിയെന്ന് മന്ത്രാലയം പരിശോധിക്കും. വിഷയത്തിൽ നേരത്തെ തന്നെ കേന്ദ്രസർക്കാർ ആമസോണിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പിരിച്ചുവിടലെന്ന ആരോപണം തള്ളിയ കമ്പനി ജീവനക്കാർ സ്വയം പിരിഞ്ഞ് പോയതാണെന്ന് സർക്കാരിന് മറുപടി നൽകിയിട്ടുണ്ട്. അന്വേഷണത്തിൻറെ ഭാഗമായി ആമസോണിൽ നിന്ന് അടുത്തിടെ രാജിവെച്ച ജീവനക്കാരുമായി അന്വേഷണസംഘം സംസാരിക്കും. ബെഗലൂരുവിലെ ഭക്ഷണവിതരണ സേവനം 2022 അവസാനത്തോടെ നിർത്തുമെന്ന് ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കായുള്ള ആമസോൺ അക്കാദമിയും ഉടൻ പൂട്ടിയേക്കും. ഈ സാഹചര്യത്തിൽ…
Read More » -
റെക്കോർഡ് ഉയരത്തിൽ ആഭ്യന്തര സൂചികകൾ; ശക്തമായ നേട്ടത്തിൽ റിലയൻസ് ഇൻഡസ്ട്രീസ്
മുംബൈ: ആഭ്യന്തര സൂചികകൾ ഇന്ന് റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചു. സെൻസെക്‌സ് 211.16 പോയിൻറ് അഥവാ 0.34 ശതമാനം ഉയർന്ന് 62,504.80 ൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ അതിനു മുൻപ് 62,701.4 എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തിയിരുന്നു. നിഫ്റ്റി 50 പോയിന്റ് അഥവാ 0.27 ശതമാനം ഉയർന്ന് 18,562.80-ൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും അതിനു മുൻപ് 18,614.25 എന്ന റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ശക്തമായ നേട്ടത്തിന്റെ നേതൃത്വത്തിൽ ആണ് നിഫ്റ്റി പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചത്. സെൻസെക്സ് ഓഹരികളിൽ റിലയൻസ് ഇൻഡസ്ട്രീസ് 3.4 ശതമാനം ഉയർന്ന് 2,706 രൂപയിലെത്തി. 2022 ജൂണിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഓഹരി വ്യാപാരം നടന്നത്. കൂടാതെ, സെൻസെക്‌സ് 30 ഓഹരികളിൽ നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിൻസെർവ്, ഐ സി ഐ സി ഐ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. അതേസമയം മറുവശത്ത്, ടാറ്റ സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ എന്നിവ ഓരോ…
Read More » -
പേടിഎം പേയ്‌മെന്റ് സേവനങ്ങൾ വഴിയുള്ള ഓൺലൈൻ വ്യാപാരികളുടെ ഓൺബോർഡിംഗ് താത്കാലികമായി നിർത്തി; പേയ്‌മെന്റ് അഗ്രഗേറ്റർ ലൈസൻസിനായി പേടിഎം വീണ്ടും അപേക്ഷിക്കണം: ആർബിഐ
ദില്ലി: പേടിഎം പേയ്‌മെന്റ് സേവനങ്ങൾ വഴിയുള്ള ഓൺലൈൻ വ്യാപാരികളുടെ ഓൺബോർഡിംഗ് താത്കാലികമായി നിർത്തിവെച്ച് ആർബിഐ. പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാനുള്ള അപേക്ഷ വീണ്ടും സമർപ്പിക്കാൻ പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡിനോട് ആർബിഐ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ആർബിഐയുടെ അനുമതി ലഭിക്കുന്നത് വരെ കമ്പനി പുതിയ ഓൺലൈൻ വ്യാപാരികളെ ഉൾപ്പെടുത്തില്ല. വൺ97 കമ്മ്യൂണിക്കേഷൻസ് (ഒസിഎൽ) ബ്രാൻഡിന്റെ ഉടമസ്ഥതിയിലാണ് പേടിഎം. 2020 ഡിസംബറിൽ പേയ്‌മെന്റ് അഗ്രഗേറ്റർ സേവന ബിസിനസ്സ് പേയ്‌മെന്റ് അഗ്രഗേറ്റർ (പിപിഎസ്‌എൽ) ലേക്ക് കൈമാറാൻ നിർദേശമുണ്ടായിരുന്നു. എന്നാൽ ആർബിഐഅപേക്ഷ നിരസിച്ചിരുന്നു. 2021 സെപ്റ്റംബറിൽ കമ്പനി ആവശ്യമായ രേഖകൾ വീണ്ടും സമർപ്പിച്ചിരുന്നു. എന്നാൽ ആർബിഐയുടെ നിർദേശം അനുസരിച്ച് കമ്പനി അപേക്ഷ വീണ്ടും സമർപ്പിക്കണം. 120 കലണ്ടർ ദിവസങ്ങൾക്കുള്ളിൽ അപേക്ഷ വീണ്ടും സമർപ്പിക്കും. അതേസമയം, കമ്പനിക്ക് പുതിയ ഓഫ്‌ലൈൻ വ്യാപാരികളെ ഉൾപ്പെടുത്തുന്നത് തുടരാമെന്നും അവർക്ക് ഓൾ-ഇൻ-വൺ ക്യുആർ, സൗണ്ട്‌ബോക്‌സ്, കാർഡ് മെഷീനുകൾ മുതലായവ ഉൾപ്പെടെയുള്ള പേയ്‌മെന്റ് സേവനങ്ങൾ നൽകാമെന്നും പേടിഎം പറഞ്ഞു. ആവശ്യമായ അനുമതികൾ സമയബന്ധിതമായി ലഭിക്കുമെന്നും അപേക്ഷ…
Read More »